വളരെ മഹത്വമുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. നാലു റക്അത്തുകളുള്ള ഈ നിസ്കാരം ഈരണ്ട് റക്അത്തുകളായിട്ടാണ് നിസ്കരിക്കേണ്ടത്.
തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയം ഒന്നുമില്ല. രാത്രിയും പകലും എപ്പോഴും ഇത് നിസ്കരിക്കാം. പകൽ സമയത്ത് ഇത് നിർവ്വഹിക്കുകയാണെങ്കിൽ നാലു റക്അത്തുകളും ഒരുമിച്ചും, രാത്രിയാണ് നിസ്കരിക്കുന്നതെങ്കിൽ ഈരണ്ട് റക്അത്തുകളായും നിസ്കരിക്കുന്നതാണുത്തമം എന്ന ഒരഭിപ്രായവും ഉണ്ട്...
തസ്ബീഹ് നിസ്കാരത്തിന് നബി ﷺ വളരെ പ്രോത്സാഹനം നൽകിയിട്ടുണ്ട്. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്...
തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്ഒരിക്കലെങ്കിലും അത് നിര്വ്വഹിച്ചിരിക്കണം...
*📍തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ*
✨ കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ, അല്ലെങ്കിൽ മാസത്തിൽ
ഒരു തവണയോ, അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക"...
(ബെെഹഖി: 1/490 അബൂ ദാവൂദ്: 1/499)
✨ നബി ﷺ പിതൃവ്യനായ അബ്ബാസ് (റ) വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില് കാണാം, ദിവസത്തില് ഒരിക്കല് ഇത് നിര്വ്വഹിക്കാനാവുമെങ്കില്അങ്ങനെ ചെയ്യുക, ഇല്ലെങ്കില്വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്മാസത്തിലൊരിക്കലെങ്കിലും ഇത് നിര്വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില് വര്ഷത്തിലൊരിക്കലെങ്കിലും നിര്വ്വഹിക്കുക, അതും സാധ്യമല്ലെങ്കില് ആയുസ്സില് ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക...
(ദാറഖുത്നി)
✨ തസ്ബീഹ് നിസ്കാരം ജമാഅത്ത് സുന്നത്തില്ലാത്ത നിസ്കാരത്തിൽപെട്ടതാണ്. തസ്ബീഹ് നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു ﷻ പൊറുത്ത് കൊടുക്കുന്നതാണ്...
തസ്ബീഹ് നിസ്കാരത്തിന്റെ രൂപം*
*നിയ്യത്ത്
"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".
▪ഒന്നാമത്തെ റക്അത്തിൽ ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം
*سورة التكاثر (الهكم التكاثر...)*
അതിന് ശേഷം താഴെ പറയുന്ന തസ്ബീഹ് 15 പ്രാവശ്യം ചൊല്ലുക.
*سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلٰهَ إلاَّ اللهُ اللهُ أكْبَرْ*
(സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലള്ളാഹു വല്ലാഹു അക്ബർ)
( അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്.)
ശേഷം റുകൂഅ് ചെയ്യുക. റുകൂഇൽ സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
പിന്നീട് ഇഅതിദാൽ ചെയ്യുക. ഇഅ്തിദാലിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
രണ്ട് സുജൂദുകളിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം വീതം ചൊല്ലണം.
ഒന്നാം റക്അത്തിൽ നിന്നും രണ്ടാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പായി ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുകയും അതിൽ 10 പ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം .ഇപ്പോൾ ഓരോ റക്അതിലും 75 തസ്ബീഹായി ...
പിന്നീടുള്ള റക്അത്തുകളും ഇതേ പ്രകാരം തന്നെ നിസ്കരിക്കണം.
▪രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം
*سورة العصر ( والعصر...)*
▪മൂന്നാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം
*سورة الكافرون (قل يا أيها الكافرون...)*
▪നാലാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം
*سورة الإخلاص (قل هو الله أحد...)*
എല്ലാ റക്അത്തുകളിലും മുകളിൽപറഞ്ഞ തരത്തിൽ തസ്ബീഹ് ചൊല്ലേണ്ടതാണ്...
അത്തഹിയ്യാത്തിനിരുന്നാൽ മേൽപറഞ്ഞ തസ്ബീഹ് പത്ത് പ്രാവശ്യം ചൊല്ലിയതിന് ശേഷം അത്തഹിയ്യാത്ത് ഓതുന്നതാണ് സുന്നത്ത്...
ഇപ്പോൾ നാലു റക്അത്തിലും കൂടി 300 തസ്ബീഹ് ആകും.
എന്നിട്ട് സലാം വീട്ടുക. ഇങ്ങനെയാണ് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം.
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്☝🏼
*തുടരും ... ഇന് ശാ അല്ലാഹ് ...💫*
*☝🏼അല്ലാഹു അഅ്ലം☝🏼
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക് ഒരു സ്വലാത്ത് ചൊല്ലാം ...*
*اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْهവായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ് രെലെറ്റിവെസ്/ഒരു കമന്റ് ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!
No comments:
Post a Comment