നാം നിർബന്ധമായും ഈ നിസ്കാരം പഠിച്ചു വെച്ചിരിക്കണം കാരണം,
നാളെ നമC്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് വേണ്ടി ഇമാമായി ജനാസ നിസ്കരിക്കേണ്ടത് ഏറ്റവും ഉത്തമം ഏറ്റവും അടുത്ത ബന്ധു തന്നെയാണ് .. കാരണം നിങ്ങള്ക്കുണ്ടാവുന്ന വേദനയും പ്രാര്ത്ഥന ഭക്തിയും മറ്റാർക്കും ഉണ്ടാവില്ല എന്നത് തന്നെ
അതിനാൽ നിങ്ങള്ക്ക് അറിയുമെങ്കിലും നിങ്ങളുടെ കൂട്ടുകാരന് പങ്കു വെക്കുക ..അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ
മയ്യിത്ത് നിസ്കാര രീതി
നിയ്യത്ത് : ഈ മയ്യിത്തിനു മേൽ ഫർള് ഞാൻ നിസ്കരിക്കുന്നു
(വിശദമായി പറഞ്ഞാൽ ഈ മയ്യിത്തിനു വേണ്ടി നാലു തക്ബീറോഡു കൂടെ ഖിബലാക് മുന്നിട്ടു ഇമാമിനോപ്പം അല്ലെങ്കിൽ മ'അമൂമിനോപ്പം ഞാൻ നിസ്കരിക്കുന്നു)
എന്ന് മനസ്സിൽ കരുതുക
ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :- സൂറത്തുൽ ഫാത്തിഹ
രണ്ടാം തക്ബീർ ചൊല്ലിയ ശേഷം :- അത്തഹിയ്യാത്തിൽ ചൊല്ലുന്ന നബിയുടെ മേലുള്ള സലാത്ത് (അല്ലാഹുമ്മ സല്ലി അലാ ..മുതൽ മജീദ് വരെ )
മൂന്നാം തക്ബീറിനു ശേഷം :- മയ്യിത്തിനു വേണ്ടിയുള്ള ദുആ
اَللَّهُمَّ اِغْفِرْ لَهُ وَارْحَمْهُ واعْفْ عَنْهَ وَعَافِهِ وَ أكْرِمْ نُزِلَهُ وَوَسّحْ مَدْخَلَهُ
وَاغْسِلْهُ بَالْمَاءِ وَالثّلْجِ وَالْبَرْدِ وَ نَقِّهِ مِنَ الْخَطاَيَا كَماَ يُنَقَى الثّوْبُ الْأبْيَضُ مِنَ الدَّنَسِ وَ أَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ وَأَهْلًا خَيْرًا مِنْ أَهْلِهِ وَ زَوْجًا خَيْرًا مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذُهُ مِنْ عذابا لقبر وَمِنْ عَذَابِ النَّارْ
നാലാം തക്ബീർ ചൊല്ലിയ ശേഷം :- സുന്നത്തായ ദുആ
اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ
ശേഷം സലാം വീട്ടൽ :- അസ്സലാമു അലൈകും വ രഹ്മതുള്ലാഹി വ ബറകാതുഹു
കൂട്ടുകാരെ..നിങ്ങളുടെ കൂട്ടുകാർക്ക് പങ്കു വെക്കുവാൻ വസിയ്യത്ത് ചെയ്യുന്നു ..കാരണം നമ്മിൽ പലർക്കും ഈ നിസ്കാരം അറിയില്ല..
-------
മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍
1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.
7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.
കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍
1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3. പല്ല് വൃത്തിയാക്കുക.
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കു.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)
കുളിപ്പിക്കല്‍
1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.
കഫന്‍ ചെയ്യല്‍
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).
2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.
അവലംബം :
1. മുഗ്‌നി
2. മിന്‍ഹാജുത്ത്വാലിബീന്‍
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്‌ലിം
7. ഫതുഹുല്‍ ബാരി
8. സുനന്‍ അഹ്മദ്
9. സുനന്‍ അബൂദാവൂദ്
10. സുനന്‍ ഇബ്‌നുമാജ
11. ശറഹുല്‍ മുഹദ്ദബ്
"പടച്ചവൻ ഈ വിവരം നൽകിയതിനുള്ള പ്രതിഫലം കൊടുക്കട്ടെ
ആമീൻ"
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment