ജിസാന്‍ (സൗദി അറേബ്യ): ഹജ്ജിനോടനുബന്ധിച്ച് ബലി കര്‍മത്തിനുള്ള കൂപ്പണിന് 450 റിയാലാക്കി സൗദി ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് (ഐ.ടി.ബി.) നിശ്ചയിച്ചു. ബാങ്ക് വഴിയോ, എ.ടി.എം. 'സദാദ' വഴിയോ ഇതിന് പണമടയ്ക്കാം. സൗദി പോസ്റ്റിന്റെ വിവിധ ശാഖകളിലും ഐ.ടി.ബി. കൂപ്പണ്‍ കൈപ്പറ്റാന്‍ കഴിയും. അല്‍റാജി, അല്‍അമതി, ബാങ്കുകളിലും പണമടയ്ക്കാന്‍ സൗകര്യമുണ്ട്.ഹാദ്യതുന്‍ഹജ്ജ് എന്ന മക്കകേന്ദ്രമായുള്ള ചാരിറ്റി സ്ഥാപനം വഴിയും ബലികര്‍മത്തിന് പണമടയ്ക്കാം.മിനായിലെ എട്ട് അറവുശാലകളില്‍ നിന്ന് ആരോഗ്യശുചിത്വ മാനദണ്ഡങ്ങള്‍പാലിച്ചും ഇസ്‌ലാമിക രീതിയിലും നടത്തപ്പെടുന്ന ബലി മാംസം ഏഷ്യ, ആഫ്രിക്ക എന്നീ ഭൂഖണ്ഡങ്ങളിലെ 25-ലധികം രാഷ്ട്രങ്ങളിലെ മുസ്‌ലിം ദരിദ്രര്‍ക്കാണ് വിതരണം ചെയ്യുക. മക്കയിലെ അര്‍ഹരായവര്‍ക്ക് വിതരണം ചെയ്തശേഷമാണ് വിവിധ രാഷ്ട്രങ്ങളിലെ ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നത്.ഐ.ടി.ബി.ക്ക് പുറമെ തദ്ദേശഭരണം, ധനകാര്യം, നീതിന്യായം, ഇസ്‌ലാമിക കാര്യം, കാര്‍ഷികം, ഹജ്ജ് മന്ത്രാലയങ്ങള്‍ സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. മൃഗഡോക്ടര്‍മാര്‍, അറവുജോലിക്കാര്‍ തുടങ്ങിയ 40,000 ജോലിക്കാരാണ് ബലിനിര്‍വഹണത്തിനായി രംഗത്തുള്ളത്. മൃഗങ്ങളില്‍ നിന്നുള്ള തുകല്‍ വരുമാനം ഹറം പ്രദേശത്തെ ദരിദ്രര്‍ക്കിടയില്‍ വിതരണം ചെയ്യും
(Courtesy:mathrubhumi)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment