സ്വര്‍ണം
പത്തര പവന്‍ സ്വര്‍ണം ഒരാളുടെ കയ്യില്‍ ഉണ്ടെങ്കില്‍ അതിന്റെ രണ്ടര ശതമാനം (2.5%) പാവപ്പെട്ടവനിക്ക് മാറ്റിവെക്കാനുള്ളതാണ്
സ്വര്‍ണം ഇന്നത്തെ വില (12-06-2017 ) ഒരു പവന് 21800 രൂപ
ഈ വില അനുസരിച്ച് (പത്തര പവന് )
10.5 x 21800 = - 228900
ഇതിന്റെ രണ്ടര ശതമാനം (2. 5 %)
228900X2.5/100 = 5722 രൂപ
ഈ 5722 രൂപ പാവപ്പെട്ടവന്റെ അവകാശമാണ് നിര്‍ബന്ധമായും കൊടുക്കണം , ഓരോ വര്‍ഷവും മാറ്റിവെക്കണം സ്വര്‍ണത്തിന്റെ സക്കാത്ത്
സഹോദരി മാര്‍ ഓര്‍ക്കുക കല്യാണ സമയത്തും മറ്റും നിങ്ങളുടെ കയ്യില്‍ പത്തര പവനില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടോ?
സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ് .
സക്കാത്ത് കൊടുത്തില്ല എങ്കില്‍ അല്ലാഹുവിന്റെ കഠിനമായ ശിക്ഷ അനുഭവിക്കാനായി തെയ്യാറായി കൊള്ളുക
സക്കാത്ത് കൊടുക്കാത്തവരെ പറ്റി ഖുര്‍ആന്‍ പറയുന്നു “‘സകാത്ത് നല്‍കാത്ത പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കാണ് സകല നാശവും (വി.ഖുര്‍ആന്‍ 41-7)
വീണ്ടും ഖുര്‍ആന്‍ പറയുന്നു “ഖുര്‍ആന്‍ പറയുന്നു: 'സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടു പഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചതാണിത്. നിക്ഷേപം അനുഭവിച്ചു കൊള്ളുക ' (അത്തൗബ 35). ഹദീസില്‍ കാണാം സക്കാത്ത് കൊടുക്കാത്ത മുതലുകള്‍ നാള പരലോകത്ത് കാള സര്‍പ്പമെന്ന പാമ്പായി മാറി ഞാന്‍ നിന്റെ മുതലാണ് എന്ന് പറഞ്ഞു അവനെ ശരീരത്തിൽ കൊത്തും എന്ന്
ശമ്പളത്തിന്റെ സക്കാത്ത്
അത്യാവിശ്യ ചെലവും കഴിച്ച് ബാക്കി വരുന്നതിന്റെ രണ്ടര ശതമാനം പാവപ്പെട്ട്വനിക്ക് കൊടുക്കനുല്ലതാണ്
അതായത് 590 ഗ്രാം വെള്ളിക്ക് സമാനമായ തുക കയ്യില്‍ ഉണ്ടെങ്കില്‍
ഇന്നത്തെ വെള്ളിയുടെ വില (12-06-2017 )
1gm ന്റെ വില 39.90 രൂപ
അപ്പോള്‍ 590 x 39.90 = 23541 രൂപ ഒരു വര്‍ഷം അത്യാവശ്യചെലവും കഴിച്ചു ബാക്കി വരുന്നുണ്ടെങ്ങില്‍ അതിന്റെ രണ്ടര (2.5%) ശതമാനം പാവപ്പെട്ടവനിക്ക് നിര്‍ബന്ധമായും കൊടുക്കണം
.
അതായത് 23541 X 2.5/100 = 588 രൂപ പാവപ്പെട്ടവന്റെ അവകാശമാണ്
കൊടുത്തോ നിങ്ങൾ?
കച്ചവടം
ഒരു വര്‍ഷത്തെ ലാഭ വിഹിതം കണക്കാക്കുക്ക എന്നീട്ടു അതിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം
കണക്കാകേണ്ട രീതി
ഉദാഹരണം
Closing Stock 100000
CURRUNT RECEIVABLE (കിട്ടാനുള്ളത് ) 50000
Total Sale (cash in hand) 40000 100000+50000+40000 = 190000
CURRENT LIABILITIES (-)( കൊടുക്കാനുള്ളത്) 20000
190000-20000 =170000
170000 X 2.5/100 = 4250 രൂപ പാവപ്പെട്ട വനിക്ക് കൊടുക്കനുള്ളതാണ്
സഹോദര ,സഹോദരി നിങ്ങള്‍ സക്കാത്ത് കൊടുത്തോ , വീടിന്റെ വാതില്‍ക്കല്‍ വരുന്ന യാചകന്‍ മാര്‍ക്ക് ഇട്ടു കൊടുക്കുന്ന നാണയ തുട്ടുകള്‍ കൊടുത്തോ എന്നല്ല അത് സക്കാത്തിന്റെ കണക്കില്‍ പെടില്ല അത് സദഖയാന്നു
സക്കാത്ത് എന്ന് പറയുന്നത് ഓരോ വര്‍ഷവും തന്റെ സാമ്പത്ത് കണക്കാക്കി അത് സക്കാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ മാത്രമാണ് സക്കാത്ത് സക്കാത്തായി കണക്കാക്കപ്പെടുകയുള്ളൂ .അതല്ലാതെ കൊല്ലത്തില്‍ ഒരു ചാക്ക് അരി വാങ്ങി പാവപ്പെട്ട്വനിക്ക് കൊടുത്താലോ ,വീട്ടില്‍ വരുന്ന യാചകന്‍ മാര്‍ക്ക് കൊടുക്കുന്ന നാണയതുട്ടുകള്‍ കൊണ്ടോ സക്കാത്തായി പരിഗണിക്കുകയില്ല .
സക്കാത്ത് അര്‍ഹരുടെ വീടുകളില്‍ എത്തിക്കുമ്പോഴാണ് യഥാര്‍ത്ഥത്തില്‍ അത് അര്‍ത്ഥപൂര്‍ണ്ണമാവുന്നത്. റസൂല്‍ തിരുമേനി (സ) സക്കാത്ത് ശേഖരിക്കുന്ന ചുമതല അബൂഹുറൈറ (റ) വിനേയാണ് ഭാരമേല്‍പ്പിച്ചിരുന്നത്.
സക്കാത്ത് കൃത്യമായി കൊടുക്കാതെ നമസ്കരിച്ചിട്ടും ,നോമ്പ് നോറ്റിട്ടും ഹജ്ജും ഉംറയും മറ്റ് നല്ല നല്ല പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും കാര്യമില്ല
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment