അല്ലാഹുവിന്റെ റസൂല്‍ (സ) വളരെ അധികം മുന്നറിയിപ്പ് നല്കിയതും നമുക്ക് വിശദമായി പറഞ്ഞു തന്നിട്ടുള്ളതുമായ ഒരു സുപ്രധാനവിഷയമാണ് അന്ത്യസമയവും അതുമായി ബന്ധപ്പെട്ട വിഷയങ്ങളും .
ഹദീസുകളില്‍ ഇത്രയധികം പ്രതിപാദിച്ചിട്ടുള്ള ഈ സുപ്രധാന വിഷയം പക്ഷെ കേരളത്തില്‍ അധികം ചര്‍ച്ച ചെയ്യപ്പെട്ടിട്ടില്ല . മഹ്ദിയുടെയും ഈസാ നബിയുടെയും പേരില്‍ ചില കള്ളപ്രവാച്ചകവാദികള്‍ രംഗപ്രവേശം ചെയ്തതിനാലാവാം പുരോഗമാനപ്രസ്ഥാനങ്ങളും ഈ വിഷയത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് . എന്നാല്‍ മഹ്ദിയെപ്പറ്റി ശെരിയായ രീതിയില്‍ വിശ്വസിനീയമായി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതതിനാലാവാം ഇത്തരം ചില ധാരണകള്‍ രൂപപ്പെട്ടു വന്നത് . സയ്യിദ് അദ്നാന്‍ ഒക്താര്‍(ഹാറൂൻ യഹ്യാ ) ,ഇമാം ഇബ്നു ഹജര്‍ അസ്ഖലാനി , സയ്യിദ് അബുല്‍ അഅലാ മൌദൂദി, ഷെയ്ക് ഇമ്രാന്‍ ഹുസൈന്‍ , ഇബ്നു ഹജര്‍ ഹയ്തമി തുടങ്ങി മഹ്ദിയെക്കുറിച്ച് പഠനം നടത്തിയവര്‍ അനവധിയാണ് .
ആരാണ് മഹ്ദി ?
ഇനി ആരാണ് മഹ്ദി എന്ന് നോക്കാം . ഹദീസുകളില്‍ പറയുന്നത് ലോകത്താകെ അക്രമം അനീതി, കൊല , അഴിമതി , സാമ്പത്തിക പ്രതിസന്ധി എന്നിവ നിറഞ്ഞു നില്‍ക്കുന്ന ഒരു സമയത്താണ് മഹ്ദിയുടെ ആഗമനം എന്നാണു . ഇത്തരം ഒരവസ്ഥ മാറ്റിയെടുത് ലോകസമാധാനം സ്ഥാപിക്കുന്ന ഒരു മഹാനായ നേതാവാണ് മഹ്ദി . മഹ്ദി എന്നത് അദ്ധേഹത്തിന്റെ നാമമല്ല , "സന്മാര്‍ഗതിലേക്ക് നയിക്കുന്നവന്‍ " എന്നര്‍ത്ഥമുള്ള വിശേഷണമാണ് . മഹ്ദി ഈ പ്രവര്‍ത്തനങ്ങളെല്ലാം ഒറ്റയാന്‍ പട്ടാളമായി ചെയ്യുമെന്ന് കരുതുന്നത് വിഡ്ഢിത്തമാണ് . നമ്മുടെ ഓരോരുത്തരുടെയും കൂട്ടായ പരിശ്രമം മഹ്ദിയുടെ ദൌത്യത്തിന് സഹായകമാകണം . അല്ലാഹുവിന്റെ ഭൂമിയില്‍ അല്ലാഹുവിന്റെ ദീന്‍ അതിന്റെ സമ്പൂര്‍ണമായ അര്‍ത്ഥത്തില്‍ സ്ഥാപിക്കലാണ് മഹ്ദിയുടെ ദൌത്യം .
മഹ്ദിയുടെ ദൌത്യം
റസൂല്‍ (സ) പറയുന്നു:
"അന്ത്യദിനത്തിന് ഒരു ദിവസമേ ബാക്കിയുള്ളൂ എങ്കില്‍ പോലും അന്ത്യനാള്‍ക്ക് അല്പം മുന്‍പ് എന്റെ കുടുംബത്തില്‍ നിന്നും മഹ്ദിയെ അല്ലാഹു പുറത്തു കൊണ്ട് വരും . അദ്ദേഹം ഭൂമിയില്‍ നീതിയും സമത്വവും സ്ഥാപിക്കുകയും അക്രമവും അടിച്ചമര്തലും ഇല്ലാതാക്കുകയും ചെയ്യും . "
(മുസ്നദ് അഹ്മദ് ഇബ്നു ഹമ്പല്‍ , വാള്യം 1 , page 99 )
(sunan abudawud: book 36, hadith no: 4270)
- മഹ്ദി ജനിക്കുക നബി കുടുംബത്തില്‍ നിന്നായിരിക്കും
- അദ്ദേഹത്തിന് മുന്‍പ് അക്രമവും അനീതിയും ഭൂമിയില്‍ വ്യാപകമായിരിക്കും
-അദ്ദേഹം അതവസാനിപ്പിക്കുകയും നീതി നടപ്പാക്കുകയും ചെയ്യും
മഹ്ദിയുടെ നാമം
റസൂല്‍ (സ) പറയുന്നു:
" എന്റെ നാമത്തിലുള്ള ഒരാള്‍ അറബികളുടെ മേല്‍ ഭരിക്കുന്നത് വരെ ലോകം അവസാനിക്കുകയില്ല " (തിര്‍മിദി സ്വഹീഹ് വാള്യം 9,page 74 , അബൂദാവൂദ് )
-അദ്ദേഹത്തിന്റെ പേര് നബി(സ)യുടെ പേരായിരിക്കും : അഹ്മദ് , മുഹമ്മദ് , മഹ്മൂദ്, അദ്നാന്‍, അബുല്‍ ഖാസിം , അമീന്‍ എന്നിവയോ അതല്ലാത്ത മറ്റു പേരുകലോ ആവാം . ചില പണ്ഡിതന്മാര്‍ മഹ്ദിയുടെ നാമം മുഹമ്മദ് എന്നാണെന്ന് തീര്‍ത്തു പറയുന്നുണ്ടെങ്കിലും അതിനു കൃത്യമായ തെളിവുകളില്ല .
-" അറബികളുടെ മേല്‍ ഭരിക്കും" എന്നാ പ്രയോഗത്തില്‍ നിന്നും അദ്ദേഹം അനറബിയാവാനുള്ള സാധ്യതയാണ് കാണുന്നത് .
റസൂല്‍(സ) പറയുന്നു : "വാഗ്ദത്തമഹ്ദി എന്റെ കുടുംബത്തില്‍ നിന്നാണ് , ഫാത്വിമയുടെ മക്കളില്‍ നിന്ന്‍."(abudawud book 36, no:4271 , ibnmajah vol.2, page.519)
- ഏകദേശം ഇതേ ആശയം പ്രതിപാദിക്കുന്ന ഒട്ടനവധി സ്വഹീഹായ ഹദീസുകള്‍ ഉണ്ട് .
മഹ്ദി ഈസ നബി (അ)ക്ക് ഇമാം
നബി (സ) പറഞ്ഞിരിക്കുന്നു:
"മറിയമിന്റെ പുത്രന്‍ നിങ്ങളില്‍ ഇറങ്ങുകയും ആ സമയത്ത് നിങ്ങള്‍ നിന്നൊരാള്‍ തന്നെ നിങ്ങളുടെ നേതാവാവുകയും ചെയ്യുന്ന സമയത്ത് നിങ്ങളുടെ അവസ്ഥ എന്തായിരിക്കും ?!!"
(നുസൂല്‍ ഈസ ഇബ്നു മറിയം: ബുഖാരി , നുസൂല്‍ ഈസ : മുസ്‌ലിം )
- ഈസ നബി ഉണ്ടെങ്കിലും അദ്ദേഹത്തിന് പോലും നേതാവായിട്ടുണ്ടാവുക നമ്മളില്‍ നിന്നുള്ള ഇമാമാണ് അഥവാ മഹ്ദിയാണ് . അല്ലാഹുവിന്റെ ഒരു രസൂലിനു ഇമാം നില്‍ക്കുക എന്നാ വലിയ സൌഭാഗ്യമായിരിക്കും മഹ്ടിയ്ക്ക് കിട്ടുക . ഒരു റസൂല്‍ നമ്മുടെ ഇടയില്‍ ഉള്ളപ്പോള്‍ മറ്റൊരാള്‍ നേതൃത്വം വഹിക്കുന്ന ഒരവസ്ഥ ഒന്നാലോചിച്ചു നോക്കൂ!!
- ഈ ഹദീസില്‍ നിന്ന് മറ്റൊരു കാര്യം കൂടി മനസ്സിലാക്കാം . മഹ്ദി ഇമാം ഈസാ നബിക്ക് നേതൃത്വം നല്‍കുന്നത് കൊണ്ട് ഈസ നബി മുഹമ്മദ് നബിയുടെ ശരീഅത് ആവും പിന്തുടരുക എന്നാ കാര്യം . അല്ലെങ്കില്‍ അല്ലെങ്കില്‍ ഒരു നബി ഒരു ഖലീഫയുടെ (മഹ്ദിയുടെ) പിന്നില്‍ നിന്ന് നമസ്കരിക്കുകയോ നമ്മള്‍ നിന്നോരാലായ മഹ്ദി യേശുവിനു നേതൃത്വം നല്‍കുകയോ ഇല്ല .
മഹ്ദിക്കുള്ള ബൈഅത്
മഹ്ദിയെപ്പറ്റി വിശദമായി മറ്റൊരു ഹദീസില്‍ പ്രതിപാദിക്കുന്നു :
റസൂല്‍ (സ) പറഞ്ഞു :
" ഒരു ഭരണാധികാരിയുടെ മരണശേഷം തര്‍ക്കമുണ്ടാകും . ആ സമയത്ത് ഒരു വലിയ പട്ടണത്തില്‍ നിന്നൊരാള്‍ മക്കയിലേക്ക് പോകും . മക്കള്‍ ചില ആളുകള്‍ ഇദ്ദേഹത്തെ സമീപിക്കുകയും ഹജറുല്‍ അസ്വദിന്റെയും മഖാമു ഇബ്രാഹീമിന്റെയും ഇടയില്‍ വെച്ച് നിര്‍ബന്ധപൂര്‍വം ഇദ്ദേഹത്തിനു ബൈഅത് ചെയ്യും . (book 36, no:4273: abudawud)
- മക്കയിലെ രാജാവിന്റെ മരണശേഷം അവിടെ തര്‍ക്കമുണ്ടാവുകയും വൈകാതെ അവിടുത്തെ ഭരണകൂടം തകര്ന്നടിയുകയും ചെയ്യും . ശേഷം , മക്കയിലെ (ഇറാഖിലെയെന്നും യമനിലെയെന്നും അഭിപ്രായാന്തരമുണ്ട് ) ഉത്തരവാദിത്തപ്പെട്ട ചില ആളുകള്‍ ചേര്‍ന്ന ഇമാം മഹ്ദിയെ നിര്‍ബന്ധപൂര്‍വം ഭരണാധികാരി ആക്കുകയും ചെയ്യും . ഇതില്‍ നിന്ന്‍ മനസ്സിലാക്കാവുന്ന മറ്റൊരു കാര്യം ഈ സംഭവത്തിന് മുന്‍പ് മഹ്ദി ഒരിക്കലും മഹ്ദീവാദം ഉന്നയിക്കില്ല എന്നാണു , പ്രവര്തിയിലൂടെയാവും ജനങ്ങള്‍ മഹ്ദിയെ തിരിച്ചറിയുക .
സുഫ്യാനിയും മഹ്ദിയും
മേല്‍ ഹദീസിന്റെ തുടര്‍ച്ച :
"പിന്നീട് സിറിയയില്‍ നിന്നൊരു വന്‍പട അദ്ദേഹത്തെ ആക്രമിക്കാനായി പുറപ്പെടും , പക്ഷെ മക്കയുടെയും മദീനയുടെയും ഇടയിലുള്ള ബൈദയില്‍ വെച്ച് അവര്‍ ഭൂമിയില്‍ ആഴ്ത്തപ്പെടും . ഇത് കണ്ടു സിറിയയില്‍ നിന്നും ഇറാക്കില്‍ നിന്നും ഒരുപാടാളുകള്‍ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ബൈഅത് ചെയ്യും . പിന്നീട് ബനൂകല്ബ് കുടുംബത്തില്‍ നിന്നൊരു ഖുറൈശി അദ്ദേഹത്തിന് നേരെ ഒരു സേനയെ അയക്കും . അതും അല്ലാഹുവിന്റെ ഇച്ചയാല്‍ പരാജയപ്പെടും ..... അദ്ദേഹം(മഹ്ദി) ജനങ്ങളെ സുന്നത് അനുസരിച്ച് മുന്നോട്ട് നയിക്കുകയും അദ്ദേഹത്തിന്റെ ഭരണസമയത് ഇസ്‌ലാം ലോകവ്യാപകമാവുകയും ചെയ്യും . അദ്ദേഹം 7 വര്ഷം കൂടി നിലനില്‍ക്കും. പിന്നീട് അദ്ദേഹം മരണമടയുകയും മുസ്ലിംകള്‍ അദ്ദേഹത്തിന് ജനാസ നമസ്കരിക്കുകയും ചെയ്യും" (അബൂദാവൂദ്)
മറ്റൊരു ഹദീസ് , റസൂല്‍ (സ) പറയുന്നു:
"ദമാസ്കസിന്റെ ഉള്ളറകളില്‍ നിന്നൊരാള്‍ പുറപ്പെടും . അയാള്‍ "സുഫിയാനി" എന്ന് വിളിക്കപ്പെടും . അദ്ദേഹത്തിന്റെ അനുയായികള്‍ കൂടുതലും ബനൂകല്ബ് ഗോത്രത്തില്‍ നിന്നായിരിക്കും . അയാള്‍ സ്ത്രീകളുടെ വയര്‍ തല്ലിത്തകര്‍ക്കുകയും കുട്ടികളെപ്പോലും വധിക്കുകയും ചെയ്യും . എന്റെ കുടുംബത്തില്‍ നിന്നൊരാള്‍ മസ്ജിദുല്‍ ഹറമില്‍ പ്രത്യക്ഷപ്പെടും , ഈ വാര്തയരിഞ്ഞു സുഫിയാനി അദ്ദേഹത്തിന് നേരെ ഒരു സൈന്ന്യത്തെ അയക്കും . അദ്ദേഹം(മഹ്ദി) ആ സൈന്ന്യത്തെ പരാജയപ്പെടുത്തും . അവശേഷിക്കുന്ന സേനയുമായി അയാള്‍ പിന്നെയും അദ്ദേഹത്തിന്റെ അടുത്തേക്ക് പുറപ്പെടും , പക്ഷെ ആ സേന മരുഭൂമിയില്‍ ആഴ്തപ്പെടും (ഹാകിം)
- ബനൂകല്ബ് ഗോത്രം സിരിയയിലാണ് ഇന്ന് കൂടുതലായി കാണപ്പെടുന്നത് , തെക്ക് പടിഞ്ഞാറന്‍ മേഖലകളില്‍ . ഇപ്പോള്‍ സിറിയ അസ്സദ് കുടുംബം ബനൂകല്ബ് ഗോത്രത്തില്‍ പെട്ടവരാണ് . 1970 -തുകളില്‍ അട്ടിമറിയിലൂടെ അസദ് കുടുംബം ഭരണം പിടിച്ചെടുത്തു കമ്മ്യൂണിസ്റ്റ് ആശയങ്ങളില്‍ അധിഷ്ടിതമായ ഭരണം നടപ്പില്‍ വരുത്താന്‍ തുടങ്ങി....... 1982 -ലെ ഹമ കൂട്ടക്കൊലയില്‍ മാത്രം അവര്‍ 30000 ആളുകളെയാണ് കൊന്നൊടുക്കിയത്. ഇപ്പോളും അവരുടെ നീചമായ ഭരണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു , മനുഷ്യക്കുരുതികളും .. ഹദീസുകളില്‍ പറഞ്ഞ സുഫിയാനി ഇവരുടെ കൂട്ടത്തില്‍ നിന്നാവാനാണ് മിക്കവാറും സാധ്യത .. അല്ലാഹുവാണ് നന്നായി അറിയുന്നവന്‍ .
മഹ്ദിയുടെ ഭരണം
ഒരു ഇസ്ലാമികപ്രവര്തകനെ സംബന്ധിച്ച് മഹ്ദിയുടെ ഭരണത്തിലുള്ള പ്രതീക്ഷയും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളും അത്യാവശ്യമാണ് . മഹ്ദിയെപ്പറ്റി ഇത്രയധികം ഹദീസുകള്‍(അറനൂറിലധികം) ഉള്ളതിന്റെ കാരണവും വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് തന്നെയാണ് . ഞാന്‍ മഹ്ദി ആണെന്ന്‍ പറഞ്ഞ് കൊണ്ടല്ല അദ്ദേഹം വരുക , നേരെ അദ്ദേഹത്തിന്റെ പ്രവര്‍ത്തികളില്‍ നിന്ന്‍ നമ്മള്‍ മനസ്സിലാക്കിയെടുക്കുകയാണ് വേണ്ടത് , അങ്ങനെയാണ് സംഭവിക്കുകയും . ഭൌതികനിയമങ്ങള്‍ക്കനുസരിച്ചു തികച്ചും സ്വാഭാവികമായാണ് എല്ലാം സംഭവിക്കുക , അല്ഭുതങ്ങളിലൂടെയല്ല . ഹദീസുകളില്‍ പറഞ്ഞ പോലെ ലോകം അക്രമവും അനീതിയും കൊണ്ട് നിറഞ്ഞിരിക്കുകയാണ് . ഒന്നും രണ്ടും ലോകയുദ്ധങ്ങള്‍ , ഫലസ്തീന്‍ പ്രശ്നം, കാശ്മീര്‍ പ്രശ്നം , അഫ്ഗാനിസ്ഥാന്‍ , പാക്കിസ്ഥാന്‍, ഇന്ത്യ, തുര്‍ക്കി , സിറിയ , ബംഗ്ലാദേശ് , ഇറാഖ് തുടങ്ങി ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കലാപങ്ങളും പ്രശ്നങ്ങളും നിറഞ്ഞ അവസ്ഥ . എന്നാല്‍ ഇതിന്റെ ഇടയില്‍ മാറ്റത്തിന്റെ അറബ് വസന്തം കാണുന്നു . തുര്‍ക്കി ഇപ്പോള്‍ നടത്തിക്കൊണ്ടിരിക്കുന്ന ഇടപെടലുകളും ഇറാനുമായുള്ള അതിന്റെ ബന്ധവും ഒരു ഖിലാഫത്ത് സ്ഥാപിക്കാന്‍ നടത്തിക്കൊണ്ടിരിക്കുന്ന ശ്രമവും മഹ്ദിയുടെ പ്രവര്തികലുമായി സാദ്രിശ്യം തോന്നിക്കുന്നതാണ് . മഹ്ദിയുടെ കരങ്ങള്‍ ഒളിഞ്ഞോ തെളിഞ്ഞോ തുര്‍ക്കിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍ ഉണ്ട് എന്ന് സംശയിക്കാവുന്ന വിധത്തിലാണ് അവസ്ഥ . അല്ലാഹുവാകുന്നു നന്നായി അറിയുന്നവന്‍ .
മുസ്‌ലിം ഉമ്മത്തിനെ നയിക്കുന്ന വ്യക്തിയാണല്ലോ മഹ്ദി . അപ്പോള്‍ അതില്‍ സുന്നികളും ശിയാക്കളും അലവികളും സൂഫികളും ഇബാദികളും സലഫികലുമെല്ലാമുണ്ടാവും . തുര്‍ക്കിയും ഇറാനും തമ്മിലുള്ള അടുത്ത ബന്ധം സുന്നീ-ശിയാ ഐക്യത്തിന് സഹായകരമാവും എന്ന പ്രതീക്ഷിക്കാം . നമ്മളില്‍ നിന്ന്‍ വ്യത്യസ്തമായ കാഴ്ചപ്പാടുകളോട് കൂടിയാണെങ്കിലും ഇറാനും അഹ്മദി നെജാദും ഒക്കെ മഹ്ദിയെ പ്രതീക്ഷിക്കുന്നതായി കാണാം . അഹ്മദി നെജാദ് യു.എന്നില്‍ മഹ്ദിയെപ്പറ്റി പ്രതീക്ഷ ലോകത്തിനു കൊടുത്തതായും മഹ്ദിയുടെ വരവ് അടുത്താണ് എന്ന്‍ പ്രതീക്ഷിക്കുകയും ചെയ്തതായി കാണാം.
.
എന്തിനാണീ മഹ്ദി?
.
എന്താണ് ലോകം ഇത്രമേല്‍ മഹ്ദിയെ പ്രതീക്ഷിക്കുവാനുള്ള കാരണം?
.
ഉത്തരം താഴെയുള്ള ഹദീസുകള്‍ കണ്ണോടിച്ചാല്‍ മനസ്സിലാവും .
*നബി (സ) പറയുന്നു :
" ഹസ്രത് മഹ്ദി ഒരു ഉദാര മനസിന്നുടമയാണ്. ചോദിക്കുന്നവര്‍ക്കെല്ലാം അവര്‍ക്ക് താങ്ങാവുന്ന അത്രയും നല്‍കും ."( സുയൂതി, ഖിയാമത്ത് നാളിന്റെ അടയാളങ്ങള്‍, മരണവും ഉയര്തെഴുന്നെല്പ്പും . പേജ് 171 ) (തിര്‍മിദി)
* "മഹ്ദി എന്റെ സമുദായത്തില്‍ നിന്നാണ്, ജനങ്ങളെ സമ്പന്നരാക്കാന്‍ വേണ്ടി അല്ലാഹു അദ്ദേഹത്തെ അയക്കും. അന്നേരം എന്റെ സമുദായം അനുഗ്രഹീതമായിരിക്കും . മൃഗങ്ങള്‍ ധാരാളമായി ജീവിക്കുകയും ഭൂമിയില്‍ അനുഗ്രഹങ്ങള്‍ കൊണ്ട് നിറയുകയും ചെയ്യും . മഹ്ദി നീതിപൂര്‍വമായി ധാരാളം സമ്പത്ത് ജനങ്ങളുടെ ഇടയില്‍ വിതരണം ചെയ്യും . " (ഇബ്നു ഹജര്‍ അല്‍-ഹയ്തമി , അല്‍-ഖൌല്‍ അല്‍-മുഖ്തസര്‍ ഫീ അലാമത് അല്‍-മഹ്ദി മുന്തദര്‍ , പേജ് 23 )
*"അഴിമതി പ്രത്യക്ഷപ്പെടുന്ന സമയത്താണ് മഹ്ദി വരുക.. അദ്ദേഹത്തിന്റെ ഔദാര്യം അഭിനന്ദനീയമായിരിക്കും."(ഇതേ പുസ്തകം, പേജ് 23)
ഇത്തരത്തില്‍ വേറെയും ഒരുപാട് ഹദീസുകള്‍ ഉണ്ട് .. സോമാലിയന്‍ പ്രശ്നം സ്വന്തം പ്രശ്നമായി കണ്ട് സോമാളിയ്ക്ക് സമ്പത്ത് തുര്‍ക്കി വാരിക്കോരി നല്‍കുന്നതും മറ്റും ഇതുമായി ചേര്‍ത്ത് വായിക്കാവുന്നതാണ് .. അല്ലാഹുവാണ് നന്നായിയറിയുന്നവന്‍.
ഹബീബിന്റെ ﷺചാരത്തേക്ക് എപ്പോഴും സ്വലാത്തുകൾ വർഷിക്കട്ടെ ...
اَللّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا صَلَّيْتَ عَلَى اِبْرَاهِيمَ وَ عَلَى آل اِبْرَاهِيمَ وَ بَارِكْ عَلىَ ىسَيِّدِنَا مُحَمَّدٍ وَعَلَى آلِ سَيِّدِنَا مُحَمَّدٍ كَمَا بَارَكْتَ عَلَى اِبْرَاهِيمَ وَعَلَى آلِ اِبْرَاهِيمَ فِي الْعَالَمِينَ اِنَّكَ حَمِيدٌ مَجِيدْ
No comments:
Post a Comment