Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Wednesday, June 27, 2012

പ്രപഞ്ച സൃഷ്ടിയുടെ ന്യായം

പ്രപഞ്ച സൃഷ്ടി മഹാ സ്‌ഫോടനത്തില്‍നിന്നാണെന്നാണ് ശാസ്ത്ര നിഗമനം. അതിന്റെ ഒരു പുനരാവിഷ്‌കരണ പരീക്ഷണമാണല്ലോ സ്വിറ്റ്‌സര്‍ലന്റില്‍ നടക്കുന്നത്. കാരണത്തെപ്പറ്റി Cosmic mind എന്നും ഇപ്പോള്‍ ദൈവകരണമെന്നുമൊക്കെ പറഞ്ഞുവരുന്നു. ഇതു സംബന്ധമായ പല തത്ത്വശാസ്ത്രങ്ങളുമുണ്ട്. പില്‍ക്കാലത്തുണ്ടായ സല്‍കാര്യവാദം (കാരണത്തില്‍ തന്നെ കാര്യം നിലീനമായിരിക്കുന്നു എന്ന സിദ്ധാന്തം), അസല്‍കാര്യവാദം (കാരണത്തില്‍ കാര്യം നിലീനമായിരിക്കുന്നില്ല) തുടങ്ങിയ താര്‍ക്കിക സിദ്ധാന്തങ്ങളും ഈശ്വരന്‍തന്നെയാണ് സര്‍വവും ഈശ്വരന്‍ സ്വയം ജീവനും ജഗത്തും സര്‍വവുമായിത്തീര്‍ന്നിരിക്കുന്നു എന്ന് പറയുന്ന ഉപനിഷത്ത് സിദ്ധാന്തവും നിലവിലുണ്ട്.

How large this universe ! Ma shah allah !!




ഇമാമുമാരുടെ മക്കള്‍ക്ക്‌ സ്കൊലര്ഷിപ്പിനു അപേക്ഷിക്കാം; !!

ഓള്‍ ഇന്ത്യ ഇമാംസ്  കൌണ്‍സില്‍ നല്‍കി വരുന്ന സ്കൊലര്ഷിപ്പിനു അപേക്ഷ ക്ഷണിച്ചു . 10th ക്ലാസ്സ്‌ നു ശേഷം തുടര്‍ പഠനത്തിനു പ്രയസപെടുന്ന പള്ളി ഇമാമുമാരുടെയും, മദ്രസ്സ അധ്യാപകരുടെയും മക്കള്‍ക്കുല്ലതാണ് സ്കൊലര്ഷിപ് . അപേക്ഷകര്‍ 2012 -13 അധ്യന വര്ഷം കുര്സിനു ചെര്‍ണവരയിരിക്കണം. 

Thursday, June 21, 2012

Award giving for muslim students by K.M.ED.A.

æµÞ‚ß D çµø{ ÎáØíÜߢ ®¼câçA×ÈW ¥çØÞØßçÏ×X (æµ®¢§®) ®Øí®Øí®WØß, ƒØí ¿á, Õß®‚í®ØíØß, ØßÌß®Øí§, Éøàfµ{ßW ® ƒØí çÈ¿ßÏ ÎáØíÜߢ ÕßÆcÞVÅßµZAí ¥ÕÞVÁí ÈWµáKá. ®Øí®Øí®WØß/ØßÌß®Øí§ Éøàfµ{ßW ÈâùáÖÄÎÞÈ¢ Õ߼Ϣ çÈ¿ßÏ Øíµâ{áµZAᢠ¥ÕÞVÁí ÈWµá¢.

Shahaban masthinte pratheykatha !!

Download for click here  (one week after may link expired )

Tuesday, June 19, 2012

അസ്സലാമു അലൈക്കും,

17 -06 -2012 ല ഞായറാഴ്ച അബു ദാബി ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്റര് ല നടന്ന ഇസ്രഹ് വല മിഹ്രാജ് പ്രഭാഷണത്തിന്റെ എം പി ത്രീ ഓഡിയോ ലഭിക്കാന്‍ E-ലിങ്കില്‍ ക്ലിക്ക് ചെയ്യുക. അവതരണം; സിംസരുള്‍ ഹക് ഹുദവി.

Saturday, June 16, 2012

ദാരിദ്ര്യം വരാതിരിക്കാന്‍ സൂറത്തുല്‍ വaഖിഹയും, !!

ദാരിദ്ര്യം വരാതിരിക്കാന്‍ "സൂറത്തുല്‍ വഖിഹയും", ഖബറില്‍ ശിക്ഷ ഇല്ലാതിരിക്കാന്‍ "സൂറത്തുല്‍ മുല്‍ക്കും പതിവാക്കുക. ഉദ്ദേശം നിറവേറാന്‍ നട്ടുച്ചയ്ക്ക് യാസീന്‍ പതിവാക്കുക. (നബിവചനം)

Monday, June 11, 2012

ഹിജ്‌റ കലണ്ടറും അറബി ഭാഷയും നിര്‍ബന്ധം !!

മനാമ: സൗദിയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ ഓഫീസുകളിലും സ്ഥാപനങ്ങളിലും ഇനി മുതല്‍ ഹിജ്‌റ വര്‍ഷം (ഇസ്ലാമിക്‌) കലണ്ടറും, അറബി ഭാഷയും നിര്‍ബന്ധമായും ഉപയോഗിക്കണം എന്ന്‌ സൗദിയുടെ യുവരാജാവ്‌ ആവശ്യപ്പെട്ടു.
എല്ലായിടത്തും, പ്രത്യേകിച്ച്‌ കമ്പനികളിലും ഓഫീസുകളിലും ആശയവിനിമയത്തിന്‌ നിര്‍ബന്ധമായും അറബി ഭാഷ തന്നെ ഉപയോഗപ്പെത്തണം എന്നും നയീഫ്‌ ബിന്‍ അബ്ദുല്‍ അസീസ്‌ അല്‍ സഊദ്‌ ആവശ്യപ്പെട്ടു.
ഭരണകൂടത്തിന്റെ ശക്തമായ നിര്‍ദ്ദേശം ഉണ്ടായിട്ടും ഇപ്പോഴും സൗദിയിലെ പല ഓഫീസുകളിലെയും, കമ്പനികളിലെയും റിസപ്‌ഷനുകളിലും മറ്റും ഇപ്പോഴും ഇംഗ്ലീഷ്‌ ഭാഷ തന്നെയാണ്‌ ആശയവിനിമയത്തിന്‌ ഉപയോഗിക്കുന്നത്‌ എന്ന കാര്യം ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ്‌ ഇവ നടപ്പിലാക്കുന്ന കാര്യം കൂടുതല്‍ കര്‍ശനമാക്കാന്‍ ഭരണകൂടത്തിന്റെ ഭാഗത്തു നിന്നും തീരുമാനം ഉണ്ടായത്‌.
ഇസ്ലാമിക്‌ കലണ്ടര്‍ ഉപയോഗപ്പെടുത്തുന്നത്‌ ഇസ്ലാമിന്റെ ചരിത്രം കാത്തു സൂക്ഷിക്കുന്നതിനും, ആശയവിനിമയം അറബിയിലാക്കുന്നത്‌ അറബി ഭാഷയെ കുറിച്ച്‌ ജനങ്ങള്‍ക്കിടയില്‍ അഭിമാനം ഉയര്‍ത്തുന്നതിനും സഹായിക്കും എന്നാണ്‌ രാജകുമാരന്‍ വിശദീകരിച്ചത്‌.
എന്നാല്‍ അത്യാവശ്യം വേണ്ടിടങ്ങളില്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗപ്പെടുത്താവുന്നതാണ്‌. പക്ഷേ കൂടെ തന്നെ തത്തുല്യ ഇസ്ലാമിക്‌ കലണ്ടര്‍ പ്രകാരം ഉള്ള തീയതിയും ചേര്‍ത്തിരിക്കണം എന്ന നിബന്ധയുണ്ട്‌ എന്നു മാത്രം.

Friday, June 8, 2012

യുവാക്കളുടെ സ്വപ്നം ജീവിത സഖിയെപറ്റി !!


വാഹനാപകടങ്ങളില്‍ നിന്നും രക്ഷക്കായ്‌ !!

സുഭ്ഹനല്ലതി സഹ്ഖര ലാനാ ആതാ വമാ കുന്നാ ലഹു മുഖ്രിനീന്‍. വഹിന്ന ഇലാ രബ്ബിനാ ലമുന്‍ ഖലിബൂന്‍. എന്ന് ചൊല്ലിയ ശേഷം സൂറത്തുല്‍ ഖാദര്‍  "ഇന്ന അന്സല്നാ...., " എന്ന് തുടങ്ങുന്ന സൂറത്തും ചൊല്ലുക. അറബി മലയാളത്തിലാക്കിയത് ശരിയായി അറിയാത്തവര്‍, അറിയുന്നവരോട് അറബിയില്‍ ചൊല്ലേണ്ട വിധം ചോദിച്ചു മനസ്സിലാക്കി ചൊല്ലേണ്ടതാണ്. എളുപത്തില്‍ പഠിക്കാനായി ഇവിടെ മലയം കൊടുത്തു എന്ന് മാത്രം. see below image.

മയ്യിത്ത്‌ നമസ്കാരം സിമ്പിള്‍ കാര്യങ്ങള്‍ !!


നബി (സ) തങ്ങളുടെ പ്രത്യേകതകളില്‍ നിന്ന് പത്തെണ്ണം. !!

പ്രസവിക്കുമ്പോള്‍ തന്നെ ചേലാകര്‍മം ചെയ്യപ്പെട്ടവരയിരുന്നു.
എവിടെ നിന്നാലും നബിക്ക് നിഴല്‍ ഉണ്ടായിരുന്നില്ല.
തങ്ങളെ മൃഗങ്ങള്‍ കണ്ടാല്‍ ഓടാതെ നിന്ന് സലാം പറയാറുണ്ട്. അതുപോലെ കല്ലും മരവും നബിക്ക് സലാം പറയല്‍ പതിവാണ്.
തങ്ങളുടെ നേത്രങ്ങള്‍ ഉറങ്ങിയുലം ഹൃദയം ഉറങ്ങാറില്ല.
തങ്ങളുടെ വിസര്‍ജ്യ വസ്തുക്കള്‍ ഭൂമിക്കു മുകളില്‍ കാണില്ല. അത് ഭൂമി അപ്പോള്‍ തന്നെ വിഴുങ്ങും.
തങ്ങള്‍ ഇതു സദസ്സില്‍ ഇരുന്നാലും കൂട്ടതിലുല്ലവരില്‍ നബിയുടെ ചുമല്‍ ഏറ്റവും ഉയര്‍ന്നിരിക്കും.
നബി
(സ) യുടെ ജീവിതത്തില്‍ സ്വപ്നസ്കലനം ഉണ്ടായിട്ടില്ല.
നബി
(സ)ക്ക് മുന്‍ഭാഗം കാണുമ്പോലെ പിന്ബാഗവും കാണുമായിരുന്നു.
നബി
(സ) യുടെ ദേഹത്ത് ഈച്ച ഇരിക്കരുണ്ടയിരുന്നില്ല .
നബി (സ) തങ്ങള്‍ക്ക് കോട്ടുവായ് ഉണ്ടായിരുന്നില്ല.

Monday, June 4, 2012

മുസല്‍മാന്റെ ഒരു ദിവസം !!

ഒരു മുസല്‍ മാന്റെ ജീവിതം എങ്ങനെ നന്നായി മുന്നോട്ടു കൊണ്ട് പോകാമെന്ന് വിവരിക്കുന്ന പി ഡി എഫ്  ഫയല്‍;; സുന്നത്തുകള്‍ പാലിച്ചു കൊണ്ടുള്ള ജീവിത രീതി വിവരിക്കുന്ന പി ഡി എഫ് ഫയല്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താല്പര്ര്യ മുള്ളവര്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്തു എടുക്കാവുന്നതാണ്.

Friday, June 1, 2012

Subhanallah : 25 WAYS TO ENTER JANNAH !!

Bismillah Walhamdulillah Was Salaatu Was Salaam 'ala Rasulillah 

Assalam Alaikum Wa Rahmatullahi Wa Barakatuh,
Dear Brother, kindly request to forward it to everyone, It will be inshallah Sadqe-jaaria for you. (Aap Bhi Khair ke Daee Bane).
The Prophet Mohammad (salalahu alaiwasalam) said "Pass on knowledge from me even if it is only one verse"(sahi Al-Bukhari, Abdullah bin Amr(Radiallah Anh))

Looking to Enter Jannah? 25 Ways to Attain it and its Pleasures:
من لقي الله لا يشرك به شيئاً دخل الجنة -البخاري
1. Whoever meets Allah without ascribing anything to Him will enter Jannah. [Bukhari]
 
من آمن بالله وبرسوله ، وأقام الصلاة ، وصام رمضان ، كان حقاً على الله أن يدخله الجنة - البخاري
 2. Whoever believes (has emaan) in Allah and His Messenger (sal Allahu alayhi wa sallam), and establishes the prayer and fasts the month of Ramadan, it is incumbent upon Allah that He enters him in Jannah. [Bukhari]

من بنى مسجداً يبتغي به وجه الله بنى الله له مثله في الجنة -البخاري
 3. Whoever builds a masjid seeking by it the Pleasure of Allah, Allah will build for him a similar place in Jannah. [Bukhari]

من صلى البردين دخل الجنة - البخاري
 4. Whoever prays the two cool prayers (Asr and Fajr) will enter Jannah. [Bukhari]

من غدا إلى المسجد وراح أعدَّ الله له نزله من الجنة كلما غدا أو راح- البخاري
 5. Whoever goes to the masjid (every) morning and in the afternoon (for the congregational prayer), Allah will prepare for him an honorable place in Jannah with good hospitality for (what he has done) every morning and afternoon goings. [Bukhari]

من يضمن لي ما بين لحييه وما بين رجليه أضمن له الجنة -البخاري
 6. Whoever can guarantee (the chastity of) what is between his two jaw-bones and what is between his two legs (i.e. his tongue and his private parts), I guarantee Jannah for him. [Bukhari]

من صلى اثنتي عشرة ركعة في يوم وليلة بُني له بهن بيت في الجنة - مسلم
 7. Whoever prays 12 raka’at in the day and night, a house in Jannah will be built for him. [Muslim]

من سلك طريقاً يلتمس فيه علماً سهّل الله له به طريقاً إلى الجنة - مسلم
 8. Whoever treads a path in search of knowledge, Allah will make easy for him the path to Jannah. [Muslim]

من قال مثل ما يقول المؤذن من قلبه دخل الجنة - أبو داود
9. Whoever repeats after the mu’adhdhin from his heart (i.e., sincerely) will enter Jannah. [Abu Dawud]

ما من أحد يتوضأ فيحسن الوضوء ويصلي ركعتين يقبل بقلبه ووجهه عليهما إلا وجبت له الجنة - أبو داود
 10. There is not one of you who perfects his wudu and prays two raka’at setting about them with his heart as well as his face except that Jannah would be mandatory for him. [Abu Dawud]

من قال رضيت بالله رباً ، وبالإسلام ديناً ، وبمحمد صلى الله عليه وسلم نبياًّ وجبت له الجنة - أبو داود
 11. Whoever says: "I am pleased with Allah as my Rabb, and with Islam as my Deen, and with Muhammad (sal Allahu alayhi wa sallam) as my Prophet, Jannah would be mandatory for him. [Abu Dawud]

من كان آخر كلامه لا إله إلا الله دخل الجنة- أبو داود
 12. Whosoever last words are: laa ilaaha il Allah, will enter Paradise. [Abu Dawud, Saheeh]

من قال سبحان الله العظيم وبحمده غرست له نخلة في الجنة - الترمذي
 13. Whoever says "SubhanAllah al-Adheem wa biHamdihi, Glorified and Exalted is Allah, The Great, and with His Praise", a date-palm will planted for him in Jannah. [Tirmidhi]

من مات وهو بريء من ثلاث : الكبر ، والغلول ، والدّين دخل الجنة- الترمذي
 14. Whoever dies and is free from three: arrogance, grudges and debt will enter Jannah. [Tirmidhi]

من عال جاريتين دخلت أنا وهو الجنة - الترمذي
 15. Whoever raises two girls, he and I (prophet Mohammed salalahu alaiwa sallam) will enter Jannah. [Tirmidhi]

من أذن اثني عشرة سنه وجبت له الجنة ابن ماجة
 16. Whoever calls the adhan for 12 years, Jannah will become mandatory for him. [ibn Maajah]

من سأل الله الجنة ثلاث مرات قالت الجنة : اللهم أدخله الجنة الترمذي
 17. Whoever asks Allah for Jannah three times, Jannah will say: "O Allah, enter him into Jannah." [Tirmidhi]

من عاد مريضاً أو زار أخاً له في الله ناداه مناد أن طبت وطاب ممشاك ، وتبوأت من الجنة منزلاً - الترمذي
18. Whoever visits an ailing person or a brother of his to seek the Pleasure of Allah, an announcer (angel) calls out: `May you be happy, may your walking be blessed, and may you be awarded a dignified position in Jannah’. [Tirmidhi]

إن الصدق يهدي إلى البر وإن البر يهدي إلى الجنة -البخاري
19. Indeed, truthfulness leads to righteousness and indeed righteousness leads to Jannah. [Bukhari]
 
تكفل الله لمن جاهد في سبيله لا يخرجه إلا الجهاد في سبيله وتصديق كلماته بأن يدخله الجنة - البخاري
 20. Allah guarantees him who strives in His Cause and whose motivation for going out is nothing but Jihad in His Cause and belief in His Word, that He will admit him into Jannah. [Bukhari]
 
أيها الناس ، أفشوا السلام ، وأطعموا الطعام ، وصلوا والناس نيام ، تدخلوا الجنة بسلام -الترمذي
 21. O people, spread the salaam (greetings), feed the hungry, and pray while the people are asleep, you will enter Jannah in peace. [Tirmidhi]
 
العمرة إلى العمرة كفارة لما بينهما ، والحج المبرور ليس له جزاء إلا الجنة - البخاري
 22. (The performance of) Umrah is an expiation for the sins committed between it and the previous Umrah; and the reward of Hajj Mabrur (i.e., one accepted) is nothing but Jannah. [Bukhari]

إن لله تسعة وتسعين اسماً مائة إلا واحداً ، من أحصاها دخل الجنة- البخاري
23. Allah has ninety-nine Names, one hundred minus one, and whoever believes in their meanings and acts accordingly, will enter Jannah. [Bukhari]
 
لقد رأيت رجلاً يتقلب في الجنة في شجرة قطعها من ظهر الطريق كانت تؤذي الناس- مسلم
 24. I saw a man going about in Jannah (and enjoying himself) as a reward for cutting from the middle of the road, a tree which was causing inconvenience to the Muslims. [Muslim]
 
اللهم أنت ربي لا إله إلا أنت ،خلقتني و أنا عبدك، و أنا على عهدك و وعدك ما استطعت، أعوذ بك من شر ما صنعت ، أبوء لك بنعمتك عليَّ وأبوء لك بذنبي فاغفر لي ، فإنه لا يغفر الذنوب إلا أنت . من قالها من النهار موقناً بها فمات من يومه قبل أن يمسي فهو من أهل الجنة ، ومن قالها من الليل وهو موقن بها فمات قبل أن يصبح فهو من أهل الجنة -البخاري
 25. O Allah, You are my Lord, none has the right to be worshipped except You, You created me and I am You servant and I abide to Your covenant and promise as best I can, I take refuge in You from the evil of which I committed. I acknowledge Your favor upon me and I acknowledge my sin, so forgive me, for verily none can forgive sin except You. "If somebody recites this invocation during the day, and if he should die then, he will be from the people of Jannah. And if he recites it in the night, and if he should die on the same day, he will be from the people of Jannah." [Bukhari]
(All narrations not found in Bukhari or Muslim have been verified as authentic by Shaykh Albaani rahimahullah)
All humans are dead except those who have knowledge; and all those who have knowledge are asleep except those who do good deeds; and those who do good deeds are deceived; except those who are sincere, and those who are sincere are always in a state of worry." (Imam Shafi'i).

സ്വര്‍ഗത്തിലേക്കുള്ള ക്ഷണം !!


തഖ് വയും സ്വഭാവചര്യയും !!

"റസൂല്‍ (സ) പ്രസ്താവിച്ചതായി മുആദുബ്നു ജബല്‍ (റ) നിവേദനം ചെയ്യുന്നു: നിങ്ങള്‍ എവിടെയായിരുന്നാലും അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക. തിന്മക്കുപിറകെ നന്മയെ ചേര്‍ക്കുക. ആ നന്മ തിന്മയെ മായ്ച്ചുകളയും. ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക.''
===
അല്ലാഹുവിനോട് തഖ്വയുള്ളവനായിരിക്കുക എന്നതാണീ പ്രവാചകവചനത്തിന്റെ പ്രഥമഭാഗം. തഖ്വ, ദീനുല്‍ഇസ്ലാമിലെ സുപ്രധാനമായ ഒരു സാങ്കേതികപദമാണ്. സൂക്ഷിക്കുക, ഭയപ്പെടുക, ജാഗ്രതപാലിക്കുക, ഭക്തി പുലര്‍ത്തുക എന്നൊക്കെയാണീ പദത്തിന്റെ ഭാഷാര്‍ഥം. ഈ ഭാഷാര്‍ഥങ്ങളെയെല്ലാം ഒരേസമയം ഉള്‍ക്കൊള്ളുന്ന ആശയമാണ് തഖ്വയുടെ സാങ്കേതികാര്‍ഥം. 'അല്ലാഹുവിന്റെ വിധികള്‍ പ്രാവര്‍ത്തികമാക്കുകയും വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കുകയും ചെയ്യുക' എന്നാണ് നിദാനശാസ്ത്രപണ്ഡിതന്മാര്‍ അതിനെ നിര്‍വചിച്ചിട്ടുള്ളത്. സ്വഹാബിവര്യനായ ഇബ്നുമസ്ഊദ് 'തഖ്വല്ലാഹി'യെ നിര്‍വചിച്ചതിങ്ങനെയാണ്: "അവന്‍ അനുസരിക്കപ്പെടുക, ധിക്കരിക്കപ്പെടാതിരിക്കുക, സ്മരിക്കപ്പെടുക, വിസ്മരിക്കപ്പെടാതിരിക്കുക, നന്ദികാണിക്കപ്പെടുക, നന്ദികേട് കാണിക്കപ്പെടാതിരിക്കുക.'' ഭാഷാര്‍ഥത്തില്‍ 'ഇത്തഖില്ലാഹ്' എന്ന വാക്യത്തെ 'അല്ലാഹുവിനെ സൂക്ഷിക്കുക' എന്നും 'അല്ലാഹുവിനെ ഭയപ്പെടുക' എന്നും വിവര്‍ത്തനം ചെയ്യാറുണട്.
ഇസ്ലാമികനേതൃത്വം ജനങ്ങള്‍ക്കു നല്‍കേണട ഏറ്റവും പ്രധാനപ്പെട്ട ഉപദേശമാണ് 'ഇത്തഖില്ലാഹ്.' അതുകൊണടാണ് വെള്ളിയാഴ്ച നാളുകളില്‍ ഖത്വീബ് ജുമുഅ ഖുത്വ്ബകളില്‍ 'ഊസ്വീകും വനഫ്സീ ബി തഖ്വല്ലാഹി' (അല്ലാഹുവിനോട് തഖ്വയുള്ളവരായിരിക്കാന്‍ ഞാന്‍ നിങ്ങളെയും എന്നെയും ഉപദേശിക്കുന്നു) എന്ന് നിര്‍ബന്ധമായി പറയുന്നത്. കാരണം, അല്ലാഹുവിനോടുള്ള ഭക്തിയാണ് ഇസ്ലാമിന്റെ കാതല്‍. ദൈവഭക്തിയുള്ളവന്‍ ആളുകളോടുള്ള ബാധ്യതകള്‍ പൂര്‍ത്തീകരിക്കുന്നു. അവന്റെ കര്‍മങ്ങള്‍ ഭദ്രമായിത്തീരുന്നു. സ്വഭാവം സുന്ദരമാകുന്നു. പള്ളിയില്‍ പോകുമ്പോഴോ നമസ്കരിക്കുമ്പോഴോ മാത്രം ഉണടായിരിക്കേണട ഗുണമല്ല തഖ്വ. നിങ്ങള്‍ എവിടെയായിരിക്കുമ്പോഴും-തൊഴിലെടുക്കുമ്പോഴും കച്ചവടം ചെയ്യുമ്പോഴും വിനോദങ്ങളിലേര്‍പ്പെടുമ്പോഴും ദുഃഖിക്കുമ്പോഴും സന്തോഷിക്കുമ്പോഴും വീട്ടിലായിരിക്കുമ്പോഴും നാട്ടിലായിരിക്കുമ്പോഴും മറുനാട്ടിലായിരിക്കുമ്പോഴുമെല്ലാം മനസ്സില്‍ ദൈവവിചാരവുമുണടായിരിക്കണം. ആ വിചാരം നിഷ്ക്രിയമായ കേവല സങ്കല്‍പമായിരുന്നാല്‍ പോരാ. നിങ്ങളുടെ സകല പ്രവര്‍ത്തനങ്ങളെയും ഗുണപരമായി സ്വാധീനിക്കുന്ന സക്രിയമായ ശക്തിയാകണമത്. അല്ലാഹുവിന്റെ ആജ്ഞകളെ പ്രാവര്‍ത്തികമാക്കലും അവന്റെ വിലക്കുകളില്‍നിന്ന് അകന്നുനില്‍ക്കലും എന്ന് തഖ്വല്ലാഹി നിര്‍വചിക്കപ്പെട്ടത് അതുകൊണടാണ്.
തെറ്റുകുറ്റങ്ങള്‍ സംഭവിക്കുക മനുഷ്യസഹജമാണ്. മുത്തഖികളായ ആളുകളും അതില്‍നിന്നൊഴിവല്ല. താന്‍ തെറ്റു ചെയ്തുപോയി എന്നു മനസ്സിലായാല്‍ ഉടനെ അതു തിരുത്തുക. പശ്ചാത്തപിക്കുക. തിരുത്താനാവാത്തതാണെങ്കില്‍ പശ്ചാത്തപിക്കുന്നതോടൊപ്പം നന്മകള്‍ ചെയ്യുക. ആ നന്മകള്‍ പാപങ്ങളെ മായ്ച്ചുകളയും. ഖുര്‍ആന്‍ പറഞ്ഞു: "നിശ്ചയം, നന്മകള്‍ തിന്മകളെ പോക്കിക്കളയുന്നു. ഇതത്രെ ഉദ്ബുദ്ധരാകുന്നവര്‍ക്കുള്ള ഉപദേശം'' (ഹൂദ്: 114).
ഹദീസില്‍ പറഞ്ഞ, തിന്മയെ മായ്ച്ചുകളയുന്ന 'ഹസനത്ത്' (നന്മ) കൊണടുള്ള ഉദ്ദേശ്യം തൌബ -പശ്ചാത്താപം- ആണെന്ന് ചില പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുണട്. ഹസനത്ത്, തൌബ ഉള്‍പ്പെടെയുള്ള സല്‍ക്കര്‍മങ്ങളാണ് എന്ന അഭിപ്രായമാണ് കൂടുതല്‍ ശരി. സൂറഃ അല്‍ഫുര്‍ഖാനിലെ 70-ാം സൂക്തം ഈ അഭിപ്രായത്തെയാണ് ബലപ്പെടുത്തുന്നത്: "പശ്ചാത്തപിക്കുകയും വിശ്വസിക്കുകയും നല്ലതായ കര്‍മങ്ങള്‍ അനുഷ്ഠിക്കുകയും ചെയ്തവരൊഴിച്ച്, അത്തരക്കാരുടെ തിന്മകളെ അല്ലാഹു നന്മകള്‍ (ഹസനാത്ത്) ആക്കി മാറ്റുന്നതാകുന്നു.''
"ആളുകളോട് നല്ല സ്വഭാവത്തോടെ പെരുമാറുക'' എന്നതും, തെറ്റു ചെയ്താല്‍ ഉടനെ പശ്ചാത്തപിക്കുകയും സല്‍ക്കര്‍മത്തിലേര്‍പ്പെടുകയും ചെയ്യുക എന്നതുപോലെതന്നെ തഖ്വയുടെ വിശദീകരണവും, മുത്തഖിയുടെ ലക്ഷണവുമാകുന്നു. തഖ്വ എന്നാല്‍ നമസ്കാരാദികര്‍മങ്ങളിലും ദൈവസ്തുതിയിലും ഏര്‍പ്പെടുക മാത്രമല്ല എന്ന് ഉണര്‍ത്തുന്നതിനുവേണടിയാണിത് പ്രത്യേകം എടുത്തുപറഞ്ഞത്. ഒരേസമയം അല്ലാഹുവിനോടുള്ള ധര്‍മവും അല്ലാഹുവിന്റെ ദാസന്മാരോടുള്ള- മനുഷ്യരോടുള്ള- ധര്‍മവും നിറവേറ്റുകയാണ് തഖ്വ. അല്ലാഹുവിന്റെ ദാസന്മാരെ വെറുക്കുന്നത് അല്ലാഹുവിനെ വെറുക്കുന്നതുപോലെയാണ്. അല്ലാഹുവിനെ സ്നേഹിക്കുന്നവര്‍ അവരെയും സ്നേഹിക്കണം. ദൈവദാസന്മാരെ ദ്രോഹിക്കുന്ന ആര്‍ക്കും ദൈവത്തിന്റെ പ്രിയപ്പെട്ടവനാകാന്‍ കഴിയില്ല. ഇമാം അഹ്മദ് ഉദ്ധരിച്ച ഒരു നബിവചനം അതിപ്രകാരം സൂചിപ്പിക്കുന്നുണട്: "സദ്ഗുണങ്ങളില്‍ ഏറ്റവും ശ്രേഷ്ഠമായത് ഇവയത്രെ: നിന്നോട് പിണങ്ങിയവനോട് നീ സമ്പര്‍ക്കം പുലര്‍ത്തുക, നിനക്ക് വിലക്കിയവന് നീ കൊടുക്കുക. നിന്നെ ശകാരിച്ചവനോട് നീ സൌമനസ്യം കാണിക്കുക.''
തിര്‍മിദി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇങ്ങനെ കാണാം: "ദൈവദാസന്റെ നന്മതിന്മകളുടെ ത്രാസില്‍ സല്‍സ്വഭാവത്തോളം തൂക്കമുള്ള മറ്റൊരു നന്മയും തൂക്കപ്പെടുകയില്ല. സുന്ദരമായ സ്വഭാവത്തിന്റെ ഉടമ നമസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ചെയ്യുന്നവന്റെ പദവിതന്നെ പ്രാപിക്കുന്നു.'' അബൂദാവൂദ് ഉദ്ധരിച്ച മറ്റൊരു ഹദീസില്‍ നബി (സ) വാഗ്ദത്തം ചെയ്യുന്നു: "സ്വന്തം സ്വഭാവചര്യകള്‍ നന്നാക്കിയവര്‍ക്ക് ഞാന്‍ സ്വര്‍ഗത്തില്‍ ഒരു വസതി ഉറപ്പ് നല്‍കുന്നു.''

അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും !!

അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രസ്താവിച്ചു: അല്ലാഹുവിന് നൂറു കാരുണ്യമുണട്. അതില്‍പെട്ട ഒരു കാരുണ്യംകൊണടാണ് സൃഷ്ടികള്‍ പരസ്പരം കരുണകാട്ടുന്നത്. ബാക്കി തൊണ്ണൂറ്റൊമ്പത് കാരുണ്യം പ്രകടമാവുക ഉയിര്‍ത്തെഴുന്നേല്‍പ്പുനാളിലാകുന്നു.
റസൂല്‍ (സ) തിരുമേനി പ്രസ്താവിച്ചതായി ഇബ്നുഅബ്ബാസി (റ)ല്‍നിന്ന് നിവേദനം: "അല്ലാഹു നന്മതിന്മകള്‍ രേഖപ്പെടുത്തി. എന്നിട്ടതിനെ വിശദീകരിച്ചു: ഒരുവന്‍ ഒരു സല്‍ക്കര്‍മം ചെയ്യാന്‍ തുനിയുകയും എന്നിട്ടത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവങ്കല്‍ അതിനെ ഒരു പൂര്‍ണ സല്‍ക്കര്‍മമായി എഴുതിവെക്കുന്നു. ഇനി സല്‍ക്കര്‍മം ചെയ്യാന്‍ തുനിഞ്ഞവന്‍ അതു ചെയ്താലോ, അല്ലാഹു അവങ്കല്‍ അതിനെ പത്തു നന്മ മുതല്‍ എഴുന്നൂറ് ഇരട്ടിവരെ, അതില്‍ കൂടുതലും ഇരട്ടികള്‍വരെയായി എഴുതിവെക്കുന്നു. ഒരുവന്‍ ഒരു തിന്മ ചെയ്യാന്‍ തുനിയുകയും എന്നിട്ടത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അതിനെ അല്ലാഹു അവങ്കല്‍ ഒരു പൂര്‍ണ സല്‍ക്കര്‍മമായി എഴുതിവെക്കുന്നു. ഇനി അവന്‍ തിന്മചെയ്യാന്‍ തുനിയുകയും അത് ചെയ്യുകയും ചെയ്താലോ, അല്ലാഹു അവങ്കല്‍ അതിനെ ഒരൊറ്റ ദുഷ്കര്‍മമായി എഴുതിവെക്കുന്നു.''

===

കാരുണ്യം എന്ന മാനുഷികവികാരത്തിന്റെ മഹത്വവും പ്രാധാന്യവും ദൈവകാരുണ്യത്തിന്റെ അപാരതയും വ്യക്തമാക്കിത്തരുന്ന ഒരു നബിവചനമാണിത്. ഈ ലോകത്ത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തീരൂപങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന എത്രയോ ആളുകളുണട്. നേരത്തേ ഉണടായിട്ടുണട്. ഇനിയും ഉണടാവുകയും ചെയ്യും. ലക്ഷോപലക്ഷം മനുഷ്യരിലും ജന്തുക്കളിലും പ്രകടമാകുന്ന ഈ വികാരം ഒരു വസ്തുവിന്റെ അംശങ്ങളാണെന്നു സങ്കല്‍പിച്ചാല്‍ ആ വസ്തു എത്രമാത്രം വലുതായിരിക്കുമെന്ന് ആലോചിച്ചുനോക്കുക. അത് ഒന്നിച്ചു ചേര്‍ത്തുവെക്കാന്‍ ഇതുപോലുള്ള അനേകം ഭൂമികള്‍ വേറെയും വേണടിവരും.
ഈ ലോകത്തില്‍ സൃഷ്ടികള്‍ പരസ്പരം പ്രകടിപ്പിക്കുന്ന സ്നേഹകാരുണ്യങ്ങള്‍ അല്ലാഹുവിന്റെ സ്നേഹത്തിന്റെ നൂറിലൊരംശം മാത്രമാണ് എന്നത്രെ നബി (സ) പഠിപ്പിക്കുന്നത്. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം എന്തുമാത്രം അഗാധവും അപാരവുമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക. ആ ദൈവികഗുണത്തിന്റെ ആഴവും പരപ്പും ഈ ലോകത്ത് നമുക്ക് കണെടത്താനാവില്ല. അന്ത്യനാളില്‍ മാത്രമേ സൃഷ്ടികള്‍ക്ക് അത് പ്രകടമാവൂ.
സ്നേഹം, കാരുണ്യം, ദയ, അനുഗ്രഹം എന്നീ ആശയങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന പദമാണ് 'റഹ്മത്ത്.' ഈ ഗുണങ്ങളുള്ളവനാണ് റഹ്മാനും റഹീമും. അല്ലാഹുവിന്റെ സുന്ദരനാമങ്ങളില്‍പെട്ടതത്രെ അവ രണടും. അല്ലാഹു റഹ്മത്തിനെ തന്റെമേല്‍ സ്വയം ബാധ്യതയാക്കിയിരിക്കുന്നു എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണട്. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കാരുണ്യം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിലൊരംശത്തില്‍പെട്ടതാണ് എന്നു പറയുമ്പോള്‍ 'കാരുണ്യം' എന്ന വികാരം മാനുഷികം മാത്രമല്ല, ദൈവികം കൂടിയാണ് എന്നു വരുന്നു. ദൈവം തന്റെ മഹത്തായ ഒരു ഗുണത്തില്‍നിന്ന് മനുഷ്യന്റെ മേല്‍ വര്‍ഷിച്ച നേരിയ ഛായയാണത്.
സമ്പത്ത് അമിതമായാല്‍ മനുഷ്യന്‍ ദുഷിക്കും. ആര്‍ത്തി അധികമായാലും ദുഷിക്കും. ജഡികേച്ഛകളധികമായാലും മനുഷ്യന്‍ കെട്ടുപോകും. കോപം, അസൂയ തുടങ്ങിയ മാനുഷികവികാരങ്ങളും മനുഷ്യനെ ദുഷിപ്പിക്കുന്നു. എന്നാല്‍, സ്നേഹവും കാരുണ്യവും എത്ര അധികരിച്ചാലും മനുഷ്യനെ കൂടുതല്‍ വിശുദ്ധനും സൌഭാഗ്യവാനുമാക്കുക മാത്രമേ ചെയ്യൂ. കാരണം, സ്നേഹം ദൈവത്തിങ്കല്‍നിന്ന് അരുളപ്പെട്ട ദൈവികവികാരമാണ്. സ്നേഹ-കാരുണ്യാദി വികാരങ്ങള്‍ ഒരാളില്‍ എത്ര വര്‍ധിക്കുന്നുവോ അത്രത്തോളം അയാള്‍ അല്ലാഹുവിനോടടുക്കുകയാണ് ചെയ്യുന്നത്; ഈ വികാരം എത്രത്തോളം കുറയുന്നുവോ അത്രത്തോളം അല്ലാഹുവില്‍നിന്ന് അകലുകയും. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവനോട് ആകാശത്തുള്ളവന്‍ കരുണ കാട്ടുകയില്ല' എന്ന നബിവചനത്തിന്റെ താല്‍പര്യവും ഇതുതന്നെയാണ്.
കുടുംബം, ഗോത്രം, ഗ്രാമം, സമുദായം, രാഷ്ട്രം എന്നിങ്ങനെയുള്ള മാനുഷിക കൂട്ടായ്മകളുടെയെല്ലാം ആത്മാവ് സ്നേഹവും കാരുണ്യവുമാണ്. പരസ്പരം സഹായിക്കാനും സംരക്ഷിക്കാനുമുള്ള അഭിവാഞ്ഛ. ഇങ്ങനെയൊരു വികാരമില്ലായിരുന്നുവെങ്കില്‍ മനുഷ്യനില്‍ സാമൂഹികബോധമോ സംസ്കാരമോ ഉടലെടുക്കില്ലായിരുന്നു. അവന്‍ മൃഗങ്ങളെപ്പോലെ പരസ്പരം കൊന്നും തിന്നും ഒറ്റപ്പെട്ടു ജീവിക്കുമായിരുന്നു. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണടാണ് 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് കവി പാടിയത്.
ഈ ലോകത്ത് എത്രയൊക്കെ സൂക്ഷിച്ചു ജീവിച്ചാലും സാധാരണ മനുഷ്യരില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാതിരിക്കില്ല. തെറ്റുകളും കുറ്റങ്ങളുമെന്നാല്‍ അല്ലാഹുവിനോടുള്ള അനുസരണക്കേടും ധിക്കാരവുമാണ്. തന്നെ അനുസരിക്കാത്തവരെയും ധിക്കരിക്കുന്നവരെയും ഏതു നിമിഷത്തിലും ശിക്ഷിക്കാനും നശിപ്പിക്കാനും അല്ലാഹുവിനു കഴിയും. പക്ഷേ, പരസ്യമായി അല്ലാഹുവിനെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവരെപ്പോലും അവന്‍ ഉടനടി ശിക്ഷിക്കാറില്ല. അവര്‍ക്ക് പിന്നെയും ചിന്തിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരം നല്‍കുകയാണവന്‍. തന്നില്‍ വിശ്വസിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്യുന്നവരുടെ തെറ്റുകളും കുറ്റങ്ങളും പൊറുത്തുകൊടുക്കാന്‍ അവന്‍ സദാ സന്നദ്ധനാണ്. ഇതൊക്കെ അല്ലാഹുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലമാകുന്നു. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവുമനുഭവിക്കാതെ ഈ ലോകത്ത് ദുഷ്ടനോ ശിഷ്ടനോ ആയ ഒരു സൃഷ്ടിയും ഒരു നിമിഷവും പിന്നിടുന്നില്ല. ഈ യാഥാര്‍ഥ്യം ഗ്രഹിച്ചവനാണ് മുസ്ലിം. അവന്ന് എങ്ങനെയാണ് സമസൃഷ്ടികളോട് ക്രൂരമായും ഭീകരമായും വര്‍ത്തിക്കാന്‍ കഴിയുക?! തനിക്ക് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കടപ്പാടും ആശ്രയവുമുള്ള സമസൃഷ്ടികളോട് കരുണ കാട്ടാന്‍ കഴിയാത്ത താന്‍ എങ്ങനെയാണ് തന്നോട് യാതൊരാശ്രയമോ കടപ്പാടോ ഇല്ലാത്ത അല്ലാഹുവില്‍നിന്ന് കാരുണ്യവും സ്നേഹവും പ്രതീക്ഷിക്കുക?!
പരലോകത്ത് മനുഷ്യന് സ്വര്‍ഗം പ്രദാനം ചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നു കാണാം. കാരണം, കുറേ തെറ്റുകളും കുറ്റങ്ങളുമൊക്കെ സംഭവിക്കാത്തവരുണടാവില്ല. പക്ഷേ, തെറ്റുപറ്റിയവരെയെല്ലാം അവന്‍ നരകത്തിലിടുന്നില്ല. പൊറുക്കാവുന്നതിന്റെ പരമാവധി പൊറുത്തുകൊടുക്കുന്നു. അവന്റെ കാരുണ്യത്തിന്റെയും ദയയുടെയും വിശാലമായ പരിധിയില്‍ ഏതെങ്കിലും വിധത്തില്‍ അകപ്പെടാന്‍ കഴിഞ്ഞവരും സ്വര്‍ഗസ്ഥരാവുന്നു. മനുഷ്യന്‍ ഈ ഭൂമിയില്‍ അല്ലാഹുവിനോട് അനുവര്‍ത്തിച്ചുകൊണടിരിക്കുന്ന ധിക്കാരത്തോടും അനാദരവിനോടും കൃതഘ്നതയോടും അല്ലാഹു അന്ത്യദിനത്തില്‍ മനുഷ്യരോട് കാണിക്കുന്ന സ്നേഹത്തെയും കാരുണ്യത്തെയും താരതമ്യം ചെയ്തുനോക്കിയാല്‍ മനുഷ്യന്‍ ഈ ലോകത്ത് കാണിച്ച പരസ്പരസ്നേഹമഖിലം, പരലോകത്ത് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ നൂറിലൊന്നേ വരൂ.
വിചാരവും കര്‍മവും തമ്മിലുള്ള ബന്ധം, മനോവൃത്തികളോടുള്ള അല്ലാഹുവിന്റെ സമീപനം, തന്റെ സൃഷ്ടികളോടുള്ള അവന്റെ അപാരമായ ഔദാര്യവും കാരുണ്യവും തുടങ്ങിയ സംഗതികള്‍ വ്യക്തമാക്കിത്തരുന്നു രണടാമത്തെ ഹദീസ്. അല്ലാഹു നന്മതിന്മകള്‍ രേഖപ്പെടുത്തി എഴുതി എന്നു പറഞ്ഞതിനര്‍ഥം ഇന്നത് നന്മ, ഇന്നത് തിന്മ എന്ന് നിര്‍ണയിച്ചുവെന്നാകാം. അല്ലെങ്കില്‍ നന്മതിന്മകളെന്തൊക്കെയാണെന്ന് മലക്കുകളെക്കൊണട് എഴുതിച്ചു എന്നുമാവാം. പിന്നെ അത് വിശദീകരിച്ചു എന്നതുകൊണടുദ്ദേശ്യം ഒരാള്‍ പാപിയോ പുണ്യവാനോ ആകുന്നതെങ്ങനെയാണെന്നും എപ്പോഴാണെന്നും വ്യക്തമാക്കി എന്നാണ്. 'ഹമ്മ'എന്ന മൂലപദത്തെയാണ് 'തുനിഞ്ഞു' എന്ന് തര്‍ജമ ചെയ്തിരിക്കുന്നത്. ചിന്തിച്ചു, തീരുമാനിച്ചു, മോഹിച്ചു, ഒരുമ്പെട്ടു എന്നീ അര്‍ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണട്. ചെയ്യാന്‍ തീരുമാനിക്കുകയും അതിനുവേണടി ഒരുങ്ങുകയും ചെയ്തു എന്നാണ് ഇവിടെ ഉദ്ദേശ്യം.
'മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി' എന്ന അര്‍ഥത്തില്‍ ഒരു നബിവചനമുണട്. സ്വന്തം നെഞ്ചിലേക്ക് ചൂണടിക്കൊണട് 'തഖ്വ- ദൈവഭക്തി- ഇതാ ഇവിടെയാണെ'ന്നും തിരുമേനി (സ) ഒരിക്കല്‍ പ്രസ്താവിക്കുകയുണടായി. കര്‍മങ്ങളുടെ മൂല്യം ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് പ്രസിദ്ധമായ മറ്റൊരു തിരുവചനം. അല്ലാഹു പരിഗണിക്കുക മനുഷ്യരുടെ മനസ്സിലുള്ള ഭക്തിയെയാണ് എന്ന് വിശുദ്ധഖുര്‍ആനും വ്യക്തമാക്കിയിട്ടുണട്. ഇതിന്റെയൊക്കെ മറ്റൊരു ഭാഷ്യമാണ് ഈ നബിവചനം. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നില്ല; എത്ര തന്നെ ആഗ്രഹിച്ചാലും ശരി. എങ്കിലും ആത്മാര്‍ഥമായി ആഗ്രഹിക്കാനും കഴിവില്‍പെട്ട ശ്രമങ്ങള്‍ നടത്താനും എല്ലാവര്‍ക്കും കഴിയും. അങ്ങനെ നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഒരു സല്‍ക്കര്‍മമാകുന്നു. വെറും സല്‍ക്കര്‍മമല്ല, പൂര്‍ണമായ സല്‍ക്കര്‍മം. ഉദ്ദേശ്യം ഏതോ കാരണത്താല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിനെ അപൂര്‍ണമോ വികലമോ ആക്കുന്നില്ല എന്നര്‍ഥം. വെറുതെ അതു ചെയ്യണം, ഇതു ചെയ്യണം എന്നു ചിന്തിക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ചെയ്യാന്‍ വേണടി ഉറച്ച തീരുമാനമെടുക്കുന്നതിനെക്കുറിച്ചാണ്. പണ്ഡിതന്മാര്‍ അതിന് ഉദാഹരണം പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: പാതിരാവില്‍ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കണമെന്ന് തീരുമാനിച്ച് ഒരാള്‍ കിടന്നുറങ്ങി. പക്ഷേ, പിന്നീടയാള്‍ ഉണര്‍ന്നത് പ്രഭാതമായ ശേഷമാണ്. ഇത് തഹജ്ജുദില്‍ 'ഹമ്മ്' ഉണടായ ആളാണ്. അതുകൊണട് അല്ലാഹു അയാള്‍ തഹജ്ജുദ് നമസ്കരിച്ചതായി കണക്കാക്കും. ഉറങ്ങാന്‍ പോകുമ്പോള്‍ പിന്നീട് ഉണര്‍ന്ന് തഹജ്ജുദ് നമസ്കരിക്കണമെന്നുണടായിരുന്നു. പക്ഷേ, ഉണര്‍ന്നപ്പോള്‍ മടി തോന്നി. അങ്ങനെ വീണടും ഉറങ്ങിപ്പോയി. എങ്കില്‍ അയാള്‍ക്ക് തഹജ്ജുദില്‍ 'ഹമ്മ്' ഉണടായിരുന്നില്ല. ഉറച്ച തീരുമാനം നിലനില്‍ക്കെ കര്‍മം ചെയ്യാന്‍ കഴിയാതെപോയാലാണ് അതു ചെയ്തതായി അല്ലാഹു പരിഗണിക്കുക. തീരുമാനം പിന്‍വലിക്കുകയോ ശിഥിലമാവുകയോ ചെയ്താല്‍ അയാള്‍ കര്‍മത്തില്‍നിന്ന് പിന്‍വാങ്ങിയവനാണ്.
ഉറച്ച തീരുമാനമെടുക്കുകയും അതനുസരിച്ച് സല്‍ക്കര്‍മം പ്രവൃത്തിപഥത്തില്‍ കൊണടുവരികയും ചെയ്താല്‍ അല്ലാഹു അതിനെ പരിഗണിക്കുക ഒരു സല്‍ക്കര്‍മമായിട്ടല്ല; പത്തു സല്‍ക്കര്‍മമായിട്ടാണ്. ചിലപ്പോള്‍ അതിനെത്തന്നെ എഴുന്നൂറായി പരിഗണിക്കുന്നു. ചിലപ്പോള്‍ അതിലേറെയായും പരിഗണിക്കും. കര്‍മങ്ങളുടെ മഹത്വവും പ്രതിഫലവും ഇങ്ങനെ ശതഗുണീഭവിച്ചുകൊണടിരിക്കുന്നത് കര്‍ത്താവിന്റെ നിഷ്കളങ്കതയുടെയും ഭക്തിയുടെയും ഏറ്റകുറവനുസരിച്ചാണ്. എത്രകണട് ഇഖ്ലാസോടും തഖ്വയോടും കൂടിയാണോ സല്‍ക്കര്‍മമനുഷ്ഠിക്കുന്നത്, അത്രകണട് അതിന്റെ മാറ്റ് കൂടിക്കൊണടിരിക്കും. സല്‍ക്കര്‍മത്തിലുള്ള ആഗ്രഹത്തോടും തീരുമാനത്തോടും കൂടി ചെയ്യുമ്പോഴാണീ ശ്രേഷ്ഠത. 'വ ഇന്‍ ഹമ്മ ബിഹാ ഫ അമിലഹാ' എന്ന വാക്യം അതാണ് സൂചിപ്പിക്കുന്നത്. ഉദ്ദേശ്യമോ ആഗ്രഹമോ ഇല്ലാതെ ചെയ്തുപോകുന്ന നന്മകള്‍ക്ക് ഈ മഹത്വമില്ല.
ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ തീരുമാനിക്കുകയും അവസാനനിമിഷത്തില്‍ അതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്താല്‍ അതും അല്ലാഹു ആ ദാസന്റെ ഒരു സല്‍ക്കര്‍മമായി രേഖപ്പെടുത്തുന്നു. ഇവിടെ ചെയ്യാതിരിക്കുക, പിന്‍വാങ്ങുക എന്നു പറഞ്ഞത് അതു ചെയ്യാന്‍ കഴിവില്ലാതെ വരികയോ തടസ്സം നേരിടുകയോ ചെയ്തതുകൊണട് പിന്‍വാങ്ങുന്നതിനെക്കുറിച്ചല്ല; അല്ലാഹുവിനെ പേടിച്ച് പിന്‍വാങ്ങുന്നതിനെക്കുറിച്ചാണ്. തിന്മചെയ്യാന്‍ തുനിഞ്ഞ് കഴിവുകേടുകൊണേടാ തട്ടിനീക്കാനാവാത്ത തടസ്സം നേരിട്ടതുകൊണേടാ ചെയ്യാന്‍ കഴിയാതെപോയാല്‍ അല്ലാഹു അതൊരു സല്‍ക്കര്‍മമായി പരിഗണിക്കുകയില്ല. മറിച്ച്, അവന്റെ പേരില്‍ തിന്മയായിട്ടാണത് രേഖപ്പെടുത്തുക. ഖുര്‍ആന്‍ പറഞ്ഞു: "എന്നാല്‍ നിങ്ങളുടെ മനസ്സുകള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാകുന്നു'' (2:225). അയാള്‍ ദുഷ്കര്‍മം അവയവങ്ങള്‍കൊണട് ചെയ്തിട്ടില്ലെങ്കിലും, അതു ചെയ്യണമെന്ന് മനസ്സാ തീരുമാനിച്ചിട്ടുണട്. അതിന്റെ പേരില്‍ അവന്‍ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. പക്ഷേ, മനസ്സിലുദിച്ച ഒരു ദുരാഗ്രഹത്തില്‍നിന്ന് അല്ലാഹുവിനെ ഓര്‍ത്ത് പിന്‍വാങ്ങുക എന്നത് ആ ദുരാഗ്രഹത്തെ മായ്ച്ചുകളയുന്ന ഒരു സല്‍ക്കര്‍മമാകുന്നു. അതിനെ പൂര്‍ണമായ ഒരു സല്‍ക്കര്‍മമായി അല്ലാഹു അംഗീകരിക്കുകയും ചെയ്യുന്നു. ഇനി ദുഷ്കര്‍മം ചെയ്യാന്‍ തീരുമാനമെടുത്ത ഒരാള്‍ അത് പ്രവൃത്തിപഥത്തില്‍ കൊണടുവരികതന്നെ ചെയ്താലോ, അല്ലാഹു അതിനെ ആ ദാസന്റെ ഒരു പാപമായിട്ടേ കണക്കാക്കൂ. സല്‍ക്കര്‍മത്തിന്റെ കാര്യത്തിലെന്നപോലെ പത്തും എഴുന്നൂറും അതിലധികവുമായി ഗുണിക്കുകയില്ല. വിശുദ്ധഖുര്‍ആനും ഇക്കാര്യം ഉണര്‍ത്തിയിട്ടുണട്: "ഒരുവന്‍ നന്മയുമായി ഹാജരായാല്‍ അവന്ന് അതിന്റെ പത്തിരട്ടി പ്രതിഫലമുണട്'' (അല്‍അന്‍ആം: 165). "ഒരുവന്‍ തിന്മയുമായി ഹാജരായാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവനു നല്‍കൂ. അവര്‍ ഒട്ടും അനീതിക്കിരയാകുന്നതല്ല'' (അല്‍അന്‍ആം: 160).
നന്മ ചെയ്യുന്നവര്‍ക്ക് പത്തു മുതല്‍ കണക്കില്ലാത്തത്ര ഇരട്ടി സദ്ഫലങ്ങള്‍ നല്‍കുമ്പോള്‍ തിന്മ ചെയ്യുന്നവര്‍ക്ക് അവര്‍ ചെയ്ത തിന്മ അര്‍ഹിക്കുന്ന ശിക്ഷ മാത്രം. നന്മ ചെയ്യാന്‍ തീരുമാനിച്ചിട്ട് അതു ചെയ്യാന്‍ കഴിയാതെ പോയാലും അതര്‍ഹിക്കുന്ന ന്യായമായ പ്രതിഫലം. തിന്മ ചെയ്യാന്‍ തീരുമാനിച്ചിട്ട് ഒടുവില്‍ അല്ലാഹുവിനെ ഓര്‍ത്ത് പിന്‍വാങ്ങിയാലും നന്മയുടെ പ്രതിഫലം! ഒരു പാപം ചെയ്താല്‍ ആ പാപം അര്‍ഹിക്കുന്ന ശിക്ഷ മാത്രം. ഈ തിരുവചനങ്ങളില്‍ പ്രകാശിക്കുന്ന അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും അവര്‍ണനീയമത്രെ, അവാച്യവും.

മന്ത്രം പ്രവാചക ചര്യ !!

യു എ ഇ ആയിരക്കണക്കിന് മിമ്പരുകളില്‍ നിന്ന് ലക്ഷക്കണക്കിന്‌ വിശ്വാസികള്‍ക്ക് 
ഖതീബുമാര്‍ ഇന്നലെ നല്‍കിയ സന്ദേശം പ്രവാചകന്റെ (സ വ )കാലത്ത് തന്നെ കേരളത്തിലെത്തിയ വിശുദ്ധ ദീനിന്റെ ആശയം 
സുന്നീ പണ്ഡിതര്‍ കാലങ്ങളായി നമ്മെ പഠിപ്പിക്കുമ്പോള്‍ അതിന്റെ പേരില്‍ ജനലക്ഷങ്ങളെ മുശ്രിക്കും കാഫിറുമാക്കുന്ന വഹാബി പാതിരിമാര്‍ അടക്കം (സാക്ഷാല്‍ ഹുസൈന്‍ സലഫി വരെ )ഇന്നലെ ഈ ഖുത്ബ ഓതി ..മന്ത്രം നബിചര്യ ആണെന്നും സിഹ്റില്‍  നിന്നും 
അസൂയക്കാരില്‍ നിന്നും രക്ഷ നേടാനും പ്രവാചകര്‍ മന്ത്രിച്ചു കൊടുത്തിരുന്നു എന്നും അത് അനുയായികള്‍ക്ക് പഠിപ്പിച്ചു എന്നും പ്രവര്‍ത്തി യില്‍ കാണിച്ചു എന്നും വഹാബികളുടെ നാവില്‍ കൂടി അല്ലാഹു പറയിപ്പിച്ചു..കൂടുതല്‍ വിവരങ്ങളും അറബി മാധ്യമങ്ങളില്‍ വന്ന വിശദീകരണവും കാണാന്‍ ഈ അറ്റാച് ചെയ്ത ഫയലും 
 സൈറ്റും കാണുക..

ചൂണ്ടയില്‍ കൊത്തരുതെന്ന് മത്സ്യകാരണവര്‍!!!

അസ്സലാമു അലൈകും

രംഗം 01 : ഉപമ.
അണികള്‍ കെണിയില്‍ പെടരുതെന്ന നിര്‍ബന്ധബുദ്ധി ആര്‍മാര്‍ത്ഥമായും മത്സ്യകാരണവര്‍ക്കുണ്ടായിരുന്നു. ചെറു മത്സ്യങ്ങളോടുള്ള തന്‍റെ ഉപദേശം പക്വമായ വരികളില്‍ അദ്ദേഹം തുടര്‍ന്നു. “...നിങ്ങള്‍ അനുഭവം കുറഞ്ഞവരാണു. എങ്കിലും ഇന്നത്തെ കാലത്ത് ഒഴുക്കിനൊത്തു നീന്തുന്നവരാണു നിങ്ങളില്‍ പലരും. നാം അറിയാത്ത പല കെണി വലകളും നമുക്ക് ചുറ്റുമുണ്ട്. ഒരു പത്ത് മിനുറ്റ് വെറുതെയൊന്നു നാം കറങ്ങിയാല്‍ നമുക്ക് വ്യത്യസ്തങ്ങളായ ഇരകളെ കാണാം. നിലന്തിരകളായും, തവളകളായും, ചെറു മത്സ്യങ്ങളായും നാം തിന്നാന്‍ കൊതിക്കുന്ന, വായില്‍ വെള്ളമൂറ്റുന്ന പലതരം ഇരകള്‍. അവയെ ഒറ്റയടിക്കകത്താക്കാന്‍ നമുക്ക് ആക്രാന്തമുണ്ടാകും. പക്ഷെ സൂക്ഷീക്കണം. അത്തരം ഇരകളില്‍ പലതിലും നാമറിയാത്ത ഒരു ചൂണ്ടക്കൊക്കയുണ്ട്. ആ കൊക്ക നാം പുറത്ത് കാണുകയില്ല. നമ്മെ രസിപ്പിക്കുന്ന ഇരകളെ മാത്രമെ നാം കാണുന്നുള്ളൂ. അകത്തെ കൊക്ക ഒരു നൂലില്‍ ബന്ധിച്ച് ആ നൂലിന്‍റെ ഒരറ്റം ശക്തമായി പിടി മുറുക്കി ഒരു മനുഷ്യന്‍ വെള്ളത്തിന്‍റെ മുകളില്‍ നില്പുറപ്പിച്ചിട്ടുണ്ട്. നാം ഇരയെ കൊത്തുന്നതിനനുസരിച്ച് അയാള്‍ ആ നൂല്‍ അയിച്ച് വിടും. ഇര തിന്നുന്ന വ്യഗ്രതയില്‍ കൊക്ക നമ്മുടെ തൊണ്ടയില്‍ കുരുങ്ങും. തക്ക സമയത്ത് ആ മനുഷ്യന്‍ ഒരൊറ്റ വലിയാണു. വെള്ളത്തിനടിയില്‍ സ്വൈരവിഹാരം നടത്തിയിരുന്ന നാം പെട്ടെന്ന് മുകളിലെ കരയിലെത്തുന്നു. ശ്വാസത്തിനു വേണ്ടി നാം പിടയുന്നത് ആ മനുഷ്യന് ഒരു ഹരമാണു. അയാള്‍ നമ്മെയും തൂക്കി അയാളുടെ വീട്ടിലെത്തും. മന:സാക്ഷി മരവിച്ച ആ മനുഷ്യന്‍ നമ്മെ കഷ്ണം കഷ്ണമാക്കി മുളക് പുരട്ടും. പിന്നീട് അയാള്‍ ചുട്ടുപൊള്ളുന്ന എണ്ണയില്‍ നമ്മെ വറുത്തെടുക്കും. എന്നിട്ടും കലി തീരാതെ അയാള്‍ നമ്മെ കടിച്ചു തിന്നും...” ഒരല്പം ഇടറിയ സ്വരത്തിലാണു മത്സ്യകാരണവര്‍ പറഞ്ഞ് നിര്‍ത്തിയത്. സത്യത്തില്‍ അനുഭവത്തില്‍ നിന്നല്ല അമ്മാവന്‍ ഇത്രയും സംസാരിച്ചത്. തനിക്ക് ലഭ്യമായ രേഖകളും സാഹചര്യ തെളിവുകളും വെച്ചായിരുന്നു അമ്മാവന്‍റെ ഈ വിസ്താരം.

പക്ഷെ, കേള്‍ക്കുന്ന മത്സ്യങ്ങളില്‍ പലര്‍ക്കും ഇത് അമ്മാവന്‍റെ കത്തിയായേ തോന്നിയുള്ളൂ. അവരെല്ലാവരും പലവഴിക്കായി നീങ്ങി. അമ്മാവന്‍ പറഞ്ഞത് പോലെ പലരൂപത്തിലുള്ള ഇരകള്‍!!!. വളരെ കുറച്ച്പേര്‍ മാത്രമേ അമ്മാവനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും അമ്മാവന്‍റെ കത്തിയെ അവഗണിച്ച് ഇരകളില്‍ കൊത്തി. പലരും കരയിലേക്ക് എടുത്തെറിയപ്പെട്ടു. അവര്‍ അമ്മാവനെ വിളിച്ച് പൊട്ടിക്കരഞ്ഞു. രക്ഷയില്ല, രക്ഷിക്കാനാരുമില്ല. കരയില്‍ ശ്വാസം മുട്ടി പിടയുംബോഴും അമ്മാവന്‍ പറഞ്ഞത് പോലെ ചൂണ്ട പിടിച്ച് ആ മനുഷ്യന്‍ പൊട്ടിച്ചിരിക്കുകയാണു...!!!!

രംഗം 02 : ഉപമേയം.
സാധാരണക്കാര്‍ കെണിവലകളില്‍ പെട്ട്പോകരുതെന്ന് ഉസ്താദിനു നിരബന്ധമുണ്ടായിരുന്നു. ഉസ്താദ് വ അള് തുടര്‍ന്നു. “...മരണം അതൊരനിവാര്യതയാണു. ദുനിയാവ് വെറും അലങ്കാരം മാത്രമാണു. വെറുമൊരു 10 മിനുറ്റ് നാമൊന്ന് കറങ്ങി നോക്കൂ. നാം പല പച്ചപ്പുകളും കാണും. മദ്യം, പെണ്ണ്, മ്യൂസിക്, ചൂതാട്ടങ്ങള്‍... ഇങ്ങനെ നമ്മെ രസിപ്പിക്കുന്ന പലതും. അതില്‍ നാം വീണുപോകരുത്. അവ വെറും കെണിവലകളാണു. ആ വലകളില്‍ ഭദ്രമായി പിടിമുറുക്കി ഒരാള്‍ നാം കാണാതെ നിലയുറപ്പിച്ചിട്ടുണ്ട്. പിശാചാണവന്‍, ഇബ് ലീസാണവന്‍. അവനു നാം പിടികൊടുക്കരുത്. ഒരു നാള്‍ നാം മരിക്കും. നാം ഖബ് റിലെത്തും. അവിടെ മലകുകളുണ്ടാകും. ചോദ്യങ്ങളുണ്ടാകും. ശിക്ഷകളുണ്ടാകും. പിന്നീട് നമ്മെ മഹ്ശറയില്‍ ഒരുമിച്ച് കൂട്ടപ്പെടും. നാം ചെയത മുഴുവന്‍ കാര്യങ്ങളും ചോദ്യം ചെയ്യപ്പെടും, ഹിസാബ്. അവിടെ ചിലക്കു സ്വര്‍ഗമുണ്ട്. അത് മനോഹരമാണു. മറ്റ് ചിലക്കു നരകമായിരിക്കും. അതിലെ ചൂട് അതി കഠിനമാണു, അസഹ്യമാണു...” ഇടറിയ സ്വരത്തില്‍ ഉസ്താദ് പറഞ്ഞു നിര്‍ത്തി. സത്യത്തില്‍ അനുഭവത്തിന്‍റെ വെളിച്ചത്തിലല്ല ഉസ്താദ് ഇത്രയും പറഞ്ഞത്. ഖുര്‍ ആനിന്‍റെയും ഹദീസിന്‍റെയും അടിസ്ഥാനത്തിലായിരുന്നു.

പക്ഷെ, അത് കേള്‍ക്കുന്ന പല ആളുകളും ഉള്ളില്‍ ചിരിച്ചു. ഇത്, ഉസ്താദിന്‍റെ സ്ഥിരം പല്ലവിയാണു. അയാല്‍ നൂറ് രൂപക്ക് വേണ്ടി സംസാരിക്കുകയാണു. അവര്‍ പലവഴിക്ക് നീങ്ങി. ഉസ്താദ് പറഞ്ഞത് പോലെ പല പച്ചപ്പുകള്‍. മദ്യം, മദിരാശി, പെണ്ണ്... വളരെ ചുരുങ്ങിയ ആളുകളെ ഉസ്താദിനെ അനുസരിച്ചുള്ളൂ. കൂടുതല്‍ പേരും ഉസ്താദിനെ അവഗണിച്ച് മദ്യപിച്ചു. ജീവിതം ആസ്വദിച്ചു. അവസാനം... അവര്‍ക്കും നിശ്ചയിക്കപ്പെട്ട അവധിയെത്തി. ആയുസ്സിന്‍റെ അവധി. അവരും മരണത്തിനു കീഴടങ്ങി...

അലങ്കാരം : ഉപമ.

“ഒന്നിനൊന്നോട് സാദ്ര്ശ്യം
ചൊന്നാലുപമയാമത്
മന്നവേന്ദ്രാ വിളങ്ങുന്നു
ചന്ദ്രനെപോലെ നിന്‍ മുഖം”

പണ്ട് മലയാള ക്സാസില്‍ 50 പ്രാവശ്യം ‘ഇംബൊസിഷന്‍’ എഴുതിക്കൊണ്ട്പോയതിനാല്‍ നല്ലവണ്ണം ഓര്‍മയുണ്ട്. ഇത്താത്തയെക്കൊണ്ടാണ് എഴുതെച്ചതെങ്കിലും ഇപ്പോള്‍ ഉപകാരപ്പെട്ടു. അതായത്, അമ്മാവന്‍ മത്സ്യത്തിന്‍റെ ഉപദേശം കേള്‍ക്കാതെ ചൂണ്ട കൊത്തിയ സാധാരണ മത്സ്യങ്ങളോട് ഉസ്താദിന്‍റെ ഉപദേശം കേളക്കാതെ പോയ സാധാരണ മനുഷ്യരെ ഉപമിക്കുകയായിരുന്നു. അലങ്കാരത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് ചിരിക്കുന്നതിനു പകരം അര്‍ത്ഥത്തിന്‍റെ ഉപമയില്‍ ചിന്തിച്ച് നാം ഒന്നുണരണം. അപ്പോള്‍, സാവിത്രി ടീച്ചറുടെ മലയാളം ക്സാസും, കീമാന്‍ സോഫ്റ്റ്വയറിലെ മലയാളം ടൈപിങ്ങും എല്ലാം അര്‍ത്ഥവത്തായി എന്നു പറയാം.

പ്രാര്‍ത്ഥനയോടെ,
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമെന്ന പ്രതീക്ഷയോടെ...

(courtesy: അമീന്‍ മാണിയൂര്‍)

പരദൂഷണം...................And fear Allâh

B i s m i l l a a h i r   R a h m a a n i r    R a h e e m
ദൈവത്തിന്റെ തിരുനാമത്തില്‍, അവന്‍ - കാരുണ്യവാന്‍ .. കരുണാനിധി..!  
The Gossip  !
പരദൂഷണം
A person repeated a bit of  gossip about a neighbor.
ഒരാള്‍ തന്‍റെ അയല്‍വാസിയേക്കുറിച്ചു ചെറിയൊരു ദൂഷണം  പറയുന്നു..
 
Within a few days the whole community knew the story.
അല്‍പ്പ ദിവസങ്ങള്‍ക്കകം, നാടാകെ അത് പാട്ടായി..!
The person it concerned was,  deeply hurt  and offended.
ദൂഷണം പറയപ്പെട്ട 'നിരപരാധി' വല്ലാതെ വിഷമിച്ചു, പ്രതിഷേധിച്ചു!
 

Later the person responsible , for spreading the rumor... അവസാനം പരദൂഷണം നടത്തിയവന് ബോദ്ധ്യമായി ...
learned that it was completely untrue !!!
താന്‍ പറഞ്ഞു പരത്തിയത് മുഴുക്കെ കളവായിരുന്നു  എന്ന്!!! 
The person was very sorry... താന്‍ ചെയ്തതില്‍ അയാള്‍ അതിയായി ദുഖിച്ചു..
    And went to a wise old man to get some advice and  find out what could be done to  repair  the damage!
ഒരു കാരണവരുടെ അടുക്കല്‍ പോയി താന്‍ ചെയ്തതിനു പ്രായശ്ചിത്തം ചെയ്യാന്‍ ഉപദേശമാരാഞ്ഞു..
"Go to the marketplace," the wise old man said, "and purchase chicken feathers . Then on your way home, pluck its feathers and drop them one by one along the road."
"
നീ ചന്തയില്‍ പോവുക" അദ്ദേഹം ഉപദേശിച്ചു, "എന്നിട്ട് കോഴി തൂവലുകള്‍ വാങ്ങുക. എന്നിട്ട് നിന്റെ വീട്ടിലേക്കുള്ള വഴിയില്‍ അവ ഓരോന്നായി നീ  വിതറുക"


Although surprised  by this advice, the person did what was told to do. ഉപദേശം കേട്ട് ആശ്ച്ചര്യപ്പെട്ടെങ്കിലും, അദ്ദേഹം തന്നോട് പറഞ്ഞ പ്രകാരം ചെയ്തു..
The next day the wise man said, "Now go and collect  all those feathers you dropped yesterday and bring them back to me." അടുത്ത ദിവസം കാരണവര്‍ പറഞ്ഞു "ഇനി പോയി ഇന്നലെ പറിച്ചു പരത്തിയ തൂവലുകള്‍ പെറുക്കി കൊണ്ട് വരാന്‍ പറഞ്ഞു"
The person followed the same road, but unfortunately,the wind had blown the feathers away. After searching for hours; returned with only one  feather! അദ്ദേഹം റോഡ്‌ മുഴുവന്‍ അരിച്ചു പെറുക്കി, പറിച്ചെറിഞ്ഞ തൂവലുകള്‍ കാറ്റിനു പാറിപ്പോയിരുന്നു. ധാരാളം സമയം ചെലവഴിച്ചിട്ടും ഒരൊറ്റ തൂവല്‍ മാത്രമാണ് കിട്ടിയത്!
"You see,"said the old man,"it's easy to drop them,
 but it's impossible  to get them back. കാരണവര്‍ പറഞ്ഞു: "നോക്കൂ.."  
"
തൂവലുകള്‍ പറിച്ചെറിയാന്‍ എത്ര എളുപ്പം! എന്നാല്‍ തിരിച്ചെടുക്കാനോ, വളരെ പ്രയാസം "

So it is with  gossip !
അതുപോലെയാണ്  'പരദൂഷണം' !
It doesn't take much to spread a  rumor ,
പരദൂഷണം പരത്താന്‍ അധികം പ്രയാസമില്ല,
But once you do, you can never completely undo the wrong
."
പക്ഷെ ഒരിക്കല്‍ നിങ്ങള്‍ പരദൂഷണം പറഞ്ഞു കഴിഞ്ഞാല്‍.. നിങ്ങള്‍ക്കൊരിക്കലും അത് തിരുത്താന്‍ സാധിക്കില്ല..
Prophet Muhammad  said :"Do you know what backbiting is?" They said, "God and His Messenger know best." He then said, "It is to say something about your brother that he would dislike." Someone asked him, "But what if what I say is true?" The Messenger of God  said, "If what you say about him is true, you are backbiting him , but if it is not true then you have slandered him." (Muslim) പ്രവാചകന്‍ () ചോദിച്ചു: "പരദൂഷണം എന്താണെന്ന് നിങ്ങള്‍ക്കറിയുമോ?" അനുയായികള്‍ പറഞ്ഞു: "അല്ലാഹുവിനും അവന്‍റെ ദൂതനുമാണ് അത് നന്നായറിയുക" . പ്രവാചകന്‍ തുടര്‍ന്നു പറഞ്ഞു: "നിങ്ങളുടെ സഹോദരനെക്കുറിച്ചു അവനിഷ്ടപ്പെടാത്ത എന്തെങ്കിലും പറയലാണ് അത്"
അവരിലൊരാള്‍ ചോദിച്ചു: "ഞങ്ങള്‍ പറഞ്ഞത് സത്യമാണെങ്കിലോ?"
പ്രവാചകന്‍ പ്രതികരിച്ചു: "നിങ്ങള്‍ സത്യമാണ് പറഞ്ഞതെങ്കില്‍ അവനെക്കുരിച്ച്ചു 'പരദൂഷണം' പറഞ്ഞു; ഇനി ഇല്ലാത്തതാണ് പറഞ്ഞതെങ്കില്‍ നിങ്ങള്‍ അവന്‍റെ പേരില്‍ കള്ളം പറഞ്ഞു"
O you who believe! Avoid much suspicions; indeed some suspicions are sins. And spy not, neither backbite one another.  Would one of you like to eat the flesh of his dead brother? You would hate it (so hate backbiting). And fear Allâh . Verily, Allâh is the One Who forgives
 and accepts repentance, Most Merciful.  
Quran 49:12

അല്ലയോ സത്യ വിശ്വാസികളെ, നിങ്ങള്‍ ഊഹങ്ങളെ വര്‍ജിക്കുക, നിശ്ചയം, ചില ഊഹങ്ങള്‍ കുറ്റകരമാണ്. നിങ്ങള്‍ പരസ്പരം രഹസ്യങ്ങള്‍ പറയരുത്, പരദൂഷണം പറയുകയും അരുത്; മരിച്ച നിങ്ങളുടെ സഹോദരന്റെ ശവം തിന്നാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ? ഇല്ല നിങ്ങളത് വെറുക്കുന്നു (അതുപോലെ പരദൂഷണവും വെറുക്കുക). അല്ലാഹുവിനെ സൂക്ഷിക്കുക, നിശ്ചയം അവന്‍ പാപങ്ങള്‍ പൊറുക്കുന്നു, പശ്ചാത്താപം സ്വീകരിക്കുന്നു, അങ്ങേയറ്റം കാരുണ്യവാനും.  - ഖുര്‍ആന്‍  49:12  
 And Never Forget .... ഒരിക്കലും മറക്കാതിരിക്കുക...
Who Backbites  With You Today.... ഇന്ന് ആറ്‌ നിങ്ങള്‍ക്കൊപ്പം പരദൂഷണം പറഞ്ഞുവോ...
Will  Backbite  about You Tomorrow.... അവന്‍ നാളെ നിങ്ങളെപ്പറ്റിയും പരദൂഷണം  പറയും..
     STOP  BACKBITING !!! പരദൂഷണം വെടിയുക!!!
Many of us back bite and gossip without thinking. We think it is a minor matter, however God reminds us to BE CAREFUL  and even though we think we are doing something little it is in fact
  VERY BIG  in the sight of God!
നമ്മില്‍ പലരും ചിന്തിക്കാതെ പരദൂഷണം പറയുന്നു.. അതൊരു നിസ്സാര കാര്യമായി ഗണിക്കുന്നു എന്നാല്‍ ദൈവം നമ്മെ കരുതലോടെയിരിക്കാന്‍ ഓര്‍മ്മിപ്പിക്കുന്നു.. നാം നിസ്സാരമെന്നു ധരിക്കുന്ന പലതും ദൈവത്തിങ്കല്‍ അതീവ ഗൌരവമുള്ളതാണ്..

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs