ദുബായ്: അല്‍ ഖവാനീജില്‍ നിര്‍മാണം പുരോഗമിക്കുന്ന ഖുര്‍ആന്‍ പാര്‍ക്ക് 2015 പകുതിയോടെ പൂര്‍ത്തിയാകുമെന്ന് മുനിസിപ്പാലിറ്റി. ഹരിതവത്കരണ വാരാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങില്‍ ഡയറക്ടര്‍ ജനറല്‍ ഹുസ്സൈന്‍ നാസ്സര്‍ ലൂത്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.ഖുര്‍ആനില്‍ പരാമര്‍ശവിഷയമായ മരങ്ങളും ചെടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള പാര്‍ക്കാണ് ഖുര്‍ആന്‍ പാര്‍ക്ക്.
ഖുര്‍ആന്‍ മുന്നോട്ടുവെക്കുന്ന പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തെ കൂടുതലായി മനസ്സിലാക്കാന്‍ പാര്‍ക്കിലെത്തുന്ന സന്ദര്‍ശകര്‍ക്ക് സാധിക്കും. മാത്രമല്ല, പച്ചപ്പുനിറഞ്ഞ മറ്റൊരു പ്രദേശം കൂടി ഇതുവഴി എമിറേറ്റിന് ലഭിക്കുമെന്നും ഹുസ്സൈന്‍ നാസ്സര്‍ ലൂത്ത ചൂണ്ടിക്കാട്ടി.ഹരിതവത്കരണ വാരാചരണത്തിന്റെ ഭാഗമായി ഖുര്‍ആന്‍ പാര്‍ക്കില്‍ ഒലീവ് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നതിന് ലൂത്ത നേതൃത്വം നല്‍കി.
വായന കഴിഞ്ഞോ ? എങ്കില്‍ ഒരു കമന്റ് ഇടൂ; നിങ്ങളുടെ കമന്റ് ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കും/പോസ്ടിങ്ങിനും ഉള്ള ഉത്സാഹം!!
No comments:
Post a Comment