Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Friday, June 1, 2012

അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും !!

അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും
അബൂഹുറയ്റ(റ) നിവേദനം ചെയ്യുന്നു: നബി(സ) പ്രസ്താവിച്ചു: അല്ലാഹുവിന് നൂറു കാരുണ്യമുണട്. അതില്‍പെട്ട ഒരു കാരുണ്യംകൊണടാണ് സൃഷ്ടികള്‍ പരസ്പരം കരുണകാട്ടുന്നത്. ബാക്കി തൊണ്ണൂറ്റൊമ്പത് കാരുണ്യം പ്രകടമാവുക ഉയിര്‍ത്തെഴുന്നേല്‍പ്പുനാളിലാകുന്നു.
റസൂല്‍ (സ) തിരുമേനി പ്രസ്താവിച്ചതായി ഇബ്നുഅബ്ബാസി (റ)ല്‍നിന്ന് നിവേദനം: "അല്ലാഹു നന്മതിന്മകള്‍ രേഖപ്പെടുത്തി. എന്നിട്ടതിനെ വിശദീകരിച്ചു: ഒരുവന്‍ ഒരു സല്‍ക്കര്‍മം ചെയ്യാന്‍ തുനിയുകയും എന്നിട്ടത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അല്ലാഹു അവങ്കല്‍ അതിനെ ഒരു പൂര്‍ണ സല്‍ക്കര്‍മമായി എഴുതിവെക്കുന്നു. ഇനി സല്‍ക്കര്‍മം ചെയ്യാന്‍ തുനിഞ്ഞവന്‍ അതു ചെയ്താലോ, അല്ലാഹു അവങ്കല്‍ അതിനെ പത്തു നന്മ മുതല്‍ എഴുന്നൂറ് ഇരട്ടിവരെ, അതില്‍ കൂടുതലും ഇരട്ടികള്‍വരെയായി എഴുതിവെക്കുന്നു. ഒരുവന്‍ ഒരു തിന്മ ചെയ്യാന്‍ തുനിയുകയും എന്നിട്ടത് ചെയ്യാതിരിക്കുകയും ചെയ്താല്‍ അതിനെ അല്ലാഹു അവങ്കല്‍ ഒരു പൂര്‍ണ സല്‍ക്കര്‍മമായി എഴുതിവെക്കുന്നു. ഇനി അവന്‍ തിന്മചെയ്യാന്‍ തുനിയുകയും അത് ചെയ്യുകയും ചെയ്താലോ, അല്ലാഹു അവങ്കല്‍ അതിനെ ഒരൊറ്റ ദുഷ്കര്‍മമായി എഴുതിവെക്കുന്നു.''

===

കാരുണ്യം എന്ന മാനുഷികവികാരത്തിന്റെ മഹത്വവും പ്രാധാന്യവും ദൈവകാരുണ്യത്തിന്റെ അപാരതയും വ്യക്തമാക്കിത്തരുന്ന ഒരു നബിവചനമാണിത്. ഈ ലോകത്ത് സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മൂര്‍ത്തീരൂപങ്ങളായി വിശേഷിപ്പിക്കപ്പെടാവുന്ന എത്രയോ ആളുകളുണട്. നേരത്തേ ഉണടായിട്ടുണട്. ഇനിയും ഉണടാവുകയും ചെയ്യും. ലക്ഷോപലക്ഷം മനുഷ്യരിലും ജന്തുക്കളിലും പ്രകടമാകുന്ന ഈ വികാരം ഒരു വസ്തുവിന്റെ അംശങ്ങളാണെന്നു സങ്കല്‍പിച്ചാല്‍ ആ വസ്തു എത്രമാത്രം വലുതായിരിക്കുമെന്ന് ആലോചിച്ചുനോക്കുക. അത് ഒന്നിച്ചു ചേര്‍ത്തുവെക്കാന്‍ ഇതുപോലുള്ള അനേകം ഭൂമികള്‍ വേറെയും വേണടിവരും.
ഈ ലോകത്തില്‍ സൃഷ്ടികള്‍ പരസ്പരം പ്രകടിപ്പിക്കുന്ന സ്നേഹകാരുണ്യങ്ങള്‍ അല്ലാഹുവിന്റെ സ്നേഹത്തിന്റെ നൂറിലൊരംശം മാത്രമാണ് എന്നത്രെ നബി (സ) പഠിപ്പിക്കുന്നത്. അപ്പോള്‍ അല്ലാഹുവിന്റെ കാരുണ്യം എന്തുമാത്രം അഗാധവും അപാരവുമായിരിക്കുമെന്ന് ആലോചിച്ചു നോക്കുക. ആ ദൈവികഗുണത്തിന്റെ ആഴവും പരപ്പും ഈ ലോകത്ത് നമുക്ക് കണെടത്താനാവില്ല. അന്ത്യനാളില്‍ മാത്രമേ സൃഷ്ടികള്‍ക്ക് അത് പ്രകടമാവൂ.
സ്നേഹം, കാരുണ്യം, ദയ, അനുഗ്രഹം എന്നീ ആശയങ്ങളെയെല്ലാം ഉള്‍ക്കൊള്ളുന്ന പദമാണ് 'റഹ്മത്ത്.' ഈ ഗുണങ്ങളുള്ളവനാണ് റഹ്മാനും റഹീമും. അല്ലാഹുവിന്റെ സുന്ദരനാമങ്ങളില്‍പെട്ടതത്രെ അവ രണടും. അല്ലാഹു റഹ്മത്തിനെ തന്റെമേല്‍ സ്വയം ബാധ്യതയാക്കിയിരിക്കുന്നു എന്നും ഖുര്‍ആന്‍ പറഞ്ഞിട്ടുണട്. സൃഷ്ടികള്‍ പരസ്പരം കാണിക്കുന്ന കാരുണ്യം അല്ലാഹുവിന്റെ കാരുണ്യത്തിന്റെ നൂറിലൊരംശത്തില്‍പെട്ടതാണ് എന്നു പറയുമ്പോള്‍ 'കാരുണ്യം' എന്ന വികാരം മാനുഷികം മാത്രമല്ല, ദൈവികം കൂടിയാണ് എന്നു വരുന്നു. ദൈവം തന്റെ മഹത്തായ ഒരു ഗുണത്തില്‍നിന്ന് മനുഷ്യന്റെ മേല്‍ വര്‍ഷിച്ച നേരിയ ഛായയാണത്.
സമ്പത്ത് അമിതമായാല്‍ മനുഷ്യന്‍ ദുഷിക്കും. ആര്‍ത്തി അധികമായാലും ദുഷിക്കും. ജഡികേച്ഛകളധികമായാലും മനുഷ്യന്‍ കെട്ടുപോകും. കോപം, അസൂയ തുടങ്ങിയ മാനുഷികവികാരങ്ങളും മനുഷ്യനെ ദുഷിപ്പിക്കുന്നു. എന്നാല്‍, സ്നേഹവും കാരുണ്യവും എത്ര അധികരിച്ചാലും മനുഷ്യനെ കൂടുതല്‍ വിശുദ്ധനും സൌഭാഗ്യവാനുമാക്കുക മാത്രമേ ചെയ്യൂ. കാരണം, സ്നേഹം ദൈവത്തിങ്കല്‍നിന്ന് അരുളപ്പെട്ട ദൈവികവികാരമാണ്. സ്നേഹ-കാരുണ്യാദി വികാരങ്ങള്‍ ഒരാളില്‍ എത്ര വര്‍ധിക്കുന്നുവോ അത്രത്തോളം അയാള്‍ അല്ലാഹുവിനോടടുക്കുകയാണ് ചെയ്യുന്നത്; ഈ വികാരം എത്രത്തോളം കുറയുന്നുവോ അത്രത്തോളം അല്ലാഹുവില്‍നിന്ന് അകലുകയും. 'ഭൂമിയിലുള്ളവരോട് കരുണ കാണിക്കാത്തവനോട് ആകാശത്തുള്ളവന്‍ കരുണ കാട്ടുകയില്ല' എന്ന നബിവചനത്തിന്റെ താല്‍പര്യവും ഇതുതന്നെയാണ്.
കുടുംബം, ഗോത്രം, ഗ്രാമം, സമുദായം, രാഷ്ട്രം എന്നിങ്ങനെയുള്ള മാനുഷിക കൂട്ടായ്മകളുടെയെല്ലാം ആത്മാവ് സ്നേഹവും കാരുണ്യവുമാണ്. പരസ്പരം സഹായിക്കാനും സംരക്ഷിക്കാനുമുള്ള അഭിവാഞ്ഛ. ഇങ്ങനെയൊരു വികാരമില്ലായിരുന്നുവെങ്കില്‍ മനുഷ്യനില്‍ സാമൂഹികബോധമോ സംസ്കാരമോ ഉടലെടുക്കില്ലായിരുന്നു. അവന്‍ മൃഗങ്ങളെപ്പോലെ പരസ്പരം കൊന്നും തിന്നും ഒറ്റപ്പെട്ടു ജീവിക്കുമായിരുന്നു. ഈ യാഥാര്‍ഥ്യം മനസ്സിലാക്കിക്കൊണടാണ് 'സ്നേഹമാണഖിലസാരമൂഴിയില്‍' എന്ന് കവി പാടിയത്.
ഈ ലോകത്ത് എത്രയൊക്കെ സൂക്ഷിച്ചു ജീവിച്ചാലും സാധാരണ മനുഷ്യരില്‍ തെറ്റുകുറ്റങ്ങള്‍ സംഭവിക്കാതിരിക്കില്ല. തെറ്റുകളും കുറ്റങ്ങളുമെന്നാല്‍ അല്ലാഹുവിനോടുള്ള അനുസരണക്കേടും ധിക്കാരവുമാണ്. തന്നെ അനുസരിക്കാത്തവരെയും ധിക്കരിക്കുന്നവരെയും ഏതു നിമിഷത്തിലും ശിക്ഷിക്കാനും നശിപ്പിക്കാനും അല്ലാഹുവിനു കഴിയും. പക്ഷേ, പരസ്യമായി അല്ലാഹുവിനെ ധിക്കരിക്കുകയും വെല്ലുവിളിക്കുകയും ചെയ്യുന്നവരെപ്പോലും അവന്‍ ഉടനടി ശിക്ഷിക്കാറില്ല. അവര്‍ക്ക് പിന്നെയും ചിന്തിക്കാനും തെറ്റുകള്‍ തിരുത്താനുമുള്ള അവസരം നല്‍കുകയാണവന്‍. തന്നില്‍ വിശ്വസിക്കുകയും ഭക്തി പുലര്‍ത്തുകയും ചെയ്യുന്നവരുടെ തെറ്റുകളും കുറ്റങ്ങളും പൊറുത്തുകൊടുക്കാന്‍ അവന്‍ സദാ സന്നദ്ധനാണ്. ഇതൊക്കെ അല്ലാഹുവിന്റെ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ഫലമാകുന്നു. അല്ലാഹുവിന്റെ കാരുണ്യവും സ്നേഹവുമനുഭവിക്കാതെ ഈ ലോകത്ത് ദുഷ്ടനോ ശിഷ്ടനോ ആയ ഒരു സൃഷ്ടിയും ഒരു നിമിഷവും പിന്നിടുന്നില്ല. ഈ യാഥാര്‍ഥ്യം ഗ്രഹിച്ചവനാണ് മുസ്ലിം. അവന്ന് എങ്ങനെയാണ് സമസൃഷ്ടികളോട് ക്രൂരമായും ഭീകരമായും വര്‍ത്തിക്കാന്‍ കഴിയുക?! തനിക്ക് ഒരു വിധത്തിലല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ കടപ്പാടും ആശ്രയവുമുള്ള സമസൃഷ്ടികളോട് കരുണ കാട്ടാന്‍ കഴിയാത്ത താന്‍ എങ്ങനെയാണ് തന്നോട് യാതൊരാശ്രയമോ കടപ്പാടോ ഇല്ലാത്ത അല്ലാഹുവില്‍നിന്ന് കാരുണ്യവും സ്നേഹവും പ്രതീക്ഷിക്കുക?!
പരലോകത്ത് മനുഷ്യന് സ്വര്‍ഗം പ്രദാനം ചെയ്യുന്നത് അല്ലാഹുവിന്റെ കാരുണ്യമാണെന്നു കാണാം. കാരണം, കുറേ തെറ്റുകളും കുറ്റങ്ങളുമൊക്കെ സംഭവിക്കാത്തവരുണടാവില്ല. പക്ഷേ, തെറ്റുപറ്റിയവരെയെല്ലാം അവന്‍ നരകത്തിലിടുന്നില്ല. പൊറുക്കാവുന്നതിന്റെ പരമാവധി പൊറുത്തുകൊടുക്കുന്നു. അവന്റെ കാരുണ്യത്തിന്റെയും ദയയുടെയും വിശാലമായ പരിധിയില്‍ ഏതെങ്കിലും വിധത്തില്‍ അകപ്പെടാന്‍ കഴിഞ്ഞവരും സ്വര്‍ഗസ്ഥരാവുന്നു. മനുഷ്യന്‍ ഈ ഭൂമിയില്‍ അല്ലാഹുവിനോട് അനുവര്‍ത്തിച്ചുകൊണടിരിക്കുന്ന ധിക്കാരത്തോടും അനാദരവിനോടും കൃതഘ്നതയോടും അല്ലാഹു അന്ത്യദിനത്തില്‍ മനുഷ്യരോട് കാണിക്കുന്ന സ്നേഹത്തെയും കാരുണ്യത്തെയും താരതമ്യം ചെയ്തുനോക്കിയാല്‍ മനുഷ്യന്‍ ഈ ലോകത്ത് കാണിച്ച പരസ്പരസ്നേഹമഖിലം, പരലോകത്ത് അല്ലാഹു കാണിക്കുന്ന കാരുണ്യത്തിന്റെ നൂറിലൊന്നേ വരൂ.
വിചാരവും കര്‍മവും തമ്മിലുള്ള ബന്ധം, മനോവൃത്തികളോടുള്ള അല്ലാഹുവിന്റെ സമീപനം, തന്റെ സൃഷ്ടികളോടുള്ള അവന്റെ അപാരമായ ഔദാര്യവും കാരുണ്യവും തുടങ്ങിയ സംഗതികള്‍ വ്യക്തമാക്കിത്തരുന്നു രണടാമത്തെ ഹദീസ്. അല്ലാഹു നന്മതിന്മകള്‍ രേഖപ്പെടുത്തി എഴുതി എന്നു പറഞ്ഞതിനര്‍ഥം ഇന്നത് നന്മ, ഇന്നത് തിന്മ എന്ന് നിര്‍ണയിച്ചുവെന്നാകാം. അല്ലെങ്കില്‍ നന്മതിന്മകളെന്തൊക്കെയാണെന്ന് മലക്കുകളെക്കൊണട് എഴുതിച്ചു എന്നുമാവാം. പിന്നെ അത് വിശദീകരിച്ചു എന്നതുകൊണടുദ്ദേശ്യം ഒരാള്‍ പാപിയോ പുണ്യവാനോ ആകുന്നതെങ്ങനെയാണെന്നും എപ്പോഴാണെന്നും വ്യക്തമാക്കി എന്നാണ്. 'ഹമ്മ'എന്ന മൂലപദത്തെയാണ് 'തുനിഞ്ഞു' എന്ന് തര്‍ജമ ചെയ്തിരിക്കുന്നത്. ചിന്തിച്ചു, തീരുമാനിച്ചു, മോഹിച്ചു, ഒരുമ്പെട്ടു എന്നീ അര്‍ഥങ്ങളിലും ഈ പദം ഉപയോഗിക്കാറുണട്. ചെയ്യാന്‍ തീരുമാനിക്കുകയും അതിനുവേണടി ഒരുങ്ങുകയും ചെയ്തു എന്നാണ് ഇവിടെ ഉദ്ദേശ്യം.
'മനസ്സ് നന്നായാല്‍ മനുഷ്യന്‍ നന്നായി' എന്ന അര്‍ഥത്തില്‍ ഒരു നബിവചനമുണട്. സ്വന്തം നെഞ്ചിലേക്ക് ചൂണടിക്കൊണട് 'തഖ്വ- ദൈവഭക്തി- ഇതാ ഇവിടെയാണെ'ന്നും തിരുമേനി (സ) ഒരിക്കല്‍ പ്രസ്താവിക്കുകയുണടായി. കര്‍മങ്ങളുടെ മൂല്യം ഉദ്ദേശ്യത്തെ ആശ്രയിച്ചിരിക്കുന്നുവെന്നാണ് പ്രസിദ്ധമായ മറ്റൊരു തിരുവചനം. അല്ലാഹു പരിഗണിക്കുക മനുഷ്യരുടെ മനസ്സിലുള്ള ഭക്തിയെയാണ് എന്ന് വിശുദ്ധഖുര്‍ആനും വ്യക്തമാക്കിയിട്ടുണട്. ഇതിന്റെയൊക്കെ മറ്റൊരു ഭാഷ്യമാണ് ഈ നബിവചനം. എല്ലാ മനുഷ്യര്‍ക്കും ഒരുപോലെ സല്‍ക്കര്‍മങ്ങള്‍ ചെയ്യാന്‍ കഴിയണമെന്നില്ല; എത്ര തന്നെ ആഗ്രഹിച്ചാലും ശരി. എങ്കിലും ആത്മാര്‍ഥമായി ആഗ്രഹിക്കാനും കഴിവില്‍പെട്ട ശ്രമങ്ങള്‍ നടത്താനും എല്ലാവര്‍ക്കും കഴിയും. അങ്ങനെ നല്ലത് ചെയ്യാന്‍ ആഗ്രഹിക്കുന്നതും ഒരു സല്‍ക്കര്‍മമാകുന്നു. വെറും സല്‍ക്കര്‍മമല്ല, പൂര്‍ണമായ സല്‍ക്കര്‍മം. ഉദ്ദേശ്യം ഏതോ കാരണത്താല്‍ പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞില്ല എന്നത് അതിനെ അപൂര്‍ണമോ വികലമോ ആക്കുന്നില്ല എന്നര്‍ഥം. വെറുതെ അതു ചെയ്യണം, ഇതു ചെയ്യണം എന്നു ചിന്തിക്കുന്നതിനെക്കുറിച്ചല്ല ഇവിടെ പറയുന്നത്. ചെയ്യാന്‍ വേണടി ഉറച്ച തീരുമാനമെടുക്കുന്നതിനെക്കുറിച്ചാണ്. പണ്ഡിതന്മാര്‍ അതിന് ഉദാഹരണം പറഞ്ഞിട്ടുള്ളതിങ്ങനെയാണ്: പാതിരാവില്‍ എഴുന്നേറ്റ് തഹജ്ജുദ് നമസ്കരിക്കണമെന്ന് തീരുമാനിച്ച് ഒരാള്‍ കിടന്നുറങ്ങി. പക്ഷേ, പിന്നീടയാള്‍ ഉണര്‍ന്നത് പ്രഭാതമായ ശേഷമാണ്. ഇത് തഹജ്ജുദില്‍ 'ഹമ്മ്' ഉണടായ ആളാണ്. അതുകൊണട് അല്ലാഹു അയാള്‍ തഹജ്ജുദ് നമസ്കരിച്ചതായി കണക്കാക്കും. ഉറങ്ങാന്‍ പോകുമ്പോള്‍ പിന്നീട് ഉണര്‍ന്ന് തഹജ്ജുദ് നമസ്കരിക്കണമെന്നുണടായിരുന്നു. പക്ഷേ, ഉണര്‍ന്നപ്പോള്‍ മടി തോന്നി. അങ്ങനെ വീണടും ഉറങ്ങിപ്പോയി. എങ്കില്‍ അയാള്‍ക്ക് തഹജ്ജുദില്‍ 'ഹമ്മ്' ഉണടായിരുന്നില്ല. ഉറച്ച തീരുമാനം നിലനില്‍ക്കെ കര്‍മം ചെയ്യാന്‍ കഴിയാതെപോയാലാണ് അതു ചെയ്തതായി അല്ലാഹു പരിഗണിക്കുക. തീരുമാനം പിന്‍വലിക്കുകയോ ശിഥിലമാവുകയോ ചെയ്താല്‍ അയാള്‍ കര്‍മത്തില്‍നിന്ന് പിന്‍വാങ്ങിയവനാണ്.
ഉറച്ച തീരുമാനമെടുക്കുകയും അതനുസരിച്ച് സല്‍ക്കര്‍മം പ്രവൃത്തിപഥത്തില്‍ കൊണടുവരികയും ചെയ്താല്‍ അല്ലാഹു അതിനെ പരിഗണിക്കുക ഒരു സല്‍ക്കര്‍മമായിട്ടല്ല; പത്തു സല്‍ക്കര്‍മമായിട്ടാണ്. ചിലപ്പോള്‍ അതിനെത്തന്നെ എഴുന്നൂറായി പരിഗണിക്കുന്നു. ചിലപ്പോള്‍ അതിലേറെയായും പരിഗണിക്കും. കര്‍മങ്ങളുടെ മഹത്വവും പ്രതിഫലവും ഇങ്ങനെ ശതഗുണീഭവിച്ചുകൊണടിരിക്കുന്നത് കര്‍ത്താവിന്റെ നിഷ്കളങ്കതയുടെയും ഭക്തിയുടെയും ഏറ്റകുറവനുസരിച്ചാണ്. എത്രകണട് ഇഖ്ലാസോടും തഖ്വയോടും കൂടിയാണോ സല്‍ക്കര്‍മമനുഷ്ഠിക്കുന്നത്, അത്രകണട് അതിന്റെ മാറ്റ് കൂടിക്കൊണടിരിക്കും. സല്‍ക്കര്‍മത്തിലുള്ള ആഗ്രഹത്തോടും തീരുമാനത്തോടും കൂടി ചെയ്യുമ്പോഴാണീ ശ്രേഷ്ഠത. 'വ ഇന്‍ ഹമ്മ ബിഹാ ഫ അമിലഹാ' എന്ന വാക്യം അതാണ് സൂചിപ്പിക്കുന്നത്. ഉദ്ദേശ്യമോ ആഗ്രഹമോ ഇല്ലാതെ ചെയ്തുപോകുന്ന നന്മകള്‍ക്ക് ഈ മഹത്വമില്ല.
ഒരാള്‍ ഒരു തിന്മ ചെയ്യാന്‍ തീരുമാനിക്കുകയും അവസാനനിമിഷത്തില്‍ അതില്‍നിന്ന് പിന്‍വാങ്ങുകയും ചെയ്താല്‍ അതും അല്ലാഹു ആ ദാസന്റെ ഒരു സല്‍ക്കര്‍മമായി രേഖപ്പെടുത്തുന്നു. ഇവിടെ ചെയ്യാതിരിക്കുക, പിന്‍വാങ്ങുക എന്നു പറഞ്ഞത് അതു ചെയ്യാന്‍ കഴിവില്ലാതെ വരികയോ തടസ്സം നേരിടുകയോ ചെയ്തതുകൊണട് പിന്‍വാങ്ങുന്നതിനെക്കുറിച്ചല്ല; അല്ലാഹുവിനെ പേടിച്ച് പിന്‍വാങ്ങുന്നതിനെക്കുറിച്ചാണ്. തിന്മചെയ്യാന്‍ തുനിഞ്ഞ് കഴിവുകേടുകൊണേടാ തട്ടിനീക്കാനാവാത്ത തടസ്സം നേരിട്ടതുകൊണേടാ ചെയ്യാന്‍ കഴിയാതെപോയാല്‍ അല്ലാഹു അതൊരു സല്‍ക്കര്‍മമായി പരിഗണിക്കുകയില്ല. മറിച്ച്, അവന്റെ പേരില്‍ തിന്മയായിട്ടാണത് രേഖപ്പെടുത്തുക. ഖുര്‍ആന്‍ പറഞ്ഞു: "എന്നാല്‍ നിങ്ങളുടെ മനസ്സുകള്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ അല്ലാഹു നിങ്ങളെ ശിക്ഷിക്കുന്നതാകുന്നു'' (2:225). അയാള്‍ ദുഷ്കര്‍മം അവയവങ്ങള്‍കൊണട് ചെയ്തിട്ടില്ലെങ്കിലും, അതു ചെയ്യണമെന്ന് മനസ്സാ തീരുമാനിച്ചിട്ടുണട്. അതിന്റെ പേരില്‍ അവന്‍ ശിക്ഷ അനുഭവിക്കുകതന്നെ ചെയ്യും. പക്ഷേ, മനസ്സിലുദിച്ച ഒരു ദുരാഗ്രഹത്തില്‍നിന്ന് അല്ലാഹുവിനെ ഓര്‍ത്ത് പിന്‍വാങ്ങുക എന്നത് ആ ദുരാഗ്രഹത്തെ മായ്ച്ചുകളയുന്ന ഒരു സല്‍ക്കര്‍മമാകുന്നു. അതിനെ പൂര്‍ണമായ ഒരു സല്‍ക്കര്‍മമായി അല്ലാഹു അംഗീകരിക്കുകയും ചെയ്യുന്നു. ഇനി ദുഷ്കര്‍മം ചെയ്യാന്‍ തീരുമാനമെടുത്ത ഒരാള്‍ അത് പ്രവൃത്തിപഥത്തില്‍ കൊണടുവരികതന്നെ ചെയ്താലോ, അല്ലാഹു അതിനെ ആ ദാസന്റെ ഒരു പാപമായിട്ടേ കണക്കാക്കൂ. സല്‍ക്കര്‍മത്തിന്റെ കാര്യത്തിലെന്നപോലെ പത്തും എഴുന്നൂറും അതിലധികവുമായി ഗുണിക്കുകയില്ല. വിശുദ്ധഖുര്‍ആനും ഇക്കാര്യം ഉണര്‍ത്തിയിട്ടുണട്: "ഒരുവന്‍ നന്മയുമായി ഹാജരായാല്‍ അവന്ന് അതിന്റെ പത്തിരട്ടി പ്രതിഫലമുണട്'' (അല്‍അന്‍ആം: 165). "ഒരുവന്‍ തിന്മയുമായി ഹാജരായാല്‍ അതിനു തുല്യമായ പ്രതിഫലം മാത്രമേ അവനു നല്‍കൂ. അവര്‍ ഒട്ടും അനീതിക്കിരയാകുന്നതല്ല'' (അല്‍അന്‍ആം: 160).
നന്മ ചെയ്യുന്നവര്‍ക്ക് പത്തു മുതല്‍ കണക്കില്ലാത്തത്ര ഇരട്ടി സദ്ഫലങ്ങള്‍ നല്‍കുമ്പോള്‍ തിന്മ ചെയ്യുന്നവര്‍ക്ക് അവര്‍ ചെയ്ത തിന്മ അര്‍ഹിക്കുന്ന ശിക്ഷ മാത്രം. നന്മ ചെയ്യാന്‍ തീരുമാനിച്ചിട്ട് അതു ചെയ്യാന്‍ കഴിയാതെ പോയാലും അതര്‍ഹിക്കുന്ന ന്യായമായ പ്രതിഫലം. തിന്മ ചെയ്യാന്‍ തീരുമാനിച്ചിട്ട് ഒടുവില്‍ അല്ലാഹുവിനെ ഓര്‍ത്ത് പിന്‍വാങ്ങിയാലും നന്മയുടെ പ്രതിഫലം! ഒരു പാപം ചെയ്താല്‍ ആ പാപം അര്‍ഹിക്കുന്ന ശിക്ഷ മാത്രം. ഈ തിരുവചനങ്ങളില്‍ പ്രകാശിക്കുന്ന അല്ലാഹുവിന്റെ കാരുണ്യവും ഔദാര്യവും അവര്‍ണനീയമത്രെ, അവാച്യവും.

No comments:

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs