നഖം മുറിക്കുമ്പോൾ ഒരു പ്രത്യേക ക്രമത്തിൽ മുറിക്കണമെന്ന് കേട്ടിട്ടുണ്ട്..
അതൊന്നു വിശദീകരിക്കാമോ. ഈ ക്രമത്തിൽ മുറിക്കുന്നതിന്റെ വിധി എന്താണ്?
അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വ സ്തുതിയും,
പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍
വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.ഇസ്‌ലാം സമ്പൂര്‍ണ്ണമായ ജീവിത പദ്ധതിയാണ്. അത്കൊണ്ട് തന്നെ ഓരോ കാര്യവും
എങ്ങനെ ചെയ്യണമെന്ന് പ്രവാചകാധ്യാപനങ്ങളിലൂടെയും പ്രവൃത്തികളിലൂടെയുമായി
കൃത്യമായി വിശദീകരിക്കപ്പെട്ടിട്ടുമുണ്ട്. അതില്‍ പെട്ടതാണ് നഖം
മുറിക്കുന്നതിന്‍റെ ക്രമവും.കൈനഖം മുറിക്കേണ്ടത് വലതു കയ്യിന്റെ ചൂണ്ടുവിരല്‍ കൊണ്ട് തുടങ്ങി
ക്രമപ്രകാരം ചെറുവിരല്‍ വരെയും പിന്നെ തള്ളവിരലും അനന്തരം ഇടതുകയ്യിന്റെ
ചെറുവിരല്‍ മുതല്‍ അതിന്റെ തള്ള വിരല്‍ വരെയും എന്ന ക്രമത്തിലാണ്. കാല്‍നഖം
മുറിക്കേണ്ടത് വലതു കാലിന്റെ ചെറുവിരല്‍ കൊണ്ട് തുടങ്ങി ഇടതുകാലിന്റെ
ചെറുവിരല്‍ കൊണ്ട് അവസാനിപ്പിക്കുന്ന വിധത്തിലുമാണ്. (തുഹ്ഫ)
നഖം മുറിക്കുക പോലോത്ത, ദൈനം ദിന ജീവിത രീതികളെക്കുറിച്ച് കൂടുതലറിയാന്‍ സൈറ്റിലെ ഈ ഭാഗം നോക്കുക.
കൂടുതലറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.
(courtesy: islamonweb)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment