സെപ്തംബര്‍ 19, 20, 21 തിയ്യതികള്‍…ഒമാനിലെ ദിവാന്‍ ഓഫ് റോയല്‍
കോര്‍ട്ട് ഒരു മതകീയ പരിപാടി സംഘടിപ്പിക്കുന്നു; ഫിലിപ്പൈനിലെ പ്രശസ്തനായ
പണ്ഡിതന്‍ ഉമര്‍ സാല്‍സിഡോ പെനാല്‍ഡര്‍ പരിപാടിയില്‍ സംബന്ധിക്കുന്നു.
മൂന്ന് ദിവസത്തെ പ്രഭാഷണം മാത്രം; പരിപാടി കഴിയുന്പോള്‍ 167 ഫിലിപ്പൈനികള്‍
മനുഷ്യന്റെ പ്രകൃതിമതത്തിലേക്ക്… അവര്‍ തങ്ങളുടെ തീരുമാനം പരസ്യമായി
പ്രഖ്യാപിച്ചു, ആത്മവിശ്വാസത്തോടെ…
വര്‍ഷം തോറും ഒമാന്‍ ഭരണകൂടം രാജ്യത്ത് അധിവസിക്കുന്ന വിദേശകിള്‍ക്കായി
നടത്തിവരാറുള്ള പരിപാടിയില്‍ ഈ വര്‍ഷം ഫിലിപ്പൈനിലെ പ്രബോധന പ്രവര്‍ത്തകനെ
ക്ഷണിച്ചുവരുത്തിയത് ഫലം കണ്ടു. ഒമാനിലെ സുല്‍ത്താന്‍ ഖബൂസ് ഗ്രാന്ഡ്
മസ്ജിദിലായിരുന്നു മൂന്നു ദിവസത്തെ പരിപാടി. ഫിലിപ്പൈനികളോട് താഗലോഗ്
ഭാഷയില്‍ തന്നെയാണ് അദ്ദേഹം സംസാരിച്ചത്. പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക്
വിശുദ്ധ ഖുര്‍ആന്റെ കോപ്പികളും വിതരണം ചെയ്തിരുന്നു.
ഈ തിരിച്ചുവരവ് ജീവിതത്തെ പ്രകാശമാനമാക്കുന്ന പോലെ. സമാധാത്തിനും മതകീയ
സൌഹൃദത്തിനും വേണ്ടി പുതിയ ഒരു പ്രതിഞ്ജയെടുക്കാന്‍ ഈ മതം ഞങ്ങളോട്
ആവശ്യപ്പെടുന്നു- പുതുതായി മതത്തിലേക്ക് കടന്നുവന്നവര്‍ പറയുന്നു.
മതത്തെ കുറിച്ച് നിങ്ങള്‍ പഠിക്കാന്‍ മുതിരുകയാണെങ്കില്‍ ഈ
തിരിച്ചുവരവില്‍ നിങ്ങള്‍ അത്ഭുതപ്പെടാന്‍ ഒന്നുമില്ലെന്നു
തിരിച്ചറിയാനാകും. കാരണം നിങ്ങള്‍ തിരിച്ചു വന്നത് നിങ്ങളുടെ
പ്രപിതാക്കളുടെ മതത്തിലേക്ക് തന്നെയാണ്- തിരിച്ചു വരവ് പ്രഖ്യാപിച്ചവരോട്
ഉമര്‍ പെനല്‍ഡര്‍ പറഞ്ഞു. യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കയിലുമെല്ലാം
ഏറെ പ്രചാരം നേടിക്കൊണ്ടിരിക്കുന്ന മതമാണിസ്‌ലാം- അദ്ദേഹം തുടര്‍ന്നു.
ഇന്ന് ഫിലിപ്പൈന്‍സില്‍ പ്രബോധനപ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍
പിടിക്കുന്ന ഉമര്‍ പെനല്‍ഡര്‍ നേരത്തെ ക്രിസ്ത്യാനിയായിരുന്നു. ദൈവത്തെ
കുറിച്ചുള്ള ഇസ്‌ലാമിന്റെ കാഴ്പപ്പാടില്‍ ആകൃഷ്ടനായി 22 വര്‍ഷം മുന്പാണ്
അദ്ദേഹം മുസ്‌ലിമായത്.
(courtesy:islamonweb.com)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment