Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, April 30, 2016

ആയത്തുൽ കുർസി ഓതിയാൽ,........?

അസ്സലാമു അലൈകും വറഹ്മതുള്ളാഹി വബറകാതുഹു 
smile emoticon
ഇത് നിങ്ങളുടെ നിത്യ ജീവിതത്തിൽ പകർത്തുകയും മറ്റുള്ളവരിലേക് എത്തിക്കുകയും ചെയ്യുക...അള്ളാഹു തൗഫീഖ് ചെയ്യുമാറാകട്ടെ...
അല്ലാഹുവിന്റെ റസൂൽ (S) പറഞ്ഞു :-
"ആരെങ്കിലും എല്ലാ നിർദിഷ്ട നമസ്കാരങ്ങൾക് ശേഷവും ഉടനെ ആയത്തുൽ കുർസി ഓതിയാൽ, അവനും അവന്റെ സ്വർഗപ്രവേഷണതിനുമിടയിൽ മരണം അല്ലാതെ വേറോന്നും ഉണ്ടായിരിക്കുന്നതല്ല"
(അൻ-നസായി, അൽ-ഹസൻ ഇബ്‌നു ബിഷറിൽ നിന്നും. ഇബ്‌നു ഹിബ്ബാനും മുഹമ്മദ് ഇബ്‌നു ഹുമയ്‌റിൽ നിന്നും ഉദ്ധരിച്ചത്. സഹീഹ് എന്ന് രേഖപ്പെടുത്തിയത്)
റസൂൽ (S) പറഞ്ഞു : "എന്നിൽ നിന്നും ജനങ്ങൾക്ക് എത്തിച്ചു കൊടുക്കുക, അത് ഒരു വാക്യം മാത്രം ആയാലും ശരി"
റസൂൽ (S) പറഞ്ഞു : "ആര് ഒരു നല്ല കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പ്രതിഫലവും ഉണ്ട് പിൻപറ്റിയവരുടെ പ്രതിഫലത്തിന് തുല്യമായതും ഉണ്ട്, അവരുടെ പ്രതിഫലത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ. ആര് ഒരു ചീത്ത കാര്യം തുടങ്ങി വെച്ച് മറ്റുള്ളവർ അതിനെ പിൻപറ്റിയോ, അവൻ അവന്റെ പാപവും ഉണ്ട് പിൻപറ്റിയവരുടെ പാപത്തിന് തുല്യമായതും ഉണ്ട്, അവരുടെ പാപത്തിൽ നിന്നും ഒരു വിധത്തിലും ലഘൂകരണം നടക്കാതെ തന്നെ."
(അൽ-തിർമിധി ഹദീസ് 2675)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, April 28, 2016

താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.

ജാതിമത ഭേദമെന്യേ എത്തിയ ആയിരക്കണക്കിനു സ്ത്രീകള്‍ക്കു മുന്നില്‍ താഴത്തങ്ങാടി മുസ്ളീംപള്ളി ചരിത്രവിസ്മയം തുറന്നു. കേരളത്തിലെ അതിപുരാതന മുസ്ളിം പള്ളികളില്‍, രൂപഭംഗിയില്‍ മികച്ചതെന്ന ഖ്യാതിയുള്ള താഴത്തങ്ങാടി പള്ളിയില്‍ ആദ്യമായി സ്ത്രീകള്‍ക്ക് പ്രവേശനം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നെത്തിയ സ്ത്രീകള്‍ ഞായറാഴ്ച രാവിലെ മുതല്‍ പള്ളിയില്‍ പ്രവേശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ളതും കൊത്തുപണികളാല്‍ സമ്പന്നവുമായ പള്ളി സ്ത്രീസന്ദര്‍ശകര്‍ക്കു ഏറെ കൌതുകമായി. ജീവിതത്തിലെ അവിസ്മരണീയ അനുഭവമെന്നായിരുന്നു സന്ദര്‍ശകരായ സ്ത്രീകളുടെ പ്രതികരണം. അതിശയിപ്പിക്കുന്ന വാസ്തുവിദ്യാമാതൃകയായ ആരാധനാലയം എക്കാലവും സംരക്ഷിക്കപ്പെടണമെന്നും അവര്‍ ഏകസ്വരത്തില്‍ പറഞ്ഞു.
പള്ളി സന്ദര്‍ശിക്കാന്‍ നിരവധി വിദേശികളും നാട്ടുകാരും ഗവേഷകരുമൊക്കെ എത്താറുണ്ട്. പൊതുജനങ്ങളുടെയും മറ്റും നിരന്തര അഭ്യര്‍ഥന മാനിച്ചാണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കാന്‍ താഴത്തങ്ങാടി ജുമുഅ മസ്ജിദ് കമ്മിറ്റി ഭാരവാഹികള്‍ തീരുമാനിച്ചത്. ആരാധന കര്‍മങ്ങള്‍ക്ക് തടസ്സമുണ്ടാകാത്ത തരത്തില്‍ പ്രവേശനം ക്രമീകരിച്ചു. സ്ത്രീകള്‍ ശിരോവസ്ത്രം ധരിക്കണമായിരുന്നു. താഴത്തങ്ങാടിയുടെ പ്രകൃതിദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തി പ്രദര്‍ശനവും സംഘടിപ്പിച്ചു. മെയ് എട്ടിനും പള്ളി സന്ദര്‍ശിക്കാം. രാവിലെ എട്ടുമുതല്‍ 12 വരെയും പകല്‍ ഒന്നുമുതല്‍ 3.30വരെയും 4.30മുതല്‍ ആറുവരെയുമാണ് സന്ദര്‍ശനസമയം.
എട്ടാം നൂറ്റാണ്ടില്‍ ഇസ്ളാം മതപ്രചരണത്തിനായി അറേബ്യയില്‍ നിന്നു എത്തിയ മാലിക് ബിന്‍ ദിനാര്‍ കേരളത്തില്‍ പത്തു പള്ളികളും തമിഴ്നാട്ടില്‍ ഒരു പള്ളിയും സ്ഥാപിച്ചു. ആദ്യത്തേത് കൊടുങ്ങല്ലൂര്‍ ചേരമാന്‍ പള്ളിയാണ്. ആ ശ്രേണിയില്‍പ്പെട്ട പള്ളിയാണ് താഴത്തങ്ങാടി ജുമാ മസ്ജിദ്.
എല്‍ഡിഎഫ് ഭരണകാലത്ത് താഴത്തങ്ങാടിയെ പൈതൃകമേഖലയാക്കി പ്രഖ്യാപിച്ച് നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാര്‍ തുടര്‍നടപടികള്‍ സ്വീകരിക്കാത്തത്ഇവിടുത്തെ ടൂറിസം സാധ്യതകള്‍ക്ക് വിരാമമിട്ടു.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, April 19, 2016

വീട്ടില്‍ നിന്നും പുറപ്പെടുമ്പോള്‍...........?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഹദീസിലെ പ്രാർത്ഥനകൾ ?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, April 17, 2016

പ്രവചക തിരുമേനി ഉപയോഗിച്ച വസ്തുക്കൾ !!



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

മുസ്ലിമിന്റെ ഒരു ദിവസം ?

FOR MORE LIKE THIS NEWS / INFORMATION CLICK HERE

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു ..?

ലോകചരിത്രത്തിൽ ആദ്യമായി 2027 ലെ റമളാനിൽ അതു സംഭവിക്കാൻ പോവുന്നു.
2027 ഫിബ്രവരി 7 അതായത്, 
2027 ലെ റമളാൻ 1 നു ചന്ദ്രഗ്രഹണവും, 2027 ഫിബ്രവരി 20 നു അതായത് 

2027 ലെ റമളാൻ പകുതിയോട് അടുപ്പിച്ച് സൂര്യ ഗ്രഹണവും നടക്കാൻ പോവുന്നു.

ലോക മുസ്ലിമീങ്ങൾ വളരെ ആകാംശയോടെ കാത്തിരിക്കുന്നു 2027 ലെ റമളാൻ ഇനി 12 വർഷം മാത്രം ബാക്കി....🌞🌎
മുത്തു നബി (സ) തങ്ങള് പറഞു.
"ഇമാം മഹ്ദി വരുന്നതിനു മുൻപ് ഒരു അടയാളം വരാനുണ്ട് ഇവിടെ. അള്ളാഹു ഈ ലോകം സൃഷ്ടിച്ചതു മുതൽ ഇതു
വരെ അതുണ്ടായിട്ടില്ല.

ഇമാം മഹ്ദി വരുന്നതിന് തൊട്ടു മുൻപുള്ള റമളാൻ മാസത്തിൽ ആദൃ ദിവസം ചന്ദ്ര ഗ്രഹണം ഉണ്ടാകും റമളാൻ പകുതിയിൽ സൂരൃ ഗ്രഹണവും ഉണ്ടാവും."

ബദർ യുദ്ധം നടന്ന സ്ഥലം See this Video !!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, April 14, 2016

ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ആദരവ്..!!


===========================

ഒരു പുരുഷനും സ്ത്രിയുടെ അനുകബയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശക്കാന്‍ സാധ്യമാല്ല...മുത്ത്‌ റസൂല്‍.
===================================
സ്ത്രീ വിഭാഗത്തിന്റെ അഭിമാനം സംരക്ഷിക്കാനും അവളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനും അവള്‍ക്ക് അനുഗുണമായ ചട്ടക്കൂട് പണിയാനും പാടുപെട്ട ചരിത്രനായക`ന്‍ മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചു. നബി(സ്വ)യുടെ പാവന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്.

“ഭൗതിക ലോക സന്പാദ്യങ്ങളില്‍ ഉത്തമം നല്ല സ്ത്രീയാകുന്നു’ (മുസ്ലിം, നസാഈ, ഇബ്നുമാജ).

സത്യവിശ്വാസിക്കു കിട്ടുന്ന മഹോന്നത സന്പാദ്യവും അനുഗ്രഹവും സുശീലയായ ഭാര്യയാകുന്നു (ഇബ്നുമാജ)

സ്ത്രീയെ മൃഗതുല്യയായി ഗണിക്കുകയും ഭോഗോപാധിയായി കാണുകയും ചെയ്തിരുന്ന ഒരു ജനതയെയാണ് നബി(സ്വ) ഇത്തരം പാഠങ്ങള്‍ പഠിപ്പിച്ചത്. പെണ്ണ് പിറന്നാല്‍ അസംതൃപ്തി മൂലം മുഖം കറുപ്പിച്ചിരുന്ന അവരുടെ സംസ്കാരത്തെപ്പറ്റി ഖുര്‍ആ“ന്‍ വിശദീകരിക്കുന്നുണ്ട്. ആ സമൂഹത്തിന്റെ മനസ്സുമാറ്റാ“ന്‍ അവിടുന്നു തീവ്രയത്നം നടത്തി.

പെണ്‍കുട്ടിയെ താല്‍പര്യത്തോടെയും ക്ഷമയോടെയും പോറ്റിവളര്‍ത്തുന്ന കുടുംബത്തിന് സ്വര്‍ഗം നബി(സ്വ) വാഗ്ദാനം ചെയ്തു. സമൂഹത്തില്‍ പ്രവാചകന്റെ ഈ പ്രബോധനം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീയെ വെറുത്തിരുന്നവര്‍, കൊന്നു കുഴിച്ചുമൂടിയവര്‍ സ്നേഹത്തിന്റെയും ആദരവിന്റെയും മാതൃക തീര്‍ത്തു.

തിരുനബിയുടെ {സ്വ} ചോദ്യങ്ങള്ക്ക് ഇബലീസിന്റെ മറുപടി !!

തിരുനബി{സ്വ}:''ശപിക്കപെട്ടവനെ ! നിന്റെ കാഴ്ച നഷ്ടപ്പെടുന്നത് എപ്പോളാണ് '
ഇബ്ലീസ്‌:''പാതിരാത്രി കഴിഞ്ഞു നിസ്കരിക്കുന്ന അടിമയുടെ മുന്പിൽ എന്റെ കാഴ്ച നഷ്ടമാകും

നബി{സ്വാ}:''നിന്റെ ജോലിക്ക് വിഘാതം ഉണ്ടാക്കുന്നത് ആരാണ്''
ഇബ്ലീസ്‌:''മഹ്നമാരായ ആലിമുകളും ,പണ്ടിതരുമുള്ള മജ്‌ലിസ്

നബി{സ്വാ}നീ ഭക്ഷണം കഴിക്കുനത് എങ്ങ
ഇബ്ലീസ്‌"ഇടതു കൈ കൊണ്ട്,അതിന്റെ രണ്ടു വിരല് കൊണ്ട്

നബി{സ്വാ}:''നിന്നെ പെട്ടന്ന് അനുസരിക്കുക ആരാണ്''
ഇബ്ലീസ്‌:''കാരണം കൂടാതെ നിസ്കാരം ഖാളാ ആക്ക്കുനവ്ൻ 
നബി{സ്വ}:''എന്റെ സമുദായം ഖുർആൻ പാരായണം ചെയ്യുമ്പോൾ നിന്റെ അവസ്ഥ
ഇബ്ലീീസ്:''അഗ്നിയില് വീണ ഈയം പോലെ ഞാൻ ഉരുകി ഇല്ലാതാകുന്നു''

നബി{സ്വ}:''വേദനയും,അസ്വസ്ഥതയും കൊണ്ട് നീ തല അമര്ത്തി പിടിക്കുക എപ്പോളാണ് ''
ഇബ്ലീസ്‌:''അവിടുത്തെ സമുദായം ജമാഅത്ത് ആയി നിസ്ക്കരിക്കുമ്പോൾ ''
നബി{സ്വ}:''ചൂട് അധികരിക്കുമ്പോൾ നീ എവിടെ താമസിക്കും
ഇബ്ലീസ്‌:''എന്റെ സന്താനങ്ങളെ ഞാൻ നഖം മുറിക്കതവരുടെ നഖത്തിന് താഴെ സംരക്ഷിക്കും'

നബി{സ്വ}:''നിന്റെ മുതുകെല്ല് പൊട്ടുന്നത് എപ്പോളാണ് ''
ഇബ്ലീസ്‌:''അല്ലാഹുവ്ന്റെ മാർഗത്തിൽ പോരാടുന്നവരുടെ കുതിര കുളമ്പടി എന്റെ നട്ടെല്ല് പൊട്ടിക്കും

നബി{സ്വാ}:''നിനക്ക് പ്രിയപ്പെട്ട മിത്രം ആരാണ്'
ഇബ്ലീസ്‌:''വ്യഭിചാരി 
നബി{സ്വാ}:''നിന്റെ ദൂതന്മാർ ആരാണ്''
ഇബ്ലെസ്:സിഹ്രു,ആഭിചാരം,മന്ത്രവാദം എന്നിവ ചെയ്യുന്നവർ 
നബി{സ്വാ}:''നിന്റെ ഹൃദയം ഏറ്റവും ആനന്ധിക്കുനത് എപ്പോളാണ് 
ഇബ്ലീസ്‌:''ത്വലാഖ് ചൊല്ലുമെന്ന് ഒരാള് സത്യം ചെയ്യുമ്പോള്''

നബി{സ്വാ}:''നിന്റെ കരളു ഉരുകുന്നത് എപ്പോളാണ് 
ഇബ്ലീസ്‌:''അല്ലാഹുവിനോട് അവിടുത്തെ ഉമ്മത് മാപ്പും,പാപമോചനവും തേടുമ്പോള്''

നബി{സ്വാ}:''നിന്റെ സഹോദരന്മാർ ആരാണ്'
ഇബ്ലീസ്‌:''അനാവശ്യമായി പണം ചെലവഴിക്കുന്നവരും ധൂർത്ത് ചെയ്തു ജീവിക്കുന്നവരും

നബി{സ്വാ}:''നിന്റെ ഖുർആൻ ഏതാണ്''
ഇബ്ലീസ്‌:''സംഗീതം ''
അള്ളാഹു കാത്തു രക്ഷിക്കട്ടെ,,

ദുആ വസീയത്തോടെ.
ഇസ്ലാമിക് വാട്സപ്പ്
ജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊ ണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - امين
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, April 10, 2016

Longest grave in the world ?

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Friday, April 8, 2016

വിശുദ്ധ കഅബയെ 100 വര്‍ഷത്തോളമായ ദിവസവും മുടങ്ങാതെ ത്വവാഫ് (പ്രദക്ഷിണം) ചെയ്ത് ഒരു സൗദി...!!!!!


മക്കഃ വിശുദ്ധ കഅബയെ 100 വര്‍ഷത്തോളമായ ദിവസവും മുടങ്ങാതെ ത്വവാഫ് (പ്രദക്ഷിണം) ചെയ്ത് ഒരു സൗദി...!!!!!ലോകത്ത് ഒരാള്‍ക്കും ലഭിക്കാനിടയില്ലാത്ത ഈ അപൂര്‍വ്വ ഭാഗ്യത്തിന്‍റെ ഉടമയുടെ വിശേഷങ്ങള്‍ കാണുക ...- വീഡിയോ കാണാം , ഷെയര്‍ ചെയ്യണേ
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, April 6, 2016

ഭക്ഷണം കഴിക്കുമ്പോൾ നിങ്ങൾ ശ്രെദ്ധിക്കണേ...


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

നമുക്ക് ഹലാലായ ജോലികൾ... ?




വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, April 3, 2016

ഒരു ചെറിയ അമൽ പ്രതിഭാലമോ വളരെ വലുത്...?



ഒരു ചെറിയ അമൽ പ്രതിഭാലമോ വളരെ വലുത്..ഒരു കൊച്ചു കുട്ടിക്ക് പോലും ചെയ്യാൻ കഴിയുന്ന ദിവസവും നമ്മുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാൻ കഴിയുന്ന ഒരു അമൽ...അതിന് അല്ലാഹു നമ്മൾക്ക് തരുന്ന പ്രതിഭലം നമ്മൾ പ്രതീക്ഷിക്കുന്നതിനും അപ്പുറം...ഉസ്താദ് അഹമ്മദ്‌ കബീർ ബാഖവിയുടെ ഏറ്റവും പുതിയ പ്രഭാഷണത്തിൽ നിന്ന്..ഈ പ്രഭാഷണത്തിന്റെ കൂടതൽ ഭാഗം നമ്മുടെ YouTube ചാനലിൽ നിങ്ങൾക്ക് ലഭിക്കും ലിങ്ക് https://youtu.be/vQPq5YoCnw8ഏറ്റവും പുതിയ പ്രഭാഷണത്തിനും ദീനിയായ എല്ലാ അറിവുകൾക്കും വേണ്ടി നമ്മുടെ YouTube ചാനൽ സബ് സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ പ്രിയപ്പെട്ടവരേ https://www.youtube.com/channel/UCH-2Oh2IwxK1fD4oaSxWCYQ
Posted by
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Saturday, April 2, 2016

സ്ത്രീകള്‍ക്ക് ഒരു മനുഷ്യന്‍റെ വില കല്പിച്ച് ഇസ്ലാം ?


ഈ ലോകം എന്താണ് മനസ്സിലാക്കിയിരിക്കുന്നത്?

എനിക്കത്ഭുതമാണ്.
ഈ ലോകത്ത് സ്ത്രീകള്‍ക്ക് ഒരു മനുഷ്യന്‍റെ വില കല്പിച്ച് തുടങ്ങിയത് തന്നെ ഇസ്ലാമാണ്.

അതിനു മുന്നേയും, ശേഷവും, ഇസ്ലാമിന് പുറത്തുള്ള ലോകത്ത് സ്ത്രീകള്‍ക്കെവിടെയാണ് സ്വാതന്ത്ര്യം?

ഞാന്‍ പറയും, ഇവിടുത്തെ സര്‍വ്വ മതസ്ഥരും കൊട്ടിഘോഷിക്കുന്ന സര്‍വ്വ സദാചാര ചിന്തകളും ഇസ്ലാമില്‍ നിന്നും നേടിയതാണെന്ന്.

വഴിയെ പറയാം,
ഇപ്പോള്‍ ഇസ്ലാമിലെ സ്ത്രീ സ്വാതന്ത്ര്യത്തെ കുറിച്ച് നമുക്ക് സംസാരിക്കാം.

ഭര്‍ത്താവ് മരണപ്പെട്ടാല്‍ അതേ ചിതയില്‍ ചാടി പെണ്ണ്‍ ചത്തൊടുങ്ങുമ്പോള്‍, അരുത്, ആത്മഹത്യ പാപമെന്ന്‍ പഠിപ്പിച്ചത്‌ ഹൈന്ദവതയാണോ?

ഋതുമതിയായ പെണ്ണിനെ വീട്ടിനകത്ത് കയറ്റാതെ, പുറത്തെ ചെറ്റക്കുടിലില്‍ ഒറ്റക്ക് താമസിപ്പിക്കുന്നത് കണ്ടപ്പോള്‍, പെണ്ണിന്‍റെ ശരീരത്തിലെ സ്വാഭാവിക പ്രവര്‍ത്തനം മാത്രമാണ് മാസമുറയെന്നും, മാനസിക പിരുമുറുക്കമുള്ള, വിശ്രമം ആവശ്യമുള്ള ഈ സമയത്ത് മുസ്ലിമിന് നിര്‍ബന്ധമുള്ള നിസ്കാരം പോലും നീ നിര്‍വ്വഹിക്കേണ്ടതില്ലെന്നും, 
പകല്‍ മുഴുവന്‍ പട്ടിണി കിടക്കേണ്ടുന്ന നിര്‍ബന്ധിത നോമ്പ് പോലും നീ നോല്‍ക്കേണ്ടതില്ലെന്നും പഠിപ്പിച്ച് തന്ന് സ്ത്രീയോട് അനുകമ്പ കാണിച്ച മതം ഇസ്ലാമല്ലേ?

ഭര്‍ത്താവ് എന്ത് അക്രമം കാണിച്ചാലും, 
മരണം വരെ അയാളെ സഹിച്ച് ജീവിച്ച് മരണം വരെ നിന്‍റെ ജീവിതം നശിപ്പിക്കണം എന്ന ഹൈന്ദവ / ക്രൈസ്തവ നിലപാടില്‍ നിന്നും,

പെണ്ണേ, നിന്നോട് നിന്‍റെ ഭര്‍ത്താവിനു ധാരാളം കടപ്പാടുണ്ട്, നീ അയാളുടെ വേലക്കാരിയല്ല.

നിനക്ക് ആവശ്യമെങ്കില്‍ നിനക്ക് വേണ്ടി വേലക്കാരനെ നിയോഗിച്ച് തരേണ്ടവനാണ് നിന്‍റെ ഭര്‍ത്താവെന്നും,
അവന്‍ നിന്നോട് നീതി പുലര്‍ത്തുന്നില്ലെങ്കില്‍ നീ ക്ഷമ കൈക്കൊള്ളുക,
അതിനാവില്ലെങ്കില്‍ നീ അവനില്‍ നിന്നും വിവാഹ മോചനം നേടിക്കൊള്ളൂ എന്നുമനുവാദം നല്‍കിയ ഏക മതം ഇസ്ലാമല്ലേ?!

സ്ത്രീകള്‍ക്ക് ഏത് മതമാണ്‌ സ്വത്തവകാശം നല്‍കുന്നത്? 

കൃത്യമായ കണക്കുകള്‍ പഠിപ്പിച്ചു കൊണ്ട്, സ്വത്തില്‍ സ്ത്രീക്കും വിഹിതമുണ്ടെന്നു പ്രഖ്യാപിച്ച ഏക മതം ഏതാണ്? 

താഴ്ന്ന ജാതിക്കാരന് അക്ഷരം പഠിക്കാന്‍ പോലും അവകാശമില്ലാത്ത ഹൈന്ദവതയും,

വൈദ്യ ശാസ്ത്രം പഠിക്കാന്‍ പോയ ക്രിസ്തീയ സ്ത്രീകളെ ഒന്നടങ്കം ക്രൂരമായി കൊലപ്പെടുത്തിയ ക്രൈസ്തവതക്കും,

മുസ്ലിം സമുദായത്തിലെ പെണ്ണിന്‍റെ വിദ്യാഭ്യാസ സ്വാതന്ത്ര്യത്തെ പറ്റി പറയാന്‍ എന്താവകാശമാണുള്ളത്? 

ഇസ്ലാമില്‍ ഏറ്റവുമതികം പ്രവാചകാധ്യാപനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് ആയിഷ എന്ന വനിതയായിരുന്നില്ലേ?

ഇതൊക്കെ പെണ്‍കുട്ടികള്‍ക്ക് ഫോട്ടോ ഇടാതിരിക്കുന്നതിനു എങ്ങനെ ന്യായമാകുമെന്നാണ് അയാളുടെ ചോദ്യം. 

ഇസ്ലാം എന്നാല്‍ സമര്‍പ്പണം എന്നാണു. 

ദൈവ കല്പന എന്താണോ അതനുസരിക്കുക.

സ്ത്രീ ഒരു പ്രദര്‍ശന വസ്തുവല്ല.
പ്രദര്‍ശിപ്പിക്കുന്നത്വില്പനച്ചരക്കുകളെയാണ്. 

പശുപാലന്‍റെ ഭാര്യ രഷ്മി തന്‍റെ നഗ്നത പ്രദര്‍ശിപ്പിക്കുമ്പോള്‍ സദാചാര വാദികളുടെ കുരു പൊട്ടുന്നെയെന്നു പറഞ്ഞു പരിഹസിച്ചവര്‍ക്ക് കാലം പഠിപ്പിച്ചുകൊടുത്തു,
ആ പ്രദര്‍ശനം വില്പനക്ക് വേണ്ടിയായിരുന്നുവെന്ന്‍.

രഷ്മി നല്ല വിലയുള്ള വില്പനചരക്കും.
പ്രദര്‍ശനം വില്‍പനക്ക് വേണ്ടിയാണ് 

എങ്കില്‍, ആര്‍ക്കും സ്ത്രീയെ കാണേണ്ട എന്നാണോ? 

അല്ല, അവളുടെ പിതാവിനും, ഭര്‍ത്താവിനും, സഹോദരനും, ഇളയച്ഛനും, വല്യച്ഛനും, അമ്മാവനുമൊക്കെ അവളെ കാണാം.

ഇസ്ലാമിന്‍റെ ഇടുങ്ങിയ കാഴ്ച്ചപ്പാടാണെന്നും മുസ്ലിംകള്‍ക്ക് മതഭ്രാന്താണെന്നും പറഞ്ഞ് ഒരുവന്‍ എന്നെ നോക്കി പരിഹസിച്ചു. 

ആ ചര്‍ച്ചയില്‍ ഞാന്‍ ചോദിച്ചു, നിന്‍റെ സഹോദരിയെ, അടുത്ത വീട്ടിലെ മുസ്ലിമിന്‍റെ കൂടെ തനിച്ച് യാത്ര ചെയ്യാന്‍ സമ്മതിക്കുമോയെന്ന്‍. 
അവന്‍ പ്രതികരിച്ചില്ല.

ഞാന്‍ ചോദിച്ചു, വേണ്ട. 
നിന്‍റെ അതേ മതത്തില്‍പെട്ട എന്നാല്‍ നിന്നെക്കാള്‍ താഴ്ന്ന ജാതിയെന്ന് നീ വിശ്വവസിക്കുന്ന ഒരു പുലയ ജാതിക്കാരന്‍റെ കൂടെ യാത്ര ചെയ്യാന്‍ നീ സമ്മതിക്കുമോ എന്ന്‍. 

അവന്‍ മിണ്ടിയില്ല.
ഉത്തരമില്ല എന്നു തന്നെയാണ് അവന്‍റ മൌനം എന്നോട് പറയുന്നത്. 

ഞാന്‍ പറഞ്ഞു, രണ്ട് വയസ്സ് തികയുന്നതിനു മുന്നേ ഞാന്‍ എന്‍റെ അടുത്ത വീട്ടിലെ പുലയ സ്ത്രീയുടെ മുലപ്പാല്‍ കുടിച്ചിരുന്നുവെങ്കില്‍, ആ അമ്മയുടെ മകന്‍ മനോജിന്‍റെയോ നാരായണന്‍റെയോ കൂടെ യാത്ര ചെയ്യാന്‍ എന്‍റെ മതം എന്നെ അനുവദിക്കുന്നുണ്ട് എന്ന്‍!

മുലപ്പാല്‍ തന്ന ആ അമ്മയുടെ മക്കളും അവള്‍ക്ക് സഹോരന്മാരാണ്.

ഇത്രയും വിശാലമായ കാഴ്ചപ്പാടാണ് ഇസ്ലാമിനുള്ളത്.

മതഭ്രാന്തല്ല!
നമുക്ക് നമ്മുടെതായ വിശ്വാസങ്ങളും നിയമങ്ങളും ഉണ്ട്.

അതനുസരിച്ചേ ഞങ്ങള്‍ ജീവിക്കൂ.

നാട്ടിലെ മുഴുവന്‍ ആളുകള്‍ക്കും തന്‍റെ ശരീരം പ്രകടിപ്പിച്ച് അയ്യോ എന്നെ അയാള്‍ തുറിച്ച് നോക്കിയേ, എന്നെ തൊട്ടേ എന്ന്‍ നിലവിളിക്കുകയല്ല വേണ്ടത്. 

അര്‍ദ്ധ നഗ്നരായി നടക്കുന്ന പെണ്ണിനെ അങ്ങനെ നടക്കാനാണ് അനുവദിക്കേണ്ടത്,
ആരെങ്കിലും അവരെ വൈകാരികമായി നോക്കിയാല്‍ അത് അയാളുടെ മാത്രം തെറ്റാണ് എന്നും നഗ്നത കാണുമ്പോള്‍ ഞങ്ങള്‍ക്ക് ഒന്നും തോന്നാറില്ല എന്നും പറയുന്നവരോട് എനിക്ക് പറയാനുള്ളത് 
നിങ്ങള്‍ക്ക് ചികിത്സ തേടാനുള്ള സമയമായി എന്നാണു., 

സാദാരണ പുരുഷന്മാര്‍ക്ക് പലതും തോന്നിയേക്കും എന്ന്‍ തന്നെയാണ് കാലം തെളിയിച്ചിട്ടുള്ളത്.

ഇവിടെയാണ്‌ ചിലരുടെ സദാചാരം ലാക്ക് ഓഫ് ഓപ്പര്‍ച്യുണിറ്റി ആവുന്നത്. 

അത്തരം സാഹചര്യങ്ങളില്‍ നിന്നും മുന്‍കരുതല്‍ (പ്രിവന്‍ഷന്‍) എടുക്കുകയാണ് ഇസ്ലാം.

പെട്രോള്‍ പമ്പില്‍ നിന്നും പുകവലിച്ചാല്‍ എല്ലായ്പ്പോയും തീ പിടിക്കണമെന്നില്ല.

പക്ഷെ, എന്നെങ്കിലും സംഭവിച്ചേക്കാവുന്ന വന്‍ അപകടത്തിനു മുന്നേയുള്ള മുന്‍കരുതലാണ് ചുമരിലെ വാര്‍ണിംഗ് ബോര്‍ഡുകള്‍! 

ഇസ്ലാമിക കാഴ്ചപ്പാടുകളെ പുച്ചിച്ചു തള്ളുന്നവരോട് എനിക്ക് ഓര്‍മ്മപ്പെടുത്താനുള്ളത് ഞാന്‍ നേരത്തെ പറഞ്ഞ കാര്യമാണ്.

ഈ ലോകത്ത് സദാചാരം എന്നു കരുതുന്ന മുഴുവന്‍ ചിന്തകളും, ഉടലെടുത്തതും സദാചാര ബോധം ലോകത്തിനു ലഭിച്ചതും ഇസ്ലാമില്‍ നിന്നാണ്.

സവര്‍ണ്ണന്‍ വീട്ടിലേക്ക് കയറി വരുമ്പോള്‍ താഴ്ന്ന ജാതിയിലെ സ്ത്രീ കിടക്ക വിരിച്ച് കൊടുക്കണമെന്നാണ് ഹൈന്ദവത.

അതിനായി അവളുടെ ഭര്‍ത്താവ് പുറത്തിറങ്ങി മാറി നില്‍ക്കണം.

ഋതുമതിയാകുന്ന പെണ്‍കുട്ടിയില്‍ പ്രത്യേക ജാതിയിലുള്ള ഒരുവന്‍ വന്ന്‍ കന്യാകത്വം കവര്‍ന്നാല്‍ മാത്രമേ ഒരു പെണ്ണിന് വിവാഹം കഴിക്കാന്‍ കുറച്ച് ദശാബ്ദങ്ങള്‍ക്ക് മുന്നേവരെ ഹൈന്ദവതയിലെ ചില ജാതിയില്‍ പാടുണ്ടായിരുന്നുള്ളൂ. 

ലൈംഗികാകാവയവങ്ങളെയും, സ്വവര്‍ഗ രതിയുടെയും, വിവിധ കേളികളുടെയും ബിംബങ്ങളെ ആരാധിക്കുന്നവര്‍ക്ക് വ്യഭിചാരം പാപമാണെന്ന ബോധം പിന്നീട് ലഭിച്ചത് എവിടെ നിന്നാണ്? 

പിതാവും, മകളും വ്യഭിചരിക്കുകയും ഗര്‍ഭം ധരിക്കുകയും ചെയ്യുന്ന പ്രവാചകനെ പഠിപ്പിച്ച് കൊടുക്കുന്ന ക്രിസ്തീയത വ്യഭിചാരം പാപമാണെന്നു പഠിച്ചത് എവിടെ നിന്നാണ്?.

നീ വ്യഭിചരിക്കുന്ന പെണ്ണ്‍ ആരുടെയോ മകളാണ്.. 
പെങ്ങളാണ്, അല്ലെങ്കില്‍, ഭാര്യയാണ്. 

അവളെ നീ വ്യഭിചരിക്കരുത് എന്ന്‍ പഠിപ്പിച്ച മതം ഇസ്ലാം മാത്രമല്ലേ?

മദ്യപാനം കൊണ്ട് പല പൂജകളും ചെയ്യുന്നവര്‍ക്കും, ദൈവ പ്രീതിക്ക് വേണ്ടി മദ്യം കാണിക്ക വെക്കുന്നവര്‍ക്കും പള്ളികളിലെ പ്രത്യേക പ്രാര്‍ത്ഥനക്ക് മദ്യം ഉപയോഗിക്കുന്നവര്‍ക്കും, വെള്ളം വീഞ്ഞാക്കി വിളമ്പിയ ദൈവത്തില്‍ വിശ്വസിക്കുന്നവര്‍ക്കും, മദ്യം പാപമാണെന്നും, അത് സര്‍വ്വ തിന്മകളുടെയും താക്കോലാണെന്നും പഠിപ്പിച്ച് നല്‍കിയത് ഏത് മതമാണ്‌?

പ്രിയപ്പെട്ട കൂട്ടുകാരോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ ഞങ്ങളുടെ മതത്തിലും വിശ്വാസത്തിലും സന്തുഷ്ടരാണ്. 

അത് ലോകത്തിലെ ആദ്യമനുഷ്യനിലൂടെ തുടങ്ങി ആയിരത്തി നാനൂറു കൊല്ലങ്ങള്‍ക്ക് മുന്നേ പ്രവാചകര്‍ മുഹമ്മദ്‌ (സ്) യിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട അല്ലാഹുവിന്‍റെ മതമാണ്‌.

ഹൈന്ദവതയെയും ക്രൈസ്തവതയെയും പോലെ, സമരം ചെയ്തോ, പോപ്പ് ഒപ്പിട്ടു നല്കുന്നതിലൂടെയോ മാറ്റിയെടുക്കാവുന്ന മത നിയമങ്ങളല്ല.

ലോകാവസാനം വരെ ജീവിക്കുന്ന മുഴുവന്‍ മനുഷ്യര്‍ക്കും ജീവിക്കാനുള്ള ജീവിത രീതിയാണ്.

വിമര്‍ശകരോട് വിശുദ്ധ ഖുര്‍ആന്‍ പറയുന്നതെ എനിക്കും പറയാനുള്ളൂ,,

നിങ്ങള്‍ക്ക് നിങ്ങളുടെ മതം. എനിക്ക് എന്‍റെ മതം! 

പക്ഷെ, ഇസ്ലാമിനെ വിമര്‍ശിക്കുന്നതിനു മുന്നേ, നിങ്ങള്‍ വിശ്വസിക്കുന്ന മതത്തിന്‍റെ യഥാര്‍ത്ഥ മത നിയമങ്ങളിലേക്ക് ഒന്ന് നോക്കാന്‍ അപേക്ഷിക്കുന്നു.

സമരങ്ങള്‍ ചെയ്ത് അവകാശങ്ങള്‍ നേടിയെടുത്ത ആധുനിക മതത്തിന് മുന്നേയുള്ള നിങ്ങളുടെ യഥാര്‍ത്ഥ മതത്തിലേക്ക്.

നിങ്ങളുടെ ദൈവം സൃഷ്ടിച്ച മതത്തിലേക്ക്...
✋

കടപ്പാട് ഃ saed ibn george



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Thursday, March 31, 2016

ഖിയാമത്ത് നാളിന്റെ 10 അടയാളങ്ങൾ ??

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Wednesday, March 30, 2016

മുത്ത്‌ നബി : ഒന്ന് കാണാൻ റ്റൗഫീഖ് ഏകണേ ! യ അല്ലാഹ് !

ജീവിക്കുന്നെങ്കിൽ ഹബീബിനെ പ്രണയിച്ച്‌ ജീവിക്കണം ✨മരിക്കുന്നെങ്കിൽ ഹബീബിന കണ്ട് മരിക്കണം 
✨സംസാരിക്കുകയാണെങ്കിൽ ഹബീബിനെ കുറിച്ച്‌ സംസാരിക്കണം
✨ഉറങ്ങുകയാണെങ്കിൽ ഹബീബിനെ കിനാവിൽ കാണാനായി ഉറങ്ങണം
✨ജീവിതവും മരണവും ഹബീബിന്റെ ഇഷ്ട്ടത്തിലാവണം💟🇸🇱💟
ആഗ്രഹമുണ്ട് നബിയെ...
അങ്ങയുടെ പൂമുഖമൊന്ന് സ്വപ്നത്തില്‍ എങ്കിലും കാണാന്‍...പക്ഷേ..,

🔹അബൂബക്കർ സിദ്ദീഖ് (റ) വിന്റെ സത്യ സന്തതയോ...
🔹ഉമറുബ്നു ഖത്താബ് (റ) വിന്റെ ഗാംഭീര്യമോ....
🔹ഉസ്മാനുബ്നു അഫാൻ (റ) വിന്റെ സൂക്ഷ്മതയോ...
🔹അലിയ്യുബ്നു അബീ ത്വാലിബ് (റ) വിന്റെ വിജ്ഞാനമോ.... എനിക്കില്ല നബിയേ...
🔶കൊതിച്ചിട്ടുണ്ട് നബിയെ...ഒരു പാട്
⚜ആ പൂമുഖമൊന്ന് കാണാൻ...പക്ഷേ...
കണ്ണിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ സ്വരമൊന്ന് കേൾക്കാൻ...പക്ഷേ...
കാതിനതിനുള്ള ,ഭാഗ്യം കിട്ടിയില്ല
⚜ആ കരങ്ങളിലൊന്ന് ചുംബിക്കാൻ...പക്ഷേ...
ചുണ്ടിനതിനുള്ള ഭാഗ്യം കിട്ടിയില്ല
⚜ആ പൂമേനിയൊന്ന് കെട്ടിപ്പുണരാൻ...പക്ഷേ...
കരങ്ങൾക്കതിനുള്ള ഭാഗ്യവുമില്ല..നബിയെ...🔶
1400 വർഷങ്ങൾക്കു മുംബ്
☪എന്റെ ഹബീബില്ലാത്ത മദീനയിൽ ജീവിക്കാൻ എന്നെകൊണ്ടാവില്ലാ എന്ന് പറഞ്ഞ് നാട് വിട്ട് പോയ ബിലാൽ (റ) വിനെപ്പോലെ...,
☪എന്റെ ഹബീബില്ലാത്ത മദീന എനിക്ക് കാണേണ്ട എന്ന് പറഞ്ഞ് സ്വന്തം കണ്ണ് നഷ്ടപ്പെടുത്തിയ അബ്ദുള്ളാഹിബ്നു സൈദ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബ് വഫാത്തായെന്നാരെങ്കിലും
പറഞ്ഞാൽ അവന്റെ തല ഈ ഉമറിന്റെ വാൾത്തുമ്പിൽ പിടയുമെന്ന് പറഞ്ഞ ഉമറുബ്നു ഖത്താബ് (റ) വിനെപ്പോലെ...,
☪എന്റെ ഹബീബിനെ ഒരു നിമിഷത്തേക്കുപോലും തള്ളിപ്പറയാൻ ഞാനൊരുക്കമല്ല എന്ന് പറഞ്ഞ് അങ്ങയ്ക് സലാം ചൊല്ലി ഒരു ധീര യോധ്ദാവിനെപ്പോലെ കഴുമരത്തിലേക്ക് നടന്നു നീങ്ങിയ ഹുബൈബുബ്നു ഹദിയ്യ് (റ) വിനെപ്പോലെ...
☪നക്ഷത്ര തുല്യരായ സ്വഹാബാക്കളെപ്പോലെ...
മദീനയുടെ മടിത്തട്ടിൽ മണവാളനെപ്പോലെ കിടന്നുറങ്ങുന്ന അങ്ങയുടെ കാവലാളാവാനുള്ള ഭാഗ്യവും എനിക്ക് കിട്ടിയില്ല നബിയേ...☘🍀 അവസാന നാളിലെ ഹതഭാഗ്യനാണു നബിയേ ഞാൻ..
⭐പാടിപ്പുകഴ്ത്താൻ അൻസാറുബ്നു സാബിത്ത് (റ) വിന്റെ പദവിയോ...⭐ഇമാം ബൂസൂരി (റ) വിന്റെ പവറോ ഇല്ല നബിയേ...
❣അങ്ങയുടെ ഉമ്മത്തിയ്യ് എന്ന മഹാ ഭാഗ്യവും മനസ്സിൽ മായാതെ മറയാതെ മലീമസമാവാതെ കാത്ത് സൂക്ഷിച്ച അങ്ങയോടുള്ള മഹബ്ബതുമല്ലാതെ.....❣
യാ الله മരണമെന്ന വാഹനവുമായി മലക്കുൽ മൗത്ത് ഞങ്ങടെ മുന്നിൽ വന്നിറങ്ങുന്നതിന് മുമ്പ് 🔵ലോകത്തെ 220 കോടി
മുസല്‍മാന്റെ ചങ്കിലെ ചോരയായ ജീവന്റെ തുടിപ്പായ കരളിന്റെ കാതലായ മുത്തൊളി മുഹമ്മദ്‌ മുസ്തഫ റസൂല്‍ (സ)🔵 തങ്ങളുടെ
ശഫാഅത്ത്‌ കിട്ടുന്ന സജ്ജനങ്ങളില്‍ ഞങ്ങളെ ഉള്‍പ്പെടുത്തണേ الله ആമീന്‍☪
✨അള്ളാഹു എനിക്കും എല്ലാവർക്കും ഈ മോഹം നിറവേറ്റാൻ തൗഫീക്ക് നൽകട്ടെ ആമീൻ...



വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!

Sunday, March 27, 2016

അഹങ്കാരികളായ ഒരു സമൂഹത്തിനു കിട്ടിയ ശിക്ഷ മദാഇനു സ്വാലിഹിൽ ശേഷിക്കുന്നു....!!

വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!


അഹങ്കാരികളായ ഒരു സമൂഹത്തിനു കിട്ടിയ ശിക്ഷയുടെ ബാകിപത്രം ഇന്നും സൌദിയിൽ മദാഇനു സ്വാലിഹിൽ ശേഷിക്കുന്നു....

Friday, March 25, 2016

സം സം എന്നാ അത്ഭുധ ജലം ?

1979-ല്‍ സഊദി രാജവംശത്തിലെ നാലാമത്തെ കണ്ണിയായ ഖാലിദ് ബിന്‍ അബ്ദില്‍ അസീസ് സംസം കിണറിനെ കുറിച്ച് ഒരു പഠനം നടത്തുകയുണ്ടായി. കിണര്‍ ശുദ്ധീകരിക്കുകയും സംസമിന്റെ ജലനിരപ്പ് അടിത്തട്ടു വരെ താഴ്ത്തിയതിനു ശേഷം ചുവരുകളില്‍ നിരീക്ഷണം നടത്തുക, കിണര്‍ ശുദ്ധീകരിക്കുക തുടങ്ങിയവയായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ ലക്ഷ്യം. യഹ്‌യാ കോശക് എന്ന പ്രശസ്തനായ എഞ്ചിനീയറായിരുന്നു അതിന്റെ ചുമതല ഏല്പിക്കപ്പെ’ത്. അതിനാല്‍ കിണറ്റിലെ സംസം മുഴുവന്‍ വറ്റിച്ചു കളയാനുതകുന്ന നാല് മോട്ടോര്‍ പമ്പുകള്‍ സജ്ജമാക്കി. മിനുട്ടില്‍ എണ്ണായിരം ലിറ്റര്‍ എന്ന തോതില്‍ നാലു മോട്ടോര്‍ പമ്പുകളും ഇരുപത്തിനാലു മണിക്കൂറും പ്രവര്‍ത്തിച്ചു കൊണ്ടിരുന്നു. കിണറിന്റെ നിരപ്പില്‍ നിന്ന് 3.23 മീറ്റര്‍ മാത്രം താഴെ നിന്നിരുന്ന ജലനിരപ്പ് 13.39 മീറ്റര്‍ വരെ താഴ്ന്നു. കിണറിലേക്ക് ഉറവകള്‍ ഒഴുകിയെത്തുന്ന നിരപ്പായിരുന്നു അത്. എന്നാല്‍ ജലനിരപ്പ് താഴ്ന്ന് ഈ അളവിലെത്തിയപ്പോഴേക്കും ജലം ഉയര്‍ന്നു പൊങ്ങി. ആ ഭൂനിരപ്പില്‍ നിന്നും കിണറിന്റെ മുഖത്തോട് 3.29 മീറ്റര്‍ അടുത്തെത്തുന്നതു വരെ ഒരിഞ്ച് പോലും വെള്ളം താഴോട്ടിറങ്ങിയില്ല. കിണറിന്റെ വീതി നാലു മീറ്ററാണെന്നും ആഴം പതിനാലു മീറ്ററാണെന്നും കണ്ടെത്തിയെതൊഴിച്ചാല്‍ സംസം കിണര്‍ വറ്റിക്കാനുള്ള ശ്രമം അവിടെ വിഫലമാവുകയായിരുന്നു. സംസം കിണറിന്റെയും പുണ്യതീര്‍ഥത്തിന്റെയും അമാനുഷിക സ്പര്‍ശം അടയാളപ്പെടുത്തുന്ന ഒരു തെളിവായി ഈ സംഭവം ചരിത്രത്തില്‍ രേഖപ്പെട്ടു കിടക്കുന്നു.
മൊത്തം മുപ്പത് മീറ്റര്‍ താഴ്ചയുള്ള സംസം കിണറിന്റെ താഴ് ഭാഗത്ത് 17.2 മീറ്ററോളം ഗ്രാനൈറ്റ് പാറകളാണ്. പാറകളില്ലാത്ത മുകള്‍ഭാഗം 12.8 മീറ്ററോളം പടുത്തുയര്‍ത്തപ്പെട്ട നിലയിലാണ്. കിണറിന്റെ ചുറ്റളവ് എല്ലാ ഭാഗങ്ങളിലും ഒരുപോലെയല്ല.

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs