Ind disable
ഖലീഫ മർവാനു ബ്നു അബ്ദുൽ മലികിനോട്‌ ഒരു സ്നേഹിതൻ നടത്തിയ സംഭാഷണമാണു താഴെ "എനിക്ക് താങ്കളോട് ഒരു വാർത്ത പറയാനുണ്ട്.താങ്കളുടെ സുഹൃത്തിനെ കുറിച്ച് ഞാൻ കേട്ടതാണത്.
അയാളോട് സംസാരം നിർത്താൻ കൈ കൊണ്ട് ആംഗ്യം കാണിച്ച്, ഖലീഫ ഇങ്ങനെ മറുപടി പറഞ്ഞു: "പറയാൻ തുടങ്ങുന്നതിനു മമ്പ് മൂന്നു ചോദ്യങ്ങൾ ഉണ്ടെനിക്ക്, അതിന് തൃപ്തികരമായ മറുപടി നല്കിയാൽ നിങ്ങൾക്ക് കാര്യം പറയാൻ ഞാൻ അനുമതി തരാം." ശരി എന്താണ് ചോദ്യങ്ങൾ ? "ആദ്യചോദ്യം സത്യത്തെ അടിസ്ഥാനമാക്കിയാണ്. നിങ്ങള് പറയാൻ പോകുന്നത് സത്യ മാണെന്ന് നിങ്ങൾക്ക് ഉറപ്പുണ്ടോ? ഇല്ല . ഞാൻ അത് മറ്റൊരാള് പറഞ്ഞുകേട്ടതാണ് . "അപ്പോൾ ആദ്യ ചോദ്യത്തിൽ് നിങ്ങൾ ജയിക്കുന്നില്ല. ശരി അടുത്ത ചോദ്യം. അത് പറയുന്നതിലെ നന്മയെ അടിസ്ഥാനമാക്കിയാണ്. നിങ്ങൾ പറയാൻ പോകുന്നത് ഒരു നല്ല കാര്യമാണോ? അല്ല. അതിനു വിപരീതമാണ്. അപ്പോൾ അതിലും നിങ്ങൾ പരാജയപ്പെട്ടു. എങ്കിലും സാരമില്ല. മൂന്നാമത്തേതില്‍ വിജയിച്ചാൽ നിങ്ങൾക്ക് അതെന്നോട് പറയാം.മൂന്നാമത്തെ എന്റെ ചോദ്യം ഇതാണ് , നിങ്ങള് പറയാൻ പോകുന്ന കാര്യം കൊണ്ട് എനിക്കോ നിങ്ങൾക്കോ, മറ്റുള്ളവർക്കോ എന്തെങ്കിലും ഗുണമോ ഉപയോഗമോ ഉണ്ടാവുന്നുണ്ടോ ? ഇല്ല. അത് വെറുതെ പറയാൻ ഉള്ള ഒരുകാര്യമാണ്. എങ്കിൽ പറയണമെന്നില്ല. ഇത് മൂന്നു മല്ലാത്ത കാര്യങ്ങൾ നിങ്ങൾ എന്തിനു പറയണം ! " ഇന്നത്തെ ലോകത്തിൽ വളരെ പ്രസക്തമായ ഒരു ചിന്തയാണ് ഈ മൂന്നു ചോദ്യങ്ങൾ എന്ന് നമ്മുടെ മനസ്സിൽ ഉണ്ടാകട്ടെ ...! (Quran 49 - 11,12)
"There is no wright to do wrong "മരങ്ങള്‍ നടുക!!കുടിവെള്ളം ലഭ്യമാക്കുക!!!ഖുര്‍ആന്‍ വാങ്ങി സംഭാവന നല്‍കുക!!!ഈ 3 കാര്യങ്ങള്‍ ശ്രദ്ദിക്കുക...!മരണശേഷവും നാമറിയിതെ അള്ളാഹുവിന്‍റെ കാരുണ്യം കിട്ടാനുള്ള വഴിയാണിത്. നബി ( സ ) പറഞ്ഞു.ഇടതു കൈ കൊണ്ട് നിങ്ങൾ ഭക്ഷിക്കരുത് . നിശ്ചയം പിശാച് ഇടതു കൈ കൊണ്ടാണ് ഭക്ഷണം കഴിക്കുക. ! റമലാനിൽ പുതിയ വീട്ടില് താമസിക്കാൻ പാടില്ല. കാരണം അത് ഇബാദത്തിന്റെ മാസം.ഇത്തരം കാര്യങ്ങൾക്കു നല്ലതല്ല. റമലാനിൽ പാല് കാച്ചിയാൽ ആ വീടിനു തീ പിടിച്ചിരിക്കും. രാത്രിയിൽ കണ്ണാടി നോക്കുന്നത് നന്നല്ല സ്ഥിരമായി കണ്ണാടി നോക്കിയാൽ കോൺകണ്ണ് സാധ്യത എന്ന് കിത്താബിൽ , ജനബതുകരനയിരിക്കെ നഖം, മുടി നീക്കാൻ പാടില്ല ![ശരീരം ഇൻഷുർ ചെയ്താൽ ആ തുക സ്വീകാര്യമല്ല, സ്വീകരിക്കാൻ പാടില്ല.] [ആദം (എ) 60 മുഴം ഉയരം ഉള്ള ആളായിരുന്നു. സ്വർഗ്ഗ വാസികളുടെ ഉയരവും വണ്ണവും, അവര്ക്ക് സ്വര്ഗീയ സൌകര്യങ്ങൾ അനുഗ്രഹങ്ങൾ ആവോളം ആസ്വതിക്കാൻ തക്ക രീതിയിലായിരിക്കും, മാത്രവുമല്ല, ആകര്ഷനീയവും ആയിരിക്കും.]ബിസിനെസ്സിൽ ലാഭം ഉണ്ടെങ്കിലും, നഷ്ടം ഉണ്ടെങ്കിലും, ഒരു നിശ്ചിത തുക വാങ്ങുന്നത് പലിശ ആണ്. ലാഭത്തിലും, നഷ്ടത്തിലും, പങ്കാളി ആകുന്ന രീതി അഭികാമ്യം.! നമ്മുടെ മുത്ത് നബിസല്ലള്ളാഹു അലൈവസല്ലം തങ്ങൾ പറഞ്ഞു കണ്ണി മാങ്ങ കുട്ടികൾക്കുള്ളതാണ്. നബി [സ] പത്നി ജുവൈരിയ [ര] ക്ക് പറഞ്ഞു കൊടുത്ത ദിക്ര് രാവിലെയും, വ്യ്കുന്നെരവും, മൂന്ന് തവണ വീതം ഒതിയാൽ മണിക്കൂറുകൾ പൂര്ണമായി ഇബാദത്തിൽ കഴിഞ്ഞ പ്രതിഫലം ലഭിക്കുന്നതാണ്. "സുഭ്ഹാനല്ലഹി വബിഹംദിഹി അദദ ഖല്ക്കിഹി വരിളാഹ നഫ്സിഹി വസിനത അര്ഷിഹി വമിധാദ കലിമാതിഹി [ നമുക്ക് കടപ്പാടുണ്ടാകേണ്ട രണ്ടു വിഭാഗങ്ങളുണ്ട്സമൂഹത്തിൽ! . അതിരു കാക്കുന്ന ജവാനും, കതിര് കാക്കുന്ന കര്ഷകനും. പക്ഷെ നിർഭാഗ്യവശാൽ രണ്ടു പേരോടും നമുക്ക് പുച്ഛമാണ് താനും. ]
"ഓരോ ദിവസവും നിങ്ങളുടെ അവസാനത്തെ ദിനമാണെന്ന് കരുതി ജീവിക്കുക. ഒരു ദിവസം നിങ്ങളുടെ ധാരണ ശരിയാവും"."സമയം അത് വളരെ വിലപ്പെട്ടതാണ് ..........ഓരോ നിമിഷവും അള്ളാഹുവിന്‍റെ മാര്‍ഗ്ഗത്തിലായി ചിലവഴിക്കുക..." മനുഷ്യാ... നിനക്ക് അള്ളാഹു നല്‍കിയ ഓരോദിവസവും നീ എന്ത് പ്രവര്‍ത്തിച്ചു? സുഹൃത്തെ ഈ ബ്ലോഗില്‍ പങ്കുചേരുകയും ഇതിലേക്ക് നിങ്ങളുടെ സുഹൃത്തുകള്‍ക്ക് വഴി കാണിക്കുകയും ചെയ്യു...ഇസ്ലാമിക സുന്നി സംബന്ധമായ ബ്ലോഗ്ഗുകള്‍, പരിച്ചയപെടുത്തുക, അതുകൂടാതെ, ഇസ്ലാമിക വിഷയങ്ങളിലൂനിയുള്ള ലേഖനങ്ങള്‍, വാര്‍ത്തകള്‍ ചേര്‍ക്കുകയും മറ്റു ഉപകാര പ്രദമായ സൈറ്റ്കല്‍ ഉള്‍പെടുത്തുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളും, ഈ ബ്ലോഗ്ഗിലൂടെ നിങ്ങള്ക്ക് കാണാം, മനസ്സിലാക്കാം, ഈ സുന്നി ബ്ലോഗ്‌ ബുക്ക്‌ മാര്‍ക്ക്‌ ചെയ്താല്‍ നിങ്ങള്ക്ക് മറ്റു സുന്നി ബ്ലോഗുകളുടെ വിലാസം സൂക്ഷിക്കേണ്ട ആവശ്യം വരുന്നില്ല ഇതില്‍ നിന്നും നേരിട്ട് അതിലേക്കു പോകാവുന്നതാണ്. ഇതില്‍ ഉള്‍പെടുത്താന്‍ പറ്റിയ മറ്റു നല്ല ബ്ലോഗുകള്‍ ഉണ്ടെങ്കില്‍ വായനക്കാര്‍ക്ക്. നിര്ധേഷികവുന്നതാണ്.
Date Conversion
Gregorian to Hijri Hijri to Gregorian
Day: Month: Year
ഈ ബ്ലോഗ്‌ പോസ്റ്റ്‌ താങ്കളുടെ സുഹൃത്തുക്കള്‍ക്ക് കൂടി പരിചയപ്പെടുത്തുവാനായി ബ്ലോഗിന്റെ ഇടതു ഭാഗത്ത്‌ കാണുന്ന share icons ക്ലിക്ക് ചെയ്തു പങ്കു വെക്കൂ. യഥാര്‍ത്ഥ ന്യൂസ്‌ അതതു ഹെഡിംഗ് ക്ലിക്കി സൈറ്റ്ലേക്ക് പോകാവുന്നതാണ്; മനോരമ, മാധ്യമം, മംഗളം, മാതൃഭൂമി, ദീപിക, മുതലായ പത്രങ്ങളിലെ Religious ന്യൂസ്‌ കളോട് ഈ ബ്ലോഗിലെ Religious പോസ്റ്റുകള്‍ക്ക്‌ കടപ്പാട് !ബ്ലോഗ്‌ വലുതായി വായിക്കാന്‍ കണ്ട്രോള്‍ ബട്ടന്‍ അമര്‍ത്തി മൗസ് സ്ക്രോല്‍ ബട്ടന്‍ മുന്നിലേക്ക്‌ തിരിക്കുക ; വലുതായി കാണാം ! ഫായിസ് ബുക്ക്‌ വീഡിയോ ഓപ്പൺ ആകാൻ കുറച്ചു സമയം എടുത്തേക്കാം. 'പെഷിയൻസ്' കാണിക്കുക.

Saturday, June 29, 2019

Nabiyude bharyamaar...........?

നബിയുടെ ഭാര്യമാരിൽ ഏക കന്യകയും, 

സുന്ദരിയും, തീരെ ചെറുപ്പവുമായിരുന്നു 
ആയിഷ.. رضي الله عنه.
ആ മഹതി ഒരിക്കൽ പറഞ്ഞു
'' ജീവിതത്തിൽ എനിക്ക് അസൂയ തോന്നിയത് 
ഒരേ ഒരാളോട് മാത്രമാണ്.. നബിയുടെ ആദ്യ 
ഭാര്യ ഖദീജയോട്.. സത്യത്തിൽ ഞാൻ അവരെ 
കണ്ടിട്ട് പോലുമില്ല.. പക്ഷെ നബി 
എപ്പോഴും അവരെ പുകഴ്ത്തി സംസാരിക്കും.. 
എനിക്കത് കേൾക്കുമ്പോൾ അവരോടു അസൂയ 
തോന്നും.. നബിക്കവരെ അത്രമേൽ ഇഷ്ടമായിരുന്നു..''



ഒരിക്കൽ ആയിഷ ചോദിച്ചു
''എന്തിനാ നബിയെ അങ്ങേപ്പോഴും ആ വൃദ്ധയായ
ഖദീജയെ ഓർക്കുന്നത് ?
അങ്ങേയ്ക്ക് അല്ലാഹു
സുന്ദരിയും, കന്യകയും, ചെറുപ്പവുമായ എന്നെ 
പകരം തന്നില്ലേ.?''
അത് കേട്ടതും നബിയുടെ മുഖം വിവർണമായി..
അവിടുത്തെ കണ്ണുകൾ നിറഞ്ഞു
''ഇല്ല ആയിഷ ഇല്ല, ഖദീജയേക്കാൾ നല്ലത് അല്ലാഹു എനിക്ക് തന്നിട്ടില്ല.. ജനം എന്നെ കള്ളനാക്കിയപ്പോlഅവൾ എന്നിൽ വിശ്വസിച്ചു..... 
ജനം എന്നെ തള്ളിപ്പറഞ്ഞപ്പോൾ
അവൾ എന്നെ സ്വീകരിച്ചു... അവളുടെ ധനം 
മുഴുവൻ അവളെനിക്കു തന്നു, ജനം അതെനിക്ക്
തടഞ്ഞിരിക്കുകയായിരുന്നു.. അള്ളാഹു എനിക്ക് 
മക്കളെ തന്നത് ഖദീജയിലാണ് , ഖദീജയോടുള്ള
സ്നേഹം അള്ളാഹു എന്റെ ഹൃദയത്തിൽ 
കുടിയിരുത്തിയിരിക്കുന്നു ആയിഷാ..''
മക്കയിലെ കോടീശ്വരിയും, സുന്ദരിയുമായിരുന്നു 
ഖദീജ ബീവി.. നബി അവരെ വിവാഹം ചെയ്യും
മുൻപ് ബീവി രണ്ട് വിവാഹം കഴിച്ചിട്ടുണ്ട്.. 
ഭർത്താക്കന്മാരിൽ ഒരാൾ രോഗം വന്നും, മറ്റൊരാൾ
ഗോത്രങ്ങൾതമ്മിലുള്ള യുദ്ധത്തിലും മരിച്ചു.. 
രണ്ടിലും ഓരോ ആണ് മക്കൾ..(അവർ രണ്ടു പേരും
പിന്നീട് ഇസ്ലാം സ്വീകരിച്ചു ) ബീവിയുടെ 
പിതാവ് മക്കയിലെ വലിയ ബിസിനസ്കാരനായിരുന്നു..
ബീവിയും കച്ചവടത്തിൽ മികവു പുലർത്തി.. 
പിതാവും, ഭർത്താവും മരിച്ചു ഏകയായ ബീവിയോട്
വിവാഹ അഭ്യർത്ഥനയുമായി പലരും വന്നെങ്കിലും 
എല്ലാം ബീവി നിരസിച്ചു...
വിദൂര ദിക്കുകളിലേയ്ക്കു പോകുന്ന കച്ചവട സംഘത്തെ നയിക്കാൻ ഒരു പുരുഷനെ ഏൽപ്പിക്കാറായിരുന്നു ബീവിയുടെ പതിവ്..
കൂടെ ബീവിയുടെ പ്രിയ വേലക്കാരി മൈസറയും കൂട്ടരും ഉണ്ടാകും.. എന്തെങ്കിലും തട്ടിപ്പ്. നടത്തിയാൽ ഉടനെ ആ വിവരം അവർ ബീവിയെ
അറിയിക്കും.. സത്യസന്ധത ഉള്ളവരെ കിട്ടാഞ്ഞ് ബീവി വിഷമിച്ച സമയത്താണ് തമാശയ്ക്ക് പോലും 
കളവു പറയാത്ത, മക്കക്കാർ അൽ അമീൻ 
(വിശ്വസ്തൻ ) എന്ന് വിളിക്കുന്ന മുഹമ്മദിനെ പറ്റി ബീവി കേൾക്കുന്നത്.. ബീവി ഉടനെ 
മുഹമ്മദിനെ കച്ചവടം ചെയ്യാൻ ഏൽപ്പിച്ചു..
ആ സംഘം തിരിച്ചു വന്നത് വൻ ലാഭവുമായിട്ട്.... 
ശമ്പളവും വാങ്ങി മുഹമ്മദ്‌ പോയ ശേഷം
മൈസറ വിവരിച്ചു
''ബീവി, മുഹമ്മദ്‌ ഒരു അത്ഭുതമാണ്.. അയാൾ സാധാരണ ആൾക്കാർ ചെയ്യുന്ന പോലെ നമ്മുടെ സാധനങ്ങളുടെ കുറവുകൾ മറച്ചു വെച്ചില്ല... എല്ലാം തുറന്നു പറഞ്ഞിട്ടാണ് വിറ്റത്, 
എന്നിട്ട് പോലും ജനം എല്ലാം വാങ്ങി.. 
ഒന്നും ബാക്കിയായില്ല..''
ബീവിക്ക് സന്തോഷമായി.. മൈസറ തുടർന്നു
'' ഒരു സംഭവമുണ്ടായി, മുഹമ്മദ്‌ ഒരു മരത്തിനടിയിൽ വിശ്രമിക്കുമ്പോൾ ഒരു ജൂത പണ്ഡിതൻ എന്നോട് ചോദിച്ചു ''
'' ആ മനുഷ്യൻ അനാഥനാണോ, നിരക്ഷരൻ ?''
''അതെ'' എന്ന് ഞാൻ ഉത്തരം പറഞ്ഞപ്പോൾ അയാൾ 
പറഞ്ഞു '' പാറാൻ (മക്ക ) പർവത നിരകളിൽ നിന്നും ഒരു നിരക്ഷരനായ (എഴുത്തും വായനയും അറിയാത്ത ) 
ദൈവദൂതൻ വരാൻ സമയമായിട്ടുണ്ട്.. ഇദ്ദേഹത്തിൽ 
ചില ലക്ഷണങ്ങൾ കാണുന്നു...''
മുഹമ്മദിനെ പറ്റി കേട്ട കാര്യങ്ങളും, നേരിൽ കണ്ടപ്പോൾ മനസ്സിലായ സ്വഭാവ വിശുദ്ധിയും കാരണം ബീവിയുടെ മനസ്സിൽ മുഹമ്മദ്‌ സ്ഥാനം പിടിച്ചു.. ബീവിക്ക് പ്രായം നാൽപത്‌.. മുഹമ്മദിനു ഇരുപത്തഞ്ച്.. അറബ് ആചാരത്തിൽ വയസ്സ് വ്യത്യാസം ഒരു പ്രശ്നമല്ല.. ഖദീജയുടെ വിവാഹ ആലോചനയുമായി ദൂതന്മാർ മുഹമ്മദിനെ കണ്ടു.
ആ വിവാഹം നടന്നു.. വിവാഹരാത്രിയിൽ അബൂജഹലും പ്രമാണിമാരും പറഞ്ഞു
''അനാഥനും, പണമില്ലാത്തവനുമായ മുഹമ്മദിനെ മാത്രമേ ഖദീജയക്ക് കിട്ടിയുള്ളൂ..?''
ഇതറിഞ്ഞ ബീവി അവരെയെല്ലാം ഒരു സദ്യക്ക് വിളിച്ചു . എന്നിട്ട് പറഞ്ഞു
'' മക്കക്കാരെ നിങ്ങൾ സാക്ഷി, എന്റെ മുഴുവൻ സ്വത്തും ഞാനിതാ മുഹമ്മദിനു നല്കുന്നു.. ഇപ്പൊ അദ്ദേഹം കോടീശ്വരനാണ്, 
ഞാനാണ് പാവപ്പെട്ടവൾ..''
അത് കേട്ട് പ്രമാണിമാർ വായ അടക്കി..
ആരിലും അസൂയ ഉളവാക്കുന്ന ദാമ്പത്യമായിരുന്നു അവരുടേത്.. നബിയിൽ എന്തോ പ്രത്യേകത
ഉള്ളത് അന്നേ ബീവി മനസ്സിലാക്കിയിരുന്നു.. 
നബി കാണുന്ന സ്വപ്‌നങ്ങൾ ഒക്കെ ബീവിയോടു പറയും, പ്രസ്തുത സ്വപ്‌നങ്ങൾ പലതും പിന്നീടു 
പുലരുന്നതും ബീവി കണ്ടു.. പ്രായം
നാൽപ്പതിനടുത്തതും നബിക്ക് ഏകാന്ത ജീവിതത്തിനു താല്പര്യമായി... മക്കയിലെ ഹിറ 
ഗുഹയിൽ ഏകനായി അവിടുന്ന് ഇരിക്കാൻ തുടങ്ങി.. നബി വരാത്ത ദിവസങ്ങളിൽ അവിടുത്തേയ്ക്ക് 
ഭക്ഷണവുമായി ആ 55 വയസ്സുള്ള ഉമ്മ മല കയറുമായിരുന്നു.. സഹായത്തിനു പോലും 
അവർ ആരെയും കൂട്ടിയില്ല.. 
അതിനു പറഞ്ഞ കാരണം
''എന്റെ ഭർത്താവിന് ഞാൻ തന്നെ ഭക്ഷണം കൊടുക്കണം''
എന്നാണ്.. ഇന്ന് പടവുകൾ ഉണ്ടാക്കിയിട്ടും ആ മല കയറാൻ ആരോഗ്യമുള്ളവർക്ക് പോലും 
ഒരു മണിക്കൂർ വേണം.. അപ്പോ ആ ഉമ്മ എത്ര മാത്രം കഷ്ടപ്പെട്ട് കാണും ? എത്രമാത്രം അവർ നബിയെ സ്നേഹിച്ചു കാണും..?
ഒരു നാൾ, റമളാൻ മാസം , നബിക്ക് മുൻപിൽ ജിബ്രീൽ മാലാഖ പ്രത്യക്ഷപ്പെട്ടു..
''വായിക്കുക''
''എനിക്ക് വായിക്കാനറിയില്ല'' എന്ന് നബി മറുപടി പറഞ്ഞു..
മാലാഖ നബിയെ ആലിംഗനം ചെയ്തു വീണ്ടും അത് ആവര്ത്തിച്ചു,
നബി ഉത്തരവും ആവര്ത്തിച്ചു..
മൂന്നാം തവണ നബി ചോദിച്ചു
''ഞാന് എന്താണ് വായിക്കേണ്ടത്''
'' വായിക്കുക, സൃഷ്ടിച്ചവനായ നിന്റെ രക്ഷിതാവിന്റെ നാമത്തില്വായിക്കുക. മനുഷ്യനെ അവന് (ഗര്ഭാശയത്തില് ) ഒട്ടിപ്പിടിക്കുന്ന 
ഭ്രൂണത്തില് നിന്ന്‌ സൃഷ്ടിച്ചിരിക്കുന്നു.
നീ വായിക്കുക നിന്റെ രക്ഷിതാവ്‌ ഏറ്റവും വലിയ ഔദാര്യവാനാകുന്നു. പേന കൊണ്ട്‌ എഴുതാന് പഠിപ്പിച്ചവന്...., മനുഷ്യന്‌ അറിയാത്തത്‌ അവന്പഠിപ്പിച്ചിരിക്കുന്നു... (ഖുർ ആൻ 96/1-5)''
ഉടനെ മാലാഖ അപ്രത്യക്ഷമായി.. മേല് വാക്കുകള് 
നബിക്ക് ഹൃദിസ്ഥമായി..
നബി പേടിച്ചു ഓടി വീട്ടിലെത്തി
''എന്നെ പുതപ്പിക്കൂ.. പുതപ്പിക്കൂ''
എന്നദ്ദേഹം ബീവിയോടു പറഞ്ഞു..
ബീവി പരിഭ്രാന്തയായി..
നബി സംഭവിച്ച കാര്യങ്ങൾ എല്ലാം പറഞ്ഞു.. 
ഖുർ ആൻ കേൾപ്പിച്ചു
ബീവി ആശ്വസിപ്പിച്ചു
''അങ്ങ് പേടിക്കരുത്... ഇത് മനുഷ്യ വചനങ്ങൾ അല്ല.. അങ്ങയെ അള്ളാഹു കൈവിടില്ല.. അങ്ങ്
പാവങ്ങളെ സഹായിക്കുന്നു.. നന്മകൾ മാത്രം ചെയ്യുന്നു.. ''
ബീവിയുടെ വാക്കുകൾ നബിക്ക് ആശ്വാസമേകി..
നബി താൻ പ്രവാചകൻ ആയ കാര്യം ആദ്യം അറിയിച്ചത് ഖദീജ ബീവിയെ ആണ്... ഉടനെ ഖദീജ ബീവി നബിയിൽ വിശ്വസിച്ചു.. അങ്ങനെ മുഹമ്മദ്‌ നബിയിൽ വിശ്വസിച്ച ആദ്യത്തെ ആളായി , വിശ്വാസിയായി 
ബീവി മാറി ...
നബിക്ക് പിന്നീട് പരീക്ഷണങ്ങൾ ആയിരുന്നു.. പീഡനങ്ങൾ, ബഹിഷ്കരണങ്ങൾ , മൂന്നു വർഷം ഒരു മലമുകളിൽ മക്കളുമായി നബിക്കൊപ്പം നേരാം വണ്ണം കഴിക്കാൻ ഭക്ഷണമില്ലാതെ ഖദീജ ബീവി കഴിഞ്ഞു.. എന്നിട്ടും ഒരിക്കൽ പോലും ബീവി അസഹ്യത കാണിച്ചില്ല..
പിന്നീടു ബഹിഷ്കരണം അവസാനിച്ചതും ബീവി 
രോഗം ബാധിച്ചു കിടപ്പിലായി..
മരണ സമയം അടുത്തിരുന്നു കണ്ണീർ വാർത്ത നബി യോടായി അവർ പറഞ്ഞു
'' നബിയെ, അങ്ങേയ്ക്ക് അള്ളാഹു നല്ല ഭാര്യമാരെ തരട്ടെ.. നല്ല മക്കളെയും തരട്ടെ..''
മരണ വേദനയിൽ പോലും നബിക്ക് സുഖം ആശംസിച്ച ആ ബീവിയുടെ സ്നേഹം എത്ര മഹത്തരം..!
അന്ന് നബിയോടൊപ്പം ആ വീട്ടിൽ താമസിച്ചിരുന്ന ബാലനായ അലി പറയുന്നു
'' ഖദീജ ബീവി മരിച്ചതിനു ശേഷം എല്ലാ രാത്രിയും നബി ബീവിയെ ഓർത്ത് എങ്ങിക്കരയുമായിരുന്നു.. ''
പിന്നീടു നബിയുടെ ജീവിതത്തിൽ പല ഭാര്യമാരും കടന്നു വന്നു.. അതിൽ ഒരേ ഒരു കന്യക മാത്രമേ (ആയിഷ) ഉണ്ടായിരുന്നുള്ളൂ.. ബാക്കിയെല്ലാവരും വിധവകളോ, 
വിവാഹ മോചിതരോ ആയിരുന്നു.. പക്ഷെ അവർക്കാർക്കും ഖദീജയുടെ സ്ഥാനം നബിയുടെ മനസ്സിൽ കിട്ടിയിരുന്നില്ല..
വർഷങ്ങൾ കഴിഞ്ഞ് മക്ക കീഴടക്കാൻ എത്തിയ സമയം നബി തമ്പടിച്ചത് ഖദീജ ബീവിയുടെ ഖബറിനടുത്തായിരുന്നു... അത്രമേൽ ബീവിയുമായി ഹൃദയ ബന്ധമുണ്ടായിരുന്നു നബിക്ക്..
ഒരു മനുഷ്യൻ എങ്ങനാണെന്നു ഏറ്റവും നന്നായി അറിയുക അയാളുടെ ജീവിത പങ്കാളിക്കാണ് .
മാതാ പിതാക്കൾ മക്കളെ പറ്റി എന്നും നല്ലതേ പറയൂ.. 
പക്ഷെ ഒരു ഭാര്യയെ പറ്റി അല്ലെങ്കിൽ
ഭർത്താവിനെ പറ്റി അവരുടെ പങ്കാളി നല്ലത് പറഞ്ഞാൽ, അതാണ്‌ യഥാർത്ഥത്തിൽ അവർക്കു കിട്ടാവുന്ന ഏറ്റവും നല്ല സർട്ടിഫിക്കറ്റ്..
അതിനാൽ തന്നെ കദീജ ബീവി ഏറെ ഉന്നതയാണ്.. പുണ്യ നബിയുടെ സ്നേഹം പൂർണമായി കിട്ടിയ ഭാര്യയാണവര്.. . പക്ഷെ ഈ ഉമ്മയുടെ മഹത്വം നമ്മൾ തീരെ മനസ്സിലാക്കിയിട്ടില്ല..
അർഹിക്കുന്ന പോലെ ഓർക്കപ്പെടാതെ, ശ്രദ്ധിക്കപ്പെടാതെ ആ ഉമ്മ ഒരു ഭാഗത്ത് കിടക്കുന്നു..
പ്രിയ സഹോദരീ സഹോദരന്മാരെ... 
ഈ ഉമ്മയെ നമ്മളാരും കാണാതെ പോകരുത്... ആരുമില്ലാതിരുന്ന നമ്മുടെ നബിക്ക് എല്ലാമായിരുന്ന 
ഈ ഉമ്മയെ നമ്മൾ ഒരു കാലത്തും മറക്കരുത്...
സഹോദരന്മാര്
ഇത് ആരെല്ലാം മറ്റുള്ളവരിലേക്ക് എതിച്ചുവോ അവർക്ക് അള്ളാഹു അർഹമായ പ്രതിഫലം നൽകെട്ടെ..
ആമീൻ.
"അറിയുക, ഈ സന്ദേശം കിട്ടിയവർ അത്‌ കിട്ടാത്തവർക്ക്‌ എത്തിച്ച്കൊടുക്കട്ടെ !
ഇസ്ലലാമിനെ കുറിച്ചുള്ള തെറ്റിദ്ധാരണകൾ നമ്മളിൽ നിന്നും ഇല്ലാതാക്കാൻ വിശ്വാസത്തിന്റെ വെളിച്ചം മനുഷ്യ സമൂഹത്തിന് എത്തിച്ച്ക്കെട്ക്കാൻ നിങ്ങളും പങ്കാളികളാവുക ! 
സത്യം മനസിലാക്കി ജീവിച്ച് മരിക്കാൻ അല്ലാഹു നമുക്ക് എല്ലാവർകും
ഹിദായത്ത് നൽകി 
അനുഗ്രഹിക്കുമാറാകട്ടെ....آمـــــــــــــين
(Post courtesy: hassainar)


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Tuesday, June 18, 2019

Ramzan Last 10 days how to use wisely ?

ഷെയ്ഖിന്റെ 3 ഉപദേശങ്ങൾ
ഷെയ്ഖ് മെഹർ (മക്കയിലെ ഹറം പള്ളിയിലെ ഇമാം) റമദാൻ അവസാനത്തെ പത്തിനെ സംബന്ധിച്ച്‌ ചില ഉപദേശങ്ങൾ നൽകുന്നു :
1) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും 1 രൂപ ദാനം നല്കുക, ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും ദാനം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
2) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും രണ്ട് രക്'അത് നമസ്കാരം നമസ്കരിക്കുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും നമസ്കരിച്ച പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
3) റമദാൻ അവസാനത്തെ പത്തിൽ എല്ലാ രാത്രികളിലും സൂറത്ത്‌ ഇഖ്‌ലാസ് 3 പ്രാവിശ്യം ഓതുക...ഇനി അത് ലയ്‌ലത്തുൽ ഖദ്ർ'ഇൽ ആയിക്കയിനാൽ അവൻ 84 വർഷം എല്ലാ ദിവസവും മുഴുവൻ ഖുർ'ആൻ പാരായണം ചെയ്‌ത പ്രതിഫലം കിട്ടും ഇൻ ഷാ അല്ലാഹ്.
അദ്ദേഹം എന്നിട്ട് പറഞ്ഞു ഇത് മറ്റുള്ളവരിലേക്കും എത്തിക്കുക ഇൻ ഷാ അല്ലാഹ് ഈ പുണ്യകർമ്മം നിങ്ങളുടെ അക്കൗണ്ടിൽ വന്ന് ചേരും...ഇൻ ഷാ അല്ലാഹ്..
അല്ലാഹു ഏവരെയും അനുഗ്രഹിക്കട്ടെ...ആമീൻ...

പുണ്ണ്യ നബി (ﷺ)ക്കൊരായിരം സ്വലാത്ത്
اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ
وَعَلَى آلِ سَيِّدِنَا مُحَمَّدٍ
وَبَارِكْ وَسَلِّمْ عَلَيْه

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

*തസ്ബീഹ് നിസ്ക്കാരം...*

വളരെ മഹത്വമുള്ള നിസ്കാരമാണ് തസ്ബീഹ് നിസ്കാരം. നാലു റക്അത്തുകളുള്ള ഈ നിസ്കാരം ഈരണ്ട് റക്അത്തുകളായിട്ടാണ് നിസ്കരിക്കേണ്ടത്.
തസ്ബീഹ് നിസ്കാരത്തിന് പ്രത്യേക സമയം ഒന്നുമില്ല. രാത്രിയും പകലും എപ്പോഴും ഇത് നിസ്കരിക്കാം. പകൽ സമയത്ത് ഇത് നിർവ്വഹിക്കുകയാണെങ്കിൽ നാലു റക്അത്തുകളും ഒരുമിച്ചും, രാത്രിയാണ് നിസ്കരിക്കുന്നതെങ്കിൽ ഈരണ്ട് റക്അത്തുകളായും നിസ്കരിക്കുന്നതാണുത്തമം എന്ന ഒരഭിപ്രായവും ഉണ്ട്...
തസ്ബീഹ് നിസ്കാരത്തിന് നബി ﷺ വളരെ പ്രോത്സാഹനം നൽകിയിട്ടുണ്ട്. മുന്തിയതോ പിന്തിയതോ രഹസ്യമോ, പരസ്യമോ മനഃപൂര്വ്വമോ അല്ലാതെയോ ചെയ്ത തെറ്റുകള്തസ്ബീഹ് നിസ്‌കാരം നിമിത്തമായി പൊറുക്കപ്പെടുന്നതാണ്...
തസ്ബീഹ് നിസ്കാരം. ഏറ്റവും ചുരുങ്ങിയത് ആയുസ്സില്ഒരിക്കലെങ്കിലും അത് നിര്വ്വഹിച്ചിരിക്കണം...
*📍തസ്ബീഹ് നിസ്കാരത്തിന്റെ മഹത്വം ഹദീസിൽ*
 കഴിയുമെങ്കിൽ ദിവസത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആഴ്ച്ചയിൽ ഒരു തവണയോ, അല്ലെങ്കിൽ മാസത്തിൽ 
ഒരു തവണയോ, അല്ലെങ്കിൽ വർഷത്തിൽ ഒരു തവണയോ, അല്ലെങ്കിൽ ആയുസ്സിൽ ഒരു തവണയെങ്കിലും നിങ്ങൾ നിസ്കരിക്കുക"...
(ബെെഹഖി: 1/490 അബൂ ദാവൂദ്: 1/499)

 നബി ﷺ പിതൃവ്യനായ അബ്ബാസ് (റ) വിനോട് തസ്ബീഹ് നിസ്കാരത്തെക്കുറിച്ച് ഇങ്ങനെ പറയുന്നത് ഹദീസില് കാണാം, ദിവസത്തില് ഒരിക്കല് ഇത് നിര്വ്വഹിക്കാനാവുമെങ്കില്അങ്ങനെ ചെയ്യുക, ഇല്ലെങ്കില്വെള്ളിയാഴ്ചകളിലൊരിക്കലെങ്കിലും ചെയ്യുക, അതുമില്ലെങ്കില്മാസത്തിലൊരിക്കലെങ്കിലും ഇത് നിര്വ്വഹിക്കുക, അതിനും സാധിച്ചില്ലെങ്കില് വര്ഷത്തിലൊരിക്കലെങ്കിലും നിര്വ്വഹിക്കുക, അതും സാധ്യമല്ലെങ്കില് ആയുസ്സില് ഒരു പ്രാവശ്യമെങ്കിലും ഇത് നിസ്കരിക്കുക...
(ദാറഖുത്നി)

 തസ്ബീഹ്‌ നിസ്കാരം ജമാഅത്ത്‌ സുന്നത്തില്ലാത്ത നിസ്കാരത്തിൽപെട്ടതാണ്. തസ്ബീഹ്‌ നിസ്കാരം ഒരാൾ നിർവ്വഹിച്ചാൽ അവന്റെ കഴിഞ്ഞു പോയ പാപങ്ങളെ അല്ലാഹു ﷻ പൊറുത്ത്‌ കൊടുക്കുന്നതാണ്...

തസ്ബീഹ് നിസ്കാരത്തിന്റെ രൂപം*
*നിയ്യത്ത് 

"തസ്ബീഹ് നിസ്കാരം 2 റക്അത് അല്ലാഹു തആലാക്ക് വേണ്ടി ഞാൻ നിസ്കരിക്കുന്നു എന്ന് കരുതുക".

ഒന്നാമത്തെ റക്അത്തിൽ ദുആഅുൽ ഇഫ്തിതാഹ് (വജ്ജഹ്തു...) നും ഫാതിഹക്കും ശേഷം
*سورة التكاثر (الهكم التكاثر...)*

അതിന് ശേഷം താഴെ പറയുന്ന തസ്ബീഹ് 15 പ്രാവശ്യം ചൊല്ലുക.
*سُبْحَانَ اللهِ وَالْحَمْدُ للهِ وَلاَ إِلٰهَ إلاَّ اللهُ اللهُ أكْبَرْ*
(സുബ്ഹാനള്ളാഹി വൽഹംദുലില്ലാഹി വലാഇലാഹ ഇല്ലള്ളാഹു വല്ലാഹു അക്ബർ)
( അല്ലാഹുവിന്റെ പരിശുദ്ധിയെ ഞാൻ വാഴ്ത്തുന്നു. സർവ്വ സ്തുതിയും അല്ലാഹുവിനാകുന്നു. അല്ലാഹു ഒഴികെ ഒരു ആരാധ്യനുമില്ല. അല്ലാഹു ഏറ്റവും വലിയവനാണ്.)
ശേഷം റുകൂഅ് ചെയ്യുക. റുകൂഇൽ സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
പിന്നീട് ഇഅതിദാൽ ചെയ്യുക. ഇഅ്തിദാലിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം ചൊല്ലണം.
രണ്ട് സുജൂദുകളിലും സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലും സാധാരണ ചൊല്ലാറുള്ള ദിക്റ് ചൊല്ലിയതിന് ശേഷം മുകളിൽ പറഞ്ഞ തസ്ബീഹ് 10 പ്രാവശ്യം വീതം ചൊല്ലണം.
ഒന്നാം റക്അത്തിൽ നിന്നും രണ്ടാം റക്അത്തിലേക്ക് ഉയരുന്നതിന് മുമ്പായി ഇഫ്തിറാഷിന്റെ ഇരുത്തം ഇരിക്കുകയും അതിൽ 10 പ്രാവശ്യം തസ്ബീഹ് ചൊല്ലുകയും വേണം .ഇപ്പോൾ ഓരോ റക്അതിലും 75 തസ്ബീഹായി ...
പിന്നീടുള്ള റക്അത്തുകളും ഇതേ പ്രകാരം തന്നെ നിസ്കരിക്കണം.
രണ്ടാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة العصر ( والعصر...)*

മൂന്നാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة الكافرون (قل يا أيها الكافرون...)*

നാലാം റക്അത്തിൽ ഫാത്തിഹക്ക് ശേഷം 
*سورة الإخلاص (قل هو الله أحد...)*

എല്ലാ റക്അത്തുകളിലും മുകളിൽപറഞ്ഞ തരത്തിൽ തസ്ബീഹ് ചൊല്ലേണ്ടതാണ്...
അത്തഹിയ്യാത്തിനിരുന്നാൽ മേൽപറഞ്ഞ തസ്ബീഹ് പത്ത് പ്രാവശ്യം ചൊല്ലിയതിന് ശേഷം അത്തഹിയ്യാത്ത് ഓതുന്നതാണ് സുന്നത്ത്...

ഇപ്പോൾ നാലു റക്അത്തിലും കൂടി 300 തസ്ബീഹ് ആകും.
എന്നിട്ട് സലാം വീട്ടുക. ഇങ്ങനെയാണ് തസ്ബീഹ് നിസ്കാരത്തിന്റെ രൂപം.
അല്ലാഹു സുബ്ഹാനഹുവതാല അമലുകൾ സൂക്ഷ്മതയോടുകൂടി ചെയ്യാനും, അത് നിലനിർത്തിപ്പോരാനും തൗഫീഖ് ചെയ്യട്ടെ...
ആമീൻ യാ റബ്ബൽ ആലമീന്☝🏼

*തുടരും ... ഇന് ശാ അല്ലാഹ് ...💫*
*☝🏼അല്ലാഹു അഅ്ലം☝🏼 
*നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...*

 *اللَّهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ*
*وَعَلَى آلِ سَيِّدِنَا مُحَمَّدٍ*
*وَبَارِكْ وَسَلِّمْ عَلَيْه

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

ഭാര്യയുടെ ഫിത്ർ സകാത്ത് ?


*ഭാര്യയുടെ/ ചെറിയ കുട്ടികളുടെ ഫിത്വ'ർ സകാത്ത് നൽകേണ്ടതും നിയ്യത്ത് ചെയ്യേണ്ടതും ഭർത്താവ്/ പിതാവാണ്.*
*ഭർത്താവ് നാട്ടിലില്ലെങ്കിൽ ഭർത്താവ് വക്കാലത്ത്(ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഭർത്താവ് ഏൽപ്പിക്കൽ)നൽകാതെ ഭാര്യ അരി വാങ്ങി നൽകിയാൽ സകാത്ത് വീടില്ല.*
*അത് കൊണ്ട്,വിദേശത്തുള്ളവർ ഭാര്യമാരെയോ,ബന്ധുക്കളെയോ വിളിച്ച് ഭാര്യയുടെയും മക്കളുടെയും ഫിത്വർ സകാത്ത് നൽകാനും നിയ്യത്ത് ചെയ്യാനും ഏൽപ്പിച്ചിരിക്കുന്നു എന്ന് പറയണം.*
*തൊഴിൽ ചെയ്യാൻ കഴിയുന്ന മക്കളുടെ സകാത്ത് പിതാവ് നൽകേണ്ടതില്ല.അഥവാ അവൻ ആവശ്യപ്പെടാതെയോ,അവന്റെ സമ്മതം വാങ്ങാതെയോ ഫിത്വർ സകാത്ത് നൽകിയാൽ മതിയാവുന്നതല്ല.*
*വക്കാലത്ത് നൽകാത്ത പക്ഷം,നിർബന്ധ ബാധ്യത കടമായി മാറുന്നതാണ്;ശ്രദ്ധിക്കുമല്ലോ!*

Courtesy: മുഹമ്മദ് സാലിം അഹ്സനി അൽ അർശദി,മപ്പാട്ടുകര.


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണ0...?

ഇസ്ലാമിക രാജ്യങ്ങളിൽ മനുഷ്യരുടെ ശരാശരി ആയുസ്സ് 110. 
യൂറോ അമേരിക്കൻ രാജ്യങ്ങളിൽ വെറും 62.
അമേരിക്കയിലെ Brazzers University യിലെ ഒരു കൂട്ടം ഗവേഷകരാണ് മനുഷ്യായുസിനെകുറിച്ചു പുതിയ പഠന വിവരം പുറത്തുവിട്ടത്. വർഷത്തിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കഠിനമായ വ്രതവും സംസം വെള്ളത്തിന്റെ ഉപയോഗവുമാണ് മുസ്ലിംകളിൽ ആയുസ് വർദ്ധനയ്ക്ക് കാരണമെന്ന് പഠന റിപ്പോർട്ടിൽ തെളിവുസഹിതം രേഖപ്പെടുത്തിയിട്ടുണ്ട്. മാഷാ അള്ളാ....
നട്ടെല്ലിനും കഴുത്തെല്ലിനും സമീപത്തായി കാണപ്പെടുന്ന 'വില്കലാനോസിസ്' എന്ന നാഡീവ്യൂഹം പുറത്തുവിടുന്ന 'ലൈഫ് ഡ്രോപ്പ്' എന്ന കെമിക്കലുകളാണ് മനുഷ്യന്റെ ആയുസ് നിലനിർത്തുന്ന മറ്റൊരു ഘടകം. മുസ്ലിങ്ങൾ നിത്യവും നമസ്കരിക്കുന്നതിനാൽ ഈ ഭാഗത്ത് ഇപ്പോഴും ചലനം ഉണ്ടാവുകയും നാഡീവ്യൂഹങ്ങൾ സതാ പ്രവർത്തിക്കുകയും ചെയ്യുന്നതിനാൽ അവരിൽ ആയുസ് വർദ്ധിക്കുന്നതായി നാസ നേരത്തെ കണ്ടെത്തിയ പഠനം ലോകത്തെ അത്ഭുതപ്പെടുത്തിയിരുന്നു. അതിനിടയിലാണ് പുതിയ ശാസ്ത്ര വിവരം പുറത്തുവരുന്നത്. പുതിയ കണ്ടെത്തലിന്റെ അടിസ്ഥാനത്തിൽ brazzers university യിലെ ഇരുപത് ശാസ്ത്രജ്ഞർ ഇസ്ലാം മതം സ്വികരിച്ചതായി യൂണിവേഴ്‌സിറ്റി തലവൻ ഡോ. ജോണി സിൻസ് ബി ബി സി യോട് വെളിപ്പെടുത്തി.
പരിശുദ്ധ റമളാനിൽ അല്ലാഹു വിശ്വാസികൾക്ക് നൽകിയ പ്രത്യേക സമ്മാനമാണ് പുതിയ ശാസ്ത്ര വെളിപാട് എന്നായിരുന്നു വാർത്തയോട് മുസ്ലിം പണ്ഡിതന്മാരുടെ പ്രതികരണം ... അള്ളാഹു അക്ബർ.
എല്ലാവരിലേക്കും ഷെയർ ചെയ്യൂ. ഇസ്ലാമിന്റെ മഹിമ ലോകം തിരിച്ചറിയട്ടെ.

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

Friday, May 17, 2019

കുവൈത്തി എഴുത്തുകാരൻ അ ബ്ദുല്ല അൽ ജാറുല്ലയുടേതാണ് E ലേഖനം

കുവൈത്തി എഴുത്തുകാരൻ അ  ബ്ദുല്ല അൽ ജാറുല്ലയുടേതാണ് ലേഖനം.

عند موتي لن اقلق
എന്റെ മരണ സമയത്ത് ഞാൻ ഒട്ടും അസ്വസ്ഥനാവില്ല. 

ولن اهتم  بجسدي البالي
ദ്രവിച്ചു പോവുന്ന എന്റെ ശരീരത്തെ ഞാൻ പരിഗണിക്കുകയേ ഇല്ല. 

 فإخواني من المسلمين سيقومون باللازم وهو:
മരണശേഷം വേണ്ടുന്ന ചുവടെയുള്ള കാര്യങ്ങൾ എന്റെ സഹോദരങ്ങൾ ചെയ്യും. 

1- يجردونني من ملابسي...
1.  എന്റെ ധരിച്ച വസ്ത്രങ്ങൾ അവർ അഴിച്ചു മാറ്റും.

2- يغسلونني...
2. അവരെന്നെ കുളിപ്പിക്കും.

3- يكفنونني ...
3. അവരെന്നെ കഫൻ ചെയ്യും.

4- يخرجونني من بيتي ...
4. എന്റെ വീട്ടിൽ  നിന്ന് അവരെന്നെ പുറത്തേക്കെടുക്കും.

   5- يذهبون بي لمسكني الجديد ( القبر ) ...
എന്റെ പുതിയ താമസ സ്ഥലത്തേക്ക് (ഖബറിലേക്ക്) അവരെന്നെ കൊണ്ട് പോകും. 

6- وسيأتي الكثيرون لتشييع جنازتي...
എന്റെ ജനാസയെ അനുഗമിക്കാൻ ധാരാളം ആളുകൾ വരും.

 بل سيلغي الكثير منهم أعماله ومواعيده  لأجل دفني ...
തീർന്നില്ല, അവരിൽ പലരും അവരുടെ ജോലികളും ഉത്തരവാദിത്തങ്ങളും എന്റെ അന്ത്യകർമ്മങ്ങൾക്കുവേണ്ടി മാറ്റിവെക്കും.

 وقد يكون الكثير منهم لم يفكر في نصيحتي يوما من الأيام ...
അവരിൽ പലരും ഒരിക്കൽ പോലും എന്റെ നന്മയെകുറിച്ച് ആലോചിച്ചവരായിരിക്കില്ല.

7- أشيائي سيتم التخلص منها ...
എന്റെ എല്ലാ വസ്തു വകകളിൽ നിന്നും ഞാൻ സ്വതന്ത്രനാവും.

مفاتيحي ...
എന്റെ ചാവിക്കൂട്ടങ്ങൾ...
كتبي ...
എന്റെ ഗ്രന്ഥങ്ങൾ...
حقيبتي ...
എന്റെ ബാഗ്
أحذيتي ...
എന്റെ ചെരിപ്പുകൾ ...

ملابسي وهكذا...
എന്റെ വസ്ത്രങ്ങൾ  അങ്ങനെയങ്ങനെ...

 وإن كان أهلي موفقين فسوف يتصدقون بها لتنفعني ...
എന്റെ കുടുംബം നല്ലവരെങ്കിൽ, മുകളിലെ എന്റെ വസ്തുക്കൾ അവർ എന്റെ പരലോക ഗുണത്തിനായി ദാനം ചെയ്തേക്കാം... 

تأكدوا بأن الدنيا لن تحزن علي...
ഈ ലോകം എന്നെക്കുറിച്ചോർത്ത് ദുഖിക്കില്ലെന്ന് നിങ്ങൾ ഉറപ്പിച്ചോളൂ...

  ولن تتوقف حركة العالم  ...
ലോകത്തിലെ ഒരു ചലനവും നിലക്കുകയില്ല.

واﻻقتصاد سيستمر ...
സാമ്പത്തിക സ്ഥിതി നിലവിലുള്ളത് പോലെ തന്നെ തുടരും...

ووظيفتي سيأتي  غيري ليقوم بها  ...
എന്റെ ജോലി ഏറ്റെടുക്കാൻ മറ്റാരെങ്കിലും വരും. 

وأموالي ستذهب حلالاً للورثة ...
എന്റെ സ്വത്തുക്കൾ നിയമാനുസൃതം എന്റെ അനന്തരാവകാശികളുടേതാകും.

بينما أنا  الذي سأحاسب عليها !!!
അതേ സമയം ആ സ്വത്തിന്റെ പേരിൽ വിചാരണ ചെയ്യപ്പെടുന്നത് ഞാനും!!!

 القليل والكثير ...النقير والقطمير ... 
വലുതിനും ചെറുതിനും പരമാണുവിനുമെല്ലാം.

و إن أول ما يسقط مني عند موتي هو اسمي !!!
മരണശേഷം എനിക്കാദ്യം എന്റെ പേര് നഷ്ടമാവും.

لذلك عندما اموت سيقولون  عني أين " الجثة "..؟
അങ്ങനെ,മരണപ്പെട്ടാലുടൻ അവർ "മൃതദേഹം" എവിടെ എന്നാണ് എന്നെക്കുറിച്ച്  ചോദിക്കുക.

ولن ينادوني باسمي ..!
എന്റെ പേരവർ വിളിക്കുകയേ ഇല്ല.

وعندما يريدون الصلاة علي سيقولون احضروا "الجنازة" !!!  
എന്റെ മേൽ സ്കാരത്തിന് സമയാവുമ്പോൾ "ജനാസ"  എടുക്കൂ എന്നാണവർ പറയുക. 

ولن ينادوني باسمي ..!
പേര് വിളിക്കുകയേയില്ല.

وعندما يشرعون بدفني سيقولون قربوا الميت ولن يذكروا اسمي  ..!
മറമാടിത്തുടങ്ങുമ്പോഴും "മയ്യിത്ത് ഇറക്കിവെക്കൂ" എന്നേ പറയൂ.  പേര് പറയുകയേ ഇല്ല...!

لذلك لن يغرني نسبي ولا قبيلتي 
ഇതെല്ലാം എനിക്ക് നന്നായി  അറിയുന്നതിനാൽ, എന്റെ തറവാടിനാലോ ഗോത്ര മഹിമയാലോ ഞാൻ ഒരിക്കലും വഞ്ചിതനാവില്ല. 

ولن يغرني منصبي ولا شهرتي ...
എന്റെ സ്ഥാനമോ പ്രശസ്തിയോ  എന്നെ വഞ്ചിക്കുകയില്ല. 

فما أتفه هذه الدنيا وما أعظم ما نحن مقبلون عليه ...
ഈ ദുനിയാവ് എത്ര നിസ്സാരമാണ്! നാം കടന്നു ചെല്ലാനിരിക്കുന്ന ലോകം എത്ര ഭയാനകമാണ്. 

 فيا ايها الحي الآن  ...
ഇന്ന് ജീവനോടെയുള്ളവരേ 

 اعلم ان الحزن عليك سيكون على  ثلاثة أنواع:
നമ്മുടെ പേരിൽ ഇവിടെ മൂന്നു തരം സങ്കടക്കാരുണ്ടാവും എന്ന് നീ  മനസ്സിലാക്കണം. 

1- الناس الذين يعرفونك سطحياً سيقولون مسكين
1. താങ്കളെ ഉപരിപ്ലവമായി മാത്രം അറിയുന്നവർ. "പാവം" എന്നവർ സഹതപിക്കും. 

2- أصدقاؤك سيحزنون ساعات أو أياماً ثم يعودون إلى  حديثهم بل وضحكهم 
2. നിന്റെ കൂട്ടുകാർ ഒരുപക്ഷേ,  മണിക്കൂറുകൾ അല്ലെങ്കിൽ ദിവസങ്ങൾ ദുഖിക്കും. പിന്നീട് അവരുടെ  സംസാരങ്ങളും ചിരി തമാശകളും അവർ തുടരും. 
  
3- الحزن العميق في البيت
വീട്ടിലെ അഗാധമായ ദുഃഖം. 

سيحزن أهلك أسبوعا... أسبوعين ،شهرا...شهرين أو حتى سنة
കുടുംബക്കാർ ഒരാഴ്ച, രണ്ടാഴ്ച, ഒന്നോ രണ്ടോ മാസം അല്ലെങ്കിൽ ഒരു വർഷക്കാലം ദുഖിക്കുമായിരിക്കും. 

وبعدها سيضعونك في أرشيف الذكريات!!!
ശേഷം അവരും താങ്കളെ ഓർമ്മകളുടെ അറകളിൽ കുടിയിരുത്തും. 

انتهت قصتك بين الناس
ആളുകൾക്കിടയിൽ താങ്കളുടെ കഥ അവസാനിച്ചു.

وبدأت قصتك الحقيقيه وهي الآخرة 
പരലോകമെന്ന യഥാർത്ഥ കഥ തുടങ്ങുകയായി.

 لقد زال عنك:
ചുവടെ പറയുന്ന കാര്യങ്ങൾ താങ്കൾക്ക്  എന്നേക്കുമായി ഇല്ലാതായി
1- الجمال ...
1. സൗന്ദര്യം....
2- والمال ...
2. സമ്പത്ത് 
3- والصحة ...
3. ആരോഗ്യം 
4- والولد ...
4. മക്കൾ 
5- فارقت الدور...والقصور
5 . വീടും കൊട്ടാരങ്ങളും താങ്കൾ ഇട്ടേച്ചുപോന്നു...
6- والزوج ...

6. ഭാര്യ...

ولم يبق معك الا عملك
താങ്കളുടെ കർമ്മങ്ങൾ മാത്രമാണ് കൂടെയുള്ളത്.

وبدأت الحياة الحقيقية 
താങ്കൾ യഥാർത്ഥ ജീവിതം ആരംഭിച്ചിരിക്കുകയാണ്. 

والسؤال هنا :
ഇവിടെയാണ് ചോദ്യം കടന്നു വരുന്നത്: 
ماذا أعددت لقبرك وآخرتك من الآن ؟؟؟
താങ്കളുടെ ഖബറിനുവേണ്ടിയും പരലോകത്തി നുവെണ്ടിയും  താങ്കൾ എന്ത് തയ്യാറാക്കി വെച്ചിട്ടുണ്ട് ???

هذه حقيقة تحتاج الى تأمل ... 
ഏറെ ചിന്തിക്കേണ്ടുന്ന യാഥാർത്ഥ്യമാണിത്... 

لذلك احرص على :
അതിനാൽ ചുവടെ പറയുന്ന കാര്യങ്ങളിൽ അതീവ ശ്രദ്ധ പുലർത്തുക.
1- الفرائض ...
1. നിർബന്ധ ആരാധനകൾ
2- النوافل ...
2. സുന്നത്തായ കർമ്മങ്ങൾ  
3- صدقة السر ...
3. രഹസ്യമായി ചെയ്യുന്ന ദാനധർമ്മങ്ങൾ. 
 4- عمل صالح ...
4. സത്കർമങ്ങൾ
5- صلاة الليل...
5. രാത്രി നിസ്കാരം. 
لعلك تنجو
അങ്ങനെ താങ്കൾ രക്ഷപ്പെടാം.

 ان ساعدت على تذكير الناس بهذه المقالة وانت حي الآن
ഈ വിഷയം ഓർമപ്പെടുത്താൻ ജീവിച്ചിരിക്കെ താങ്കൾ ആളുകളെ സഹായിച്ചാൽ 

ستجد أثر تذكيرك في ميزانك يوم القيامة بإذن الله...
അല്ലാഹുവിന്റെ സഹായത്താൽ അതിന്റെ പ്രതിഫലം താങ്കളുടെ മീസാനിൽ നാളെ ലഭിച്ചിരിക്കും.

 (وذكّر فإن الذكرى تنفعُ المؤمنين) 
(താങ്കള്‍ ഉദ്‌ബോധനം നിര്‍വഹിക്കണം നിശ്ചയം സത്യവിശ്വാസികള്‍ക്കത് ഫലദായകമാകുന്നു) 

لماذا يختار الميت 
“الصدقة”لو رجع للدنيا 
ഭൂമിയിലേക്ക് മടങ്ങാൻ അവസരം തന്നാൽ "സ്വദഖ" ചെയ്യാമെന്ന് മരണാസന്നനായ ആൾ പറയുന്നതെന്തുകൊണ്ടാണ്? 

كما قال تعالى
( رب لولا أخرتني إلى أجل قريب فأصدق...)
അല്ലാഹു പറഞ്ഞതുപോലെ:
 (നാഥാ സമീപസ്ഥമായ ഒരവധി വരെ നീ എന്താണെന്നെ പിന്തിച്ചിട്ടുതരാത്തത്?
 അങ്ങനെയെങ്കില്‍ ഞാന്‍ ദാനം ചെയ്യാം...) 
ولم يقل : 
  لأعتمر او لأصل أو لأصوم
ഞാൻ ഉംറ ചെയ്യാമെന്നോ നിസ്കരിക്കാമെന്നോ നോമ്പെടുക്കാമെന്നോ പറഞ്ഞില്ല. 

قال العلماء : 
പണ്ഡിതന്മാർ പറയുന്നു:-

ما ذكر الميت الصدقة إلا لعظيم ما رأى من اثرها بعد موته
മരണ ശേഷം സ്വദഖയ്ക്ക് അവൻ കണ്ട അതിമഹത്തരമായ പ്രതിഫലമാണ് അദ്ദേഹം സ്വദഖയെ മാത്രം പറയാൻ കാരണം.  

 فأكثروا من الصدقة 
   അതിനാൽ ധാരാളമായി സ്വദഖ ചെയ്യുക. 


വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

സകാത്ത് എന്തിന്, ആര്‍ക്ക്, എപ്പോള്‍, എങ്ങനെ, എത്ര..?

BY എ.കെ യൂസുഫ് ബാഖവി കൊടുവള്ളി
പ്രിൻസിപ്പാൾ ഓഫ് ഫത്തഹുൽ ഫത്താഹ് കോളേജ്. അത്തിപ്പറ്റ, വളാഞ്ചേരി.

    ഇസ്‌ലാമിന്റെ പഞ്ചകർമ്മങ്ങളില്‍ പെട്ടതാണ് സകാത്ത്. ഖുര്‍ആനില്‍ നിസ്‌കാരത്തെ പറ്റിപറഞ്ഞ 28 സ്ഥലങ്ങളില്‍ സകാത്തിനെ കൂട്ടി പറഞ്ഞിട്ടുണ്ട്. നിസ്‌കാരത്തോട് സമാനസ്ഥാനമാണ് സകാത്തിനും എന്നാണ് ഇതു തെളിയിക്കുന്നത്. ഹിജ്‌റ രണ്ടാം വര്‍ഷം (എ.ഡി 624) ആണ് അത് നിര്‍ബന്ധമാക്കപ്പെട്ടത്...

നിക്ഷേപത്തിനുള്ള ഒരു പ്രചോദനം കൂടിയാണ് സകാത്ത് (Zakat is an incent for investment). പണമുള്ളവന്‍ അവന്റെ പണം കൂട്ടിവച്ചിരുന്നാല്‍ സകാത്ത് നല്‍കേണ്ടിവരുമെന്നുള്ളത്‌കൊണ്ട് അത് കുറഞ്ഞ് വരുമല്ലോ? അതുകൊണ്ട് ഉല്‍പ്പാദകരംഗം സജീവമാകുന്നു. സകാത്ത് ലഭിച്ചവനും കിട്ടിയപണം കൊണ്ട് ഉല്‍പ്പാദനരംഗം സജീവമാക്കുന്നു. സമൂഹത്തിലാകമാനം ഐശ്വര്യം വളരുന്നു. സകാത്ത് സമ്പന്നരുടെ ഔദാര്യമല്ല ദരിദ്രരരുടെ അവകാശമാണെന്ന് അല്ലാഹു വ്യക്തമാക്കിയിട്ടുണ്ട് ... (മആരിജ് 24).

എട്ട് വിഭാഗം സ്വത്തുക്കളിലേ അത് നിര്‍ബന്ധമുള്ളൂ. ആട്, മാട് (പശു, പോത്ത് ) ഒട്ടകം സ്വര്‍ണം, വെള്ളി, ധാന്യം, ഈത്തപ്പഴം, മുന്തിരി. പച്ചക്കറികള്‍ക്കോ ഫ്രൂട്ടുകള്‍ക്കോ കുതിര, മുയല്‍, കോഴി, കാട, ഇത്യാദി ഭക്ഷ്യവസ്തുകള്‍ക്കോ സകാത്തില്ല. ഇവകളുടെ ഫാമുകള്‍ക്ക് സകാത്ത് ഉണ്ട്...

ഉല്‍പാദകരുടെ എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും സകാത്ത് വേണ്ട എന്ന് പറഞ്ഞ ഇസ്ലാം ഉല്‍പാദകരെയും പരിഗണിക്കുന്നുണ്ട്. ഗോതമ്പ്, യവം, ചോളം, മണിക്കടല, മുത്താറി, ചാമ, ഉഴുന്ന്, പയര്‍ ഇത്യാദികള്‍ക്കെല്ലാം സകാത്ത് നിര്‍ബന്ധമാക്കിയ ഇസ്ലാം ദരിദ്രരെയും പരിഗണിക്കുന്നു. പോഷകാഹാരമായ ധാന്യങ്ങളിലേ സക്കാത്ത് നിര്‍ബന്ധമുള്ളൂ. ചക്ക, മാങ്ങ, പൈനാപ്പിള്‍, പഴങ്ങള്‍ മറ്റ് ഫ്രൂട്ടുകളിലോ, കിഴങ്ങ് വര്‍ഗങ്ങളിലോ (മധുരകിഴങ്ങ്, ചേന, കപ്പ, മല്ലി, ഉള്ളി, കടുക്, എള്ള്, ആപ്പിള്‍, കുമ്പള, വെള്ളരി) സകാത്തില്ല...

ധാന്യങ്ങളിലും കാരക്ക, മുന്തിരിയിലും തൊലിയുള്ളതില്‍ 600 സ്വാഅ് (1920 ലിറ്റര്‍) തൊലിയില്ലാത്തത് 300 സ്വാഅ് (960 ലിറ്റര്‍) മിനിമം ഉണ്ടെങ്കിലേ സകാത്ത് ഉള്ളൂ. ഉല്‍പ്പന്നങ്ങള്‍ തൂക്ക വ്യത്യാസം ഉള്ളതുകൊണ്ട് തൂക്കം പറയാന്‍ സാധ്യമല്ല. ഇവകളിലെ സകാത്ത് ഉല്‍പാദനച്ചെലവുള്ളതാണെങ്കില്‍ അഞ്ച് ശതമാനവും അല്ലെങ്കില്‍ 10 ശതമാനവുമാണ്...

📍സ്വര്‍ണ്ണം, വെള്ളി, കറന്‍സി

   ആഭരണമല്ലാത്ത സ്വര്‍ണം മിനിമം 85 ഗ്രാമും വെള്ളി 595 ഗ്രാമും ഒരു വര്‍ഷം സ്റ്റോക്കുണ്ടെങ്കില്‍ രണ്ടര ശതമാനം സകാത്ത് നല്‍കണം. അനുവദനീയമായ ആഭരണങ്ങള്‍ക്ക് സകാത്തില്ല എന്നതാണ് പണ്ഡിതമതം. ആഭരണം ഉരുക്കി വാര്‍ത്താലേ ഉപയോഗിക്കാന്‍ പറ്റൂ എന്ന അവസ്ഥയില്‍ കേടാവുകയും ഒരുവര്‍ഷം സൂക്ഷിക്കുകയും ചെയ്താല്‍ മിനിമം 85 ഗ്രാം ഉണ്ടെങ്കില്‍ സകാത്ത് നല്‍കണം. കാരണം അത് ആഭരണമല്ല. സ്വര്‍ണ്ണമാണ്...
 (തുഹ്ഫ 3:213). 

അമിതമല്ലാത്ത ആഭരണമല്ലെങ്കിലാണ് സകാത്ത് ഇല്ലാതാകുന്നത്. മറിച്ചാണെങ്കില്‍ ആഭരണത്തിനും സകാത്ത് വേണം...

‘ആഭരണം ഉപയോഗിക്കാതെ ലോക്കറിലോ മറ്റോ സൂക്ഷിച്ചാലും സകാത്തില്ലെന്ന് പണ്ഡിതര്‍ വ്യക്തമാക്കിയിട്ടുണ്ട്... 
(തുഹ്ഫ 3:272 ). 

നിധിനിക്ഷേപം എന്ന് കരുതി ആഭരണരൂപത്തില്‍ സൂക്ഷിച്ചാല്‍ സകാത്ത് നല്‍കണം (തുഹ്ഫ 3: 301 ). അവ കൊണ്ട് കച്ചവടം നടത്തുന്നവര്‍, കച്ചവട വസ്തു എന്ന നിലയില്‍ സകാത്ത് നല്‍കേണ്ടതാണ്...

📍നാണയങ്ങള്‍

   ആദ്യ കാലങ്ങളില്‍ സ്വര്‍ണവും വെള്ളിയുമായിരുന്നു നാണയങ്ങളായി ഉപയോഗിച്ചിരുന്നതെങ്കില്‍, ഇന്ന് സ്ഥിതി മാറി രൂപയും ഡോളറും റിയാലുമൊക്കെയാണ് നാണയങ്ങളായി ഉപയോഗിക്കപ്പെടുന്നത്. നോട്ടിനും നാണയങ്ങള്‍ക്കും സകാത്ത് നിര്‍ബന്ധമാണെന്ന് പണ്ഡിതര്‍ പറയുന്നതും അതുകൊണ്ട് തന്നെയാണ്...

595 ഗ്രാം വെള്ളിയുടെയോ 85 ഗ്രാം സ്വര്‍ണത്തിന്റെയോ വിലയ്ക്ക് തുല്യമോ അതില്‍ കൂടുതലോ ആയ തുക, ഒരു വര്‍ഷം പൂര്‍ണമായി കൈയിലുണ്ടാവുമ്പോഴാണ് നാണയത്തിന് സകാത് നിര്‍ബന്ധമാവുന്നത്. ഇക്കാലത്ത് സ്വര്‍ണത്തിന്റെ വില വെള്ളിയുടേതിനേക്കാള്‍ വളരെ കൂടുതലായതിനാല്‍ വെള്ളിയുടെ കണക്ക് പ്രകാരമാണ് ആദ്യം നാണയത്തിന്റെ കണക്ക് പൂര്‍ത്തിയാവുക. അതനുസരിച്ച്, ഒരു ഗ്രാം വെള്ളിക്ക് ഇന്നത്തെ മാര്‍ക്കറ്റ് (ഇത് മുമ്പത്തെ മാർക്കറ്റ് റേറ്റ് ആണ്) ശരാശരി 42 രൂപയാണ്. അത് പ്രകാരം 24,990 (42ഃ595) രൂപയോ അതില്‍ കൂടുതലോ ഒരു വര്‍ഷം കൈയിലുണ്ടെങ്കില്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ആകെയുള്ളതിന്റെ 2.5 ശതമാനമാണ് സകാത്ത് ആയി നല്‍കേണ്ടത്.

📍കടം

   കിട്ടാനുള്ള കടത്തിനും സകാത്ത് നിര്‍ബന്ധമാണ്. കടമായി കിട്ടാനുള്ള സംഖ്യ മേല്‍പറഞ്ഞ വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആവുകയും കടം നല്‍കിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയാവുകയും ചെയ്താല്‍, പ്രസ്തുത സംഖ്യക്ക് സകാത്ത് നല്‍കേണ്ടതാണ്... കിട്ടുമെന്ന് ഉറപ്പില്ലാത്തത് ലഭിച്ചാല്‍ കിട്ടിയതിന് ശേഷം കഴിഞ്ഞ ഓരോ വര്‍ഷങ്ങള്‍ക്കുമുള്ളത് കൊടുക്കണം. നഷ്ടപ്പെട്ടതോ പിടിച്ചുപറിക്കപ്പെട്ടതോ കളവ് പോയതോ ആയവ ലഭിച്ചാല്‍ മിനിമം കണക്കുണ്ടെങ്കില്‍ ഓരോ വര്‍ഷത്തിനും കൊടുക്കണം...

📍കുറി

   ഒരു വര്‍ഷത്തിലേറെ നീണ്ടുനില്‍ക്കുന്ന കുറികള്‍ക്കും സകാത്ത് നിര്‍ബന്ധമായേക്കാം. ഉദാഹരണം: മാസം 5000 രൂപ വീതം നല്‍കുന്ന രണ്ടു ലക്ഷത്തിന്റെ കുറിയാണെന്ന് സങ്കല്‍പിക്കാം. നാല്‍പത് മാസമായിരിക്കും കുറിയുടെ കാലാവധി. ഇതില്‍ ചേര്‍ന്ന ഒരാള്‍ എട്ട് മാസം കഴിയുന്നതോടെ 25,000 രൂപയുടെ ഉടമസ്ഥനായിത്തീരുന്നു. അവിടം മുതല്‍ ഒരു വര്‍ഷം കഴിഞ്ഞിട്ടും അയാള്‍ക്ക് കുറി ലഭിച്ചിട്ടില്ലെങ്കില്‍ അയാള്‍ പ്രസ്തുത തുകയ്ക്ക് സകാത്ത് നല്‍കേണ്ടതാണ്. സകാത് നര്‍ബന്ധമാവുന്ന കണക്ക് (595ഗ്രാം വെള്ളിയുടെ മൂല്യം) എത്തിയ ശേഷം ഒരു വര്‍ഷം കഴിയുമ്പോള്‍, കുറി ലഭിയ്ക്കാതെ നില്‍ക്കുന്ന എല്ലാവര്‍ക്കും ഇത് ബാധകമാണ്. കുറി ലഭിയ്ക്കുകയും വര്‍ഷം പൂര്‍ത്തിയാവും മുമ്പേ അത് ചെലവഴിക്കുകയും ചെയ്താല്‍ അവിടെ സകാത്ത് ബാധകമാവില്ല.

📍അഡ്വാന്‍സ്

   കടകള്‍ക്കോ മറ്റോ നല്‍കുന്ന അഡ്വാന്‍സ് തുകയും സകാത്തിന്റെ പരിധിയില്‍ പെടുന്നതാണ്. പ്രസ്തുത തുക നല്‍കുന്നവന്റെ ഉടമസ്ഥതയില്‍ തന്നെയായതിനാല്‍, സകാത്തിന്റെ കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ നാല്‍പതിലൊന്ന് സകാത് നല്‍കേണ്ടതാണ്...

📍സെക്യൂരിറ്റി

   ഇന്ന് പലജോലികള്‍ക്കുമെന്ന പോലെ കോഴ്‌സുകള്‍ക്ക് വരെ വന്‍തുക സെക്യൂരിറ്റി നല്‍കേണ്ടി വരുന്നുണ്ട്. ഇങ്ങനെ നല്‍കുന്ന സെക്യൂരിറ്റി തുകകള്‍ ജോലിയില്‍ നിന്ന് രാജിവച്ചോ കോഴ്‌സ് പൂര്‍ത്തിയാക്കിയോ പോരുമ്പോഴാണ് ലഭിക്കുന്നത്. ഇത്തരം സെക്യൂരിറ്റി തുകകള്‍ക്കും സകാത്തിന്റെ നിശ്ചിത കണക്ക് ഉണ്ടെങ്കില്‍ വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നല്‍കേണ്ടതാണ്...

📍പ്രോവിഡന്റ് ഫണ്ട്

   സര്‍ക്കാര്‍ ജോലിക്കാര്‍ക്കും സ്വകാര്യ കമ്പനിത്തൊഴിലാളികള്‍ക്കും തൊഴില്‍ദായകര്‍ നല്‍കുന്നതാണ് പ്രോവിഡന്റ് ഫണ്ട്. ശമ്പളത്തിന്റെ നിശ്ചിത വിഹിതം മാസം തോറും പിടിച്ചുവച്ച് സേവനം അവസാനിപ്പിക്കുമ്പോഴോ ആവശ്യപ്പെടുമ്പോഴോ നല്‍കുകയാണ് ഇതിന്റെ രീതി. ഇവിടെയും സകാത്ത് നിര്‍ബന്ധമാകുന്നതാണ്. തനിക്ക് ലഭിക്കുന്ന തുകയുടെ വിഹിതം സകാത്തിന്റെ പരിധിയായ 595 ഗ്രാം വെള്ളിയുടെ അളവ്  എത്തിക്കഴിഞ്ഞാല്‍ അതിന് സകാത്ത് നല്‍കണം. ശേഷം അയാളുടെ പി.എഫിലേക്ക് വരുന്ന എല്ലാ സംഖ്യക്കും ഇത് ബാധകവുമാണ്..

📍കച്ചവടം

   നാണയക്കൈമാറ്റമല്ലാത്ത എല്ലാ കച്ചവടത്തിലും നിബന്ധനകളൊത്താല്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഹിജ്‌റ വര്‍ഷപ്രകാരം ഒരു വര്‍ഷം പൂര്‍ത്തിയാവുന്ന ദിവസം അയാളുടെ ഷോപ്പിലെ കച്ചവടത്തിനായി വച്ച എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് അന്നത്തെ കമ്പോളനിലവാരമനുസരിച്ച് വില കെട്ടുക. അതോടൊപ്പം കിട്ടാനുള്ള കടങ്ങളും കൂട്ടേണ്ടതാണ്. ആകെ കിട്ടുന്ന തുക 595 ഗ്രാം വെള്ളിയുടെ മൂല്യത്തിന് തുല്യമോ അതില്‍ കൂടുതലോ ആണെങ്കില്‍ ആകെയുള്ളതിന്റെ രണ്ടരശതമാനം സകാത്ത് നല്‍കേണ്ടതാണ്. സകാത്ത് നല്‍കേണ്ടത് നാണയമായാണ്...

റബീഉല്‍ അവ്വല്‍ ഒന്നിന് തുടങ്ങിയ ഒരു പല ചരക്ക് കടയാണെങ്കില്‍ അടുത്ത വര്‍ഷം റബീഉല്‍ അവ്വല്‍ ഒന്നിന് കടക്കാരന്‍ തന്റെ കടയിലെ വില്‍പ്പനയ്ക്കുള്ള എല്ലാ സാധനങ്ങളുടെയും കണക്കെടുത്ത് മൂല്യം കണക്കാക്കുക. ആകെ ലഭിച്ചത് രണ്ടര ലക്ഷമാണ്. അതോടൊപ്പം അമ്പതിനായിരം രൂപ കടങ്ങളായി കിട്ടാനുണ്ടെന്നും കരുതുക. എങ്കില്‍ മൂന്ന് ലക്ഷം രൂപയുടെ രണ്ടരശതമാനം (7,500 രൂപ) സകാത്ത് ആയി നല്‍കേണ്ടതാണ്. വര്‍ഷം തികയുക എന്നല്ലാതെ റമദാനില്‍ മാത്രം സകാത്തിനെ കുറിച്ച് ആലോചിച്ചാല്‍ പോരാ. റമദാനുമായി ബന്ധപ്പെട്ടത് ഫിത്വര്‍ സകാത്ത് മാത്രമാണ്...

📍റിയല്‍ എസ്റ്റേറ്റ്

   റിയല്‍എസ്റ്റേറ്റ് ഇന്ന് വന്‍ലാഭം കൊയ്യുന്ന കച്ചവടമേഖലയാണ്. വീടുനിര്‍മാണത്തിനോ മറ്റോ ആയി വാങ്ങുന്ന പറമ്പുകള്‍ക്ക് സകാത്തില്ലെന്നത് ശരി തന്നെ. എന്നാല്‍, കച്ചവട ലക്ഷ്യത്തോടെ വാങ്ങുന്നതോടെ പറമ്പുകളും കച്ചവടച്ചരക്കുകൾ ആയിത്തീരുന്നുവെന്നതാണ് ഇസ്ലാമിക നിയമം. അതനുസരിച്ച് അവിടെയും വര്‍ഷം പൂര്‍ത്തിയാവുമ്പോള്‍ വില്‍ക്കാനായി വാങ്ങിയ ആകെ ഭൂമിയുടെ കണക്കെടുക്കേണ്ടതും കമ്പോളനിലവാരം കണക്കാക്കി, നിശ്ചിത തുകയുണ്ടെങ്കില്‍ ആകെയുള്ളതിന്റെ 2.5 ശതമാനം സകാത്ത് നല്‍കേണ്ടതുമാണ്...

📍വാടക സാധനങ്ങള്‍, വഴിയോര കച്ചവടങ്ങള്‍

   വാടകയ്ക്ക് കൊടുക്കണമെന്ന ഉദ്ദേശ്യത്തില്‍ വാടകയ്ക്ക് വാങ്ങിയ സാധനങ്ങള്‍ക്ക് സകാത്ത് ഉണ്ട്. കെട്ടിടങ്ങള്‍ മൊത്തത്തില്‍ വാടകയ്ക്ക് വാങ്ങി മേല്‍ വാടകക്ക് നല്‍കുന്നത് ഇന്ന് വ്യാപകമാണ്. വാടകക്കെട്ടിടം, ഫ്‌ളാറ്റ്, വാഹനങ്ങള്‍ എന്നിവയിലെല്ലാം ഇത് സര്‍വസാധാരമാണ്. ഇവക്ക് സകാത്ത് ഇല്ലെങ്കിലും ഇവയില്‍നിന്ന് വാടകയിനത്തില്‍ ലഭിക്കുന്ന തുകയുടെ കണക്കും വര്‍ഷവും പൂര്‍ത്തിയാവുമ്പോള്‍ സകാത്ത് നിര്‍ബന്ധമാവുന്നതാണ്. ഇത് വര്‍ഷം മുഴുവന്‍ വാടകയില്‍ പോയിട്ടില്ലെങ്കിലും അതിന്റെ സാധാരണ വാടക കണക്കാക്കി സകാത്തിന്റെ കണക്കുണ്ടെങ്കില്‍ സകാത്ത് കൊടുക്കണം...(തുഹ്ഫ 3:326).

📍കടബാധ്യതകള്‍

   കൊടുക്കാനുള്ള കടങ്ങള്‍ സ്വത്തിന്റെ സകാത്ത് നിര്‍ബന്ധമാവുന്നതിന്നു തടസ്സമല്ല. സ്റ്റോക്കുള്ള പണത്തിനു തുല്യമായതോ അതില്‍ അധികമോ കടമുണ്ടെങ്കിലും സകാത്ത് കൊടുക്കണം. പക്ഷെ കടമുള്ളവന്‍ ഫിത്വര്‍ സകാത്ത് കൊടുക്കേണ്ടതില്ല. (തുഹ്ഫ 3:344). കാരണം ഫിത്വര്‍ സകാത്ത് വ്യക്തിയുടെ ഉത്തരവാദിത്വത്തോട് ബന്ധപ്പെട്ട കടമയാണ് .(മഹല്ലി 2:27). സ്വത്തിന്റെ വില്‍പ്പനയെയോ ക്രയവിക്രങ്ങളെയോ ഫിത്വര്‍ സകാത്ത് ബാധിക്കില്ല. മറ്റു സകാത്തുകള്‍ (കച്ചവടമല്ലാത്ത)സ്വത്തിന്റെ ക്രയവിക്രങ്ങളെ ബാധിക്കും...

വില്‍പന നടത്തിയാല്‍ സകാത്തിന്റെ വിഹിതത്തില്‍ വില്‍പന അസാധുവാണ്.(മഹല്ലി 2:47). ഇതിനു പണ്ഡിതന്മാര്‍ കാരണം പറഞ്ഞത് കടത്തിനുവേണ്ടി മയ്യിത്തിനെ തടയാന്‍ അവകാശമുണ്ട്. കടത്തിനെക്കാള്‍ സകാത്തിനാണ് ശക്തിയും മുന്‍ തൂക്കവും ഉള്ളത്. കടമുണ്ടായാലും സകാത്ത് നല്‍കണമെന്ന് സാരം ... (തുഹ്ഫ 3:344 ).

📍അവകാശികള്‍

   എട്ട് വിഭാഗത്തെയാണ് ഇസ്‌ലാം സകാത്തിന്റെ അവകാശികളായി നിശ്ചയിച്ചിട്ടുള്ളത്. വിശുദ്ധ ഖുര്‍ആന്‍ തന്നെ ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്...

ഫഖീറുമാര്‍, 
മിസ്‌കീന്‍മാര്‍, 
സകാത്തിന്റെ ഉദ്യോഗസ്ഥര്‍, പുതുവിശ്വാസികള്‍, 
മോചനപത്രം എഴുതപ്പെട്ടവര്‍, 
കടംകൊണ്ട് വലഞ്ഞവര്‍, 
ശമ്പളംപറ്റാത്ത യോദ്ധാക്കള്‍, യാത്രമുട്ടിപ്പോയവര്‍.
എന്നിവരാണ് അവകാശികള്‍...

ഇവരില്‍ സകാത്തിന്റെ ഉദ്യോഗസ്ഥര്‍, മോചനപത്രം എഴുതപ്പെട്ടവര്‍, യോദ്ധാവ് എന്നീമൂന്ന് വിഭാഗത്തെ ഇന്ന് കാണപ്പെടില്ല. എത്തിക്കപ്പെട്ടവരില്‍ നിന്നുള്ള ഏതെങ്കിലും ഒരുഗ്രൂപ്പിലെ മൂന്ന്‌പേര്‍ക്ക് നല്‍കിയാലും ബാദ്ധ്യതവീടുന്നതാണ്.  അവകാശികള്‍ മുസ്‌ലിംകളും ഹാശിം, മുത്തലിബ് എന്നീ നബികുടുംബത്തില്‍ പെട്ടവരല്ലാത്തവരുമായിരിക്കണം. സ്വന്തംനാട്ടില്‍ അവകാശികളുണ്ടായിരിക്കെ മറ്റുനാട്ടിലേക്ക് സകാത്ത് നീക്കം പാടില്ല...

അയല്‍വാസികള്‍ പരസ്പരം അവരുടെ സകാത്തുകള്‍ കൈമാറുന്ന ഒരു സമ്പ്രദായം ഇന്ന് ചിലയിടത്തു കണ്ടുവരുന്നുണ്ട്. അത് രണ്ട് കൂട്ടരും അവകാശികളില്‍ പെടുമെങ്കില്‍ അനുവദനീയവും കുടുതല്‍ പുണ്യവുമാണ്. അല്ലെങ്കില്‍ സകാത്ത് വീടില്ല...

സുഭദ്രം ഈ സാമ്പത്തിക വ്യവസ്ഥിതി

ഇസ്ലാം സ്രഷ്ടാവിന്റെ നിയമസംഹിതയാണ്. മനുഷ്യന് ജീവിതത്തിന്റെ വ്യക്തതകള്‍
തുറന്ന് കാണിച്ച് തരുന്നുണ്ട് അതിന്റെ സകലമേഖലകളും. ഇസ്‌ലാമിന്റെ പഞ്ചസ്തംഭങ്ങളിലൊന്നാണ് സകാത്ത്. സകാത്തിന്റെ സാമൂഹിക പ്രസക്തി വ്യക്തമാണ്. സമ്പത്ത് അല്ലാഹുവിന്റെതാണ്. മനുഷ്യന്‍ സമ്പത്തിന്റെ ഉടമസ്ഥനല്ല, കൈവശക്കാരനാണ്. മാറി മാറി വരുന്ന കൈവശക്കാര്‍ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഉടമസ്ഥനായ അല്ലാഹു നിര്‍ദേശിച്ചിട്ടുണ്ട്...

സകാത്ത് നിര്‍ബന്ധമാക്കിയതിലൂടെ പ്രധാനമായും പാവപ്പെട്ടവരുടെ ക്ഷേമം ഉറപ്പു വരുത്തുകയും സമ്പത്ത് ഒരിടത്ത് കുന്നുകൂടാതെ അര്‍ഹതപ്പെട്ടവന്റെയും ആവശ്യക്കാരന്റെയും കൈകളിലെത്തിക്കുകയും ചെയ്യുകയാണ്. സകാത്ത് ഒരിക്കലും സമ്പന്നന്റെ ഔദാര്യമല്ല, പാവപ്പെട്ടവന്റെ അവകാശമാണെന്നാണ് ഖുര്‍ആന്‍ പഠിപ്പിക്കുന്നത്. ചോദിച്ച് വരുന്നവര്‍ക്കും ദരിദ്രര്‍ക്കുമുള്ള അവകാശം. അഥവാ, അല്ലാഹുവിന്റെ സമ്പത്ത് കൈവശംവച്ച് യഥേഷ്ടം ഉപയോഗിക്കുന്നവന്‍ ഈ കൈവശാവകാശത്തിനു പകരമായി അല്ലാഹുവിന് നല്‍കേണ്ട വിഹിതമാണ് സകാത്ത്. ഇത് സമൂഹത്തിന്റെ പൊതുധാരയില്‍ നിന്ന് ഒറ്റപ്പെട്ടുകഴിയുകയും അവശത അനുഭവിക്കുകയും ചെയ്യുന്ന നിശ്ചിത വിഭാഗങ്ങളുടെ കൈയിലേല്‍പ്പിക്കാനാണ് ഉടമസ്ഥനായ അല്ലാഹുവിന്റെ കല്‍പന. ഉടമസ്ഥന്റെ നിര്‍ദേശം ലംഘിക്കുന്ന കൈവശക്കാരനെ നിയമ ലംഘകനായി ഗണിക്കുകയും ശിക്ഷ നല്‍കുമെന്നും ഉടമസ്ഥന്‍ പ്രഖ്യാപിക്കുന്നു...

ദാരിദ്ര്യ നിര്‍മാര്‍ജനത്തിനും അശരണരും ആലംബഹീനരുമായ ജനവിഭാഗത്തിന്റെ സംരക്ഷണത്തിനും ഇത്രയേറെ ഗുണകരവും പ്രായോഗികവുമായ മറ്റൊരു സംവിധാനം ഒരു സാമ്പത്തിക വ്യവസ്ഥയിലും സമൂഹത്തിലുമില്ല. ഉള്ളവന്‍ ഇല്ലാത്തവന് നല്‍കുന്ന ഈ വ്യവസ്ഥയാണ് ആധുനിക ' സാമ്പത്തിക ശാസ്ത്രത്തില്‍ ഏറ്റവും പ്രോജ്വലിച്ച് നില്‍ക്കുന്നത്...

ഉള്ളവന്‍ കൂടുതല്‍ ഉള്ളവനാകുകയും ഇല്ലാത്തവന്‍ പരമദരിദ്രനാകുകയും ചെയ്യുന്ന പലിശാധിഷ്ഠിത വ്യവസ്ഥിതി കാലം തള്ളിക്കളഞ്ഞതാണ്. ഇന്നത്തെ ലോകത്തിന്റെ ശാപവും അത് തന്നെയാണ്.

'അല്ലാഹു അഅ്ലം☝🏼''   നേർവഴി
    
(നന്മ തോന്നുന്നുവെങ്കിൽ ഷെയർ ചെയ്യുക)

നമുക്ക് നമ്മുടെ ഹബീബിന്റെ ﷺ  ചാരത്തേക്ക്‌ ഒരു സ്വലാത്ത് ചൊല്ലാം ...

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


Tuesday, May 7, 2019

Bank time - Ramadan 2019

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!

തറാവീഹ് നിസ്കാരത്തിന്‍റെ ഓരോ ദിവസത്തേയും പ്രതിഫലങ്ങള്‍...?

വായന കഴിഞ്ഞോ ? എങ്കില്‍ ഷെയർ ചെയ്യൂ ഫ്രണ്ട് ആൻഡ്‌ രെലെറ്റിവെസ്/ഒരു കമന്റ്‌ ഇടൂ; നിങ്ങളുടെ ഷെയർ ആണ് എന്റെയും മറ്റുള്ളവരുടെയും വായനക്കു ഉള്ള ഉത്സാഹം!!


രാവ്-1
ഉമ്മതന്നെ പ്രസവിച്ച ദിവസംപോലെ പാപമുക്തനാകും.

രാവ്-2
തന്‍റെ മുഅ്മിനീങ്ങളായ മാതാപിതാക്കള്‍ക്ക് പൊറുത്ത് കൊടുക്കും.

രാവ്-3
തന്‍റെ മുന്‍കഴിഞ്ഞ പാപങ്ങളെല്ലാം പൊറുത്ത് തന്നിരിക്കുന്നു എന്ന് അര്‍ശിന്‍റെ താഴെനിന്നുംഒരുമലക്ക് വിളിച്ച് പറയും

രാവ്-4
തൗറാത്ത്, ഇന്‍ജീല്‍,സബൂര്‍,ഖൂര്‍ആന്‍ ഇവഓതിയതിന് തുല്യമായ പ്രതിഫലം.

രാവ്-5 മസ്ജിദുല്‍ഹറാം,മസ്ജിദുന്നബവി,മസ്ജിദുല്‍ അഖ്സ ഇവയില്‍നിസ്കരിച്ച പ്രതിഫലം

രാവ്-6
ബയ്തുല്‍ മഅ്മൂര്‍ തവാഫ് ചെയ്ത പ്രതിഫലവും സകല കല്ലുകളും മണ്‍തരികളുംഅവന് പൊറുക്കലിനെതേടുകയും ചെയ്യും.

രാവ്-7
ഫിര്‍ഔന്‍, ഹാമാന്‍ എന്നിവര്‍ക്കെതിരെ മൂസനബി(അ) ക്കൊപ്പംസഹായിച്ച പ്രതിഫലം.

രാവ്-8
ഇബ്റാഹീം നബി(അ) ക്ക് കൊടുത്ത പ്രതിഫലം.

രാവ്-9
ഒരു പ്രവാചകന്‍
ഇബാദത്ത് ചെയ്ത പ്രതിഫലം.

രാവ്-10
ഇരുലോക നന്‍മകള്‍ അല്ലാഹുനല്‍കും

രാവ്-11
പ്രസവിക്കപ്പെട്ടദിവസം പോലെ പാപമുക്തനായി ദുനിയാവില്‍നിന്ന് പുറപ്പെടും(മരണപ്പെടും).

രാവ്-12
പൂര്‍ണ ച(ന്തന്‍ (പകാശിക്കുന്നത് പോലെയുളള മുഖവുമായി ഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-13
തെററുകളില്‍നിന്നും നിര്‍ഭയനായിഖിയാമും നാളില്‍ അവന്‍ വെരും.

രാവ്-14
അവന്‍തറാവീഹ് നിസ്കരിച്ചിരിക്കുന്നു എന്ന് മലക്കുകള്‍ സാക്ഷം വഹിക്കുകയും അതുകാരണമായി അവനെ വിചാരണ ചെയ്യുകയുമില്ല.

രാവ്-15
മലക്കുകള്‍ അവന് റഹ്മത്തിനെ തേടും 

രാവ്-16
നരകമോചനവും സ്വര്‍ഗ(പവേശനവും അല്ലാഹു രേഖപ്പെടുത്തും

രാവ്-17
അമ്പിയാക്കളുടേതിന് തുല്യമായ (പതിഫലം

രാവ്-18
അല്ലാഹുവിന്‍റെ അടിമേ.... നിനക്കും നിന്‍റെ മാതാപിതാക്കള്‍ക്കും അല്ലാഹു ത്യപ്തി പ്പെട്ടിരിക്കുന്നു എന്നൊരു മലക്ക് വിളിച്ച് പറയും.

രാവ്-19
ജന്നാതുല്‍ ഫിര്‍ദൗസില്‍ അവന്‍റെ ദറജ വര്‍ദ്ധിപ്പിക്കും

രാവ്-20 സജ്ജനങ്ങളുടേയും,ശുഹദാക്കളുടേയും (പതിഫലം

രാവ്-21
(പകാശത്തിനാലുളള ഒരുഭവനം അല്ലാഹു അവന് സ്വര്‍ഗത്തില്‍ നിര്‍മിക്കും

രാവ്-22
അന്ത്യനാളില്‍ എല്ലാ വിഷമതകളില്‍നിന്നുംനിര്‍ഭയനായി അവന്‍ വെരും

രാവ്-23
സ്വര്‍ഗത്തില്‍ അവനൊരു പട്ടണം നിര്‍മിക്കും

രാവ്-24
ഉത്തരംലഭിക്കപ്പെടുന്ന 24 (പാര്‍ത്തനകള്‍

രാവ്-25
ഖബറിലെ ശിക്ഷയെതൊട്ട് അവനെ കാക്കും

രാവ്-26
40കൊല്ലത്തെ (പതിഫലത്തിലേക്ക് അവനെ ഉയര്‍ത്തും

രാവ്-27
അന്ത്യനാളില്‍ മിന്നല്‍വേഗത്തില്‍ സ്വിറാത്ത്വിട്ട് കടക്കും

രാവ്-28
സ്വര്‍ഗത്തില്‍ അവന്‍റെ ദറജ ഉയര്‍ത്തും

രാവ്-29
സ്വീകരിക്കപ്പെട്ട ആയിരം ഹജ്ജിന്‍റെ (പതിഫലം

രാവ്-30
സ്വര്‍ഗീയ പഴങ്ങള്‍ ഭക്ഷിച്ചോ, സല്‍സബീലില്‍ കുളിച്ചോ, ഹൗളുല്‍കൗസര്‍ കുടിച്ചോ, ഞാന്‍ നിന്‍റെ റബ്ബാണ്, നീ എന്‍റെ അടിമയും എന്ന്  അല്ലാഹു  പറയും.

☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆☆

صلى الله علي محمد صلى الله عليه وسلم

ഇത് മാക്സിമം ഷെയർ ചെയ്യുക, കാരണം ഇതൊരു ജാരിയായ സ്വദഖയാകുന്നു, ജാരിയായ സ്വദഖ എന്നാൽ ലോകാവസാനം വരെ അതിൻ്റെ പ്രതിഫലം വർദ്ധിച്ചുകൊണ്ടിരിക്കും എന്നർത്ഥം. നിങ്ങൾ ഷെയർ ചെയ്തത് ഇനി ആരൊക്കെ  ഷെയർ ചെയ്യുന്നുവോ അതിൻ്റെയൊക്കെ കൂലി നിങ്ങളുടെ ഖബറിലേക്കും വന്ന് ചേരും..
റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ.....

Islamonweb.net

ഹദീസ് പഠനം

My Favourite Religious(Sunni) Blogs