ജിദ്ദ: ഈ വര്‍ഷത്തെ ഹജ്ജിന് 1,36,020 തീര്‍ഥാടകരെ അയക്കാന്‍ ഇന്ത്യക്ക് അനുമതി. കഴിഞ്ഞ വര്‍ഷത്തെ അതേ ക്വോട്ടയാണ് നിലനിര്‍ത്തിയത്. ഇതില്‍ ഒരു ലക്ഷം പേര്‍ ഹജ്ജ് മിഷന്‍ വഴിയും 36,000 പേര്‍ സ്വകാര്യ ഗ്രൂപ്പുകള്‍ വഴിയുമാണ്. സൗദി ഹജ്ജ് മന്ത്രി ഡോ. ബന്ദര്‍ അല്‍ഹജ്ജാറുമായി ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഒപ്പിട്ടശേഷം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തിങ്കളാഴ്ച ജിദ്ദ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിശദാംശം അറിയിച്ചത്.
ഹറം പള്ളിയുടെ വികസന പ്രവര്‍ത്തനം നടക്കുന്നതിനാല്‍ കഴിഞ്ഞ വര്‍ഷത്തേതുപോലെ വിദേശ തീര്‍ഥാടകരുടെ എണ്ണത്തില്‍ 20 ശതമാനവും ആഭ്യന്തര തീര്‍ഥാടകരെ 50 ശതമാനവും ഇത്തവണയും കുറച്ചതായി ഹജ്ജ് മന്ത്രി അറിയിച്ചെന്ന് മന്ത്രി അഹമ്മദ് പറഞ്ഞു. ഇതിനാലാണ് ഇന്ത്യന്‍ ഹാജിമാര്‍ക്ക് കഴിഞ്ഞവര്‍ഷത്തെ ക്വോട്ട ലഭിച്ചത്. അതേസമയം, ഹജ്ജ് മിഷന്‍ ക്വോട്ട ഇത്തവണ വെട്ടിക്കുറച്ചിട്ടുണ്ട്. കഴിഞ്ഞ തവണ 1,20,000 പേര്‍ക്കാണ് അനുമതി ലഭിച്ചത്. ഇത്തവണ ഒരു ലക്ഷമായി കുറച്ചതുവഴി സര്‍ക്കാര്‍ ഹജ്ജ് മിഷന്‍ ക്വോട്ടയില്‍ 20,000 പേരുടെ കുറവുണ്ടാകും. കഴിഞ്ഞതവണ സ്വകാര്യ ഗ്രൂപ്പുകളുടെ ക്വോട്ട 16,000 ആയിരുന്നത് 36,000 ആയി വര്‍ധിച്ചു. ഹജ്ജ് മിഷന്‍ ക്വോട്ട കുറച്ചാണ് സ്വകാര്യ ഗ്രൂപ് ക്വോട്ട വര്‍ധിപ്പിച്ചത്.
മുമ്പ് ഇന്ത്യക്ക് അനുവദിച്ചിരുന്ന 1,70,000ത്തിന്‍െറ ക്വോട്ട പുന$സ്ഥാപിക്കണമെന്ന് ഹജ്ജ് മന്ത്രിയോട് അഭ്യര്‍ഥിച്ചതായി മന്ത്രി അഹമ്മദ് പറഞ്ഞു. കഴിഞ്ഞതവണ മൂന്നു ലക്ഷം അപേക്ഷകളാണ് ഹജ്ജ് മിഷന് ലഭിച്ചത്. പഴയ ക്വോട്ട പുന$സ്ഥാപിച്ചാല്‍ മാത്രമേ അപേക്ഷകളില്‍ പകുതിയെങ്കിലും പരിഗണിക്കാനാവൂ എന്നും മന്ത്രി അഭിപ്രായപ്പെട്ടു. നിതാഖാത് പദ്ധതി നടപ്പാക്കുന്നത് വഴി ഇന്ത്യന്‍ സംഘത്തിന്‍െറ ഹജ്ജ് സേവനങ്ങള്‍ക്ക് പ്രാദേശികമായി ആളുകളെ റിക്രൂട്ട് ചെയ്യുന്നതിന് പ്രയാസമുണ്ടാകുമെന്ന ആശങ്ക ഹജ്ജ് മന്ത്രിയെ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലേതു പോലെ പ്രാദേശികമായി ആളുകളെ നേരിട്ട് റിക്രൂട്ട് ചെയ്യാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഉംറ സീസണ്‍ മുതല്‍ നടപ്പാക്കിയ ഇ-ട്രാക് സംവിധാനം ഇത്തവണ ഹജ്ജിന് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നതായും ഹജ്ജ് മന്ത്രി അറിയിച്ചിട്ടുണ്ട്.
(courtesy:madhyamam)
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment