Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Font Problem ; Can't Read !

Cannot read this blog then please download the attachments font folder and add it your PC . മലയാളം വായിക്കാന്‍ പറ്റുന്നില്ലേ ? എങ്കില്‍ ഈ ഫോണ്ട് പായ്ക്ക് ഡൌണ്‍ലോഡ് ചെയ്യൂ ; Manorama font കമ്പ്യൂട്ടറില്‍ ഇന്‍സ്റ്റോള്‍ ചെയൂ, സ്റ്റാര്‍ട്ട്‌ > കണ്ട്രോള്‍ പാനല്‍> ഫോണ്ട്സ് > പേസ്റ്റ് ഈ രൂപത്തില്‍ ഇന്‍സ്റ്റോള്‍ ചെയ്യാവുന്നതാണ്. ഫേസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. ക്ഷമ കാണിക്കുക.

Thursday, April 14, 2016

ഇസ്‌ലാം സ്ത്രീകള്‍ക്ക് നല്‍കിയ ആദരവ്..!!


===========================

ഒരു പുരുഷനും സ്ത്രിയുടെ അനുകബയില്ലാതെ സ്വര്‍ഗത്തില്‍ പ്രവേശക്കാന്‍ സാധ്യമാല്ല...മുത്ത്‌ റസൂല്‍.
===================================
സ്ത്രീ വിഭാഗത്തിന്റെ അഭിമാനം സംരക്ഷിക്കാനും അവളുടെ അവകാശങ്ങള്‍ നേടിക്കൊടുക്കാനും അവള്‍ക്ക് അനുഗുണമായ ചട്ടക്കൂട് പണിയാനും പാടുപെട്ട ചരിത്രനായക`ന്‍ മുഹമ്മദ് നബി(സ്വ)ക്ക് സാധിച്ചു. നബി(സ്വ)യുടെ പാവന പാഠങ്ങള്‍ ഏറെ പ്രസക്തമാണ്.

“ഭൗതിക ലോക സന്പാദ്യങ്ങളില്‍ ഉത്തമം നല്ല സ്ത്രീയാകുന്നു’ (മുസ്ലിം, നസാഈ, ഇബ്നുമാജ).

സത്യവിശ്വാസിക്കു കിട്ടുന്ന മഹോന്നത സന്പാദ്യവും അനുഗ്രഹവും സുശീലയായ ഭാര്യയാകുന്നു (ഇബ്നുമാജ)

സ്ത്രീയെ മൃഗതുല്യയായി ഗണിക്കുകയും ഭോഗോപാധിയായി കാണുകയും ചെയ്തിരുന്ന ഒരു ജനതയെയാണ് നബി(സ്വ) ഇത്തരം പാഠങ്ങള്‍ പഠിപ്പിച്ചത്. പെണ്ണ് പിറന്നാല്‍ അസംതൃപ്തി മൂലം മുഖം കറുപ്പിച്ചിരുന്ന അവരുടെ സംസ്കാരത്തെപ്പറ്റി ഖുര്‍ആ“ന്‍ വിശദീകരിക്കുന്നുണ്ട്. ആ സമൂഹത്തിന്റെ മനസ്സുമാറ്റാ“ന്‍ അവിടുന്നു തീവ്രയത്നം നടത്തി.

പെണ്‍കുട്ടിയെ താല്‍പര്യത്തോടെയും ക്ഷമയോടെയും പോറ്റിവളര്‍ത്തുന്ന കുടുംബത്തിന് സ്വര്‍ഗം നബി(സ്വ) വാഗ്ദാനം ചെയ്തു. സമൂഹത്തില്‍ പ്രവാചകന്റെ ഈ പ്രബോധനം വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചു. സ്ത്രീയെ വെറുത്തിരുന്നവര്‍, കൊന്നു കുഴിച്ചുമൂടിയവര്‍ സ്നേഹത്തിന്റെയും ആദരവിന്റെയും മാതൃക തീര്‍ത്തു.

നബി(സ്വ) പറയുന്നു: “നല്ല സ്ത്രീ എനിക്കേറ്റവും പ്രിയപ്പെട്ടവളാകുന്നു.’ സ്ത്രീ വിഭാഗത്തിന് ഇതിലും വലിയൊരു അംഗീകാരം ലഭിക്കാനില്ല. നബി പത്നിമാരെ മുസ്ലിംകളുടെ മൊത്തം മാതാക്കളെന്ന പദവിയില്‍ ഖുര്‍ആ“ന്‍ പ്രതിഷ്ഠിക്കുക കൂടി ചെയ്തപ്പോള്‍ സ്ത്രീത്വത്തിന്റെ മാറ്റ് പിന്നെയും വര്‍ധിച്ചു.

പ്രവാചകര്‍(സ്വ) സ്ത്രീയെ സ്വന്തം ഭവനത്തിലെ നായിക എന്ന നിലക്കാണ് വിലയിരുത്തിയത്. വീട്ടില്‍ അടങ്ങിയൊതുങ്ങി കഴിയുക എന്ന ഖുര്‍ആ“ന്‍ നിര്‍ദേശത്തിന് വിധേയമായി തന്നെ സ്ത്രീയെ വീട്ടിലെ അധികാരത്തിന്റെയും അച്ചടക്കത്തിന്റെയും കാവല്‍ക്കാരിയും പുരുഷ വിഭാഗത്തിന്റെ വിജയ രഹസ്യവുമായി നബി(സ്വ) പരിചയപ്പെടുത്തി. അതുകൊണ്ട് സ്ത്രീത്വം സംരക്ഷിക്കുവാനുള്ള വ്യക്തമായ നിര്‍ദേശം പുരുഷ വിഭാഗത്തിന് നബി(സ്വ) നല്‍കി.

അവിടുന്ന് പഠിപ്പിച്ചു: “നിങ്ങളില്‍ വിശ്വാസപരമായി മഹോന്നതര്‍ സ്വന്തം ഭാര്യമാരോട് സല്‍സ്വഭാവത്തോടെ പെരുമാറുന്നവരാകുന്നു’ (തിര്‍മുദി, ഇബ്നുഹിബ്ബാ`ന്‍). “നിങ്ങളില്‍ നല്ല സ്വഭാവികള്‍ ഭാര്യയോട് കൃപയോടെ വര്‍ത്തിക്കുന്നവരാണ്’ (തിര്‍മുദി, ഹാകിം).

ഭാര്യമാരെ നിന്ദിക്കുന്നതും പീഡിപ്പിക്കുന്നതും കടുത്ത തെറ്റാണെന്ന് നബി(സ്വ) താക്കീതു ചെയ്തു. “പരലോകത്ത് നന്മയുടെ ത്രാസ് തൂക്കം കുറഞ്ഞ് അപകടത്തില്‍ പെടാ“ന്‍ കാരണമാണ് ഭാര്യസന്താനങ്ങള്‍ക്കര്‍ഹമായത് ചെലവഴിക്കാതിരിക്കല്‍’ (ത്വബ്റാനി).
‘ഒരാള്‍ തന്റെ ഭാര്യക്ക് അല്‍പം വെള്ളം കുടിപ്പിച്ചാല്‍ പോലും അത് പ്രതിഫലാര്‍ഹമാകുന്നു’ (അഹ്മദ്, ത്വബ്റാനി).

നീ തിന്നുന്പോള്‍ പത്നിയെയും തീറ്റണം, നീ വസ്ത്രമെടുക്കുന്പോള്‍ അവള്‍ക്കുമെടുക്കണം, അവളുടെ മുഖത്തടിക്കരുത്, ഒരു കാരണവശാലും അവളെ അവമതിക്കരുത് (അബൂദാവൂദ്). നിന്റെ ഇണയെ ഭക്ഷിപ്പിക്കുന്നത് ഉത്തമമായ ധര്‍മമാകുന്നു (അഹ്മദ്). “ഒരിക്കല്‍ മോശമായ പെരുമാറ്റം കണ്ടെന്നു കരുതി അവളെ നീ വെറുക്കരുത്. എത്രയോ നല്ല ഗുണങ്ങള്‍ അവളില്‍ വേറെ കാണും’ (മുസ്ലിം).

മുടി കറുപ്പിച്ച് പെണ്ണിനെ ചതിക്കുന്ന ആണുങ്ങളെ തിരുനബി(സ്വ) എതിര്‍ത്തു. അങ്ങനെ ചെയ്യുന്നവര്‍ വിവാഹാന്വേഷണാവസരത്തില്‍ അക്കാര്യം അവളെ ധരിപ്പിക്കണമെന്ന് അവിടുന്ന് നിര്‍ദേശിച്ചതായി ആഇശബീവി(റ) പറയുന്നു (കന്‍സുല്‍ ഉമ്മാല്‍).മുടി കറുപ്പിക്കുന്നത് തെറ്റാണെന്നത് വേറെ കാര്യം. അങ്ങനെ ചെയ്തവര്‍ കാര്യമറിയിക്കണമെന്നാണ് ഇതിന്റെ താല്‍പര്യം. സ്ത്രീക്കും സ്വന്തം താല്‍പര്യവും വ്യക്തിത്വവും ഉണ്ട്. അതംഗീകരിച്ചു കൊടുക്കുന്നതാണ് ഇത്തരം നബിനിര്‍ദേശങ്ങള്‍. സ്വര്‍ഗത്തില്‍ സ്ത്രീകള്‍ മുന്നേറുന്നത് നബി(സ്വ) കാംക്ഷിച്ചു.

ദാമ്പത്യാവകാശങ്ങള്‍
================

ഖുര്‍ആ“ന്‍ പുരുഷന്മാരോടുണര്‍ത്തുന്നതു തന്നെ “നിങ്ങള്‍ അവരോട് നല്ല നിലയില്‍ വര്‍ത്തിക്കണ’മെന്നാണ്. നബി(സ്വ) അവസാന ഘട്ടത്തില്‍ വരെ ഇതു കല്‍പിച്ചതു കാണാം. പെണ്ണിനെ സ്വന്തമാക്കുന്നതിനെ പറ്റി ഖുര്‍ആ“ന്‍ പറഞ്ഞത് നിങ്ങള്‍ അതി ശക്തമായ ഒരു കരാറാണ് പിടിച്ചിട്ടുള്ളതെന്നാണ്. ഒരു പുരുഷന്റെ നല്ല പെരുമാറ്റത്തിന്റെ ഭാഗം തന്നെയാണ് പെണ്ണില്‍ നിന്നുണ്ടാകുന്ന തിക്താനുഭവങ്ങള്‍ സഹിക്കലും ക്ഷമിക്കലും.

നബി(സ്വ) പറഞ്ഞു: “ഭാര്യയുടെ ദുഃസ്വഭാവം സഹിച്ചു നീങ്ങുന്നവ`ന്‍ അയ്യൂബ്(അ)ന്റെ പ്രതിഫലത്തിനര്‍ഹനാകുന്നു.’

ദൈവദൂതനും ഭരണാധികാരിയുമൊക്കെയായിരുന്നിട്ടും ഇതിനെല്ലാമിടയില്‍ കുടുംബനാഥ“ന്‍ എന്ന നിലക്ക് അവിടുന്ന് പ്രിയതമമാരുടെ അവകാശത്തെ മാനിച്ചിരുന്നുവെന്ന് കാണാം. തിരുപത്നി ആഇശാബീവി(റ)യുമൊന്നിച്ച് നബി(സ്വ) ഓട്ടമത്സരം വരെ നടത്തിയത് ചരിത്രം. സ്വന്തം ഭാര്യക്കരികില്‍ ഒരു കുട്ടിയായി പരിണമിക്കാ“ന്‍ കഴിയുന്നതാണ് ബുദ്ധി എന്നായിരുന്നു ഖലീഫ ഉമര്‍(റ)ന്റെ നയം.

മിതവും അനുഗുണവുമായ ജീവിതച്ചെലവ് പെണ്ണിന്റെ അവകാശങ്ങളില്‍ പ്രധാനമാണ്. ഈ ഉത്തരവാദിത്തം ഭര്‍ത്താവിനെയാണ് പ്രവാചകര്‍ ഏല്‍പിക്കുന്നത്. “നീ നിന്റെ പ്രിയതമക്ക് ചെലവാക്കുന്നതിനാണ് വലിയ പ്രതിഫലം’ എന്നാണു റസൂല്‍(സ്വ) പറഞ്ഞത്. അവിടുന്നു പറയുന്നത് പെണ്ണിനെ ഹലാലും പോഷകം നിറഞ്ഞതുമായ അന്നം മാന്യമായി ഊട്ടേണ്ടത് ഭര്‍ത്താവിന്റെ ബാധ്യതയാണെന്നാണ്. ഒന്നിച്ചിരുന്ന് തിന്നുന്നതിനെയാണ് ഇസ്ലാം പ്രോത്സാഹിപ്പിക്കുന്നത്.

ഇമാം ഗസ്സാലി(റ) കുറിക്കുന്നു: “ഒരിക്കലും ഒറ്റക്കുള്ള ഭോജനം അരുത്. പ്രിയതമക്കു കൂടി അത് നീ ഉറപ്പുവരുത്തണം. അല്ലാതിരുന്നാല്‍ ദാമ്പത്യ ജീവിതം കലുഷമാകാ“ന്‍ ഇടവന്നേക്കും. ഇനി നിനക്കങ്ങനെ തിന്നേണ്ടിവന്നാല്‍ തന്നെ അത് രഹസ്യമായിട്ടായിരിക്കണം. അവള്‍ക്ക് നീ തീറ്റിക്കാ“ന്‍ താല്‍പര്യപ്പെടാത്ത ഭോജനവസ്തുക്കള്‍ വര്‍ണിച്ചു പറയുന്നത് ഒഴിവാക്കണം. ഇരുവരും ഒറ്റ സുപ്രയില്‍ ഇരുന്ന് തിന്നുന്നതാണ് ഉചിതം.

സുഫ്യാ“ന്‍(റ) പറഞ്ഞു: ഒന്നിച്ചിരുന്ന് തിന്നുന്ന കുടുംബത്തിന് വേണ്ടി മലക്കുകള്‍ പാപമോചനത്തിനിരക്കുന്നതാണ്’ (ഇഹ്യാഅ് 2/47).

മണിയറയില്‍ ഒരു പെണ്ണിന് കിട്ടേണ്ട അവകാശങ്ങള്‍ 
================================
ദാമ്പത്യബന്ധം തീര്‍ത്തും സമാധാന പൂര്‍ണവും മനഃശാസ്ത്രപരവുമാകണം. “നിങ്ങള്‍ ചുംബനവും മധുരഭാഷണവും കൊണ്ട് തുടങ്ങണമെന്നാണ്’ പ്രവാചക നിര്‍ദേശം. മൃഗസമാനമാകരുത് സംഭോഗം.

തിരുനബി(സ്വ) പറയുന്നു: “ഒരു പുരുഷ`ന്‍ തന്റെ ഇണയെ പ്രാപിക്കുന്നു. മുന്നോടിയായി വര്‍ത്തമാനവും നര്‍മസല്ലാപവുമൊന്നുമില്ല. അവള്‍ക്ക് രതിമൂര്‍ച്ച അണയുന്നതിനു മുന്പെ കാര്യംകഴിഞ്ഞ് അവ“ന്‍ എഴുന്നേല്‍ക്കുന്നു. ഈ പുരുഷനത്രെ കഴിവുകെട്ടവ`ന്‍’ (ദൈലമി).

ഈ നബിവചനത്തെ പുരസ്കരിച്ച് ഇമാം ഗസ്സാലി(റ) കുറിക്കുന്നത് കാണുക: “പുരുഷ`ന്‍ അല്‍പം താമസം ചെയ്യണം. അവളുടെ കൂടി താല്‍പര്യം ശമിക്കട്ടെ. ആ ഘട്ടത്തില്‍ നീ അവളെ വകഞ്ഞുമാറ്റി എണീറ്റിരിക്കുന്നത് ക്രൂരതയാണ്. സ്ഖലനമുഹൂര്‍ത്തങ്ങളിലെ അന്തരം ദാമ്പത്യ തകര്‍ച്ചക്കുതന്നെ ആക്കം കൂട്ടാം. സ്ഖലനം ഒന്നിച്ചനുഭവിക്കുന്നത് അപൂര്‍വ ആനന്ദമാണ്. പെണ്ണുങ്ങള്‍ നാണം കാരണം ഇതൊന്നും തുറന്നു പറയുകയില്ലെന്നതാണ് പ്രശ്നം.’

താല്‍പര്യമാണെങ്കില്‍ നാലു ദിവസത്തിലൊരിക്കല്‍ സംഭോഗം ഒഴിവാക്കാതിരിക്കലും ഗുദരതി, ആര്‍ത്തവരതി തുടങ്ങിയ വൈകൃതങ്ങള്‍ വെടിയലും പെണ്ണിന്റെ ലൈംഗികാവകാശങ്ങളില്‍ പെട്ടതുതന്നെ. ഇവയൊന്നും പരിഗണിക്കാതെ സ്വന്തം ഭാര്യയെന്ന ന്യായം പറഞ്ഞ് ക്രൂരവിനോദങ്ങള്‍ക്ക് വിധേയമാക്കുന്നതിനെ നബി(സ്വ) നിരോധിച്ചിരിക്കുന്നു.

സ്ത്രീത്വത്തെ മാനിക്കുകയും അവരുടെ ജീവിത വിമോചനത്തിനായധ്വാനിക്കുകയും ചെയ്തു തിരുദൂതര്‍. പെണ്ണിന്റെ കിടപ്പറയിലെ അവകാശങ്ങള്‍ പോലും അവിടുന്ന് നിയമം മൂലം നിര്‍ബന്ധമാക്കി. ഇലാഹി സഹായത്തോടെ തിരുദൂതര്‍ കാണിച്ച ഈ മഹാ വിപ്ലവം ലോകത്തിന് എന്നും മാതൃകയാണ്.

ഒരിക്കല്‍ ഒട്ടകപ്പുറത്ത് ഭാര്യയെയും ഇരുത്തി ധൃതിയില്‍ ഒട്ടകത്തെ 
ഓടിച്ച ശിഷ്യനോട് നബി ﷺ പറഞ്ഞു:
''വേഗത കുറയ്ക്കൂ.. നിന്റെയ കൂടെയുള്ളത് സ്ഫടിക പാത്രമാണ് 
അവളെ വിഷമിപ്പിക്കരുത്, ഉടയ്ക്കരുത് ''എന്ന്..
ഇന്ന് ആധുനിക ലോകത്തിനു ആ സ്ഫടികം ഉടച്ചു 
നശിപ്പിക്കാനാണ് ഇഷ്ടം.

പെണ്ണിനെ കാണുമ്പോള്‍ ഭ്രാന്തെടുക്കാതിരിക്കണമെങ്കില്‍
മാനസികമായി ശുദ്ധി കൈവരണം..സ്ത്രീകള്ക്കു ബഹുമാനം ലഭിക്കുമ്പോഴേ സമൂഹം ഉന്നത നിലവാരം പ്രാപിക്കുന്നുള്ളൂ..
അതിനു ലോകത്തിനു എന്നും മാതൃക കാണിച്ച എന്റെന പുണ്യ പ്രവാചകരെ....അങ്ങേയ്ക്ക് സലാം,,,,,,,,,,
____________________________
വിജ്ഞാനം പകര്‍ന്നു നല്‍കല്‍ ഒരു സ്വദഖയാണ് അത് കൈമാറുന്തോറും പുണ്യം വർദ്ധിചുകൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ സുഹൃത്തുക്കള്‍ക്ക്കൂടി ഷെയര്‍ ചെയ്യാന്‍ മറക്കരുത്. നാഥന്‍ തൌഫീഖ് നല്‍കട്ടെ - (ആമീൻ യാ റബ്ബൽ ആലമീൻ,,,)


വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ കമന്റ്‌ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
Post a Comment

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs