*ഭാര്യയുടെ/ ചെറിയ കുട്ടികളുടെ ഫിത്വ'ർ സകാത്ത് നൽകേണ്ടതും നിയ്യത്ത് ചെയ്യേണ്ടതും ഭർത്താവ്/ പിതാവാണ്.*
*ഭർത്താവ് നാട്ടിലില്ലെങ്കിൽ ഭർത്താവ് വക്കാലത്ത്(ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഭർത്താവ് ഏൽപ്പിക്കൽ)നൽകാതെ ഭാര്യ അരി വാങ്ങി നൽകിയാൽ സകാത്ത് വീടില്ല.*
*അത് കൊണ്ട്,വിദേശത്തുള്ളവർ ഭാര്യമാരെയോ,ബന്ധുക്കളെയോ വിളിച്ച് ഭാര്യയുടെയും മക്കളുടെയും ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഏൽപ്പിച്ചിരിക്കുന്നു എന്ന് പറയണം.*
*തൊഴിൽ ചെയ്യാൻ കഴിയുന്ന മക്കളുടെ സകാത്ത് പിതാവ് നൽകേണ്ടതില്ല.അഥവാ അവൻ ആവശ്യപ്പെടാതെയോ,അവന്റെ സമ്മതം വാങ്ങാതെയോ ഫിത്വർ സകാത്ത് നൽകിയാൽ മതിയാവുന്നതല്ല.*
*വക്കാലത്ത് നൽകാത്ത പക്ഷം,നിർബന്ധ ബാധ്യത കടമായി മാറുന്നതാണ്;ശ്രദ്ധിക്കുമല്ലോ!*
Courtesy: മുഹമ്മദ് സാലിം അഹ്സനി അൽ അർശദി,മപ്പാട്ടുകര.
വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment