Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, May 17, 2019

കുവൈത്തി എഴുത്തുകാരൻ അ ബ്ദുല്ല അൽ ജാറുല്ലയുടേതാണ് E ലേഖനം

കുവൈത്തി എഴുത്തുകാരൻ അ  ബ്ദുല്ല അൽ ജാറുല്ലയുടേതാണ് ലേഖനം.

عند موتي لن اقلق
എന്റെ മരണ സമയത്ത് ഞാൻ ഒട്ടും അസ്വസ്ഥനാവില്ല. 

ولن اهتم  بجسدي البالي
ദ്രവിച്ചു പോവുന്ന എന്റെ ശരീരത്തെ ഞാൻ പരിഗണിക്കുകയേ ഇല്ല. 

 فإخواني من المسلمين سيقومون باللازم وهو:
മരണശേഷം വേണ്ടുന്ന ചുവടെയുള്ള കാര്യങ്ങൾ എന്റെ സഹോദരങ്ങൾ ചെയ്യും. 

1- يجردونني من ملابسي...
1.  എന്റെ ധരിച്ച വസ്ത്രങ്ങൾ അവർ അഴിച്ചു മാറ്റും.

2- يغسلونني...
2. അവരെന്നെ കുളിപ്പിക്കും.

3- يكفنونني ...
3. അവരെന്നെ കഫൻ ചെയ്യും.

4- يخرجونني من بيتي ...
4. എന്റെ വീട്ടിൽ  നിന്ന് അവരെന്നെ പുറത്തേക്കെടുക്കും.

   5- يذهبون بي لمسكني الجديد ( القبر ) ...
എന്റെ പുതിയ താമസ സ്ഥലത്തേക്ക് (ഖബറിലേക്ക്) അവരെന്നെ കൊണ്ട് പോകും. 

6- وسيأتي الكثيرون لتشييع جنازتي...
എന്റെ ജനാസയെ അനുഗമിക്കാൻ ധാരാളം ആളുകൾ വരും.

 بل سيلغي الكثير منهم أعماله ومواعيده  لأجل دفني ...
തീർന്നില്ല, അവരിൽ പലരും അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും എന്റെ അന്ത്യകർമ്മങ്ങൾക്കുവേണ്ടി മാറ്റിവെക്കും.

 وقد يكون الكثير منهم لم يفكر في نصيحتي يوما من الأيام ...
അവരിൽ പലരും ഒരിക്കൽ പോലും എന്റെ നന്മയെകുറിച്ച് ആലോചിച്ചവരായിരിക്കില്ല.

7- أشيائي سيتم التخلص منها ...
എന്റെ എല്ലാ വസ്തു വകകളിൽ നിന്നും ഞാൻ സ്വതന്ത്രനാവും.

مفاتيحي ...
എന്റെ ചാവിക്കൂട്ടങ്ങൾ...
كتبي ...
എന്റെ ഗ്രന്ഥങ്ങൾ...
حقيبتي ...
എന്റെ ബാഗ്
أحذيتي ...
എന്റെ ചെരിപ്പുകൾ ...

ملابسي وهكذا...
എന്റെ വസ്ത്രങ്ങൾ  അങ്ങനെയങ്ങനെ...

 وإن كان أهلي موفقين فسوف يتصدقون بها لتنفعني ...
എന്റെ കുടുംബം നല്ലവരെങ്കിൽ, മുകളിലെ എന്റെ വസ്തുക്കൾ അവർ എന്റെ പരലോക ഗുണത്തിനായി ദാനം ചെയ്തേക്കാം... 

تأكدوا بأن الدنيا لن تحزن علي...
ഈ ലോകം എന്നെക്കുറിച്ചോർത്ത് ദുഖിക്കില്ലെന്ന് നിങ്ങൾ ഉറപ്പിച്ചോളൂ...

  ولن تتوقف حركة العالم  ...
ലോകത്തിലെ ഒരു ചലനവും നിലക്കുകയില്ല.

واﻻقتصاد سيستمر ...
സാമ്പത്തിക സ്ഥിതി നിലവിലുള്ളത് പോലെ തന്നെ തുടരും...

ووظيفتي سيأتي  غيري ليقوم بها  ...
എന്റെ ജോലി ഏറ്റെടുക്കാൻ മറ്റാരെങ്കിലും വരും. 

وأموالي ستذهب حلالاً للورثة ...
എന്റെ സ്വത്തുക്കൾ നിയമാനുസൃതം എന്റെ അനന്തരാവകാശികളുടേതാകും.

بينما أنا  الذي سأحاسب عليها !!!
അതേ സമയം ആ സ്വത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഞാനും!!!

 القليل والكثير ...النقير والقطمير ... 
വലുതിനും ചെറുതിനും പരമാണുവിനുമെല്ലാം.

و إن أول ما يسقط مني عند موتي هو اسمي !!!
മരണശേഷം എനിക്കാദ്യം എന്റെ പേര് നഷ്ടമാവും.

لذلك عندما اموت سيقولون  عني أين " الجثة "..؟
അങ്ങനെ,മരണപ്പെട്ടാലുടൻ അവർ "മൃതദേഹം" എവിടെ എന്നാണ് എന്നെക്കുറിച്ച്  ചോദിക്കുക.

ولن ينادوني باسمي ..!
എന്റെ പേരവർ വിളിക്കുകയേ ഇല്ല.

وعندما يريدون الصلاة علي سيقولون احضروا "الجنازة" !!!  
എന്റെ മേൽ സ്കാരത്തിന് സമയാവുമ്പോൾ "ജനാസ"  എടുക്കൂ എന്നാണവർ പറയുക. 

ولن ينادوني باسمي ..!
പേര് വിളിക്കുകയേയില്ല.

وعندما يشرعون بدفني سيقولون قربوا الميت ولن يذكروا اسمي  ..!
മറമാടിത്തുടങ്ങുമ്പോഴും "മയ്യിത്ത് ഇറക്കിവെക്കൂ" എന്നേ പറയൂ.  പേര് പറയുകയേ ഇല്ല...!

لذلك لن يغرني نسبي ولا قبيلتي 
ഇതെല്ലാം എനിക്ക് നന്നായി  അറിയുന്നതിനാൽ, എന്റെ തറവാടിനാലോ ഗോത്ര മഹിമയാലോ ഞാൻ ഒരിക്കലും വഞ്ചിതനാവില്ല. 

ولن يغرني منصبي ولا شهرتي ...
എന്റെ സ്ഥാനമോ പ്രശസ്തിയോ  എന്നെ വഞ്ചിക്കുകയില്ല. 

فما أتفه هذه الدنيا وما أعظم ما نحن مقبلون عليه ...
ഈ ദുനിയാവ് എത്ര നിസ്സാരമാണ്! നാം കടന്നു ചെല്ലാനിരിക്കുന്ന ലോകം എത്ര ഭയാനകമാണ്. 

 فيا ايها الحي الآن  ...
ഇന്ന് ജീവനോടെയുള്ളവരേ 

 اعلم ان الحزن عليك سيكون على  ثلاثة أنواع:
നമ്മുടെ പേരിൽ ഇവിടെ മൂന്നു തരം സങ്കടക്കാരുണ്ടാവും എന്ന് നീ  മനസ്സിലാക്കണം. 

1- الناس الذين يعرفونك سطحياً سيقولون مسكين
1. താങ്കളെ ഉപരിപ്ലവമായി മാത്രം അറിയുന്നവർ. "പാവം" എന്നവർ സഹതപിക്കും. 

2- أصدقاؤك سيحزنون ساعات أو أياماً ثم يعودون إلى  حديثهم بل وضحكهم 
2. നിന്റെ കൂട്ടുകാർ ഒരുപക്ഷേ,  മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ദുഖിക്കും. പിന്നീട് അവരുടെ  സംസാരങ്ങളും ചിരി തമാശകളും അവർ തുടരും. 
  
3- الحزن العميق في البيت
വീട്ടിലെ അഗാധമായ ദുഃഖം. 

سيحزن أهلك أسبوعا... أسبوعين ،شهرا...شهرين أو حتى سنة
കുടുംബക്കാർ ഒരാഴ്ച, രണ്ടാഴ്ച, ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒരു വർഷക്കാലം ദുഖിക്കുമായിരിക്കും. 

وبعدها سيضعونك في أرشيف الذكريات!!!
ശേഷം അവരും താങ്കളെ ഓർമ്മകളുടെ അറകളിൽ കുടിയിരുത്തും. 

انتهت قصتك بين الناس
ആളുകൾക്കിടയിൽ താങ്കളുടെ കഥ അവസാനിച്ചു.

وبدأت قصتك الحقيقيه وهي الآخرة 
പരലോകമെന്ന യഥാർത്ഥ കഥ തുടങ്ങുകയായി.

 لقد زال عنك:
ചുവടെ പറയുന്ന കാര്യങ്ങൾ താങ്കൾക്ക്  എന്നേക്കുമായി ഇല്ലാതായി
1- الجمال ...
1. സൗന്ദര്യം....
2- والمال ...
2. സമ്പത്ത് 
3- والصحة ...
3. ആരോഗ്യം 
4- والولد ...
4. മക്കൾ 
5- فارقت الدور...والقصور
5 . വീടും കൊട്ടാരങ്ങളും താങ്കൾ ഇട്ടേച്ചുപോന്നു...
6- والزوج ...

6. ഭാര്യ...

ولم يبق معك الا عملك
താങ്കളുടെ കർമ്മങ്ങൾ മാത്രമാണ് കൂടെയുള്ളത്.

وبدأت الحياة الحقيقية 
താങ്കൾ യഥാർത്ഥ ജീവിതം ആരംഭിച്ചിരിക്കുകയാണ്. 

والسؤال هنا :
ഇവിടെയാണ് ചോദ്യം കടന്നു വരുന്നത്: 
ماذا أعددت لقبرك وآخرتك من الآن ؟؟؟
താങ്കളുടെ ഖബറിനുവേണ്ടിയും പരലോകത്തി നുവെണ്ടിയും  താങ്കൾ എന്ത് തയ്യാറാക്കി വെച്ചിട്ടുണ്ട് ???

هذه حقيقة تحتاج الى تأمل ... 
ഏറെ ചിന്തിക്കേണ്ടുന്ന യാഥാർത്ഥ്യമാണിത്... 

لذلك احرص على :
അതിനാൽ ചുവടെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
1- الفرائض ...
1. നിർബന്ധ ആരാധനകൾ
2- النوافل ...
2. സുന്നത്തായ കർമ്മങ്ങൾ  
3- صدقة السر ...
3. രഹസ്യമായി ചെയ്യുന്ന ദാനധർമ്മങ്ങൾ. 
 4- عمل صالح ...
4. സത്കർമങ്ങൾ
5- صلاة الليل...
5. രാത്രി നിസ്കാരം. 
لعلك تنجو
അങ്ങനെ താങ്കൾ രക്ഷപ്പെടാം.

 ان ساعدت على تذكير الناس بهذه المقالة وانت حي الآن
ഈ വിഷയം ഓർമപ്പെടുത്താൻ ജീവിച്ചിരിക്കെ താങ്കൾ ആളുകളെ സഹായിച്ചാൽ 

ستجد أثر تذكيرك في ميزانك يوم القيامة بإذن الله...
അല്ലാഹുവിന്റെ സഹായത്താൽ അതിന്റെ പ്രതിഫലം താങ്കളുടെ മീസാനിൽ നാളെ ലഭിച്ചിരിക്കും.

 (وذكّر فإن الذكرى تنفعُ المؤمنين) 
(താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു) 

لماذا يختار الميت 
“الصدقة”لو رجع للدنيا 
ഭൂമിയിലേക്ക് മടങ്ങാൻ അവസരം തന്നാൽ "സ്വദഖ" ചെയ്യാമെന്ന് മരണാസന്നനായ ആൾ പറയുന്നതെന്തുകൊണ്ടാണ്? 

كما قال تعالى
( رب لولا أخرتني إلى أجل قريب فأصدق...)
അല്ലാഹു പറഞ്ഞതുപോലെ:
 (നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്?
 അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യാം...) 
ولم يقل : 
  لأعتمر او لأصل أو لأصوم
ഞാൻ ഉംറ ചെയ്യാമെന്നോ നിസ്കരിക്കാമെന്നോ നോമ്പെടുക്കാമെന്നോ പറഞ്ഞില്ല. 

قال العلماء : 
പണ്ഡിതന്മാർ പറയുന്നു:-

ما ذكر الميت الصدقة إلا لعظيم ما رأى من اثرها بعد موته
മരണ ശേഷം സ്വദഖയ്ക്ക് അവൻ കണ്ട അതിമഹത്തരമായ പ്രതിഫലമാണ് അദ്ദേഹം സ്വദഖയെ മാത്രം പറയാൻ കാരണം.  

 فأكثروا من الصدقة 
   അതിനാൽ ധാരാളമായി സ്വദഖ ചെയ്യുക. 


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സകാത്ത് എന്തിന്, ആര്‍ക്ക്, എപ്പോള്‍, എങ്ങനെ, എത്ര..?

BY എ.കെ യൂസുഫ് ബാഖവി കൊടുവള്ളി
പ്രിൻസിപ്പാൾ ഓഫ് ഫത്തഹുൽ ഫത്താഹ് കോളേജ്. അത്തിപ്പറ്റ, വളാഞ്ചേരി.

    ഇസ്‌ലാമിന്റെ പഞ്ചകർമ്മങ്ങളില്‍ പെട്ടതാണ് സകാത്ത്. ഖുര്‍ആനില്‍ നിസ്‌കാരത്തെ പറ്റിപറഞ്ഞ 28 സ്ഥലങ്ങളില്‍ സകാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്‌കാരത്തോട് സമാനസ്ഥാനമാണ് സകാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്...

നിക്ഷേപത്തിനുള്ള ഒരു പ്രചോദനം കൂടിയാണ് സകാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സകാത്ത് നല്‍കേണ്ടിവരുമെന്നുള്ളത്‌കൊണ്ട് അത് കുറഞ്ഞ് വരുമല്ലോ? അതുകൊണ്ട് ഉല്‍പ്പാദകരംഗം സജീവമാകുന്നു. സകാത്ത് ലഭിച്ചവനും കിട്ടിയപണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു. സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സകാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരരുടെ അവകാശമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് ... (മആരിജ് 24).

എട്ട് വിഭാഗം സ്വത്തുക്കളിലേ അത് നിര്‍ബന്ധമുള്ളൂ. ആട്, മാട് (പശു, പോത്ത് ) ഒട്ടകം സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി. പച്ചക്കറികള്‍ക്കോ ഫ്രൂട്ടുകള്‍ക്കോ കുതിര, മുയല്‍, കോഴി, കാട, ഇത്യാദി ഭക്ഷ്യവസ്തുകള്‍ക്കോ സകാത്തില്ല. ഇവകളുടെ ഫാമുകള്‍ക്ക് സകാത്ത് ഉണ്ട്...

ഉല്‍പാദകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സകാത്ത് വേണ്ട എന്ന് പറഞ്ഞ ഇസ്ലാം ഉല്‍പാദകരെയും പരിഗണിക്കുന്നുണ്ട്. ഗോതമ്പ്, യവം, ചോളം, മണിക്കടല, മുത്താറി, ചാമ, ഉഴുന്ന്, പയര്‍ ഇത്യാദികള്‍ക്കെല്ലാം സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്ലാം ദരിദ്രരെയും പരിഗണിക്കുന്നു. പോഷകാഹാരമായ ധാന്യങ്ങളിലേ സക്കാത്ത് നിര്‍ബന്ധമുള്ളൂ. ചക്ക, മാങ്ങ, പൈനാപ്പിള്‍, പഴങ്ങള്‍ മറ്റ് ഫ്രൂട്ടുകളിലോ, കിഴങ്ങ് വര്‍ഗങ്ങളിലോ (മധുരകിഴങ്ങ്, ചേന, കപ്പ, മല്ലി, ഉള്ളി, കടുക്, എള്ള്, ആപ്പിള്‍, കുമ്പള, വെള്ളരി) സകാത്തില്ല...

ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സ്വാഅ് (1920 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സകാത്ത് ഉള്ളൂ. ഉല്‍പ്പന്നങ്ങള്‍ തൂക്ക വ്യത്യാസം ഉള്ളതുകൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സകാത്ത് ഉല്‍പാദനച്ചെലവുള്ളതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ 10 ശതമാനവുമാണ്...

📍സ്വര്‍ണ്ണം, വെള്ളി, കറന്‍സി

   ആഭരണമല്ലാത്ത സ്വര്‍ണം മിനിമം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്നതാണ് പണ്ഡിതമതം. ആഭരണം ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് ആഭരണമല്ല. സ്വര്‍ണ്ണമാണ്...
 (തുഹ്ഫ 3:213). 

അമിതമല്ലാത്ത ആഭരണമല്ലെങ്കിലാണ് സകാത്ത് ഇല്ലാതാകുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം...

‘ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്... 
(തുഹ്ഫ 3:272 ). 

നിധിനിക്ഷേപം എന്ന് കരുതി ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം (തുഹ്ഫ 3: 301 ). അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത്ത് നല്‍കേണ്ടതാണ്...

📍നാണയങ്ങള്‍

   ആദ്യ കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയങ്ങളായി ഉപയോഗിക്കപ്പെടുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്...

595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായി കൈയിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത് നിര്‍ബന്ധമാവുന്നത്. ഇക്കാലത്ത് സ്വര്‍ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്‍ത്തിയാവുക. അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ മാര്‍ക്കറ്റ് (ഇത് മുമ്പത്തെ മാർക്കറ്റ് റേറ്റ് ആണ്) ശരാശരി 42 രൂപയാണ്. അത് പ്രകാരം 24,990 (42ഃ595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയിലുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് ആയി നല്‍കേണ്ടത്.

📍കടം

   കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്‍പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകാത്ത് നല്‍കേണ്ടതാണ്... കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം...

📍കുറി

   ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണം: മാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്‍പിക്കാം. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 25,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത്ത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിയ്ക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് ബാധകമാവില്ല.

📍അഡ്വാന്‍സ്

   കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാത്തിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാത്തിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്...

📍സെക്യൂരിറ്റി

   ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്‌സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേണ്ടി വരുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവച്ചോ കോഴ്‌സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് ലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും സകാത്തിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്...

📍പ്രോവിഡന്റ് ഫണ്ട്

   സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനിത്തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. തനിക്ക് ലഭിക്കുന്ന തുകയുടെ വിഹിതം സകാത്തിന്റെ പരിധിയായ 595 ഗ്രാം വെള്ളിയുടെ അളവ്  എത്തിക്കഴിഞ്ഞാല്‍ അതിന് സകാത്ത് നല്‍കണം. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്..

📍കച്ചവടം

   നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും നിബന്ധനകളൊത്താല്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഹിജ്‌റ വര്‍ഷപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ കച്ചവടത്തിനായി വച്ച എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കെട്ടുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും കൂട്ടേണ്ടതാണ്. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതാണ്. സകാത്ത് നല്‍കേണ്ടത് നാണയമായാണ്...

റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ ഒരു പല ചരക്ക് കടയാണെങ്കില്‍ അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിന് കടക്കാരന്‍ തന്റെ കടയിലെ വില്‍പ്പനയ്ക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുക. ആകെ ലഭിച്ചത് രണ്ടര ലക്ഷമാണ്. അതോടൊപ്പം അമ്പതിനായിരം രൂപ കടങ്ങളായി കിട്ടാനുണ്ടെന്നും കരുതുക. എങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ടരശതമാനം (7,500 രൂപ) സകാത്ത് ആയി നല്‍കേണ്ടതാണ്. വര്‍ഷം തികയുക എന്നല്ലാതെ റമദാനില്‍ മാത്രം സകാത്തിനെ കുറിച്ച് ആലോചിച്ചാല്‍ പോരാ. റമദാനുമായി ബന്ധപ്പെട്ടത് ഫിത്വര്‍ സകാത്ത് മാത്രമാണ്...

📍റിയല്‍ എസ്റ്റേറ്റ്

   റിയല്‍എസ്റ്റേറ്റ് ഇന്ന് വന്‍ലാഭം കൊയ്യുന്ന കച്ചവടമേഖലയാണ്. വീടുനിര്‍മാണത്തിനോ മറ്റോ ആയി വാങ്ങുന്ന പറമ്പുകള്‍ക്ക് സകാത്തില്ലെന്നത് ശരി തന്നെ. എന്നാല്‍, കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്നതോടെ പറമ്പുകളും കച്ചവടച്ചരക്കുകൾ ആയിത്തീരുന്നുവെന്നതാണ് ഇസ്ലാമിക നിയമം. അതനുസരിച്ച് അവിടെയും വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വില്‍ക്കാനായി വാങ്ങിയ ആകെ ഭൂമിയുടെ കണക്കെടുക്കേണ്ടതും കമ്പോളനിലവാരം കണക്കാക്കി, നിശ്ചിത തുകയുണ്ടെങ്കില്‍ ആകെയുള്ളതിന്റെ 2.5 ശതമാനം സകാത്ത് നല്‍കേണ്ടതുമാണ്...

📍വാടക സാധനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍

   വാടകയ്ക്ക് കൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ വാടകയ്ക്ക് വാങ്ങിയ സാധനങ്ങള്‍ക്ക് സകാത്ത് ഉണ്ട്. കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്ക്ക് വാങ്ങി മേല്‍ വാടകക്ക് നല്‍കുന്നത് ഇന്ന് വ്യാപകമാണ്. വാടകക്കെട്ടിടം, ഫ്‌ളാറ്റ്, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഇത് സര്‍വസാധാരമാണ്. ഇവക്ക് സകാത്ത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഇത് വര്‍ഷം മുഴുവന്‍ വാടകയില്‍ പോയിട്ടില്ലെങ്കിലും അതിന്റെ സാധാരണ വാടക കണക്കാക്കി സകാത്തിന്റെ കണക്കുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം...(തുഹ്ഫ 3:326).

📍കടബാധ്യതകള്‍

   കൊടുക്കാനുള്ള കടങ്ങള്‍ സ്വത്തിന്റെ സകാത്ത് നിര്‍ബന്ധമാവുന്നതിന്നു തടസ്സമല്ല. സ്റ്റോക്കുള്ള പണത്തിനു തുല്യമായതോ അതില്‍ അധികമോ കടമുണ്ടെങ്കിലും സകാത്ത് കൊടുക്കണം. പക്ഷെ കടമുള്ളവന്‍ ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3:344). കാരണം ഫിത്വര്‍ സകാത്ത് വ്യക്തിയുടെ ഉത്തരവാദിത്വത്തോട് ബന്ധപ്പെട്ട കടമയാണ് .(മഹല്ലി 2:27). സ്വത്തിന്റെ വില്‍പ്പനയെയോ ക്രയവിക്രങ്ങളെയോ ഫിത്വര്‍ സകാത്ത് ബാധിക്കില്ല. മറ്റു സകാത്തുകള്‍ (കച്ചവടമല്ലാത്ത)സ്വത്തിന്റെ ക്രയവിക്രങ്ങളെ ബാധിക്കും...

വില്‍പന നടത്തിയാല്‍ സകാത്തിന്റെ വിഹിതത്തില്‍ വില്‍പന അസാധുവാണ്.(മഹല്ലി 2:47). ഇതിനു പണ്ഡിതന്മാര്‍ കാരണം പറഞ്ഞത് കടത്തിനുവേണ്ടി മയ്യിത്തിനെ തടയാന്‍ അവകാശമുണ്ട്. കടത്തിനെക്കാള്‍ സകാത്തിനാണ് ശക്തിയും മുന്‍ തൂക്കവും ഉള്ളത്. കടമുണ്ടായാലും സകാത്ത് നല്‍കണമെന്ന് സാരം ... (തുഹ്ഫ 3:344 ).

📍അവകാശികള്‍

   എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്...

ഫഖീറുമാര്‍, 
മിസ്‌കീന്‍മാര്‍, 
സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, 
മോചനപത്രം എഴുതപ്പെട്ടവര്‍, 
കടംകൊണ്ട് വലഞ്ഞവര്‍, 
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍.
എന്നിവരാണ് അവകാശികള്‍...

ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്.  അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം പാടില്ല...

അയല്‍വാസികള്‍ പരസ്പരം അവരുടെ സകാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അല്ലെങ്കില്‍ സകാത്ത് വീടില്ല...

സുഭദ്രം ഈ സാമ്പത്തിക വ്യവസ്ഥിതി

ഇസ്ലാം സ്രഷ്ടാവിന്റെ നിയമസംഹിതയാണ്. മനുഷ്യന് ജീവിതത്തിന്റെ വ്യക്തതകള്‍
തുറന്ന് കാണിച്ച് തരുന്നുണ്ട് അതിന്റെ സകലമേഖലകളും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്...

സകാത്ത് നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും ചെയ്യുകയാണ്. സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശംവച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവകാശത്തിനു പകരമായി അല്ലാഹുവിന് നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുകഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമ ലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നു...

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനം ഒരു സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലുമില്ല. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ഈ വ്യവസ്ഥയാണ് ആധുനിക ' സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും പ്രോജ്വലിച്ച് നില്‍ക്കുന്നത്...

ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതി കാലം തള്ളിക്കളഞ്ഞതാണ്. ഇന്നത്തെ ലോകത്തിന്റെ ശാപവും അത് തന്നെയാണ്.

'അല്ലാഹു അഅ്ലം☝🏼''   നേർവഴി
    
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)

നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


Tuesday, May 7, 2019

Bank time - Ramadan 2019

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങള്‍...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


രാവ്-1
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

രാവ്-2
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

രാവ്-3
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

രാവ്-4
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

രാവ്-5 മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

രാവ്-6
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

രാവ്-7
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

രാവ്-8
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

രാവ്-9
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

രാവ്-10
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

രാവ്-11
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

രാവ്-12
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-13
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-14
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

രാവ്-15
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും 

രാവ്-16
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

രാവ്-17
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

രാവ്-18
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

രാവ്-19
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

രാവ്-20 സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

രാവ്-21
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

രാവ്-22
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

രാവ്-23
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

രാവ്-24
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

രാവ്-25
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

രാവ്-26
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

രാവ്-27
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

രാവ്-28
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

രാവ്-29
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

രാവ്-30
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

Tuesday, April 2, 2019

മുഹറം പത്തിന്റെ പ്രത്യേകതകൾ....?

ആദം(അ) നബിയുടെ തൗബ സ്വീകരിച്ചത്  മുഹറം 10ന്
നൂഹ്(അ) നബിയുടെ കപ്പൽ ജലപ്രളയത്തിൽ നിന്നും രക്ഷപ്പെട്ടത് മുഹറം 10ന്
ദാവൂദ് (അ) നബിയുടെ പാപം പൊറുക്കപ്പെട്ടത് മുഹറം 10ന്
സുലൈമാൻ(അ) നബിക്ക് അതികാരം കിട്ടിയത് മുഹറം 10ന്
ഇദ്രീസ്(അ) നബിയെ ആകാശത്തേക്ക് ഉയർത്തിയത് മുഹറം 10ന്
അയ്യൂബ്(അ) നബിയുടെ രോഗം സുഖപ്പെട്ടത് മുഹറം 10ന്
യൂനുസ്(അ) നബിയെ മത്സ്യത്തിൻറെ വയറ്റിൽ നിന്നും രക്ഷപ്പെടുത്തിയത് മുഹറം 10ന്
ഫിർഔനും കൂട്ടരും ചെങ്കടലിൽ മുങ്ങി കൊല്ലപ്പെട്ടത് മുഹറം 10ന്
മൂസ(അ) നബിക്ക് തൗറാത്ത് ഇറക്കപ്പെട്ടത് മുഹറം 10ന്
മൂസ(അ) നബിയെ ചെങ്കടൽ പിളർന്നു ആ വഴിയിലൂടെ പോയ് രക്ഷപ്പെട്ടത് മുഹറം 10ന്
ഇബ്രാഹിം(അ) നബി തീകുണ്ഠാരത്തിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
യൂസുഫ് (അ)നബി ജയിലിൽ നിന്ന് രക്ഷപ്പെട്ടത് മുഹറം 10ന്
യഅ്ഖൂബ് (അ) നബിയുടെ കണ്ണിന് കാഴ്ച തിരിച്ചു കിട്ടിയത് മുഹറം 10ന്
നബി صلى الله عليه وسلم ക്ക് താങ്കൾ  മഹ്സൂമാണെന്നുള്ള പ്രഖ്യാപനം ഉണ്ടായത് മുഹറം 10ന്   

കഴിഞ്ഞ ഒരു വർഷത്തെ പാപം പൊറുക്കപ്പടുന്ന നോംബ് മുഹറം 10ന്
മുഹറം 1 മുതൽ 10 വരെ നോംബ് എടുക്കലും  സുന്നത്താണ്
റമളാനിന് ശേഷം പവിത്രമായത് മുഹറം മാസത്തിലെ നോമ്പ് എന്ന് നബി صلى الله عليه وسلم  പറഞ്ഞിരിക്കുന്നു

ഇത് മറ്റുള്ളവർക്കും എത്തിച്ചു കൊടുക്കു യാത്ര പ്രതിഫലം നേടൂ

   അല്ലാഹു നമ്മെ ഖൈറിലാക്കട്ടെ ആമീൻ,



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

പ്രവാചകവൈദ്യവും പച്ചക്കറികളും................?

കക്കരി

പ്രവാചകന്‍ ഈത്തപ്പഴത്തോടുകൂടി കക്കരി ഭക്ഷിക്കാറുണ്ടായിരുന്നു (ബുഖാരി).

ആയിശ (റ) പറയുന്നു: എന്റെ മാതാവ് പല ചികിത്സകള്‍ ചെയ്തു നോക്കിയെങ്കിലും ഞാന്‍ തടി വെച്ചില്ല. അവസാനം കക്കിരിക്കയും ഈത്തപ്പഴവും തിന്നപ്പോഴാണ് തടിയുണ്ടായത്.

🔷 ചുരങ്ങ

അനസ് (റ) പറഞ്ഞു: പ്രവാചകന്‍ ചുരങ്ങ ഇഷ്ടപ്പെട്ടിരുന്നു (മുസ്‌ലിം).

പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ ചുരങ്ങ തിന്നുക. അത് ബുദ്ധിയും മസ്തിഷ്‌കവും ശക്തിപ്പെടുത്തും.

ആയിശാ (റ) പറയുന്നു: ചുരങ്ങ പയര്‍ സഹിതം കഴിച്ചാല്‍ ഹൃദയം മൃതുവാകുകയും ഭോഗശക്തിവര്‍ദ്ധിപ്പിക്കുകയും ചെയ്യും.

ചുരങ്ങ ചുമക്ക് ഫലപ്രദമാണ്. പനിയുള്ളവര്‍ക്ക് ശക്തി പകരുന്ന വസ്തുകൂടിയാണ് (ഥിബ്ബുന്നബവി).

🔷 കൂണ്‍

കൂണിന്റെ നീരില്‍ കണ്ണിന് രോഗശമനമുണ്ടെന്ന് ഹദീസില്‍ വന്നിട്ടുണ്ട് (ബുഖാരി)

കൂണ്‍ നീരു കൊണ്ട് സുറുമയിടുന്നത് കണ്ണിന് പ്രകാശം നല്‍കുന്നു.

🔷 കട്ടക്കുന്തിരിക്കം

പ്രവാചകന്‍ പറഞ്ഞു: ഗര്‍ഭിണികള്‍ക്ക് കട്ടക്കുന്തിരിക്കം കൊടുക്കുക. അവളുടെ കുഞ്ഞ് ആണാണെങ്കില്‍ ബുദ്ധിമാനാവുകയും പെണ്ണാണെങ്കില്‍ സ്വഭാവം നന്നാവുകയും അരക്കെട്ട് തടിച്ചിരിക്കുകയും ചെയ്യും (അബൂനഈം).

അലി (റ) യോട് മറവി സംബന്ധിച്ച് ആവലാതി പറഞ്ഞപ്പോള്‍ കട്ടക്കുന്തിരിക്കം ഉപയോഗിക്കാന്‍ നിര്‍ദ്ദേശിച്ചുകൊണ്ട് ഇപ്രകാരം പറഞ്ഞു: അത് ഹൃദയത്തിന് ധൈര്യം പകരുന്നതും മറവി ഇല്ലാതാക്കുന്നതുമാണ്

ഇബ്‌നു അബ്ബാസ് (റ) പറയുന്നു: ഒരു മിസ്ഖാല്‍ (3.5 ഗ്രാം) പഞ്ചസാരയും സമമായി കട്ടക്കുന്തിരിക്കവും കൂടി വെറുംവയറ്റില്‍ ഒരാഴ്ച ഉപയോഗിച്ചാല്‍ മൂത്രദോഷവും മറവിയും ശമിക്കും (അബൂനഈം)

ഇത് ആമാശയ വേദന ശമിപ്പിക്കുകയും വായു ക്ഷോഭം തടയുകയും ചെയ്യും. മാംസം വര്‍ദ്ധിപ്പിക്കുകയും വ്രണം, കഫം എന്നിവ ഇല്ലാതാക്കുകയും ചെയ്യും.

🔷 ചായപ്പുല്ല്

പ്രവാചകന്‍ വാരിവേദനക്ക് ചായപ്പുല്ലും സൈത്തെണ്ണയും നിര്‍ദ്ദേശിക്കാറുണ്ടായിരുന്നു (തുര്‍മുദി).

ഉമ്മു സലമ (റ) പറഞ്ഞു: കരിമംഗലത്തിന് ഞങ്ങള്‍ മുഖത്ത് ചായപ്പുല്ല് അരച്ച് പുരട്ടാറുണ്ടായിരുന്നു. അതരച്ചു തേച്ചാല്‍മുഖത്തെ കറുപ്പടയാളം, ചൊറി, കുരു എന്നിവ സുഖമാകും.

🔷 വെളുത്തുള്ളിയുടെ ഔഷധഗുണം

പ്രവാചകന്‍ അലി (റ) വിനെ വിളിച്ചു പറഞ്ഞു: അലിയെ, നീ വെളുത്തുള്ളി തിന്നുക. എന്റെ അടുത്ത് മലക്ക് വരുമായിരുന്നില്ലെങ്കില്‍ ഞാന്‍ വെളുത്തുള്ളി ഭക്ഷിക്കുമായിരുന്നു (ഥിബ്ബന്നബവി). വെളുത്തുള്ളി ഭക്ഷിച്ചാലുണ്ടാകുന്ന വാസന മലക്കുകളെ ബുദ്ധിമുട്ടിക്കുമെന്നു പേടിച്ചതിനാലാണ് പ്രവാചകന്‍ ഭക്ഷിക്കാതിരുന്നത്. അത് കഴിക്കാന്‍ അവിടന്ന് പ്രോത്സാഹിപ്പിച്ചിട്ടുണ്ടെന്ന് ഇത് വ്യക്തമാക്കുന്നു.

ആരോഗ്യത്തിന് ഏറെ ഉത്തമമായ ഒന്നാണ് വെളുത്തുള്ളി. ഈജിപ്തിലെ പിരമിഡ് നിര്‍മാതാക്കള്‍ ശക്തി ലഭിക്കാന്‍ വെഴുത്തുള്ളി കഴിക്കാറുണ്ടായിരുന്നു. ബുദ്ധിയും ശക്തിയും ലഭിക്കാന്‍ വെറുംവയറ്റില്‍ ഒരു ഗ്ലാസ് പാലിനോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി കഴിച്ചാല്‍ മതിയെന്ന് ചില വൈദ്യശാസ്ത്രജ്ഞര്‍ പറഞ്ഞിട്ടുണ്ട് (മുഅ്ജിസാത്തു ശ്ശിഫാ: 41). റോമന്‍ ബോക്‌സിംഗ് ചാംപ്യന്മാര്‍ മത്സരത്തിനു മുമ്പ് വെളുത്തുള്ളി കഴിക്കാറുണ്ടായിരുന്നുവത്രെ. അനവധി വിറ്റാമിനുകള്‍ അടങ്ങിയിട്ടുണ്ട് വെളുത്തുള്ളിയില്‍. 49% പ്രോട്ടീന്‍, 25% സള്‍ഫേറ്റ്, ഹോര്‍മോണുകള്‍, ലവണം, രോഗാണു നശീകരണ ഔഷധങ്ങള്‍, ഡ്യൂററ്റിക് രോഗാണുവിനെ നശിപ്പിക്കുന്ന കാര്‍ബോണിക് എന്‍സൈമുകള്‍ മുതലായവ ഇതില്‍ അടങ്ങിയിട്ടുള്ള ഘടകങ്ങളാണ്.

വെളുത്തുള്ളി അനവധി രോഗങ്ങള്‍ക്കുള്ള ഔഷധമാണെന്ന് ആധുനിക ശാസ്ത്രവും പറയുന്നുണ്ട്.  അതില്‍നിന്നും ചിലത് കാണുക:

🔷 വിഷം

വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ചതിനു ശേഷം കരിഞ്ചീരക കഷായത്തില്‍ കലക്കിയ ഒരു കപ്പ് തേനില്‍ ചാലിക്കുക. രാവിലെയും വൈകുന്നേരവും കഴിക്കുക.

🔷 ഡൈഫോയ്ഡ്

വെളുത്തുള്ളിയുടെ അഞ്ച് ഇതളെടുത്ത് പൊടിച്ച് തേന്‍ ചേര്‍ത്ത ചുടുപാലില്‍ കലര്‍ത്തുക. ഉറങ്ങുന്നതിനു മുമ്പ് കുടിക്കുക. അതോടൊപ്പം, രോഗിയുടെ നട്ടെല്ലിലു അവയവങ്ങളിലും സൈത്തൂനെണ്ണ കലര്‍ത്തിയ വെളുത്തുള്ളിയെണ്ണ പുരട്ടുക. രാവിലെ അഞ്ചു മിനുട്ട് നേരം വെളുത്തുള്ളിയുടെ ആവി മൂക്കിലൂടെ വിലിക്കുക.

🔷 മുറിവുകള്‍

വെളുത്തുള്ളി പൊടിച്ച് കുഴമ്പാക്കിയതിനു ശേഷം മുറിവുള്ള ഭാഗത്ത് പുരട്ടുക. മുറിവ് സുഖപ്പെടും. പൊടിച്ച വെളുത്തുള്ളി ചൂടുവെള്ളത്തില്‍ ചേര്‍ത്തി ആ വെള്ളം ഉപയോഗിച്ച് മുറിവ് കഴുകുന്ന പക്ഷം എല്ലാ രോഗാണുക്കളും നശിക്കുന്നതാണ്.

🔷 ഡിഫ്തീരിയ (തൊണ്ടരോഗം)

എന്നും ഭക്ഷണ ശേഷം വെളുത്തുള്ളിയുടെ ഇതള്‍ മൂന്നു മിനുട്ടു നേരം ചവക്കുകയും പിന്നീട് വിഴുങ്ങുകയും ചെയ്യുക. ശേഷം, വെള്ളത്തില്‍ തിളപ്പിച്ച വെളുത്തുള്ളിയുടെ ആവി മൂന്നോ അഞ്ചോ മിനുട്ട് നേരം മൂക്കില്‍ വലിക്കുക. തണുപ്പ് കൊള്ളുന്നത് ശ്രദ്ധിക്കണം.

🔷ഞരമ്പിന് ശക്തി

വെളുത്തുള്ളിയുടെ ഒരു ഇതള്‍ പൊടിച്ച് അല്‍പം അമ്പര്‍ സുഗന്ധം ചേര്‍ത്ത് ചുടുപാലില്‍ വെറും വയറ്റില്‍ കഴിക്കുക. ഞരമ്പുകള്‍ക്ക് ശക്തി ലഭിക്കും.

🔷 ബധിരത

വെളുത്തുള്ളിയുടെ ഏഴ് ഇതളുകള്‍ സൈത്തൂനെണ്ണയില്‍ ഇട്ടതിന് ശേഷം നേരിയ ചുടുള്ള തീക്ക് മുകളില്‍ വെക്കുക. ഇളം ചൂടായതിനു ശേഷം അതെടുത്ത് ഉറങ്ങുന്നതിനു മുമ്പ് ചെവിയില്‍ ഇറ്റിക്കുക. അതോടൊപ്പം ഒരു പഞ്ഞികൊണ്ട് ചെവി മൂടുകയും ചെയ്യുക. ഒന്നിടവിട്ട ദിസങ്ങളിലാണ് ഇത് ചെയ്യേണ്ടത്.

🔷 പകര്‍ച്ചപ്പനി

ഏഴ് വെളുത്തുള്ളി ഇതളലടിച്ച് ലൈം ഓറഞ്ച് ജ്യൂസ് വെറുംവയറ്റില്‍ കുടിക്കുക. ഉറങ്ങുന്നതിനു മുമ്പ് വെളുത്തുള്ളിയുടെ ആവി വലിക്കുക. ഒന്നോ രണ്ടോ പ്രാവശ്യം ചെയ്യുമ്പോഴേക്ക് രോഗം ശമിക്കുന്നതാണ്.

🔷 കാന്‍സര്‍

കാന്‍സറിനെ പ്രതിരോധിക്കുന്ന ഘടകങ്ങള്‍ വെളുത്തുള്ളിയിലടങ്ങിയിട്ടുണ്ട്. കാന്‍സര്‍ രോഗികളെ വെളുത്തുള്ളി ഭക്ഷിപ്പിക്കുന്നത് നല്ലതാണ്.

🔷കൊക്കക്കുര

ഒരു പിടി വെളുത്തുള്ളി പൊടിച്ച് അല്‍പം ഉപ്പോടുകൂടി വെള്ളിത്തിലിടുക. ശേഷം അതിന്റെ ആവി മൂക്കില്‍ വലിക്കുക. ഒരാഴ്ച എല്ലാ വൈകുന്നേരവും ഇതാവര്‍ത്തിക്കുക.

🔷കോളറ

ഒരു സ്പൂണ്‍ വെളുത്തുള്ളിയുടെ കഴമ്പ് തേനില്‍ ചേര്‍ത്ത് എല്ലാ ഭക്ഷണ ശേഷവും കഴിക്കുക. കോളറ മാറ്റുന്നതാണ്.

🔷ബുദ്ധിശക്തി

വെളുത്തുള്ളിയുടെ മൂന്ന് ഇതളുകളും മൂന്ന് തക്കാളികളും അല്‍പം ഉപ്പും ചേര്‍ത്ത് പൊടിച്ച് ജൂസാക്കി സേവിക്കുക.

🔷തലവേദന

വെളുത്തുള്ളിയുടെ എണ്ണ തലവേദനയുള്ള ഭാഗത്ത് പുരട്ടുക. ആമാശയത്തില്‍ തലവേദനയുടെ ഘടകങ്ങള്‍ നീങ്ങാന്‍ വേണ്ടി അല്‍പം വെള്ളത്തോടൊപ്പം ഒരു ഇതള്‍ വെളുത്തുള്ളി പൊടിച്ച് വിഴുങ്ങുക.

🔷പല്ലുവേദന

വെളുത്തുള്ളി ഇതളിന്റെ പകുതി വേദനയുള്ള സ്ഥാനത്ത് വെക്കുക. രോഗം ശമിക്കും.

🔷രക്തസമ്മര്‍ദ്ദം

വെളുത്തുള്ളി പൊടിച്ച് സൈത്തൂനെണ്ണയില്‍ ചേര്‍ത്ത് മൂടിയതിന് ശേഷം നാല്‍പത് ദിവസം വെയിലത്ത് വെക്കുക. പിന്നെ വെറും വയറ്റില്‍ ഓരോ ദിവസവും ഒരു സ്പൂണ്‍ വീതം കഴിക്കുക.

🔷കണ്ണുരോഗങ്ങള്‍

വെളുത്തുള്ളിയില ചവച്ചതിനു ശേഷം രാവിലെയും വൈകുന്നേരവും കണ്ണില്‍ പുരട്ടുക. ചെങ്കണ്ണ് പോലെയുള്ള രോഗങ്ങള്‍ക്ക് ശമനം ലഭിക്കും (മുഅ്ജിസാത്തുശ്ശിഫാ).

🔷പാലിന്റെ ഔഷധ ഗുണം

പ്രവാചകന്‍ പറഞ്ഞു: നിങ്ങള്‍ പാല്‍ കുടിച്ചാല്‍ അത് വീണ്ടും കിട്ടാന്‍ പ്രാര്‍ത്ഥിക്കുക. വിശപ്പിനും ദാഹത്തിനും കൂടി പറ്റുന്ന ഒരു വസ്തു പാലല്ലാതെ എനിക്കറിഞ്ഞുകൂടാ (തുര്‍മുദി).

അകിടില്‍നിന്നു തന്നെ കുടിക്കുന്ന ആട്ടിന്‍ പാലാണ് ഏറെ ഉത്തമം. കറന്ന് അധികം താമസിച്ചതും സ്വാദ് വ്യത്യാസം വന്നതും നല്ലതല്ല. ചൊറി, ചിരങ്ങ്, മുതലായവ പാലിനാല്‍ നശിക്കും. ഓര്‍മ ശക്തി വര്‍ധിക്കും.

പ്രവാചകന്‍ പറഞ്ഞു: ഔഷധമില്ലാത്തൊരു രോഗവും അല്ലാഹു വിധിച്ചിട്ടില്ല. അതിനാല്‍, പശുവിന്‍ പാല്‍ ഉപയോഗിക്കുക. പശു എല്ലാ ചെടിയും തിന്നുന്നു.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Thursday, February 28, 2019

ഇസ്ലാം മത വിശ്വാസികൾക്കായി ശരിയത്ത് നിയമം അനുസരിച്ച് പ്രവർത്തിക്കുന്ന ബ്രൗസർ..?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, December 9, 2018

ഒറ്റ രാത്രി കൊണ്ട് ഒരാളെ സമ്പന്നനാക്കിയ ദിക്ർ|...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

വീടില്ലാത്തവര്‍ക്കും വീട് പണി മുടങ്ങിയവര്‍ക്കും ഉത്തമ പരിഹാരം |...?



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, November 27, 2018

കൊട്ടാരം പോലൊരു പള്ളി Bahrain ഗ്രാൻഡ് മോസ്‌ക്....?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Monday, November 26, 2018

മനോഹരങ്ങളായ എട്ടു സന്ദേശങ്ങള്‍....!!

1. നിങ്ങള്‍ മക്കളെ പണക്കാരനാകാന്‍ വേണ്ടി പഠിപ്പിക്കരുത്. സന്തോഷമുള്ള ജീവിതം കരഗതമാക്കുവാന്‍ വേണ്ടി പഠിപ്പിക്കുക. എങ്കില്‍ അവര്‍ വസ്തുക്കളുടെ വിലയെക്കാളുപരി വസ്തുക്കളുടെ മൂല്യം തിരിച്ചറിയും.

2. നിങ്ങള്‍ ഭക്ഷണം ഔഷധത്തെ പോലെ ആഹരിക്കുക.ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് ഔഷധം ഭക്ഷണത്തെപോലെ കഴിക്കേണ്ടിവരും

3. നിങ്ങളെ ആത്മാര്‍ത്ഥമായി സ്നേഹിക്കുന്നവര്‍ ഒരിക്കലും നിങ്ങളെ വിട്ടുപിരിയില്ല. 🙏കാരണം പിരിയാന്‍ ഒരായിരം കാരണങ്ങള്‍ ഉണ്ടെങ്കിലും ഒന്നിക്കുവാനുള്ള ഒരു കാരണമെങ്കിലും അവര്‍ കണ്ടെത്തും. 

4. human being ഉം being human ഉം തമ്മില്‍ വലിയ വ്യത്യാസങ്ങളുണ്ട്.🙏 കുറച്ചാളുകള്‍ക്കേ അത് മനസ്സിലാകൂ.

5. നിങ്ങള്‍ ജനിക്കുമ്പോള്‍ നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. നിങ്ങള്‍ മരിക്കുമ്പോഴും നിങ്ങള്‍ സ്നേഹിക്കപ്പെടുന്നു. അതിനിടയിലുള്ള കാലം നിങ്ങള്‍ മാനേജ് ചെയ്യണം.

6. നിങ്ങള്‍ക്ക് വേഗം നടക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റയ്ക്ക് നടക്കണം. പക്ഷേ നിങ്ങള്‍ക്ക് ദൂരം സഞ്ചരിക്കണമെങ്കില്‍ നിങ്ങള്‍ കൂട്ടത്തോടൊപ്പം നടക്കണം.

7. ലോകത്തെ ആറു മികച്ച ഡോക്ടര്‍മാര്‍..🌹

1. സൂര്യപ്രകാശം 2. വിശ്രമം 3. വ്യായാമം 4. ഭക്ഷണക്രമം 5. ആത്മവിശ്വാസം 6. കൂട്ടുകാര്‍

ഇവയെ ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും കാത്തുസൂക്ഷിച്ച്‌ ആരോഗ്യകരമായ ജീവിതം ആസ്വദിക്കുക.🙏

8. നിങ്ങള്‍ ചന്ദ്രനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ സൗന്ദര്യം കണ്ടിട്ടുണ്ട്.🙏 നിങ്ങള്‍ സൂര്യനെ കണ്ടിട്ടുണ്ടെങ്കില്‍ നിങ്ങള്‍ ദൈവത്തിന്റെ ശക്തി തിരിച്ചറിഞ്ഞിട്ടുണ്ട്.🙏 നിങ്ങള്‍ കണ്ണാടി കണ്ടിട്ടുണ്ടെങ്കില്‍ ദൈവത്തിന്റെ ഏറ്റവും മികച്ച സൃഷ്ടിയെയും കണ്ടിട്ടുണ്ട്.
നിങ്ങൾ എപ്പോഴും  ഈ ബോധചൈതന്യത്തിൽ ആയിരിക്കുക 

*************

സശ്രദ്ധം വായിച്ച് ജീവിതത്തിൽ പകർത്താനായി ശ്രമിക്കൂ.. ഒപ്പം വേണ്ടപ്പെട്ടവർക്ക് ഈ സന്ദേശം പകർന്നു നൽകാനും മറക്കരുത്. വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


Thursday, November 8, 2018

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാണ്" .........?

الصلاة خير من النوم" 
നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാണ്" 
പ്രഭാത ബാങ്ക് വിളിയിൽ ലോകം മുഴുവനും ആവർത്തിക്കപെടുന്ന ഒരു വാക്യം. എന്ത് കൊണ്ടാണ് നമസ്കാരം ഉറക്കിനേക്കാൾ ഉത്തമമാവുന്നത്?!

ഉറക്കം മനസ്സിന്റെ വിളിക്കുള്ള ഉത്തരമാണ്. 
നമസ്കാരം അല്ലാഹുവിന്റെ വിളിക്കുള്ള ഉത്തരമാണ്. 

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം,
ഉറക്കം മരണമാണ്
നമസ്കാരം ജീവിതമാണ്.

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്" കാരണം 
ഉറക്കം ശരീരത്തിന്നുള്ള വിശ്രമമാണ്.
നമസ്കാരം ആത്മാവിന്നുള്ള വിശ്രമമാണ്.

"നമസ്കാരം ഉറക്കിനേക്കാൾ ഉത്തമാണ്." കാരണം
വിശ്വാസിയും അവിശ്വാസിയും ഒരു പോലെ പങ്കാളിയാകുന്നതാണ് ഉറക്കം,
എന്നാൽ വിശ്വാസികൾ മാത്രം പങ്കാളിയാകുന്നതാണ് നമസ്കാരം.

ഫജർ നമസ്കാരത്തിലെ പങ്കാളികൾ ഉതവി ലഭിച്ചവരാണ്.
അവരുടെ മുഖം പ്രസന്നമായിരിക്കും, നെറ്റിത്തടങ്ങൾ പ്രശോഭിതമായിരിക്കും.
അവരുടെ സമയങ്ങൾ അനുഗ്രഹീതമായിരിക്കും. 
നീ അവരിൽ ഒരാളെങ്കിൽ അല്ലാഹുവിനെ സ്തുതിക്കുക.
അവരിൽ ഉൾപെട്ടിട്ടില്ലങ്കിൽ നിന്നെ അതിലൊരാളാക്കാൻ അല്ലാഹുവിനോട് പ്രാത്ഥിക്കുക.

എത്ര സുന്ദരമാണ് പ്രഭാത നമസ്കാരം.
അതിന്റെ (ഫർളായ രണ്ട് റക്അത്ത്) നിന്നെ അല്ലാഹുവിന്റെ സംരക്ഷണ വലയത്തിലാക്കുന്നു(ഹദീഥ്).
അതിന്റെ (സുന്നത്തായ രണ്ട് റക്അത്ത്) ഭൂമിയും അതിലുള്ളതിനേക്കാളും ഉത്തമാണ്. (ഹദീഥ്)
അതിലെ ക്വുആൻ പാരയണം നിനക്ക് സാക്ഷിയാണ്(തീർച്ചയായും പ്രഭാത നമസ്കാരത്തിലെ ക്വുർആൻ വചനം സാക്ഷ്യം വഹിക്കപ്പെടുന്നതാകുന്നു)(വി ശുദ്ധ ക്വുർആൻ) 
പ്രിയ സഹോദരാ! പ്രിയ സഹോദരീ! 
ഒരാൾ എന്തൊന്നിന്ന് വേണ്ടിയാണൊ ജീവിക്കുന്നത് അതിലായി കൊണ്ടായിരിക്കും മരിക്കുക. എന്തൊന്നിലായിക്കൊണ്ടാണോ മരിച്ചത്  അതിലായിരിക്കും ഉയർത്തഴുന്നേല്പിക്കപെടുക. 
ഈ സന്ദേശം നീ വായിച്ചാൽ അതിന്റെ പ്രതിഫലം നിനക്കുണ്ട്, മറ്റുള്ളവർക്ക് കൂടി ഇത് ഉപകാരപ്രദമാവുംവിധം കൈമാറിയാൽ നിന്റെ പ്രതിഫലം ഇരട്ടിച്ചേക്കാം. (ഇൻശാ അല്ലാഹ്)

അറബിയിൽ എനിക്ക് വന്ന ഒരു വാട്സ്ആപ്പ് സന്ദേശത്തിന്റെ ആശയ വിവർത്തനം

(അഷ്റഫ് എകരൂൽ)



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, July 1, 2018

താടി വടിക്കല്‍...............?

ചില ആളുകള്‍ എന്താണ് താടി വടിക്കുന്നത് എന്ന് ചോദിച്ചാല്‍ പറയാറ് 'അത് ഭാര്യക്ക് ഇഷ്ടമില്ല' എന്നാണ്.

☝അവന്‍ അല്ലാഹുവിനെ ഭയപ്പെട്ടുക്കൊള്ളട്ടെ.
ഈ ജീവിതത്തില്‍ നമ്മുടെ ബാധ്യത അല്ലാഹുവിന്‍റെയും നബി (സ) യുടെയും വ്യക്തമായ കല്‍പ്പനകള്‍ അനുസരിക്കുക എന്നുള്ളതാണ്.

അല്ലാതെ ഭാര്യയുടെയോ മാതാപിതാക്കളുടെയോ സുഹൃത്തുക്കളുടെയോ മറ്റോ വികൃതമായ ആഭിമുഖ്യങ്ങളെ പിന്‍പറ്റാനല്ല.
“അലി (റ) നിവേദനം; നബി (സ) പറഞ്ഞു;

“അല്ലാഹുവോടുള്ള അനുസരണക്കേട്‌ ഉള്‍ക്കൊള്ളുന്നുണ്ടെങ്കില്‍ ആ വിഷയത്തില്‍ ഒരു മനുഷ്യനെയും അനുസരിക്കേണ്ടതില്ല.അനുസരണം നല്ല കാര്യങ്ങളില്‍ മാത്രമായിരിക്കണം.” (ബുഖാരി)
ഇബ്നു ഉമര്‍ (റ) നിവേദനം; മുഖത്തെ രോമങ്ങള്‍ (മറ്റുള്ളവര്‍ക്ക്) പറിച്ചുകൊടുക്കുകയും പറിക്കാനാവശ്യപ്പെടുകയും....ചെയ്യുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു.”
(ബുഖാരി,മുസ്‌ലിം)
അഥാനവി പറയുന്നു; “അല്ലാഹു നല്‍കിയ പ്രകൃതി രൂപത്തിന് വ്യത്യാസം വരുത്തുന്നത് ശാപഹേതുവാകും എന്ന കാര്യം സ്ഥിരപ്പെട്ടതാണ്.അല്ലാഹുവിന്‍റെ റസൂല്‍ (സ) നിരോധിച്ചതെല്ലാം അല്ലാഹു നിരോധിച്ചത് തന്നെയാണ്.

(ബയാനുല്‍ ഖുര്‍ആന്‍)
താടി വടിക്കുന്നത് അവിശ്വാസികളെ അനുസരിക്കലാണ്.അത് വെറുക്കപ്പെടേണ്ട സംഗതിയാണ്. അത് ഇസ്‌ലാമിന്‍റെ അടിസ്ഥാന കാര്യങ്ങളില്‍ പലതുമായും എതിരാകുന്നുണ്ട്.

എന്നിട്ടും മുസ്‌ലിംകളില്‍ പലരും അവിശ്വാസികളുടെ ഈ ചെയ്തിയുമായി ഐക്യദാര്‍ഢൃത്തിലാണ്. തീര്‍ച്ചയായും റസൂല്‍ (സ) ആ യാഥാര്‍ത്ഥ്യം പ്രവചിച്ചിട്ടുണ്ട്.*
അബൂസഈദില്‍ ഖുദ്രി (റ) നിവേദനം; നബി (സ) പറഞ്ഞു; “നിങ്ങള്‍ക്ക് മുമ്പുള്ള ജനതയെ നിങ്ങള്‍ ചാണിനു ചാണായും മുഴത്തിനു മുഴമായും പിന്‍പറ്റുക തന്നെ ചെയ്യും.അവര്‍ ഒരു ഉടുമ്പിന്‍റെ മാളത്തിലാണ് പ്രവേശിച്ചതെങ്കില്‍ പോലും നിങ്ങളും അതില്‍ പ്രവേശിക്കും. ചോദിക്കപ്പെട്ടു: ജൂതന്മാരെയും കൃസ്ത്യാനികളെയുമാണോ അങ്ങ് ഉദ്ധേശിക്കുന്നത്? നബി (സ) പറഞ്ഞു; അവരെയല്ലാതെ മറ്റാരാണ്‌?”
(ബുഖാരി,മുസ്‌ലിം)
അവിശ്വാസികളില്‍ നിന്നും വ്യതിരിക്തരാകുവാന്‍ മുസ്‌ലിംകള്‍ കല്‍പ്പിക്കപ്പെട്ടിട്ടുണ്ട്‌.ഫാതിഹയില്‍ അവിശ്വാസികളുടേതല്ലാത്ത പാതയില്‍ ചേര്‍ക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാനാണ് നാം കല്‍പ്പിക്കപ്പെട്ടിട്ടുള്ളത്.
“ഞങ്ങളെ നീ നേര്‍മാര്‍ഗ്ഗത്തില്‍ അഥവാ അനുഗ്രഹിച്ചവരുടെ മാര്‍ഗ്ഗത്തില്‍ ചേര്‍ക്കേണമേ.കോപത്തിനിരയായവരുടെ മാര്‍ഗ്ഗത്തിലല്ല.പിഴച്ചുപോയവരുടെ മാര്‍ഗ്ഗത്തിലുമല്ല.”(സൂറ.ഫാത്തിഹ;6-7)
ഈ പ്രാര്‍ത്ഥന എല്ലാവരും ചൊല്ലുന്നു.എന്നിട്ട് അവരുടെ പാത പിന്‍പറ്റുകയും ചെയ്യുന്നു..!!*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരമാണ്.*
താടി വടിക്കുന്നത് അല്ലാഹുവിനോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അല്ലാഹുവിന്‍റ റസൂല്‍ (റ) യുടെ വാക്കുകളില്‍ നിന്നും അതാണ് സ്പഷ്ടമാവുന്നത്.
അബൂഹുറൈറ (റ) നിവേദനം; “പേര്‍ഷ്യന്‍ ചക്രവര്‍ത്തി കിസ്ര നിയമിച്ച യമനിലെ ഭരണാധികാരി നബി (സ) യുടെ അടുത്തേക്ക് രണ്ട് ദൂതന്മാരെ അയച്ചു.അവര്‍ അവിടുത്തെ സന്നിതിയില്‍ ഹാജരായപ്പോള്‍ അവര്‍ താടി വടിക്കുകയും അവരുടെ മീശ വളര്‍ത്തുകയും ചെയ്തിരുന്നു.അത് കണ്ടപ്പോള്‍ അവരുടെ വിലക്ഷണമായ രൂപത്തില്‍ വെറുപ്പ് തോന്നി.അവിടുന്ന് തന്‍റെ മുഖം തിരിച്ചുകളഞ്ഞു കൊണ്ട് പറഞ്ഞു;നിങ്ങള്‍ക്ക് നാശം.നിങ്ങളോട് ആരാണ് ഇപ്രകാരം ചെയ്യാന്‍ കല്‍പ്പിച്ചത്? അവര്‍ പറഞ്ഞു;ഞങ്ങളുടെ രക്ഷിതാവ് (കിസ്ര).

നബി (സ) പറഞ്ഞു; എന്നാല്‍ മഹാനും പരിശുദ്ധനുമായ എന്‍റെ രക്ഷിതാവ് എന്നോട് കല്‍പ്പിച്ചിട്ടുള്ളത് താടിയെ വെറുതെ ഉപേക്ഷിക്കാനും മീശ വെട്ടിച്ചെറുതാക്കാനുമാണ്.”

(ഇബ്നു ജരീര്‍ ത്വബ്’രി.ഇബ്നു സഅദ്,ഇബ്നു ബിശ്റാന്‍ എന്നിവര്‍ ശേഖരിച്ചത്.അല്‍ബാനി ഹസന്‍ ആയി വിധിച്ച.ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ.പേജ്:359)
താടി വടിക്കുന്നത് പ്രവാചകനോടുള്ള ധിക്കാരം.*
താടി വടിക്കുന്നത് നബി (സ) യോടുള്ള ധിക്കാരത്തിന്‍റെ ഒരു രൂപമാണ്.അവിടുന്ന് നിരവധി ഹദീസുകളിലൂടെ താടി വളര്‍ത്താന്‍ പുരുഷന്മാരോട് കല്‍പ്പിച്ചിട്ടുണ്ട്.
✏നബി (സ) പറഞ്ഞതായി ഇബ്നു ഉമര്‍ (റ) പറഞ്ഞു; “മീശ വെട്ടിച്ചുരുക്കുകയും താടിയെ വെറുതെ വിടുകയും ചെയ്യുക.” (ബുഖാരി.മുസ്‌ലിം)
നബി (സ) യെ അനുസരിക്കുകയെന്നത് അല്ലാഹുവിനെ അനുസരിക്കുന്നതിന് തുല്യമാണ്.
ഖുര്‍ആന്‍ പറയുന്നത് കാണുക;
“(അല്ലാഹുവിന്‍റെ) ദൂതനെ ആര്‍ അനുസരിക്കുന്നുവോ തീര്‍ച്ചയായും അവന്‍ അല്ലാഹുവെ അനുസരിച്ചു.ആര്‍ പിന്തിരിഞ്ഞുവോ അവരുടെ മേല്‍ കാവല്‍ക്കാരനായി നിന്നെ നാം നിയോഗോച്ചിട്ടില്ല.)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Wednesday, June 6, 2018

മയ്യിത്ത് നിസ്കാരം, പരിപാലനം

നാം നിർബന്ധമായും ഈ നിസ്കാരം പഠിച്ചു വെച്ചിരിക്കണം കാരണം,
നാളെ നമC്മുടെ ഏറ്റവും വേണ്ടപ്പെട്ടവർ മരിക്കുമ്പോൾ അവർക്ക് വേണ്ടി ഇമാമായി ജനാസ നിസ്കരിക്കേണ്ടത് ഏറ്റവും ഉത്തമം  ഏറ്റവും അടുത്ത ബന്ധു തന്നെയാണ് .. കാരണം നിങ്ങള്ക്കുണ്ടാവുന്ന വേദനയും പ്രാര്ത്ഥന ഭക്തിയും മറ്റാർക്കും ഉണ്ടാവില്ല എന്നത് തന്നെ 
അതിനാൽ നിങ്ങള്ക്ക് അറിയുമെങ്കിലും നിങ്ങളുടെ കൂട്ടുകാരന് പങ്കു വെക്കുക ..അല്ലാഹു സ്വാലിഹായ അമലായി സ്വീകരിക്കട്ടെ ആമീൻ

മയ്യിത്ത് നിസ്കാര രീതി 
നിയ്യത്ത് : ഈ മയ്യിത്തിനു മേൽ  ഫർള് ഞാൻ നിസ്കരിക്കുന്നു 
(വിശദമായി പറഞ്ഞാൽ ഈ മയ്യിത്തിനു വേണ്ടി നാലു തക്ബീറോഡു   കൂടെ ഖിബലാക് മുന്നിട്ടു ഇമാമിനോപ്പം അല്ലെങ്കിൽ മ'അമൂമിനോപ്പം ഞാൻ നിസ്കരിക്കുന്നു)
എന്ന്    മനസ്സിൽ   കരുതുക

ആദ്യ തക്ബീർ ചൊല്ലി കഴിഞ്ഞാൽ :-  സൂറത്തുൽ ഫാത്തിഹ

രണ്ടാം തക്ബീർ ചൊല്ലിയ ശേഷം :-  അത്തഹിയ്യാത്തിൽ ചൊല്ലുന്ന നബിയുടെ മേലുള്ള സലാത്ത് (അല്ലാഹുമ്മ സല്ലി അലാ ..മുതൽ മജീദ്‌ വരെ )
മൂന്നാം തക്ബീറിനു ശേഷം :-   മയ്യിത്തിനു വേണ്ടിയുള്ള ദുആ  

اَللَّهُمَّ اِغْفِرْ لَهُ وَارْحَمْهُ واعْفْ عَنْهَ وَعَافِهِ وَ أكْرِمْ نُزِلَهُ وَوَسّحْ مَدْخَلَهُ 
وَاغْسِلْهُ بَالْمَاءِ وَالثّلْجِ وَالْبَرْدِ وَ نَقِّهِ مِنَ الْخَطاَيَا كَماَ يُنَقَى الثّوْبُ الْأبْيَضُ مِنَ الدَّنَسِ وَ أَبْدِلْهُ دَارًا خَيْرًا مِنْ دَارِهِ  وَأَهْلًا خَيْرًا مِنْ أَهْلِهِ  وَ زَوْجًا خَيْرًا  مِنْ زَوْجِهِ وَأَدْخِلْهُ الْجَنَّةَ وَأَعِذُهُ مِنْ عذابا لقبر وَمِنْ عَذَابِ النَّارْ

നാലാം തക്ബീർ ചൊല്ലിയ ശേഷം :- സുന്നത്തായ ദുആ
اَللَّهُمَّ لاَ تَحْرِمْنَا أَجْرَهُ وَلاَ تَفْتنَّا بعْدَهُ وَاغْفِرْ لَنَا وَلَهُ

ശേഷം സലാം വീട്ടൽ :- അസ്സലാമു അലൈകും വ രഹ്മതുള്ലാഹി   വ ബറകാതുഹു  
കൂട്ടുകാരെ..നിങ്ങളുടെ കൂട്ടുകാർക്ക് പങ്കു വെക്കുവാൻ വസിയ്യത്ത്‌ ചെയ്യുന്നു ..കാരണം നമ്മിൽ പലർക്കും ഈ നിസ്കാരം അറിയില്ല..
-------
മരിച്ച് കഴിഞ്ഞാല്‍ ചെയ്യേണ്ട 7 കാര്യങ്ങള്‍

1. കണ്ണ് അടച്ചു കൊടുക്കുക.
2. താടിയും തലയും കെട്ടുക
3. അവയവങ്ങള്‍ മടക്കി നിവര്‍ത്തുക.
4. ഉടുത്തിരുന്ന വസ്ത്രം മാറ്റി വേറെ ധരിപ്പിക്കുക.
5. നേരിയ തുണികൊണ്ട് ആകെ മൂടുക.
6. വയറിന്മേല്‍ എന്തെങ്കിലും വെക്കുക.
7. ഖിബ്‌ലക്ക് അഭിമുഖമായി കിടത്തുക.

കുളിപ്പിക്കുമ്പോള്‍ ആദ്യമായി ചെയ്യേണ്ട 7 കാര്യങ്ങള്‍
1. എഴുന്നേല്‍പ്പിച്ച് ഇരുത്തി വയര്‍തടവുക.
2. ഇടത് കൈകൊണ്ട് ഗുഹ്യാവയവം വൃത്തിയാക്കുക.
3. പല്ല് വൃത്തിയാക്കുക.
4. മൂക്ക് വൃത്തിയാക്കുക.
5. പൂര്‍ണമായി വുളൂഅ് എടുത്ത് കൊടുക്കു.
6. താടിയും തലയും സോപ്പോ താളിയോ ഉപയോഗിച്ച് കഴുകിവൃത്തിയാക്കുക.
7. മുടിചീകുക (സ്ത്രീകളാണെങ്കില്‍ മുടി 3 ആക്കി മെടഞ്ഞിടുക)

കുളിപ്പിക്കല്‍
1. വലത് ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
2. ഇടതു ഭാഗം കഴുത്ത്മുതല്‍ കാലറ്റം വരെ 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
3. വലത് ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
4. ഇടതു ഭാഗം ചരിച്ച് കിടത്തി വശവും പുറംഭാഗവും 3 പ്രാവശ്യം വെള്ളം ഒഴുക്കുക.
5. ശരീരത്തിന്റെ വലത്തും ഇടത്തും പുറവും കഴുത്ത് മുതല്‍ കാലറ്റംവരെ മുഴുവന്‍ ഭാഗങ്ങളിലും സോപ്പോ താളിയോ ഉപയോഗിക്കുക.
6. ആദ്യം വലത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
7. പിന്നെ ഇടത് ഭാഗം വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
8. പിന്നെ വലത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
9. പിന്നെ ഇടത് വശവും പുറവും വൃത്തിയാക്കുക. (3 പ്രാവശ്യം വെള്ളം ഒഴിക്കുക)
10. സുഗന്ധമോ കര്‍പ്പൂരമോ കലര്‍ത്തിയ വെള്ളം ആദ്യം വലത് ഭാഗത്ത് ഒഴിക്കുക. ( 3 പ്രാവശ്യം)
11. പിന്നെ 3 പ്രാവശ്യം ഇടത് ഭാഗത്ത് ഒഴിക്കുക.
12. വലത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വലതു വശത്തും പുറം ഭാഗത്തും ഒഴുക്കുക.
13. പിന്നെ ഇടത് ഭാഗം ചെരിച്ച് കിടത്തി 3 പ്രാവശ്യം വശവും പുറം ഭാഗവും വെള്ളം ഒഴുക്കുക.
14. തോര്‍ത്തോ തുണിയോ ഉപയോഗിച്ച് എല്ലാഭാഗത്തെയും വെള്ളം തുടച്ച് കളഞ്ഞ് മുണ്ട് ഉടുപ്പിക്കുക.

കഫന്‍ ചെയ്യല്‍
1. കണ്ണ്, മൂക്ക്, സുജൂദിന്റെ സ്ഥാനങ്ങള്‍ എന്നിവടങ്ങളില്‍ സുഗന്ധം പുരട്ടിയ പഞ്ഞിവെക്കാം (സുന്നത്തോ ഫര്‍ദോ ഇല്ല).
2. കഫന്‍ ചെയ്യാന്‍ ഒരു വസ്ത്രം മതി. (ഫര്‍ദ്)
3. പുരുഷന് സുന്നത്ത് 3 വസ്ത്രം.
4. സ്ത്രീക്ക് സുന്നത്ത് 5 വസ്ത്രം.
5. പുരുഷന് - ഷര്‍ട്ട്, മുണ്ട്, തുണി
6. സ്ത്രീക്ക് - മുണ്ട്, കുപ്പായം, മുഖമക്കന, 2തുണി എന്ന രീതി സ്വീകരിക്കാം.
7. തുണികള്‍ മാത്രമാണെങ്കില്‍ ആദ്യം ഇടത് ഭാഗത്ത് നിന്ന് മടക്കി നമസ്‌കാരത്തില്‍ കൈകെട്ടുന്നത് പോലെ വലത് മുകളില്‍ വരുന്ന രീതിയില്‍ മടക്കണം.
8. തുണികള്‍ അഴിയാതിരിക്കാന്‍ 3 കെട്ടുകള്‍ കെട്ടണം. അത് ഖബറില്‍ വെക്കുമ്പോള്‍ അഴിക്കണം.

അവലംബം :
1. മുഗ്‌നി
2. മിന്‍ഹാജുത്ത്വാലിബീന്‍
3. തുഹ്ഫ
4. മഹല്ലി
5. സ്വഹീഹ് ബുഖാരി
6. സ്വഹീഹ് മുസ്‌ലിം
7. ഫതുഹുല്‍ ബാരി
8. സുനന്‍ അഹ്മദ്
9. സുനന്‍ അബൂദാവൂദ്
10. സുനന്‍ ഇബ്‌നുമാജ
11. ശറഹുല്‍ മുഹദ്ദബ്

"പടച്ചവൻ ഈ വിവരം നൽകിയതിനുള്ള പ്രതിഫലം കൊടുക്കട്ടെ
ആമീൻ"

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഹലോ നിങ്ങൾ സക്കാത്ത് കൊടുത്തോ ?



സ്വര്‍ണം

പത്തര പവന്‍ സ്വര്‍ണം ഒരാളുടെ കയ്യില്‍ ഉണ്ടെങ്കില്‍  അതിന്റെ രണ്ടര ശതമാനം (2.5%) പാവപ്പെട്ടവനിക്ക് മാറ്റിവെക്കാനുള്ളതാണ്

സ്വര്‍ണം ഇന്നത്തെ  വില (12-06-2017 ) ഒരു പവന് 21800 രൂപ
ഈ വില അനുസരിച്ച് (പത്തര പവന് )
10.5 x 21800 = - 228900
ഇതിന്റെ രണ്ടര  ശതമാനം  (2. 5 %)
 228900X2.5/100 = 5722 രൂപ
ഈ 5722 രൂപ പാവപ്പെട്ടവന്റെ അവകാശമാണ്  നിര്‍ബന്ധമായും കൊടുക്കണം , ഓരോ വര്‍ഷവും  മാറ്റിവെക്കണം സ്വര്‍ണത്തിന്റെ സക്കാത്ത്  

സഹോദരി മാര്‍ ഓര്‍ക്കുക  കല്യാണ സമയത്തും മറ്റും നിങ്ങളുടെ കയ്യില്‍ പത്തര പവനില്‍ കൂടുതല്‍ സ്വര്‍ണം ഉണ്ടോ?
 സക്കാത്ത് കൊടുക്കല്‍ നിര്‍ബന്ധമാണ്‌ . 

സക്കാത്ത് കൊടുത്തില്ല  എങ്കില്‍ അല്ലാഹുവിന്റെ കഠിനമായ ശിക്ഷ അനുഭവിക്കാനായി തെയ്യാറായി കൊള്ളുക 
സക്കാത്ത് കൊടുക്കാത്തവരെ പറ്റി ഖുര്‍ആന്‍ പറയുന്നു “‘സകാത്ത് നല്‍കാത്ത പരലോകത്തെ നിഷേധിക്കുന്ന ബഹുദൈവ വിശ്വാസികള്‍ക്കാണ് സകല നാശവും (വി.ഖുര്‍ആന്‍ 41-7) 

വീണ്ടും ഖുര്‍ആന്‍ പറയുന്നു “ഖുര്‍ആന്‍ പറയുന്നു: 'സ്വര്‍ണവും വെള്ളിയും അല്ലാഹുവിന്റെ മാര്‍ഗത്തില്‍ ചെലവഴിക്കാതെ നിക്ഷേപമാക്കി വെക്കുന്നവര്‍ക്ക് വേദനാജനകമായ ശിക്ഷയുണ്ടെന്ന സന്തോഷ വാര്‍ത്തയറിയിക്കുക. അവ നരകത്തീയില്‍ ചുട്ടു പഴുപ്പിക്കുകയും അതുകൊണ്ടവരുടെ മുഖത്തും പാര്‍ശ്വങ്ങളിലും പുറത്തും ചൂടുവെക്കുകയും ചെയ്യുന്ന ദിവസം. എന്നിട്ടവരോട് പറയും: നിങ്ങള്‍ നിങ്ങള്‍ക്കുവേണ്ടി നിക്ഷേപിച്ചു വെച്ചതാണിത്. നിക്ഷേപം അനുഭവിച്ചു കൊള്ളുക ' (അത്തൗബ 35). ഹദീസില്‍ കാണാം സക്കാത്ത് കൊടുക്കാത്ത മുതലുകള്‍ നാള പരലോകത്ത് കാള സര്‍പ്പമെന്ന പാമ്പായി മാറി ഞാന്‍ നിന്റെ മുതലാണ്‌ എന്ന് പറഞ്ഞു അവനെ ശരീരത്തിൽ കൊത്തും എന്ന്

ശമ്പളത്തിന്റെ സക്കാത്ത്

അത്യാവിശ്യ ചെലവും കഴിച്ച് ബാക്കി വരുന്നതിന്റെ രണ്ടര ശതമാനം പാവപ്പെട്ട്വനിക്ക് കൊടുക്കനുല്ലതാണ് 
അതായത് 590 ഗ്രാം വെള്ളിക്ക് സമാനമായ തുക കയ്യില്‍ ഉണ്ടെങ്കില്‍
ഇന്നത്തെ വെള്ളിയുടെ വില  (12-06-2017 ) 

             1gm ന്റെ വില 39.90  രൂപ
അപ്പോള്‍  590 x 39.90 = 23541 രൂപ ഒരു വര്‍ഷം അത്യാവശ്യചെലവും കഴിച്ചു ബാക്കി വരുന്നുണ്ടെങ്ങില്‍ അതിന്റെ രണ്ടര (2.5%) ശതമാനം പാവപ്പെട്ടവനിക്ക് നിര്‍ബന്ധമായും കൊടുക്കണം 
.
അതായത്  23541 X 2.5/100 = 588  രൂപ പാവപ്പെട്ടവന്റെ അവകാശമാണ്

കൊടുത്തോ നിങ്ങൾ?

കച്ചവടം 

ഒരു വര്‍ഷത്തെ ലാഭ വിഹിതം കണക്കാക്കുക്ക എന്നീട്ടു അതിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം 
കണക്കാകേണ്ട രീതി 
 ഉദാഹരണം
Closing Stock                                        100000
CURRUNT RECEIVABLE (കിട്ടാനുള്ളത് )     50000
Total Sale    (cash in hand)                        40000       100000+50000+40000 = 190000
CURRENT LIABILITIES (-)( കൊടുക്കാനുള്ളത്)   20000
190000-20000 =170000
170000 X 2.5/100 = 4250 രൂപ പാവപ്പെട്ട വനിക്ക് കൊടുക്കനുള്ളതാണ് 
സഹോദര ,സഹോദരി നിങ്ങള്‍ സക്കാത്ത് കൊടുത്തോ ,  വീടിന്റെ വാതില്‍ക്കല്‍ വരുന്ന യാചകന്‍ മാര്‍ക്ക് ഇട്ടു കൊടുക്കുന്ന നാണയ തുട്ടുകള്‍ കൊടുത്തോ എന്നല്ല അത് സക്കാത്തിന്റെ കണക്കില്‍ പെടില്ല അത് സദഖയാന്നു 
സക്കാത്ത് എന്ന് പറയുന്നത് ഓരോ വര്‍ഷവും തന്റെ സാമ്പത്ത് കണക്കാക്കി അത് സക്കാത്ത് കമ്മറ്റിയെ ഏല്‍പ്പിക്കുമ്പോള്‍ മാത്രമാണ് സക്കാത്ത് സക്കാത്തായി കണക്കാക്കപ്പെടുകയുള്ളൂ .അതല്ലാതെ കൊല്ലത്തില്‍ ഒരു ചാക്ക് അരി വാങ്ങി പാവപ്പെട്ട്വനിക്ക് കൊടുത്താലോ ,വീട്ടില്‍ വരുന്ന യാചകന്‍ മാര്‍ക്ക് കൊടുക്കുന്ന നാണയതുട്ടുകള്‍ കൊണ്ടോ സക്കാത്തായി പരിഗണിക്കുകയില്ല .
സക്കാത്ത്‌ അര്‍ഹരുടെ വീടുകളില്‍ എത്തിക്കുമ്പോഴാണ്‌ യഥാര്‍ത്ഥത്തില്‍ അത്‌ അര്‍ത്ഥപൂര്‍ണ്ണമാവുന്നത്‌. റസൂല്‍ തിരുമേനി (സ) സക്കാത്ത്‌ ശേഖരിക്കുന്ന ചുമതല അബൂഹുറൈറ (റ) വിനേയാണ്‌ ഭാരമേല്‍പ്പിച്ചിരുന്നത്‌.
സക്കാത്ത് കൃത്യമായി കൊടുക്കാതെ നമസ്കരിച്ചിട്ടും ,നോമ്പ് നോറ്റിട്ടും ഹജ്ജും ഉംറയും മറ്റ് നല്ല നല്ല പ്രവര്‍ത്തനങ്ങളും ചെയ്തിട്ടും കാര്യമില്ല

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Sunday, May 27, 2018

Dikr duaa....


بـسـم الله الرحمن الرحيم 

 ഒരു തവണ 
يا حَـيُّ يا قَيّـومُ بِـرَحْمَـتِكِ أَسْتَـغـيث ، أَصْلِـحْ لي شَـأْنـي كُلَّـه ، وَلا تَكِلـني إِلى نَفْـسي طَـرْفَةَ عَـين

✨യാ ഹയ്യു, യാ ഖയ്യൂം! (എന്നെന്നും ജീവിച്ചിരിക്കുന്നവനേ, എല്ലാറ്റിനെയും പോഷിപ്പിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന അല്ലാഹുവേ!), ഞാന്‍ നിന്നോട് സഹായം ചോദിക്കുന്നു, നിന്റെ പരമകാരുണ്യം കൊണ്ട് എന്റെ എല്ലാ കര്‍മ്മങ്ങളും നീ നന്നാക്കി തീര്‍ക്കേണമേ. കണ്ണിമവെട്ടുന്നത്രയും നിമിഷം പോലും (നിന്‍റെ സംരക്ഷണം നിര്‍ത്തി) എന്റെ കാര്യങ്ങള്‍ എന്നിലേക്ക്‌ ഏല്‍പ്പിക്കരുതേ.
 ▪▪▪▪▪▪
  اهدنا الصراط المستقيم
 ആരോഗ്യ സംരക്ഷണം(ഗർഭാവസ്ഥ)

അല്ലാഹു തന്ന അനുഗ്രഹമായ ഗർഭാവസ്ഥയിൽ വളരെയധികം സൂക്ഷ്മത പാലിക്കുക.

🍃ثُمَّ السَّبِيلَ يَسَّرَهُ
നമ്മുടെ കുഞ്ഞ് സുന്ദരമായിട്ട് പ്രസവിച്ച് വീഴാനുള്ള വഴി അല്ലാഹു എളുപ്പമാക്കി തരുമെന്ന വിശ്വാസത്തോടെ തന്നെ മുന്നോട്ട് പോവുക.

🍃ഗർഭാവസ്ഥയിലും ഹലാലായ ഭക്ഷണം കഴിക്കാൻ ശ്രദ്ധിക്കണം.

🍃വളർന്നു വരുന്ന കുട്ടിക്ക് സംരക്ഷണം നൽകാൻ ഖുർആൻ പാരായണം ചെയ്യുക, ഹദീസ് പഠിക്കാൻ ശ്രമിക്കുക, ദിക്റുകൾ ചൊല്ലുക, കുഞ്ഞിന് ഉന്മേഷം ലഭിക്കുന്ന മദ്ഹ് ഗാനങ്ങൾ കേൾക്കുക.

🍃സൂറത്തുൽ അൻആം ഓതുക

🍃വയറിൽ കൈ വെച്ച് കൊണ്ട് ഫാതിഹ ഓതുക.

  ♦اهْدِنَا الصِّرَاطَ الْمُسْتَقِيمَ

എന്ന് ഓതുമ്പോൾ വയറിൽ തടവുക.

🍃ഗർഭിണികൾ പതിവാക്കേണ്ട ദിക്റുകൾ..

🌷سَلَامٌ عَلَى نُوح فِي العَالَمِين​, سَلَامٌ عَلَى اِلْيَاسِين ,سَلَامٌ عَلَى اِبرَاهِيم ,سَلَامٌ قَوْلًا مِن رَبِّ رَحِيم

🌷أَسْتَغْفِرُ الله الْعَظِيم

🌷لا إلهَ إلا أنتَ سُبْحَانَكَ إِنِّي كُنْتُ مِنَالظّالِمِيْنَ

🌷سُبْحَانَ اللهِ والْحَمْدُاللهِ وَ لا اِلهَ اِلَّا الله وَ الله اَكْبَرُ, وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيم

⏬പതിവാക്കുക ⏬
سُبْحَانَ اللهِ والْحَمْدُاللهِ وَ لا اِلهَ اِلَّا الله وَ الله اَكْبَرُ, وَ لَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ الْعَلِيِّ الْعَظِيم

  ⏬ ദുആ ചെയ്യാം ⏬

 🌷رَبِّ ارْحَمْهُمَا كَمَا. [ رَبَّيَانِي صَغِيرًا
   🌹رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ وَاجْعَلْنَا لِلْمُتَّقِينَ اِماَماًً



വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

മുത്ത് നബിയെ കരയിപ്പിച്ച സന്ദേശം വായിക്കാതെ പോകരുത്‌...?

ഒരിക്കൽ ജിബ്‌രീൽ(അ) നബി(സ്വ)യുടെ അടുത്തു വന്നു. സാധാരണ വരാറുള്ള സമയത്തല്ല വന്നത്.
വല്ലാത്ത നിറവ്യത്യാസം. നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്താണൊരു നിറപ്പകർച്ച?” 
ജിബ്‌രീൽ(അ) പറഞ്ഞു: ”ഓ നബിയേ , നരകത്തിൽ ഊതാൻ കൽപിക്കപ്പെട്ട സമയത്താണു ഞാൻ നിങ്ങളുടെയടുത്ത് വന്നത്. നരകവും ഖബ്ർ ശിക്ഷയും യാഥാർത്ഥ്യമാണെന്നു ബോധ്യപ്പെട്ടവർക്ക്, അതിൽനിന്ന് സംരക്ഷണം ലഭിക്കുന്നതുവരെകൺകുളിർമയാകൽ അനുയോജ്യമല്ല…” നബി(സ്വ) പറഞ്ഞു: ”ജിബ്‌രീലേ, എനിക്ക് നരകത്തെക്കുറിച്ചു വിവരിച്ചുതരൂ…” ജിബ്‌രീൽ(അ) പറഞ്ഞു: ”അല്ലാഹു നരകത്തെ സൃഷ്ടിച്ചപ്പോൾ ആയിരം വർഷം കത്തിച്ചു.
അപ്പോളത് ചുവന്ന വർണത്തിലായി. പിന്നെ ആയിരം വർഷം കത്തിച്ചപ്പോളത് വെളുത്ത നിറത്തിലായി. വീണ്ടും ആയിരം വർഷം കത്തിച്ചപ്പോൾ കറുത്ത നിറത്തിലായി. ഇപ്പോഴത് കറുത്തിരുണ്ടതാണ്. അതിന്റെ കനലും ജ്വാലയും കെട്ടടങ്ങുന്നില്ല. താങ്കളെ സത്യവുമായി നിയോഗിച്ചവൻ തന്നെയാണു സത്യം, ഒരു സൂചിദ്വാരത്തിന്റെയത്രയെങ്ങാനും നരകത്തിൽനിന്നു തുറന്നാൽ ചൂട് കാരണം ദുൻയാവിലെ മുഴുവനാളുകളും കരിഞ്ഞുപോകുന്നതാണ്. നരകക്കാരുടെ ഒരു വസ്ത്രമെങ്ങാനുംആകാശഭൂമികൾക്കിടയിൽ തൂക്കിയിട്ടാൽ ദുർഗന്ധവും ചൂടും കാരണം ഭൂനിവാസികൾ മുഴുവൻ മരിക്കുന്നതാണ്. അല്ലാഹു ഖുർആനിൽ പരാമർശിച്ച നരകച്ചങ്ങലയിൽ നിന്ന് ഒരു മുഴമെങ്ങാനും പർവതമുകളിൽ വെച്ചാൽ ഏഴാം ഭൂമിവരെ ഉരുകുന്നതാണ്. പടിഞ്ഞാറു നിന്നൊരാളെ ശിക്ഷിച്ചാൽ ശിക്ഷാ കാഠിന്യത്താൽ കിഴക്കുള്ളവർ കരയുന്നതാണ്. അതിന്റെ ചൂട് കഠിനമാണ്. ആഴം അപാരമാണ്. അതിലെ ആഭരണം ഇരുമ്പാണ്. പാനീയം കഠിന ചൂടുള്ള വെള്ളവും ചീഞ്ചലവുമാണ്.
വസ്ത്രം തീക്കഷ്ണങ്ങളാണ്. അതിനു ഏഴു വാതിലുകളുണ്ട്, ഓരോന്നിനും നിശ്ചിത സ്ത്രീപുരുഷന്മാരുണ്ട്.”
നബി(സ്വ) ചോദിച്ചു: ”അവ നമ്മുടെ ഈ വാതിലുകൾ പോലെയാണോ?” ജിബ്‌രീൽ(അ): ”അല്ല, അവ തുറക്കപ്പെട്ടതാണ്, ഒന്നിനു താഴെ മറ്റൊന്ന്. ഓരോന്നിനുമിടയിൽ എഴുപത് വർഷത്തെ വഴിദൂരം..!
ഒരു വാതിലിനെക്കാൾ എഴുപതിരട്ടി ചൂടാണ് തൊട്ടു താഴെയുള്ള വാതിലിന്..!
അല്ലാഹുവിന്റെ ശത്രുക്കളെ നരകത്തിലേക്ക് തെളിച്ചു കൊണ്ടുപോയി അതിന്റെ വാതിൽക്കലെത്തിയാൽ സബാനിയാക്കളായ മലക്കുകൾ കാൽചങ്ങലകളും കൈവിലങ്ങുകളുമായി അവരെ വരവേൽക്കും. ചങ്ങലകൾ വായയിലൂടെ തിരുകി പിൻദ്വാരത്തിലൂടെ പുറത്തേക്കിട്ടുകൊണ്ടാണ് ബന്ധിപ്പിക്കുന്നത്. 
ഇടതു കൈ പിരടിയിലേക്ക് ചേർത്ത് കെട്ടും. വലതു കൈ ചുമലുകൾക്കിടയിലൂടെ തൂക്കിയിട്ട് വിലങ്ങുവെക്കും. 
ഓരോ മനുഷ്യനും ശൈത്വാന്റെ കൂടെ ചങ്ങലയിൽ കൂട്ടിക്കെട്ടി മുഖത്തിന്മേൽ വലിച്ചിഴക്കും.
ഇരുമ്പു ദണ്ഡുകൊണ്ട് മലക്കുകൾ അവനെ അടിച്ചുകൊണ്ടിരിക്കും…”
”അതിൽനിന്ന് ദുഃഖത്താൽ അവർ പുറപ്പെടാൻ ഉദ്ദേശിക്കുമ്പോഴെല്ലാം അതിലേക്കുതന്നെ മടക്കപ്പെടും” (ഹജ്ജ്: 22).
നബി(സ്വ) ചോദിച്ചു: ”ഈ വാതിലുകളിൽ താമസിക്കുന്നവർ ആരാണ്?” ജിബ്‌രീൽ(അ) പറഞ്ഞു: ”ഏറ്റവും താഴെ വാതിലിൽ കപടവിശ്വാസികളും അസ്വ്ഹാബുൽ മാഇദയിൽ നിന്നുള്ള അവിശ്വാസികളും ഫിർഔനും കുടുംബവും. ഈ വാതിലിന്റെ പേര് ‘ഹാവിയ’ എന്നാണ്. രണ്ടാം വാതിൽ ‘ജഹീം’. അവിടെ ബഹുദൈവവിശ്വാസികൾ. മൂന്നാം വാതിൽ ‘സഖറ്’, അവിടെ സ്വാബിഈങ്ങൾ. നാലാം വാതിൽ ‘ലളാ’, ഇബ്‌ലീസും അനുയായികളും അഗ്നിയാരാധകരുമാണവിടെ. അഞ്ചാം വാതിൽ ‘ഹുഥമ’, അവിടെ യഹൂദികൾ. ആറാം വാതിൽ സഈർ, അവിടെ നസ്വാറാക്കൾ. ഇത്രയും പറഞ്ഞ്, നബി(സ്വ)യോടുള്ള നാണത്താൽ ജിബ്‌രീൽ(അ) വിവരണം നിർത്തി. അപ്പോൾ നബി(സ്വ) ചോദിച്ചു: ”ഏഴാം വാതിലിലെ നിവാസികളെക്കുറിച്ചെന്താ നിങ്ങളെന്നോട് പറയാത്തത്?”
ജിബ്‌രീൽ(അ) പറഞ്ഞു: ”നിങ്ങളുടെ സമുദായത്തിൽ നിന്ന് തൗബ ചെയ്യാതെ മരിച്ച അഹങ്കാരികളാണവിടെ…” ഇതു കേട്ടപ്പോൾ നബി(സ്വ) ബോധംകെട്ടു വീണു. അവിടുത്തെ പാവനമാം ശിരസ്സെടുത്ത് ജിബ്‌രീൽ(അ) തന്റെ മടിയിൽ വെച്ചു; ബോധം തെളിയുന്നതുവരെ…
ബോധം തെളിഞ്ഞപ്പോൾ നബി(സ്വ) ചോദിച്ചു: ”ജിബ്‌രീലേ, എന്റെ മുസ്വീബത്ത് ഗുരുതരമായി. എന്റെ ദുഃഖം കഠിനമായി. എന്റെ സമുദായത്തിൽ നിന്ന് ആരെങ്കിലും നരകത്തിൽ പ്രവേശിക്കുമോ?
”ജിബ്‌രീൽ(അ) പറഞ്ഞു: ”അതെ, അഹങ്കാരികൾ…” ഇതുകേട്ട് നബി(സ്വ) കരഞ്ഞു. 
ജിബ്‌രീൽ(അ)ഉം കരഞ്ഞു. നബി(സ്വ) വീട്ടിൽ കയറി, ജനങ്ങളിൽനിന്ന് മറഞ്ഞുനിന്നു. നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല. ആരോടും സംസാരിക്കുന്നില്ല. നിസ്‌കരിക്കുന്നു, കരയുന്നു, അല്ലാഹുവിനോട് താണുകേണപേക്ഷിക്കുന്നു.
മൂന്നാമത്തെ ദിവസം, അബൂബക്ർ(റ) നബി(സ്വ)യുടെ വീട്ടുവാതിൽക്കൽനിന്നുകൊണ്ടു പറഞ്ഞു: ”റഹ്മത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും, അല്ലാഹുവിന്റെ റസൂലിലേക്ക് വല്ല മാർഗവുമുണ്ടോ..?” ആരും മറുപടി പറഞ്ഞില്ല. അദ്ദേഹം കരഞ്ഞുകൊണ്ട് പിന്തിരിഞ്ഞു.
പിന്നെ സൽമാനുൽ ഫാരിസി(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്നുകൊണ്ട് പറഞ്ഞു: ”കാരുണ്യത്തിന്റെ വീട്ടുകാരേ, അസ്സലാമു അലൈകും. എന്റെ യജമാനനായ റസൂലുല്ലാഹി(സ്വ)യിലേക്ക് വല്ല മാർഗവുമുണ്ടോ?” ആരും ഉത്തരം പറഞ്ഞില്ല. നിന്നും ഇരുന്നുമൊക്കെ അദ്ദേഹം കരഞ്ഞു. പിന്നെ ഫാത്വിമ(റ)യുടെ വീട്ടിലേക്കു പോയി വാതിൽക്കൽ നിന്നു പറഞ്ഞു:
”റസൂലുല്ലാഹിയുടെ മകളേ, അസ്സലാമു അലൈകും, നബി(സ്വ) ജനങ്ങളിൽ നിന്ന് മറഞ്ഞുനിൽക്കുകയാണ്, നിസ്‌കാരത്തിനല്ലാതെ പുറത്തിറങ്ങുന്നില്ല, ആരോടും സംസാരിക്കുന്നില്ല, അവിടേക്ക് പ്രവേശിക്കാൻ ആർക്കും സമ്മതം നൽകുന്നില്ല.” അലി(റ) അവിടെ ഉണ്ടായിരുന്നില്ല. ഒരു പുതപ്പും ചുറ്റി ഫാത്വിമ(റ), നബി(സ്വ)യുടെ വീട്ടുവാതിൽക്കൽ നിന്ന് സലാം ചൊല്ലിക്കൊണ്ട് പറഞ്ഞു: ”അല്ലാഹുവിന്റെ റസൂലേ, ഞാൻ ഫാത്വിമ.”
സുജൂദിൽ കരയുകയായിരുന്ന നബി(സ്വ) തല ഉയർത്തിക്കൊണ്ട് പറഞ്ഞു: ”എന്റെ കൺകുളിർമയായ ഫാത്വിമാ… എന്തേ നീ എന്നിൽനിന്ന് മറഞ്ഞുനിൽക്കുന്നു? അവൾക്ക് വാതിൽ തുറന്നുകൊടുക്കൂ…” വാതിൽ തുറന്ന് അകത്തു കയറി നബി(സ്വ)യെ നോക്കിക്കൊണ്ട് ഫാത്വിമ(റ) ശക്തമായി കരഞ്ഞു. ദുഃഖവും കരച്ചിലും കാരണം നിറവ്യത്യാസം വന്ന് അവിടുത്തെ തിരുമുഖം വിളറിയിരിക്കുന്നു. ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ തിരുദൂതരേ, അങ്ങേയ്‌ക്കെന്താണു സംഭവിച്ചത്?” നബി(സ്വ) പറഞ്ഞു: ”ഫാത്വിമാ, എന്റെയടുത്ത് ജിബ്‌രീൽ(അ) വന്നു, നരകവാതിലുകളെക്കുറിച്ചു വിവരിച്ചു. ഏറ്റവും മേലെയുള്ള വാതിലിൽ എന്റെ ഉമ്മത്തിൽ നിന്നുള്ള അഹങ്കാരികളാണെന്നു പറഞ്ഞു. അതാണെന്നെ കരയിച്ചതും ദുഃഖത്തിലാഴ്ത്തിയതും…” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, അവരെങ്ങനെയാണതിൽ പ്രവേശിക്കുന്നത്?” നബി(സ്വ) പറഞ്ഞു: ”മലക്കുകൾ അവരെ നരകത്തിലേക്ക് നയിക്കും. അവരുടെ മുഖങ്ങൾ കറുക്കുകയില്ല. കണ്ണുകൾ നീലിമയാവുകയില്ല. വായകളിൽ സീൽ വെക്കപ്പെടുകയില്ല. ശൈത്വാന്മാരുടെ കൂടെ കൂട്ടിക്കെട്ടുകയില്ല. ചങ്ങലകളും വിലങ്ങുകളും അണിയിക്കപ്പെടുകയില്ല.” ഫാത്വിമ(റ) ചോദിച്ചു: ”അല്ലാഹുവിന്റെ റസൂലേ, മലക്കുകൾ അവരെ എങ്ങനെയാണ് നരകത്തിലേക്ക് കൊണ്ടുപോകുന്നത്?” നബി(സ്വ) പറഞ്ഞു: ”പുരുഷന്മാരെ താടിയിൽ പിടിച്ചുകൊണ്ടുംസ്ത്രീകളെ മൂർദ്ദാവിലും മുൻമുടിയിലും പിടിച്ചുകൊണ്ടും. എന്റെ ഉമ്മത്തിൽ നിന്നുള്ള എത്രയെത്ര വൃദ്ധന്മാരാണ് താടിയിൽ പിടിക്കപ്പെട്ട് നരകത്തിലേക്ക് നയിക്കപ്പെടുന്നത്..! അപ്പോൾ അവർ വിളിച്ചു പറയും: ”എന്റെ വാർദ്ധക്യമേ… എന്റെ ദൗർബല്യമേ…” എത്രയെത്ര യുവാക്കളെയാണ് താടി പിടിച്ച് നരകത്തിലേക്ക് കൊണ്ടുപോകുന്നത്. അവർ വിളിച്ചു പറയും: ”എന്റെ യുവത്വമേ… എന്റെ സുന്ദര രൂപമേ…” എത്രയെത്ര സ്ത്രീകളെയാണ് മൂർദ്ദാവിൽ പിടിച്ച് നരകത്തിലേക്ക് നീക്കുന്നത്. അവർ വിളിച്ചു പറയും: ”എന്റെ വഷളത്തരമേ… എന്റെ അപമാനമേ…” ഒടുവിലവർ മാലിക്(റ)വിന്റെഅടുക്കലെത്തുന്നു. അവരിലേക്ക് നോക്കിയിട്ട് അദ്ദേഹം മലക്കുകളോട് ചോദിക്കും: ”ആരാണിവർ? എന്റെയടുത്ത് വന്ന പരാജിതരിൽ ഇവരെക്കാൾ അത്ഭുത വിശേഷമുള്ളവർ വേറെയില്ല! ഇവരുടെ മുഖങ്ങൾ കറുത്തില്ല! ഇവരുടെ കണ്ണുകളിൽ നീലിമയില്ല! വായകൾക്ക് സീൽ ചെയ്തിട്ടില്ല! പിശാചുക്കളുടെ കൂടെ ചേർത്തിക്കെട്ടിയിട്ടില്ല! പിരടികളിൽ ചങ്ങലകളും വിലങ്ങുകളുമില്ല!” മലക്കുകൾ പറയും: ”ഈയവസ്ഥയിൽ കൊണ്ടുവരാനാണ് ഞങ്ങൾ കൽപിക്കപ്പെട്ടത്!” അപ്പോൾ, മാലിക്(അ), നരകത്തിലേക്ക് കൊണ്ടുവരപ്പെട്ട ആ ജനവിഭാഗത്തോടു ചോദിക്കും: ”പരാജിത സമൂഹമേ, നിങ്ങളാരാണ്?”
മലക്കുകൾ കൊണ്ടുവരുമ്പോൾ ”വാ മുഹമ്മദാഹ്” എന്ന് വിളിച്ചു പറഞ്ഞിരുന്ന ആ വിഭാഗം, ഗാംഭീര്യം നിറഞ്ഞ മാലിക്(അ)നെ കാണുമ്പോഴേക്ക് നബി(സ്വ)യുടെ പേര് മറന്നുപോകും! അതിനാൽ അവരുടെ മറുപടി ഇങ്ങനയാകും: ”ഖുർആൻ അവതരിക്കപ്പെട്ടവരിൽ പെട്ടവരാണു നാം… റമളാൻ നോമ്പ് അനുഷ്ഠിക്കുന്നവരിൽ പെട്ടവരാണു നാം…” മാലിക്(അ) ചോദിക്കും: ”ഖുർആൻ ഇറങ്ങിയത് മുഹമ്മദ് നബി(സ്വ)യുടെ സമുദായത്തിലാണല്ലോ?” നബി(സ്വ)യുടെ പേര് കേൾക്കേണ്ട താമസം അവർ അത്യുച്ചത്തിൽ വിളിച്ചുപറയും: ”ഞങ്ങൾ മുഹമ്മദ് നബി(സ്വ)യുടെ ഉമ്മത്തിൽ പെട്ടവരാണ്…” മാലിക്(അ) പറയും: ”അല്ലാഹുവിനെ ധിക്കരിക്കുന്നതിനെക്കുറിച്ച് ഖുർആനിൽ നിങ്ങൾക്ക് താക്കീതുണ്ടായിരുന്നില്ലേ?”
നരകത്തിന്റെ കരയിൽ നിന്നുകൊണ്ട്, ആ ജനവിഭാഗം നരകത്തിലേക്ക് നോക്കി മാലിക്(അ)നോട് പറയും: ”ഞങ്ങളുടെ കാര്യമോർത്ത് കരയാൻ നമുക്ക് സമ്മതം നൽകിയാലും!” അങ്ങനെയവർ കരയും. കണ്ണുനീര് തീർന്ന് രക്തം വരും. അപ്പോൾ മാലിക്(അ) പറയും: ”എത്ര നല്ല കരച്ചിൽ! അല്ലാഹുവിനെ ഭയപ്പെട്ട് ദുൻയാവിൽ വെച്ച് ഈ കരച്ചിൽ സംഭവിച്ചിരുന്നെങ്കിൽ ഇന്നിവരെ നരകാഗ്നി സ്പർശിക്കുമായിരുന്നില്ല..!!”
മാലിക്(അ) സബാനിയാക്കളായ മലക്കുകളോട് പറയും: ”നിങ്ങളിവരെ നരകത്തിലിടൂ…” നരകത്തിലേക്ക് തള്ളപ്പെടുമ്പോൾ അവരൊന്നടങ്കം, ‘ലാഇലാഹ ഇല്ലല്ലാഹ്’ എന്നു വിളിച്ചുപറയും! അപ്പോൾ നരകാഗ്നി അവരിൽനിന്ന് പിന്തിരിയും! അപ്പോൾ മാലിക്(അ) പറയും: ”നരകമേ അവരെ പിടിക്കൂ…” നരകം പറയും: ”അവർ ലാഇലാഹ ഇല്ലല്ലാഹ് എന്നു പറയുമ്പോൾ ഞാനവരെ എങ്ങനെ പിടിക്കും?” മാലിക്(അ) പറയും: ”അർശിന്റെ റബ്ബ് കൽപിച്ചതാണിത്.” അങ്ങനെ നരകം അവരെ പിടിക്കും. പാദം വരെയും മുട്ട് വരെയും ഊര വരെയും കഴുത്ത് വരെയുമൊക്കെ പിടിക്കപ്പെടുന്നവർ അക്കൂട്ടത്തിലുണ്ടാകും…”
നരകാഗ്നി അവരുടെ മുഖത്തേക്ക് നീങ്ങുമ്പോൾ മാലിക്(അ) പറയും: ”ദുൻയാവിൽ അല്ലാഹുവിന് ഒരുപാട് സുജൂദ് ചെയ്തവരാണവർ, അതുകൊണ്ട് അവരുടെ മുഖങ്ങളെ നീ കരിക്കരുത്! റമളാൻ മാസത്തിൽ ദീർഘമായി ദാഹിച്ചവരാണവർ, അതിനാൽ അവരുടെ ഹൃദയങ്ങളെ നീ കരിക്കരുത്!” അങ്ങനെ അല്ലാഹു ഉദ്ദേശിക്കുന്നത്ര കാലം അവർ നരകത്തിൽ ആയിരിക്കും.
അല്ലാഹു സുബ്ഹാനഹു വതആല നമ്മളേയും നമ്മുടെ മതാപിതാക്കളേയും നമ്മിൽ നിന്നും മരണപ്പെട്ടു പോയവരേയും മുത്ത് നബി(സ)യുടെ കൂടെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടുമാറാവട്ടെ..
ആമീൻ യാ അല്ലാഹ്... 
صلى الله علي محمد صلى الله عليه وسلم
നല്ല നിയ്യത്തിൽ ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ ചെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും... 
റബ്ബു നമ്മെ അനുഗ്രഹിക്കട്ടെ....ആമീൻ യാ അല്ലാഹ്
يا نبي سلام عليكم يا رسول سلام عليكم 
يا حبيب سلام عليكم صلوات الله عليكم

(N.B കൂട്ടുകാരെ നിങ്ങൾ ഇത് വായിച്ചു കഴിഞ്ഞു ഇഷ്ട്ടപ്പെട്ടാൽ ലൈക് ചെയ്തില്ലെങ്കിലും ഷെയർ ചെയ്യണേ , കാരണം ഈ ചരിത്രം അറിയാൻ കൊതിക്കുന്ന ആയിരക്കണക്കിന് കൂട്ടുകാർ നമുക്ക് ചുറ്റിലും ഉണ്ടെന്ന കാര്യം ഒന്നോർക്കണേ 
ഈ പുണ്യമായ സത്കർമ്മത്തിൽ നമുക്ക് എല്ലാവാർക്കും പങ്കാളിയാകാൻ നാഥാൻ തുണക്കട്ടെ , ആമീൻ)

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs